മത്തായി എഴുതിയത്‌ 14:1-36

14  അക്കാലത്ത്‌, ജില്ലാഭരണാധികാരിയായ ഹെരോദ്‌ യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ടിട്ട്‌+ 2  ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്‌നാപകയോഹന്നാനാണ്‌. അയാൾ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ അയാൾക്ക്‌ ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്‌.”+ 3  ഈ ഹെരോദാണു യോഹന്നാനെ പിടിച്ച്‌ ബന്ധിച്ച്‌ ജയിലിലാക്കിയത്‌. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ്‌ അതു ചെയ്‌തത്‌.+ 4  “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5  ഹെരോദ്‌ യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച്‌ അങ്ങനെ ചെയ്‌തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്‌.+ 6  എന്നാൽ ഹെരോദിന്റെ ജന്മദിനാഘോഷസമയത്ത്‌+ ഹെരോദ്യയുടെ മകൾ നൃത്തം ചെയ്‌ത്‌ ഹെരോദിനെ വളരെ സന്തോഷിപ്പിച്ചു.+ 7  അതുകൊണ്ട്‌ അവൾ ചോദിക്കുന്നത്‌ എന്തും കൊടുക്കാമെന്നു ഹെരോദ്‌ ആണയിട്ട്‌ പറഞ്ഞു. 8  അപ്പോൾ അവൾ അമ്മ പറഞ്ഞതനുസരിച്ച്‌, “സ്‌നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം”+ എന്നു പറഞ്ഞു. 9  രാജാവ്‌ ദുഃഖിതനായെങ്കിലും തന്റെ ആണയെയും വിരുന്നുകാരെയും മാനിച്ച്‌ അതു കൊടുക്കാൻ കല്‌പിച്ചു. 10  രാജാവ്‌ ജയിലിലേക്ക്‌ ആളയച്ച്‌ യോഹന്നാന്റെ തല വെട്ടി. 11  അത്‌ ഒരു തളികയിൽ വെച്ച്‌ ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അത്‌ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. 12  പിന്നെ ശിഷ്യന്മാർ ചെന്ന്‌ യോഹന്നാന്റെ ശരീരം എടുത്തുകൊണ്ടുപോയി അടക്കം ചെയ്‌തു. എന്നിട്ട്‌ വന്ന്‌ യേശുവിനെ വിവരം അറിയിച്ചു. 13  ഇതു കേട്ടപ്പോൾ, കുറച്ച്‌ നേരം തനിച്ച്‌ ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത്‌ അറിഞ്ഞ്‌ നഗരങ്ങളിൽനിന്ന്‌ കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+ 14  കരയ്‌ക്ക്‌ ഇറങ്ങിയപ്പോൾ യേശു വലിയൊരു ജനക്കൂട്ടത്തെ കണ്ടു; അവരോട്‌ അലിവ്‌ തോന്നിയിട്ട്‌+ അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.+ 15  വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 16  എന്നാൽ യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌.” 17  അവർ യേശുവിനോട്‌, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു. 18  “അത്‌ ഇങ്ങു കൊണ്ടുവരൂ” എന്നു യേശു പറഞ്ഞു. 19  പിന്നെ യേശു ജനക്കൂട്ടത്തോടു പുൽപ്പുറത്ത്‌ ഇരിക്കാൻ പറഞ്ഞു. എന്നിട്ട്‌ ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട്‌ അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്‌തു. 20  അങ്ങനെ ജനം മുഴുവൻ തിന്ന്‌ തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത്‌ 12 കൊട്ട നിറയെയുണ്ടായിരുന്നു.+ 21  കഴിച്ചവരിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു, സ്‌ത്രീകളും കുട്ടികളും വേറെയും.+ 22  പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി തനിക്കു മുമ്പേ അക്കരയ്‌ക്കു പറഞ്ഞുവിട്ടിട്ട്‌ യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+ 23  ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി.+ നേരം വളരെ വൈകിയിട്ടും യേശു അവിടെത്തന്നെ ഇരുന്നു. യേശു ഒറ്റയ്‌ക്കായിരുന്നു. 24  അപ്പോഴേക്കും വള്ളം കരയിൽനിന്ന്‌ ഏറെ അകലെ എത്തിയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ അതു തിരകളോടു മല്ലിടുകയായിരുന്നു. 25  എന്നാൽ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിനു മുകളിലൂടെ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു. 26  യേശു കടലിന്റെ മുകളിലൂടെ നടക്കുന്നതു കണ്ട്‌ ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”* എന്നു പറഞ്ഞ്‌ പേടിച്ച്‌ നിലവിളിച്ചു. 27  ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്‌? ഇതു ഞാനാണ്‌. ധൈര്യമായിരിക്ക്‌.”+ 28  അതിനു പത്രോസ്‌, “കർത്താവേ, അത്‌ അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പിക്കണേ” എന്നു പറഞ്ഞു. 29  “വരൂ” എന്ന്‌ യേശു പറഞ്ഞു. അപ്പോൾ പത്രോസ്‌ വള്ളത്തിൽനിന്ന്‌ ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു. 30  എന്നാൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ്‌ ആകെ പേടിച്ചുപോയി. താഴ്‌ന്നുതുടങ്ങിയ പത്രോസ്‌, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിച്ചു. 31  യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്‌, “നിനക്ക്‌ ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത്‌ ”+ എന്നു ചോദിച്ചു. 32  അവർ വള്ളത്തിൽ കയറിയപ്പോൾ കൊടുങ്കാറ്റ്‌ അടങ്ങി. 33  അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ്‌ ദൈവപുത്രനാണ്‌ ”+ എന്നു പറഞ്ഞ്‌ യേശുവിനെ വണങ്ങി. 34  ഒടുവിൽ അവർ അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി.+ 35  അവിടത്തെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞ്‌ ചുറ്റുമുള്ള നാട്ടിലെല്ലാം വിവരം അറിയിച്ചു. ആളുകൾ എല്ലാ രോഗികളെയും യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. 36  യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവദിക്കണമെന്ന്‌ അവർ യാചിച്ചു. അതിൽ തൊട്ടവരുടെയെല്ലാം രോഗം പൂർണമായും ഭേദമായി.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമല്ല.”
അഥവാ “മായക്കാഴ്‌ച.”
അഥവാ “തൊങ്ങലിലെങ്കിലും.”

