പ്രവൃത്തികൾ 7:1-60

7  അപ്പോൾ മഹാപു​രോ​ഹി​തൻ, “ഇതെല്ലാം സത്യമാ​ണോ” എന്നു ചോദി​ച്ചു.  സ്‌തെഫാനൊസ്‌ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, പിതാ​ക്ക​ന്മാ​രേ, കേൾക്കൂ. നമ്മുടെ പൂർവി​ക​നായ അബ്രാ​ഹാം ഹാരാ​നിൽ വന്ന്‌ താമസിക്കുന്നതിനു+ മുമ്പ്‌ മെസൊ​പ്പൊ​ത്താ​മ്യ​യി​ലാ​യി​രുന്ന​പ്പോൾ, തേജോ​മ​യ​നായ ദൈവം അബ്രാ​ഹാ​മി​നു പ്രത്യ​ക്ഷ​നാ​യി  ഇങ്ങനെ പറഞ്ഞു: ‘നിന്റെ ദേശ​ത്തെ​യും ബന്ധുക്ക​ളെ​യും വിട്ട്‌ ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു വരുക.’+  അങ്ങനെ അബ്രാ​ഹാം കൽദയ​രു​ടെ ദേശം വിട്ട്‌ ഹാരാ​നിൽ ചെന്ന്‌ താമസി​ച്ചു. അബ്രാ​ഹാ​മി​ന്റെ അപ്പന്റെ മരണശേഷം+ ദൈവം അബ്രാ​ഹാ​മി​നെ നിങ്ങൾ ഇപ്പോൾ താമസി​ക്കുന്ന ഈ ദേശത്ത്‌ കൊണ്ടു​വന്ന്‌ താമസി​പ്പി​ച്ചു.+  ആ സമയത്ത്‌ ദൈവം അബ്രാ​ഹാ​മിന്‌ അവിടെ ഒരു ഓഹരി​യും കൊടു​ത്തില്ല, ഒരു അടി മണ്ണു​പോ​ലും. എന്നാൽ അബ്രാ​ഹാ​മി​നും അബ്രാ​ഹാ​മി​ന്റെ ശേഷം അദ്ദേഹ​ത്തി​ന്റെ സന്തതിക്കും* ആ ദേശം അവകാ​ശ​മാ​യി കൊടുക്കുമെന്ന്‌+ അബ്രാ​ഹാ​മി​നു മക്കളി​ല്ലാ​തി​രി​ക്കെ​ത്തന്നെ ദൈവം വാഗ്‌ദാ​നം ചെയ്‌തു.  അബ്രാഹാമിന്റെ സന്തതി* അവരു​ടേ​ത​ല്ലാത്ത ഒരു ദേശത്ത്‌ പരദേ​ശി​ക​ളാ​യി ജീവി​ക്കു​മെ​ന്നും ആ ജനം അവരെ അടിമ​ക​ളാ​ക്കി 400 വർഷം കഷ്ടപ്പെ​ടു​ത്തു​മെ​ന്നും ദൈവം പറഞ്ഞു.+  ‘അവരെ അടിമ​ക​ളാ​ക്കുന്ന ആ ജനതയെ ഞാൻ ന്യായം വിധി​ക്കും’+ എന്നും ‘അതിനു ശേഷം അവർ അവി​ടെ​നിന്ന്‌ ഈ സ്ഥലത്ത്‌ വന്ന്‌ എന്നെ ആരാധി​ക്കും’*+ എന്നും ദൈവം പറഞ്ഞു.  “ദൈവം അബ്രാ​ഹാ​മി​നു പരിച്ഛേദനയുടെ* ഉടമ്പടി​യും നൽകി.+ അങ്ങനെ അബ്രാ​ഹാം യിസ്‌ഹാക്ക്‌+ ജനിച്ച​തി​ന്റെ എട്ടാം ദിവസം യിസ്‌ഹാ​ക്കി​നെ പരി​ച്ഛേദന ചെയ്‌തു.+ യിസ്‌ഹാ​ക്കി​നു യാക്കോ​ബും യാക്കോ​ബിന്‌ 12 ഗോത്രപിതാക്കന്മാരും* ജനിച്ചു.*  യോസേഫിനോട്‌ അസൂയ മൂത്ത+ ഗോ​ത്ര​പി​താ​ക്ക​ന്മാർ യോ​സേ​ഫി​നെ ഈജി​പ്‌തി​ലേക്കു വിറ്റു.