മത്തായി—ഉള്ളടക്കം
എ. യേശുക്രിസ്തുവിന്റെ വംശാവലി (1:1-17)
ബി. യേശുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങൾമുതൽ സ്നാനംവരെ (1:18–3:17)
മറിയ പരിശുദ്ധാത്മാവിനാൽ ഗർഭിണിയാകുന്നു; യോസേഫിന്റെ പ്രതികരണം (1:18-25)
ജോത്സ്യന്മാരുടെ സന്ദർശനവും ഹെരോദിന്റെ കുടിലപദ്ധതിയും (2:1-12)
യോസേഫും മറിയയും യേശുവിനെയുംകൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുന്നു (2:13-15)
ഹെരോദ് ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ഉള്ള ആൺകുഞ്ഞുങ്ങളെ കൊല്ലുന്നു (2:16-18)
യേശുവിന്റെ കുടുംബം നസറെത്തിൽ താമസമാക്കുന്നു (2:19-23)
സ്നാപകയോഹന്നാന്റെ ശുശ്രൂഷ (3:1-12)
യേശുവിന്റെ സ്നാനം (3:13-17)
സി. പിശാച് യേശുവിനെ പ്രലോഭിപ്പിക്കുന്നു; യേശു ഗലീലയിൽ പ്രസംഗപ്രവർത്തനം ആരംഭിക്കുന്നു (4:1-25)
യേശു പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുന്നു (4:1-11)
യേശു സ്വർഗരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചുതുടങ്ങുന്നു (4:12-17)
ആദ്യത്തെ നാലു ശിഷ്യന്മാരെ, ‘മനുഷ്യരെ പിടിക്കുന്നവരാകാൻ’ ക്ഷണിക്കുന്നു (4:18-22)
യേശു പ്രസംഗിക്കുന്നു, പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു (4:23-25)
ഡി. ഗിരിപ്രഭാഷണം (5:1–7:29)
യേശു ഗിരിപ്രഭാഷണം തുടങ്ങുന്നു (5:1, 2)
സന്തോഷത്തിന് ഒൻപതു കാരണങ്ങൾ (5:3-12)
‘ഭൂമിയുടെ ഉപ്പ്,’ ‘ലോകത്തിന്റെ വെളിച്ചം’ (5:13-16)
യേശു നിയമം നിവർത്തിക്കാൻ വന്നു (5:17-20)
കോപം, മറ്റുള്ളവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയോടു ബന്ധപ്പെട്ട ഉപദേശങ്ങൾ (5:21-26)
വ്യഭിചാരം, വിവാഹമോചനം എന്നിവയോടു ബന്ധപ്പെട്ട ഉപദേശങ്ങൾ (5:27-32)
സത്യം ചെയ്യുന്നതിനെയും പകരം വീട്ടുന്നതിനെയും ശത്രുക്കളെ സ്നേഹിക്കുന്നതിനെയും കുറിച്ചുള്ള ഉപദേശങ്ങൾ (5:33-48)
നീതിമാനായി നടിക്കുന്നതു നിറുത്തുക (6:1-4)
പ്രാർഥിക്കേണ്ട വിധം, മാതൃകാപ്രാർഥന (6:5-15)
കപടമായ ഉപവാസം ഒഴിവാക്കുക (6:16-18)
ഭൂമിയിലെയും സ്വർഗത്തിലെയും നിക്ഷേപങ്ങൾ (6:19-24)
ഇനി ഉത്കണ്ഠപ്പെടരുത്; ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുക (6:25-34)
വിധിക്കുന്നതു നിറുത്തുക (7:1-6)
ചോദിച്ചുകൊണ്ടിരിക്കുക, അന്വേഷിച്ചുകൊണ്ടിരിക്കുക, മുട്ടിക്കൊണ്ടിരിക്കുക (7:7-11)
സുവർണനിയമം (7:12)
ഇടുങ്ങിയ വാതിൽ (7:13, 14)
കള്ളപ്രവാചകന്മാർ; മരത്തെ ഫലങ്ങളാൽ തിരിച്ചറിയാം (7:15-23)
പാറപ്പുറത്ത് പണിത വീടും മണലിൽ പണിത വീടും (7:24-27)
യേശു പഠിപ്പിക്കുന്ന രീതി കണ്ട് ജനക്കൂട്ടം അതിശയിക്കുന്നു (7:28, 29)
ഇ. യേശു ഗലീലയിൽ നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു (8:1–9:34)
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു (8:1-4)
ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം (8:5-13)
യേശു കഫർന്നഹൂമിൽ അനേകരെ സുഖപ്പെടുത്തുന്നു (8:14-17)
യേശുവിന്റെ അനുഗാമിയാകാനുള്ള വ്യവസ്ഥകൾ (8:18-22)
യേശു ഗലീലക്കടലിലെ കൊടുങ്കാറ്റു ശമിപ്പിക്കുന്നു (8:23-27)
ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കുന്നു (8:28-34)
യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു (9:1-8)
യേശു മത്തായിയെ വിളിക്കുന്നു (9:9-13)
ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (9:14-17)
പ്രമാണിയുടെ മകളെ ഉയിർപ്പിക്കുന്നു; സ്ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (9:18-26)
യേശു അന്ധന്മാരെയും ഊമനെയും സുഖപ്പെടുത്തുന്നു (9:27-34)
എഫ്. യേശു വലിയൊരു പഠിപ്പിക്കൽവേലയെക്കുറിച്ച് പറയുന്നു; അധ്യാപകർക്കു നിർദേശങ്ങളും നൽകുന്നു (9:35–11:1)
വിളവ് ധാരാളം, പക്ഷേ പണിക്കാർ കുറവ് (9:35-38)
12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു (10:1-4)
ശുശ്രൂഷയ്ക്കുള്ള നിർദേശങ്ങൾ (10:5-15)
ശിഷ്യന്മാരെ ഉപദ്രവിക്കും (10:16-25)
മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുക (10:26-31)
സമാധാനമല്ല, വാൾ വരുത്താനാണു യേശു വന്നത് (10:32-39)
യേശുവിന്റെ ശിഷ്യന്മാരെ സ്വീകരിക്കുന്നതിന്റെ പ്രതിഫലം (10:40-42)
യേശു പഠിപ്പിക്കാനും പ്രസംഗിക്കാനും പുറപ്പെടുന്നു (11:1)
ജി. യേശു ഗലീലയിലൂടെ സഞ്ചരിച്ച് പഠിപ്പിക്കുന്നു (11:2–12:50)
‘വരാനിരിക്കുന്നയാളെക്കുറിച്ച് ’ യോഹന്നാൻ ചോദിക്കുന്നു (11:2-6)
യേശു സ്നാപകയോഹന്നാനെ പുകഴ്ത്തുന്നു (11:7-15)
ഒരു പ്രതികരണവുമില്ലാത്ത തലമുറ (11:16-19)
കോരസീനെയും ബേത്ത്സയിദയെയും കഫർന്നഹൂമിനെയും കുറ്റം വിധിക്കുന്നു (11:20-24)
താഴ്മയുള്ളവരെ പരിഗണിച്ചതിനു യേശു പിതാവിനെ സ്തുതിക്കുന്നു (11:25-27)
യേശുവിന്റെ ശിഷ്യത്വമാകുന്ന നുകം ഉന്മേഷപ്രദം (11:28-30)
യേശു ‘ശബത്തിനു കർത്താവ് ’ (12:1-8)
ശോഷിച്ച കൈയുള്ള മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തുന്നു (12:9-14)
ദൈവത്തിന്റെ പ്രിയദാസനായി യേശു (12:15-21)
ബയെത്സെബൂബിനെക്കൊണ്ടല്ല, പരിശുദ്ധാത്മാവിനെക്കൊണ്ടാണു ഭൂതങ്ങളെ പുറത്താക്കിയത് (12:22-30)
ക്ഷമിക്കാനാകാത്ത പാപം (12:31, 32)
മരത്തെ അതിന്റെ ഫലത്താൽ തിരിച്ചറിയാം (12:33-37)
യോനയുടെ അടയാളം (12:38-42)
അശുദ്ധാത്മാവ് മടങ്ങിവരുന്നു (12:43-45)
യേശുവിന്റെ അമ്മയും സഹോദരന്മാരും (12:46-50)
എച്ച്. യേശു ദൈവരാജ്യത്തെക്കുറിച്ച് ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിക്കുന്നു (13:1-58)
യേശു വള്ളത്തിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കുന്നു (13:1, 2)
വിത്ത് വിതയ്ക്കുമ്പോൾ നാലു തരം മണ്ണിൽ വീഴുന്നു (13:3-9)
യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (13:10-17)
വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (13:18-23)
ഗോതമ്പും കളകളും (13:24-30)
കടുകുമണിയും പുളിപ്പിക്കുന്ന മാവും (13:31-33)
യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുമെന്ന പ്രവചനം നിവൃത്തിയായി (13:34, 35)
ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം വിശദീകരിക്കുന്നു (13:36-43)
മറഞ്ഞിരിക്കുന്ന നിധിയും മേന്മയേറിയ മുത്തും (13:44-46)
വല (13:47-50)
അധ്യാപകൻ പുതിയതും പഴയതും ആയ അമൂല്യവസ്തുക്കൾ ‘പുറത്തെടുക്കുന്നു’ (13:51, 52)