പഠനക്കുറിപ്പുകൾ

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോ​ദി​ന്റെ മകൻ.​—പദാവലി കാണുക.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി: സംസ്ഥാ​ന​ത്തി​ന്റെ നാലിൽ ഒന്നിന്റെ ഭരണാ​ധി​കാ​രി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാണു മൂലഭാ​ഷ​യിൽ കാണു​ന്നത്‌. റോമൻ അധികാ​രി​ക​ളു​ടെ കീഴിൽ, അവരുടെ അംഗീ​കാ​ര​ത്തോ​ടെ മാത്രം ഭരണം നടത്തി​യി​രുന്ന ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യെ​യോ ഒരു പ്രദേ​ശ​ത്തി​ന്റെ പ്രഭു​വി​നെ​യോ ആണ്‌ ഈ പദം കുറി​ച്ചി​രു​ന്നത്‌. ഗലീല​യും പെരി​യ​യും ആയിരു​ന്നു ഹെരോദ്‌ അന്തിപ്പാ​സി​ന്റെ ഭരണ​പ്ര​ദേശം.​—മർ 6:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

സ്‌നാ​പ​ക​യോ​ഹ​ന്നാൻ: മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

ഹെരോദ്‌: അതായത്‌, ഹെരോദ്‌ അന്തിപ്പാസ്‌.​—പദാവലി കാണുക.