+ എന്നാൽ ദൈവം യോ​സേ​ഫി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.+ 10  യോസേഫിന്റെ എല്ലാ കഷ്ടതക​ളിൽനി​ന്നും ദൈവം യോ​സേ​ഫി​നെ രക്ഷപ്പെ​ടു​ത്തി; ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​നു യോ​സേ​ഫി​നോ​ടു പ്രീതി തോന്നാൻ ഇടയാ​ക്കു​ക​യും അദ്ദേഹ​ത്തി​ന്റെ മുന്നിൽ യോ​സേ​ഫി​നു ജ്ഞാനം കൊടു​ക്കു​ക​യും ചെയ്‌തു. അങ്ങനെ ഫറവോൻ യോ​സേ​ഫി​നെ ഈജി​പ്‌തി​നും തന്റെ കൊട്ടാ​ര​ത്തി​നു മുഴു​വ​നും അധിപ​നാ​യി നിയമി​ച്ചു.+ 11  അങ്ങനെയിരിക്കെ, ഈജി​പ്‌തിൽ എല്ലായി​ട​ത്തും കനാനി​ലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയു​ടെ സമയത്ത്‌ നമ്മുടെ പൂർവി​കർക്കു ഭക്ഷണം കിട്ടാ​താ​യി.+ 12  ഈജിപ്‌തിൽ ഭക്ഷണസാധനങ്ങൾ* കിട്ടു​മെന്നു കേട്ട്‌ യാക്കോ​ബ്‌ നമ്മുടെ പൂർവി​കരെ അവി​ടേക്ക്‌ അയച്ചു.+ 13  രണ്ടാം പ്രാവ​ശ്യം അവർ അവിടെ എത്തിയ​പ്പോൾ യോ​സേഫ്‌ സഹോ​ദ​ര​ന്മാ​രോ​ടു താൻ ആരാ​ണെന്നു വെളി​പ്പെ​ടു​ത്തി. യോ​സേ​ഫി​ന്റെ കുടും​ബ​ത്തെ​ക്കു​റിച്ച്‌ ഫറവോ​നും അറിഞ്ഞു.+ 14  അപ്പനായ യാക്കോ​ബി​നെ​യും എല്ലാ ബന്ധുക്ക​ളെ​യും യോ​സേഫ്‌ കനാനിൽനി​ന്ന്‌ വരുത്തി.+ അവർ മൊത്തം 75 പേരു​ണ്ടാ​യി​രു​ന്നു.+ 15  അങ്ങനെ യാക്കോ​ബ്‌ ഈജി​പ്‌തി​ലേക്കു വന്നു.+ അവി​ടെ​വെച്ച്‌ യാക്കോ​ബ്‌ മരിച്ചു,+ നമ്മുടെ പൂർവി​ക​രും മരിച്ചു.+ 16  അവരെയെല്ലാം ശെഖേ​മി​ലേക്കു കൊണ്ടു​പോ​യി, അബ്രാ​ഹാം ശെഖേ​മിൽവെച്ച്‌ ഹാമോ​രി​ന്റെ മക്കളിൽനി​ന്ന്‌ വില* കൊടു​ത്ത്‌ വാങ്ങിയ കല്ലറയിൽ അടക്കം ചെയ്‌തു.+ 17  “ദൈവം അബ്രാ​ഹാ​മി​നു നൽകിയ വാഗ്‌ദാ​നം നിറ​വേ​റാ​നുള്ള സമയം അടുത്ത​പ്പോ​ഴേ​ക്കും ഇസ്രാ​യേൽ ജനം ഈജി​പ്‌തിൽ വർധി​ച്ചു​പെ​രു​കി​യി​രു​ന്നു. 18  അപ്പോൾ യോ​സേ​ഫി​നെ അറിയാത്ത വേറൊ​രു രാജാവ്‌ ഈജി​പ്‌തിൽ അധികാ​ര​ത്തിൽ വന്നു.