സ്വന്തം നാട്ടുകാർ യേശുവിനെ അംഗീകരിക്കുന്നില്ല (13:53-58)
ഐ. ഗലീലയിലെയും സമീപപ്രദേശങ്ങളിലെയും യേശുവിന്റെ ശുശ്രൂഷ അവസാനിക്കുന്നു (14:1–18:35)
സ്നാപകയോഹന്നാന്റെ മരണം (14:1-12)
യേശു 5,000 പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുക്കുന്നു (14:13-21)
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു (14:22-33)
ഗന്നേസരെത്തിൽ രോഗികളെ സുഖപ്പെടുത്തുന്നു (14:34-36)
ആചാരപരമായി കൈ കഴുകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം (15:1-9)
അശുദ്ധി ഹൃദയത്തിൽനിന്ന് വരുന്നു (15:10-20)
ഫൊയ്നിക്യക്കാരിയുടെ അപാരമായ വിശ്വാസം (15:21-28)
യേശു അനേകരുടെ വൈകല്യങ്ങൾ മാറ്റുന്നു (15:29-31)
യേശു 4,000 പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുക്കുന്നു (15:32-39)
ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ പരീശന്മാരും സദൂക്യരും ആവശ്യപ്പെടുന്നു (16:1-4)
പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിനെക്കുറിച്ചുള്ള യേശുവിന്റെ മുന്നറിയിപ്പ് (16:5-12)
യേശുവാണു ക്രിസ്തുവെന്നു പത്രോസ് പറയുന്നു (16:13-17)
യേശു പത്രോസിനു സ്വർഗരാജ്യത്തിന്റെ താക്കോലുകൾ കൊടുക്കുന്നു (16:18-20)
തന്റെ മരണവും പുനരുത്ഥാനവും യേശു മുൻകൂട്ടിപ്പറയുന്നു (16:21-23)
യഥാർഥശിഷ്യനായിരിക്കാനുള്ള വ്യവസ്ഥകൾ (16:24-28)
യേശു രൂപാന്തരപ്പെടുന്നു (17:1-13)
ഭൂതബാധിതനായ ഒരു കുട്ടിയെ യേശു സുഖപ്പെടുത്തുന്നു (17:14-18)
കടുകുമണിയുടെ അത്രയും വിശ്വാസം (17:19, 20)
യേശു വീണ്ടും തന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് മുൻകൂട്ടിപ്പറയുന്നു (17:22, 23)
മീന്റെ വായിൽനിന്നുള്ള നാണയം എടുത്ത് നികുതി കൊടുക്കുന്നു (17:24-27)
സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണ്? (18:1-6)
വീഴിക്കുന്ന തടസ്സങ്ങൾ (18:7-10)
കാണാതെപോയ ആടിന്റെ ദൃഷ്ടാന്തം (18:12-14)
പ്രശ്നങ്ങൾ പരിഹരിച്ച് സഹോദരനെ നേടാനുള്ള മാർഗം (18:15-20)
ക്ഷമിക്കാത്ത അടിമയുടെ ദൃഷ്ടാന്തം (18:21-35)
ജെ. പെരിയയിലും യരീഹൊയുടെ സമീപപ്രദേശങ്ങളിലും ഉള്ള യേശുവിന്റെ ശുശ്രൂഷ (19:1–20:34)
വിവാഹവും വിവാഹമോചനവും (19:1-9)
ഏകാകിത്വം എന്ന വരം (19:10-12)
യേശു കുട്ടികളെ അനുഗ്രഹിക്കുന്നു (19:13-15)
ധനികനായ ഒരു യുവാവിന്റെ ചോദ്യം (19:16-26)
ദൈവരാജ്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾക്കു പ്രതിഫലം നിശ്ചയം (19:27-30)
മുന്തിരിത്തോട്ടത്തിലെ എല്ലാ പണിക്കാർക്കും കൂലിയായി ഒരു ദിനാറെ കിട്ടുന്നു (20:1-16)
യേശു വീണ്ടും തന്റെ മരണവും പുനരുത്ഥാനവും മുൻകൂട്ടിപ്പറയുന്നു (20:17-19)
ദൈവരാജ്യത്തിലെ സ്ഥാനങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു (20:20-28)
യേശു യരീഹൊയുടെ അടുത്തുവെച്ച് രണ്ട് അന്ധരെ സുഖപ്പെടുത്തുന്നു (20:29-34)
കെ. യരുശലേമിൽ യേശുവിന്റെ ശുശ്രൂഷയുടെ അവസാനനാളുകൾ (21:1–23:39)
യരുശലേമിലേക്കുള്ള യേശുവിന്റെ ഗംഭീരമായ പ്രവേശനം (21:1-11)
യേശു ദേവാലയം ശുദ്ധീകരിക്കുന്നു (21:12-17)