യോഹ​ന്നാ​നെ പിടിച്ച്‌ . . . ജയിലി​ലാ​ക്കി: ഈ സംഭവം നടന്നത്‌ എവി​ടെ​വെ​ച്ചാ​ണെന്നു ബൈബിൾ പറയു​ന്നില്ല. ചാവു​ക​ട​ലി​നു കിഴക്കുള്ള മഷേരൂസ്‌ കോട്ട​യി​ലാ​ണു യോഹ​ന്നാ​നെ തടവി​ലാ​ക്കി​യി​രു​ന്ന​തെ​ന്നും അവി​ടെ​വെ​ച്ചാണ്‌ അദ്ദേഹത്തെ വധിച്ച​തെ​ന്നും ജോസീ​ഫസ്‌ പറയുന്നു. [യഹൂദ​പു​രാ​വൃ​ത്തങ്ങൾ (ഇംഗ്ലീഷ്‌), പുസ്‌തകം 18, അധ്യാ. 5, ഖ. 2 (ലോയബ്‌ 18.119)] യോഹ​ന്നാൻ കുറച്ച്‌ കാലം ആ ജയിലി​ലാ​യി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നതു ശരിയാണ്‌. (മത്ത 4:12) എന്നാൽ മരണസ​മ​യത്ത്‌ യോഹ​ന്നാ​നെ തടവി​ലാ​ക്കി​യി​രു​ന്നതു ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റൻ തീരത്തുള്ള തിബെ​ര്യാസ്‌ നഗരത്തി​ലാ​യി​രു​ന്നി​രി​ക്കാ​നാ​ണു സാധ്യത. ഇങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണങ്ങൾ ഇവയാണ്‌: (1) ഗലീല​യിൽ യേശു ശുശ്രൂഷ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തിന്‌ അടുത്താണ്‌ യോഹ​ന്നാ​നെ തടവി​ലാ​ക്കി​യി​രു​ന്ന​തെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. കാരണം ജയിലി​ലാ​യി​രുന്ന യോഹ​ന്നാൻ യേശു ചെയ്‌ത അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ കേട്ടിട്ട്‌ യേശു​വി​നോ​ടു സംസാ​രി​ക്കാൻ തന്റെ ശിഷ്യ​ന്മാ​രെ അയച്ചതാ​യി വിവരണം പറയുന്നു. (മത്ത 11:1-3) (2) ഹെരോ​ദി​ന്റെ ജന്മദി​നാ​ഘോ​ഷ​ത്തിൽ ‘ഗലീല​യി​ലെ പ്രമു​ഖ​രും’ പങ്കെടു​ത്തെന്നു മർക്കോസ്‌ പറയുന്നു. ആ ആഘോഷം നടന്നതു ഹെരോ​ദി​ന്റെ തിബെ​ര്യാ​സി​ലുള്ള ഭവനത്തിൽവെ​ച്ചാ​യി​രി​ക്കാം എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ യോഹ​ന്നാ​നെ തടവി​ലാ​ക്കി​യി​രു​ന്നത്‌ ഈ ആഘോഷം നടന്നതിന്‌ അടുത്താണ്‌.​—മർ 6:21-29; മത്ത 14:6-11.

സഹോ​ദ​ര​നാ​യ ഫിലി​പ്പോ​സി​ന്റെ ഭാര്യ ഹെരോ​ദ്യ: തന്റെ അർധസ​ഹോ​ദ​ര​നായ ഹെരോദ്‌ ഫിലി​പ്പോ​സി​ന്റെ ഭാര്യ​യായ ഹെരോ​ദ്യ​യിൽ ആകൃഷ്ട​നാ​യ​തി​നെ തുടർന്ന്‌ ഹെരോദ്‌ അന്തിപ്പാസ്‌ തന്റെ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌തു. ഹെരോ​ദ്യ ഫിലി​പ്പോ​സി​നെ​യും ഉപേക്ഷി​ച്ചു. തുടർന്ന്‌ ഹെരോ​ദ്യ​യെ ഹെരോദ്‌ അന്തിപ്പാസ്‌ വിവാഹം കഴിച്ചു. ജൂതനി​യ​മ​ത്തി​നു വിരു​ദ്ധ​മായ ഈ വിവാഹം അധാർമി​ക​മാ​ണെന്നു വിമർശി​ച്ച​തി​ന്റെ പേരി​ലാ​ണു സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ അറസ്റ്റു ചെയ്‌തത്‌.

ജന്മദി​നാ​ഘോ​ഷ​സ​മ​യത്ത്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെരോദ്‌ അന്തിപ്പാ​സി​ന്റെ തിബെ​ര്യാ​സി​ലുള്ള ഭവനത്തിൽവെ​ച്ചാണ്‌ ഈ ആഘോഷം നടന്നത്‌. (മത്ത 14:3; മർ 6:21എന്നിവയുടെ പഠനക്കു​റി​പ്പു​കൾ കാണുക.) രണ്ടു ജന്മദി​നാ​ഘോ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രമേ ബൈബിൾ പറയു​ന്നു​ള്ളൂ. അതി​ലൊ​ന്നാണ്‌ ഇത്‌. ഈ ആഘോ​ഷ​ത്തി​നി​ടെ യോഹ​ന്നാ​നെ ശിര​ച്ഛേദം ചെയ്‌തു. മറ്റേത്‌ ഒരു ഫറവോ​ന്റേ​താണ്‌. ആ ഈജി​പ്‌ഷ്യൻ ചക്രവർത്തി​യു​ടെ ജന്മദി​നാ​ഘോ​ഷ​വേ​ള​യിൽ അപ്പക്കാ​രു​ടെ പ്രമാ​ണി​യെ വധിച്ചു. (ഉൽ 40:18-22) ഈ രണ്ട്‌ ആഘോ​ഷ​ങ്ങൾക്കും ചില സമാന​ത​ക​ളു​ണ്ടാ​യി​രു​ന്നു: രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും വലിയ വിരുന്നു നടന്നതാ​യും ചിലരു​ടെ ആഗ്രഹങ്ങൾ സാധി​ച്ചു​കൊ​ടു​ത്ത​താ​യും നമ്മൾ വായി​ക്കു​ന്നു. ആ രണ്ടു സംഭവ​ങ്ങ​ളും ആളുകൾ ഓർത്തി​രി​ക്കു​ന്നത്‌ അന്നു നടന്ന കൊല​പാ​ത​ക​ങ്ങ​ളു​ടെ പേരി​ലു​മാണ്‌.