+ 19  ആ രാജാവ്‌ നമ്മുടെ വംശത്തി​ന്‌ എതിരെ തന്ത്രം പ്രയോ​ഗി​ക്കു​ക​യും നമ്മുടെ പൂർവി​ക​രോ​ടു ക്രൂരത കാട്ടു​ക​യും ചെയ്‌തു. അവരുടെ കുഞ്ഞുങ്ങൾ ജീവി​ക്കാ​തി​രി​ക്കാൻ അവരെ ഉപേക്ഷി​ക്ക​ണ​മെന്നു രാജാവ്‌ ഉത്തരവി​ട്ടു.+ 20  ആ കാലത്താ​ണു മോശ ജനിച്ചത്‌. മോശ വളരെ സുന്ദര​നാ​യി​രു​ന്നു.* മൂന്നു മാസം മോശയെ അപ്പന്റെ വീട്ടിൽ പരിപാ​ലി​ച്ചു.*+ 21  അതിനു ശേഷം, ഉപേക്ഷി​ക്ക​പ്പെട്ട മോശയെ+ ഫറവോ​ന്റെ മകൾ സ്വന്തം മകനായി എടുത്ത്‌ വളർത്തി.+ 22  മോശയ്‌ക്ക്‌ ഈജി​പ്‌തി​ലെ സകല ജ്ഞാനത്തി​ലും പരിശീ​ലനം ലഭിച്ചു. വാക്കി​ലും പ്രവൃ​ത്തി​യി​ലും മോശ ശക്തനാ​യി​ത്തീർന്നു.+ 23  “40 വയസ്സാ​യ​പ്പോൾ, സഹോ​ദ​ര​ങ്ങ​ളായ ഇസ്രാ​യേൽമ​ക്കളെ ചെന്നുകാണണമെന്നു* മോശ തീരു​മാ​നി​ച്ചു.*+ 24  ഒരിക്കൽ ഒരു ഈജി​പ്‌തു​കാ​രൻ തന്റെ സഹോ​ദ​ര​ന്മാ​രിൽ ഒരാ​ളോ​ടു മോശ​മാ​യി പെരു​മാ​റു​ന്നതു കണ്ട്‌ മോശ അയാളു​ടെ രക്ഷയ്‌ക്കെത്തി. മോശ ആ ഈജി​പ്‌തു​കാ​രനെ കൊന്ന്‌ ദ്രോ​ഹി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി പ്രതി​കാ​രം ചെയ്‌തു. 25  തന്നിലൂടെ ദൈവം അവർക്കു രക്ഷ നൽകു​ക​യാ​ണെന്നു സഹോ​ദ​ര​ന്മാർ മനസ്സി​ലാ​ക്കു​മെ​ന്നാ​ണു മോശ വിചാ​രി​ച്ചത്‌. പക്ഷേ അവർ അതു മനസ്സി​ലാ​ക്കി​യില്ല. 26  പിറ്റേന്ന്‌ അവർ വഴക്കടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ മോശ അവരുടെ അടുത്ത്‌ എത്തി, ‘നിങ്ങൾ സഹോ​ദ​ര​ന്മാ​രല്ലേ, എന്തിനാ​ണ്‌ ഇങ്ങനെ വഴക്കു​കൂ​ടു​ന്നത്‌’ എന്നു ചോദി​ച്ച്‌ അവരെ ശാന്തരാ​ക്കാൻ ശ്രമിച്ചു. 27  എന്നാൽ കൂട്ടു​കാ​രനെ ഉപദ്ര​വി​ക്കു​ന്നവൻ മോശയെ തള്ളിമാ​റ്റി​ക്കൊണ്ട്‌ ചോദി​ച്ചു: ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാ​ധി​കാ​രി​യും ന്യായാ​ധി​പ​നും ആക്കിയത്‌? 28  ഇന്നലെ ആ ഈജി​പ്‌തു​കാ​രനെ കൊന്ന​തു​പോ​ലെ എന്നെയും കൊല്ലാ​നാ​ണോ ഭാവം?’ 29  ഇതു കേട്ട്‌ മോശ അവി​ടെ​നിന്ന്‌ ഓടി​പ്പോ​യി മിദ്യാൻ ദേശത്ത്‌ ചെന്ന്‌ ഒരു പരദേ​ശി​യാ​യി താമസി​ച്ചു. അവി​ടെ​വെച്ച്‌ മോശ​യ്‌ക്കു രണ്ട്‌ ആൺമക്കൾ ഉണ്ടായി.