അത്തിയെ ശപിക്കുന്നു (21:18-22)
യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (21:23-27)
അപ്പന്റെയും രണ്ടു മക്കളുടെയും ദൃഷ്ടാന്തം (21:28-32)
മുന്തിരിത്തോട്ടത്തിലെ ക്രൂരരായ കൃഷിക്കാരുടെ ദൃഷ്ടാന്തം (21:33-46)
വിവാഹവിരുന്നിന്റെ ദൃഷ്ടാന്തം (22:1-14)
ദൈവവും സീസറും (22:15-22)
പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (22:23-33)
ഏറ്റവും വലിയ രണ്ടു കല്പനകൾ (22:34-40)
ക്രിസ്തു ദാവീദിന്റെ മകനോ? (22:41-46)
ശാസ്ത്രിമാരെയും പരീശന്മാരെയും അനുകരിക്കരുത് (23:1-12)
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കാര്യം കഷ്ടം (23:13-36)
യരുശലേമിനെ ഓർത്ത് യേശു വിലപിക്കുന്നു (23:37-39)
എൽ. തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള യേശുവിന്റെ മഹത്തായ പ്രവചനം (24:1–25:46)
യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള ചോദ്യം (24:1-3)
സംയുക്ത അടയാളത്തിന്റെ സവിശേഷതകളും മഹാകഷ്ടതയും (24:4-22)
കള്ളക്രിസ്തുക്കൾക്കു വഴിപ്പെടുന്നതിലെ അപകടം (24:23-28)
മനുഷ്യപുത്രന്റെ വരവ് (24:29-31)
അത്തി മരത്തിന്റെ ദൃഷ്ടാന്തം (24:32, 33)
ഈ തലമുറ നീങ്ങിപ്പോകില്ല (24:34, 35)
ആ ദിവസവും മണിക്കൂറും മനുഷ്യർക്കോ ദൂതന്മാർക്കോ അറിയില്ല; യേശുവിന്റെ സാന്നിധ്യവും നോഹയുടെ നാളുകൾപോലെ (24:36-39)
എപ്പോഴും ഉണർന്നിരിക്കുക (24:40-44)
വിശ്വസ്തനും വിവേകിയും ആയ അടിമയും ദുഷ്ടനായ അടിമയുടെ സ്വഭാവരീതിയും (24:45-51)
പത്തു കന്യകമാരുടെ ദൃഷ്ടാന്തം (25:1-13)
താലന്തുകളുടെ ദൃഷ്ടാന്തം (25:14-30)
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം (25:31-46)
എം. യേശുവിനെ ഒറ്റിക്കൊടുക്കുന്നു; യാതനയും വധശിക്ഷയും ശവസംസ്കാരവും (26:1–27:66)
യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (26:1-5)
ഒരു സ്ത്രീ യേശുവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുന്നു (26:6-13)
യേശുവിന്റെ അവസാനത്തെ പെസഹ; യൂദാസ് ഒറ്റിക്കൊടുക്കുന്നു (26:14-25)
കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (26:26-30)
പത്രോസ് തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (26:31-35)
യേശു ഗത്ത്ശെമനയിൽവെച്ച് പ്രാർഥിക്കുന്നു (26:36-46)
യേശുവിനെ അറസ്റ്റു ചെയ്ത് സൻഹെദ്രിനു മുമ്പാകെ ഹാജരാക്കുന്നു (26:47-68)
പത്രോസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നു, അതിദുഃഖത്തോടെ കരയുന്നു (26:69-75)
യേശുവിനെ പീലാത്തൊസിന്റെ കൈയിൽ ഏൽപ്പിക്കുന്നു (27:1, 2)
മനപ്രയാസം തോന്നി യൂദാസ് തൂങ്ങിമരിക്കുന്നു (27:3-10)
യേശു പീലാത്തൊസിന്റെ മുന്നിൽ (27:11-26)
പടയാളികൾ യേശുവിനെ പരസ്യമായി കളിയാക്കുന്നു (27:27-31)
ഗൊൽഗോഥയിൽവെച്ച് യേശുവിനെ സ്തംഭത്തിൽ തറയ്ക്കുന്നു (27:32-44)
യേശുവിന്റെ മരണം (27:45-56)
യേശുവിന്റെ ശവസംസ്കാരം (27:57-61)
യേശുവിന്റെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കുന്നു (27:62-66)
എൻ. യേശു ഉയിർത്തെഴുന്നേൽക്കുന്നു; ശിഷ്യരാക്കാനുള്ള നിയോഗം നൽകുന്നു (28:1-20)