രാജാവ്‌: മത്ത 14:1-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ ഹെരോദ്‌ അന്തിപ്പാ​സി​ന്റെ ഔദ്യോ​ഗി​ക​മായ റോമൻ പദവി​നാ​മം, സംസ്ഥാ​ന​ത്തി​ന്റെ നാലിൽ ഒന്നിന്റെ ഭരണാ​ധി​കാ​രി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാ​യി​രു​ന്നു. എന്നാൽ അദ്ദേഹത്തെ “രാജാവ്‌” എന്നാണു പൊതു​വേ വിളി​ച്ചി​രു​ന്നത്‌.

തന്റെ ആണ: മൂലഭാ​ഷ​യിൽ “ആണകൾ” എന്നു ബഹുവ​ച​ന​രൂ​പ​ത്തി​ലാ​ണു (എന്നാൽ മത്ത 14:7-ൽ ഏകവച​ന​രൂ​പ​മാ​ണു കാണു​ന്നത്‌.) കൊടു​ത്തി​രി​ക്കു​ന്നത്‌. ഇതു സൂചി​പ്പി​ക്കു​ന്നത്‌, താൻ വാഗ്‌ദാ​നം ചെയ്‌ത കാര്യ​ത്തിന്‌ ഒരു മാറ്റവു​മി​ല്ലെന്ന്‌ ഉറപ്പു​കൊ​ടു​ക്കാൻ ഹെരോദ്‌ ആവർത്തിച്ച്‌ ആണയി​ട്ടി​രി​ക്കാം എന്നാണ്‌.

അലിവ്‌ തോന്നി​യിട്ട്‌: അഥവാ “അനുകമ്പ തോന്നി​യിട്ട്‌.”​—മത്ത 9:36-ന്റെ പഠനക്കു​റി​പ്പു കാണുക.

നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്‌: യേശു​വി​ന്റെ അത്ഭുത​ങ്ങ​ളിൽ ഇതു മാത്ര​മാ​ണു നാലു സുവി​ശേ​ഷ​ങ്ങ​ളി​ലും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—മത്ത 14:15-21; മർ 6:35-44; ലൂക്ക 9:10-17; യോഹ 6:1-13.

മീൻ: മീൻ ചുട്ടെ​ടു​ക്കു​ന്ന​തോ ഉപ്പു തേച്ച്‌ ഉണക്കി​യെ​ടു​ക്കു​ന്ന​തോ ആയിരു​ന്നു ബൈബിൾക്കാ​ല​ങ്ങ​ളി​ലെ സാധാ​ര​ണ​രീ​തി. എന്നിട്ട്‌ അത്‌ അപ്പത്തി​ന്റെ​കൂ​ടെ കഴിക്കും. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഉപയോ​ഗി​ച്ചത്‌ ഉപ്പിട്ട്‌ ഉണക്കിയ മീനു​ക​ളാണ്‌.

അപ്പം നുറുക്കി: പരന്ന അപ്പമാണു മിക്ക​പ്പോ​ഴും ഉണ്ടാക്കി​യി​രു​ന്നത്‌. അതു നല്ല കട്ടിയാ​കു​ന്ന​തു​വരെ ചുടും. അതു​കൊണ്ട്‌ കഴിക്കു​ന്ന​തി​നു മുമ്പ്‌ അപ്പം നുറു​ക്കു​ന്നത്‌ അന്നത്തെ ഒരു രീതി​യാ​യി​രു​ന്നു.​—മത്ത 15:36; 26:26; മർ 6:41; 8:6; ലൂക്ക 9:16.