+ 30  “40 വർഷത്തി​നു ശേഷം സീനായ്‌ പർവത​ത്തിന്‌ അരി​കെ​യുള്ള വിജനഭൂമിയിൽവെച്ച്‌* മുൾച്ചെ​ടി​യി​ലെ തീജ്വാ​ല​യിൽ ഒരു ദൈവ​ദൂ​തൻ മോശ​യ്‌ക്കു പ്രത്യ​ക്ഷ​നാ​യി.+ 31  ആ കാഴ്‌ച കണ്ട്‌ മോശ അത്ഭുത​പ്പെട്ടു. അത്‌ എന്താ​ണെന്ന്‌ അറിയാൻ അടുത്ത്‌ ചെന്ന​പ്പോൾ മോശ യഹോവയുടെ* ശബ്ദം കേട്ടു: 32  ‘ഞാൻ നിന്റെ പൂർവി​ക​രു​ടെ ദൈവ​മാണ്‌; അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവം.’+ പേടി​ച്ചു​വി​റച്ച മോശ പിന്നെ അവി​ടേക്കു നോക്കാൻ ധൈര്യ​പ്പെ​ട്ടില്ല. 33  അപ്പോൾ യഹോവ* മോശ​യോ​ടു പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​മാ​യ​തു​കൊണ്ട്‌ നിന്റെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരി​മാ​റ്റുക. 34  ഞാൻ ഈജി​പ്‌തി​ലുള്ള എന്റെ ജനം അനുഭ​വി​ക്കുന്ന ദുരിതം കാണു​ക​യും അവരുടെ ഞരക്കം കേൾക്കു​ക​യും ചെയ്‌തു.+ അവരെ രക്ഷിക്കാൻ ഞാൻ ഇറങ്ങി​വ​ന്നി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ വരൂ, ഞാൻ നിന്നെ ഈജി​പ്‌തി​ലേക്ക്‌ അയയ്‌ക്കും.’ 35  ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാ​ധി​കാ​രി​യും ന്യായാ​ധി​പ​നും ആക്കിയത്‌’+ എന്നു ചോദി​ച്ച്‌ അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെ​ടി​യിൽ പ്രത്യ​ക്ഷ​നായ ദൈവ​ദൂ​ത​നി​ലൂ​ടെ ദൈവം ഭരണാ​ധി​കാ​രി​യും വിമോ​ച​ക​നും ആയി അയച്ചു.+ 36  ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുത​ങ്ങ​ളും അടയാളങ്ങളും+ പ്രവർത്തി​ച്ച്‌ മോശ അവരെ നയിച്ചു​കൊ​ണ്ടു​വന്നു.+ 37  “‘ദൈവം നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിങ്ങൾക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും’+ എന്ന്‌ ഇസ്രാ​യേൽമ​ക്ക​ളോ​ടു പറഞ്ഞത്‌ ഈ മോശ​യാണ്‌. 38  നമ്മുടെ പൂർവി​ക​രോ​ടും സീനായ്‌ പർവത​ത്തിൽവെച്ച്‌ സംസാരിച്ച+ ദൂതനോടും+ ഒപ്പം വിജന​ഭൂ​മി​യി​ലെ സഭയി​ലു​ണ്ടാ​യി​രു​ന്നത്‌ ഇതേ മോശ​യാണ്‌. നമുക്കു കൈമാ​റാ​നുള്ള ജീവനുള്ള വചനങ്ങൾ ദൈവ​ത്തിൽനിന്ന്‌ സ്വീക​രി​ച്ച​തും മോശ​യാണ്‌.+ 39  എന്നാൽ നമ്മുടെ പൂർവി​കർ മോശയെ അനുസ​രി​ക്കാൻ മനസ്സു കാണി​ച്ചില്ല. അവർ മോശയെ തള്ളിക്കളഞ്ഞിട്ട്‌+ മനസ്സു​കൊണ്ട്‌ ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​യി.+ 40  അവർ അഹരോ​നോ​ടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ദൈവ​ങ്ങളെ ഉണ്ടാക്കി​ത്ത​രുക. ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞങ്ങളെ നയിച്ചു​കൊ​ണ്ടു​വന്ന ആ മോശ​യ്‌ക്ക്‌ എന്തു പറ്റി​യെന്ന്‌ ആർക്ക്‌ അറിയാം.’+ 41  അങ്ങനെ അവർ അപ്പോൾ ഒരു കാളക്കു​ട്ടി​യെ ഉണ്ടാക്കി. അവർ കൈ​കൊണ്ട്‌ ഉണ്ടാക്കിയ ആ വിഗ്ര​ഹ​ത്തി​നു ബലി അർപ്പിച്ച്‌ ഒരു ആഘോഷം നടത്തി.+ 42  അതുകൊണ്ട്‌ ദൈവ​വും അവരിൽനി​ന്ന്‌ മുഖം തിരിച്ചു. ദൈവം അവരെ ഉപേക്ഷി​ക്കു​ക​യും ആകാശ​ത്തി​ലെ സൈന്യ​ത്തെ സേവിക്കാൻ* അവരെ വിട്ടു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+ അതി​നെ​ക്കു​റിച്ച്‌ പ്രവാ​ച​ക​ന്മാ​രു​ടെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ എഴുതി​യി​ട്ടു​ണ്ട​ല്ലോ: ‘ഇസ്രാ​യേൽഗൃ​ഹമേ, വിജന​ഭൂ​മി​യി​ലാ​യി​രുന്ന 40 വർഷം നിങ്ങൾ ബലിക​ളും യാഗങ്ങ​ളും അർപ്പി​ച്ചത്‌ എനിക്കാ​യി​രു​ന്നോ? 43  ആരാധിക്കാൻ നിങ്ങൾ ഉണ്ടാക്കിയ മോലോക്കിന്റെ+ കൂടാ​ര​വും രേഫാൻ ദൈവ​ത്തി​ന്റെ നക്ഷത്ര​വും അല്ലേ നിങ്ങൾ ചുമന്നു​കൊ​ണ്ടു​ന​ട​ന്നത്‌? അതു​കൊണ്ട്‌ ഞാൻ നിങ്ങളെ ബാബി​ലോ​ണിന്‌ അപ്പുറ​ത്തേക്കു നാടു​ക​ട​ത്തും.’+ 44  “ദൈവം മോശ​യോ​ടു സംസാ​രി​ച്ച​പ്പോൾ കാണി​ച്ചു​കൊ​ടുത്ത അതേ മാതൃ​ക​യിൽ പണിത+ സാക്ഷ്യ​കൂ​ടാ​രം വിജന​ഭൂ​മി​യിൽ നമ്മുടെ പൂർവി​കർക്കു​ണ്ടാ​യി​രു​ന്നു. 