കൊട്ട: നെയ്‌തു​ണ്ടാ​ക്കിയ ചെറിയ കൊട്ട​ക​ളാ​യി​രി​ക്കാം ഇവ. യാത്ര​പോ​കു​മ്പോൾ കൊണ്ടു​പോ​കാൻ പാകത്തിൽ ഇതിനു വള്ളി​കൊ​ണ്ടുള്ള പിടി​യും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 7.5 ലിറ്റർ കൊള്ളുന്ന കൊട്ട​ക​ളാ​യി​രു​ന്നു ഇവ.​—മത്ത 16:9, 10 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സ്‌ത്രീ​ക​ളും കുട്ടി​ക​ളും വേറെ​യും: ഈ അത്ഭുത​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും കാര്യം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു മത്തായി മാത്ര​മാണ്‌. അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ മൊത്തം സംഖ്യ 15,000-ത്തിലധി​കം വരാൻ സാധ്യ​ത​യുണ്ട്‌.

ഏറെ അകലെ: അക്ഷ. “അനേകം സ്റ്റേഡിയം.” ഒരു സ്റ്റേഡിയം (ഗ്രീക്കിൽ സ്റ്റേഡി​യോൻ) = 185 മീ. (606.95 അടി). ഒരു റോമൻ മൈലി​ന്റെ എട്ടി​ലൊ​ന്നു വരും ഇത്‌.

നാലാം യാമം: അതായത്‌, അതിരാ​വി​ലെ ഏകദേശം 3 മണിമു​തൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കു​ന്ന​തു​വ​രെ​യുള്ള സമയം. രാത്രി​യെ നാലു യാമങ്ങ​ളാ​യി തിരി​ച്ചി​രുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദാ​യ​മാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രാ​യ​രു​ടെ രീതി, രാത്രി​യെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങ​ളാ​യി തിരി​ക്കു​ന്ന​താ​യി​രു​ന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമാ​യ​പ്പോ​ഴേ​ക്കും അവരും റോമൻ സമ്പ്രദാ​യം സ്വീക​രി​ച്ചി​രു​ന്നു.

യേശു​വി​നെ വണങ്ങി: അഥവാ “യേശു​വി​നെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; യേശു​വി​നോട്‌ ആദരവ്‌ കാണിച്ചു.” യേശു​വി​നെ ദൈവ​ത്തി​ന്റെ ഒരു പ്രതി​നി​ധി​യാ​യി മാത്രമാണ്‌ അവർ കണ്ടത്‌. യേശു ഒരു ദൈവ​മോ ദേവനോ ആണെന്ന ചിന്ത​യോ​ടെയല്ല മറിച്ച്‌ ‘ദൈവ​പു​ത്രൻ’ ആണെന്നു കരുതി​ത്ത​ന്നെ​യാണ്‌ അവർ വണങ്ങി​യത്‌.​—മത്ത 2:2; 8:2; 18:26 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഗന്നേസ​രെത്ത്‌: ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീര​ത്തോ​ടു ചേർന്നു​കി​ട​ക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതി​യും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീല​ക്ക​ട​ലി​നെ ‘ഗന്നേസ​രെത്ത്‌ തടാകം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

ദൃശ്യാവിഷ്കാരം

ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം
ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തോട്‌ അടുത്ത്‌ നിർമിച്ച ഒരു നാണയ​ത്തി​ന്റെ രണ്ടു വശങ്ങളാണ്‌. ചെമ്പ്‌ കലർന്ന ഒരു ലോഹ​സ​ങ്ക​രം​കൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. അതു പുറത്തി​റ​ക്കി​യതു ഗലീല​യും പെരി​യ​യും ഭരിച്ചി​രുന്ന, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌ അന്തിപ്പാ​സാ​യി​രു​ന്നു. ഹെരോദ്‌ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നു എന്നു പരീശ​ന്മാർ പറഞ്ഞത്‌, യേശു യരുശ​ലേ​മി​ലേ​ക്കുള്ള യാത്രാ​മ​ധ്യേ ഹെരോ​ദി​ന്റെ ഭരണ​പ്ര​ദേ​ശ​മായ പെരി​യ​യി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴാ​യി​രി​ക്കാം. അതിനു മറുപടി കൊടു​ത്ത​പ്പോൾ യേശു ഹെരോ​ദി​നെ​ക്കു​റിച്ച്‌ ‘ആ കുറുക്കൻ’ എന്നു പറഞ്ഞു. (ലൂക്ക 13:32-ന്റെ പഠനക്കു​റി​പ്പു കാണുക.) ഹെരോ​ദി​ന്റെ പ്രജകൾ മിക്കവ​രും ജൂതന്മാ​രാ​യി​രു​ന്ന​തു​കൊണ്ട്‌ അവരെ പ്രകോ​പി​പ്പി​ക്കാത്ത ഈന്തപ്പ​ന​യോ​ല​യു​ടെ​യും (1) ഇലക്കി​രീ​ട​ത്തി​ന്റെ​യും (2) മറ്റും രൂപങ്ങ​ളാണ്‌ അദ്ദേഹം പുറത്തി​റ​ക്കിയ നാണയ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നത്‌.

ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കേ ഭാഗം
ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കേ ഭാഗം

ചിത്ര​ത്തിൽ ഗലീല​ക്ക​ട​ലി​നോ​ടു ചേർന്ന്‌ കാണുന്ന സമഭൂ​മി​യിൽ വെച്ചാണു യേശു 5,000-ത്തോളം പുരു​ഷ​ന്മാർക്കും ഒപ്പമു​ണ്ടാ​യി​രുന്ന സ്‌ത്രീ​കൾക്കും കുട്ടി​കൾക്കും ഭക്ഷണം കൊടു​ത്ത​തെന്നു കരുത​പ്പെ​ടു​ന്നു.

അപ്പവും മീനും
അപ്പവും മീനും

ഇസ്രാ​യേ​ലിൽ കാണുന്ന മത്സ്യവർഗ​ങ്ങ​ളിൽപ്പെ​ട്ട​വ​യാ​ണു ബ്രീമും കാർപ്പും പെർച്ചും തിലാ​പ്പി​യ​യും ഒക്കെ. സാധാ​ര​ണ​യാ​യി മീൻ ചുട്ടെ​ടു​ക്കു​ക​യോ ഉപ്പ്‌ ഇട്ട്‌ ഉണക്കി​യെ​ടു​ക്കു​ക​യോ ചെയ്‌തി​രു​ന്നു. ദിവസ​വും ഗോത​മ്പോ ബാർലി​യോ പൊടിച്ച്‌ അന്നന്ന​ത്തേക്കു വേണ്ട അപ്പം ചുടു​ന്ന​താ​യി​രു​ന്നു രീതി. പുളി​പ്പി​ല്ലാത്ത അപ്പമാ​യി​രു​ന്നു (എബ്രാ​യ​യിൽ, മാറ്റ്‌സ) പൊതു​വേ ഉണ്ടാക്കി​യി​രു​ന്നത്‌. ധാന്യ​പ്പൊ​ടി​യിൽ വെള്ളം മാത്രം ചേർത്ത്‌ കുഴ​ച്ചെ​ടു​ത്താണ്‌ അത്തരം അപ്പം ചുട്ടി​രു​ന്നത്‌. പുളി​പ്പി​ക്കാ​നുള്ള വസ്‌തു​ക്ക​ളൊ​ന്നും അതിൽ ചേർത്തി​രു​ന്നില്ല.

കൊട്ടകൾ
കൊട്ടകൾ

വ്യത്യ​സ്‌ത​തരം കൊട്ട​കളെ കുറി​ക്കാൻ ബൈബി​ളിൽ വെവ്വേറെ പദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു അത്ഭുത​ക​ര​മാ​യി 5,000 പുരു​ഷ​ന്മാ​രെ പോഷി​പ്പി​ച്ചിട്ട്‌ മിച്ചം വന്ന ഭക്ഷണം ശേഖരി​ക്കാൻ ഉപയോ​ഗിച്ച 12 കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ കാണുന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌ അവ നെയ്‌തു​ണ്ടാ​ക്കിയ, കൈയിൽ പിടി​ക്കാ​വുന്ന തരം ചെറിയ കൊട്ട​ക​ളാ​യി​രി​ക്കാം എന്നാണ്‌. എന്നാൽ യേശു 4,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ത്തിട്ട്‌ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ട​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (മർ 8:8, 9) അതു താരത​മ്യേന വലിയ കൊട്ട​കളെ കുറി​ക്കു​ന്നു. ദമസ്‌കൊ​സി​ലെ മതിലി​ന്റെ ദ്വാര​ത്തി​ലൂ​ടെ പൗലോ​സി​നെ താഴേക്ക്‌ ഇറക്കാൻ ഉപയോ​ഗിച്ച കൊട്ട​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌.—പ്രവൃ 9:25.