45  അവരുടെ മക്കൾക്ക്‌ അത്‌ അവകാ​ശ​മാ​യി ലഭിച്ചു. ദൈവം അവരുടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​കളഞ്ഞ ജനതകൾ+ കൈവ​ശ​മാ​ക്കി​വെ​ച്ചി​രുന്ന ദേശ​ത്തേക്ക്‌ അവർ യോശു​വ​യോ​ടൊ​പ്പം വന്നപ്പോൾ+ ആ സാക്ഷ്യ​കൂ​ടാ​ര​വും കൂടെ കൊണ്ടു​പോ​ന്നു. ദാവീ​ദി​ന്റെ കാലം​വരെ അത്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നു. 46  ദൈവത്തിന്റെ പ്രീതി ലഭിച്ച ദാവീദ്‌ യാക്കോ​ബി​ന്റെ ദൈവ​ത്തിന്‌ ഒരു വാസസ്ഥലം ഉണ്ടാക്കാ​നുള്ള പദവി​ക്കു​വേണ്ടി പ്രാർഥി​ച്ചു.+ 47  എന്നാൽ ശലോ​മോ​നാ​ണു ദേവാ​ലയം പണിതത്‌.+ 48  എങ്കിലും, മനുഷ്യ​ക​രങ്ങൾ നിർമിച്ച ദേവാ​ല​യ​ങ്ങ​ളിൽ അത്യു​ന്നതൻ വസിക്കു​ന്നില്ല.+ ഇതെക്കു​റിച്ച്‌ പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: 49  ‘യഹോവ* ഇങ്ങനെ പറയുന്നു: സ്വർഗം എന്റെ സിംഹാ​സ​ന​മാണ്‌;+ ഭൂമി എന്റെ പാദപീ​ഠ​വും.+ പിന്നെ ഏതുതരം ഭവനമാ​ണു നിങ്ങൾ എനിക്കു​വേണ്ടി പണിയുക? എവി​ടെ​യാണ്‌ എനിക്കു വിശ്ര​മ​സ്ഥലം ഒരുക്കുക? 50  എന്റെ കൈയല്ലേ ഇതെല്ലാം സൃഷ്ടി​ച്ചത്‌?’+ 51  “ദുശ്ശാ​ഠ്യ​ക്കാ​രേ, ഹൃദയ​ങ്ങ​ളും കാതു​ക​ളും പരി​ച്ഛേദന ചെയ്യാ​ത്ത​വരേ, നിങ്ങൾ എപ്പോ​ഴും പരിശു​ദ്ധാ​ത്മാ​വി​നെ എതിർത്തു​നിൽക്കു​ന്നു. നിങ്ങളു​ടെ പൂർവി​കർ ചെയ്‌ത​തു​പോ​ലെ​തന്നെ നിങ്ങളും ചെയ്യുന്നു.+ 52  നിങ്ങളുടെ പൂർവി​കർ ഉപദ്ര​വി​ച്ചി​ട്ടി​ല്ലാത്ത ഏതെങ്കി​ലും പ്രവാ​ച​ക​ന്മാ​രു​ണ്ടോ?+ നീതി​മാ​നാ​യ​വന്റെ വരവ്‌ മുൻകൂ​ട്ടി അറിയി​ച്ച​വരെ അവർ കൊന്നു​ക​ളഞ്ഞു.+ നിങ്ങളാ​കട്ടെ, ആ നീതി​മാ​നെ ഒറ്റി​ക്കൊ​ടു​ക്കു​ക​യും കൊല്ലു​ക​യും ചെയ്‌തു.+ 53  ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചിട്ടും+ അതു പാലി​ക്കാ​ത്ത​വ​രല്ലേ നിങ്ങൾ?” 54  ഇതു കേട്ട അവർക്കു ദേഷ്യം അടക്കാൻ പറ്റിയില്ല. അവർ സ്‌തെ​ഫാ​നൊ​സി​നെ നോക്കി പല്ലിറു​മ്മി. 55  എന്നാൽ സ്‌തെ​ഫാ​നൊസ്‌ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി ആകാശ​ത്തേക്കു നോക്കി, ദൈവ​ത്തി​ന്റെ മഹത്ത്വ​വും ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ യേശു നിൽക്കു​ന്ന​തും കണ്ടു.+ 56  “ഇതാ, ആകാശങ്ങൾ തുറന്നി​രി​ക്കു​ന്ന​തും മനുഷ്യപുത്രൻ+ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ നിൽക്കുന്നതും+ ഞാൻ കാണുന്നു” എന്നു സ്‌തെ​ഫാ​നൊസ്‌ പറഞ്ഞു. 57  ഇതു കേട്ട​പ്പോൾ അവരെ​ല്ലാം ദേഷ്യ​ത്തോ​ടെ അലറി​വി​ളിച്ച്‌ ചെവി പൊത്തി​ക്കൊണ്ട്‌ സ്‌തെ​ഫാ​നൊ​സി​ന്റെ നേരെ പാഞ്ഞു​ചെന്നു. 58  അവർ സ്‌തെ​ഫാ​നൊ​സി​നെ നഗരത്തി​നു വെളി​യി​ലേക്കു കൊണ്ടു​പോ​യി കല്ലെറി​ഞ്ഞു.+ സാക്ഷി+ പറയാൻ എത്തിയി​രു​ന്നവർ അവരുടെ പുറങ്കു​പ്പാ​യങ്ങൾ ശൗൽ എന്നൊരു യുവാ​വി​നെ ഏൽപ്പിച്ചു.+ 59  അവർ കല്ലെറി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ സ്‌തെ​ഫാ​നൊസ്‌, “കർത്താ​വായ യേശുവേ, എന്റെ ജീവൻ* സ്വീക​രി​ക്കേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു. 60  പിന്നെ സ്‌തെ​ഫാ​നൊസ്‌ മുട്ടു​കു​ത്തി, “യഹോവേ,* ഈ പാപത്തി​ന്‌ ഇവരെ ശിക്ഷി​ക്ക​രു​തേ”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. ഇതു പറഞ്ഞ​ശേഷം സ്‌തെ​ഫാ​നൊസ്‌ മരിച്ചു.*

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്ത്‌.”
അക്ഷ. “എനിക്കു വിശു​ദ്ധ​സേ​വനം അർപ്പി​ക്കും.”
പദാവലി കാണുക.
അഥവാ “കുടും​ബ​ത്ത​ല​വ​ന്മാ​രും.”
മറ്റൊരു സാധ്യത “യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ​യും യാക്കോ​ബ്‌ 12 ഗോ​ത്ര​പി​താ​ക്ക​ന്മാ​രെ​യും അങ്ങനെ​തന്നെ ചെയ്‌തു.”
അഥവാ “ധാന്യം.”
അഥവാ “വെള്ളി​പ്പണം.”
അഥവാ “ദൈവ​ത്തി​ന്റെ കണ്ണിൽ സുന്ദര​നാ​യി​രു​ന്നു.”
അഥവാ “വളർത്തി.”
അഥവാ “ഇസ്രാ​യേൽമ​ക്ക​ളു​ടെ അവസ്ഥ പരി​ശോ​ധി​ക്ക​ണ​മെന്ന്‌.”
അഥവാ “മോശ​യ്‌ക്കു ഹൃദയ​ത്തിൽ തോന്നി.”
പദാവലി കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “സൈന്യ​ത്തി​നു വിശു​ദ്ധ​സേ​വനം അർപ്പി​ക്കാൻ.”
അനു. എ5 കാണുക.
അഥവാ “ആത്മാവ്‌.”
അനു. എ5 കാണുക.
അക്ഷ. “ഉറങ്ങി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം