അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 13:1-52

13  അന്ത്യോ​ക്യ​സ​ഭ​യി​ലെ പ്രവാ​ച​ക​ന്മാ​രും അധ്യാ​പ​ക​രും ഇവരാ​യി​രു​ന്നു:+ ബർന്നബാസ്‌,+ നീഗർ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമ്യോൻ, കുറേ​ന​ക്കാ​ര​നായ ലൂക്യൊസ്‌, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദിന്റെ+ സഹപാഠി മനായേൻ, ശൗൽ.  അവർ ഉപവസിച്ച്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ അവരോട്‌, “ബർന്നബാ​സി​നെ​യും ശൗലിനെയും+ എനിക്കു​വേണ്ടി മാറ്റി​നി​റു​ത്തുക. ഞാൻ അവരെ ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി വിളി​ച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.  അങ്ങനെ, ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം അവരുടെ മേൽ കൈകൾ വെച്ച്‌ അവർ അവരെ പറഞ്ഞയച്ചു.  പരിശു​ദ്ധാ​ത്മാവ്‌ അയച്ച ആ പുരു​ഷ​ന്മാർ സെലൂ​ക്യ​യിൽ ചെന്നു. അവി​ടെ​നിന്ന്‌ കപ്പൽ കയറി അവർ സൈ​പ്ര​സി​ലേക്കു പോയി.  അവിടെ സലമീ​സിൽ എത്തിയ അവർ ജൂതന്മാ​രു​ടെ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ ദൈവ​വ​ചനം പ്രസം​ഗി​ച്ചു. ഒരു സഹായിയായി* യോഹ​ന്നാൻ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.+  അവർ ദ്വീപു മുഴു​വ​നും സഞ്ചരിച്ച്‌ പാഫൊസ്‌ വരെ എത്തി. അവിടെ അവർ ബർ-യേശു എന്നൊരു ജൂതനെ കണ്ടുമു​ട്ടി. ഒരു കള്ളപ്ര​വാ​ച​ക​നും ആഭിചാരകനും* ആയിരുന്ന അയാൾ  സെർഗ്യൊസ്‌ പൗലോസ്‌ എന്ന ബുദ്ധി​മാ​നായ നാടു​വാ​ഴി​യോ​ടൊ​പ്പ​മാ​യി​രു​ന്നു. ദൈവ​വ​ചനം കേൾക്കാൻ അതിയാ​യി ആഗ്രഹിച്ച സെർഗ്യൊസ്‌ പൗലോസ്‌ ബർന്നബാ​സി​നെ​യും ശൗലി​നെ​യും വിളി​ച്ചു​വ​രു​ത്തി.  എന്നാൽ എലീമാസ്‌ എന്ന ആ ആഭിചാ​രകൻ (എലീമാസ്‌ എന്ന പേരിന്റെ പരിഭാ​ഷ​യാണ്‌ ആഭിചാ​രകൻ.) അവരെ എതിർക്കാൻതു​ടങ്ങി. കർത്താ​വിൽ വിശ്വ​സി​ക്കു​ന്ന​തിൽനിന്ന്‌ നാടു​വാ​ഴി​യെ പിന്തി​രി​പ്പി​ക്കാ​നാ​യി​രു​ന്നു അയാളു​ടെ ശ്രമം.  എന്നാൽ പൗലോസ്‌ എന്നു പേരുള്ള ശൗൽ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ അയാളെ സൂക്ഷി​ച്ചു​നോ​ക്കി​ക്കൊണ്ട്‌ പറഞ്ഞു: 10  “എല്ലാ തരം വഞ്ചനയും ദുഷ്ടത​യും നിറഞ്ഞ​വനേ, പിശാ​ചി​ന്റെ സന്തതിയേ,+ നീതി​യു​ടെ ശത്രുവേ, യഹോ​വ​യു​ടെ നേർവ​ഴി​കൾ വളച്ചൊ​ടി​ക്കു​ന്നതു മതിയാക്ക്‌! 11  ഇതാ, യഹോ​വ​യു​ടെ കൈ നിനക്ക്‌ എതിരെ വന്നിരി​ക്കു​ന്നു! കുറച്ച്‌ സമയ​ത്തേക്കു നീ അന്ധനാ​യി​രി​ക്കും, നീ സൂര്യ​പ്ര​കാ​ശം കാണില്ല.” ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭ​വ​പ്പെട്ടു. തന്നെ കൈപി​ടിച്ച്‌ നടത്താൻ ആളുകളെ തിരഞ്ഞ്‌ അയാൾ നടന്നു. 12  ഇതു കണ്ട്‌ യഹോ​വ​യു​ടെ ഉപദേ​ശ​ത്തിൽ വിസ്‌മ​യിച്ച നാടു​വാ​ഴി ഒരു വിശ്വാ​സി​യാ​യി​ത്തീർന്നു. 13  പിന്നെ പൗലോ​സും കൂട്ടരും പാഫൊ​സിൽനിന്ന്‌ കപ്പൽ കയറി പംഫു​ല്യ​യി​ലെ പെർഗയിൽ+ എത്തി. എന്നാൽ യോഹന്നാൻ+ അവരെ വിട്ട്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി.+ 14  അവർ പെർഗ​യിൽനിന്ന്‌ പിസി​ദ്യ​യി​ലെ അന്ത്യോക്യയിൽ+ എത്തി. ശബത്തു​ദി​വസം അവർ സിനഗോഗിൽ+ ചെന്ന്‌ അവിടെ ഇരുന്നു. 15  നിയമ​ത്തിൽനി​ന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും ഉള്ള വായന​യ്‌ക്കു ശേഷം+ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാർ അവരോട്‌, “സഹോ​ദ​ര​ന്മാ​രേ, ജനത്തോട്‌ എന്തെങ്കി​ലും പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറയാ​നു​ണ്ടെ​ങ്കിൽ ഇപ്പോൾ പറയാം” എന്ന്‌ അറിയി​ച്ചു. 16  അപ്പോൾ പൗലോസ്‌ എഴു​ന്നേറ്റ്‌, നിശ്ശബ്ദ​രാ​കാൻ ആംഗ്യം കാണി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ദൈവത്തെ ഭയപ്പെ​ടുന്ന മറ്റുള്ള​വരേ, കേൾക്കുക. 17  ഇസ്രാ​യേൽ എന്ന ഈ ജനത്തിന്റെ ദൈവം നമ്മുടെ പൂർവി​കരെ തിര​ഞ്ഞെ​ടു​ത്തു. ജനം ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രുന്ന കാലത്ത്‌ ദൈവം അവരെ ഉയർത്തി, ബലമുള്ള* കൈയാൽ അവരെ അവി​ടെ​നിന്ന്‌ കൊണ്ടു​വന്നു.+ 18  വിജന​ഭൂ​മി​യിൽ 40 വർഷ​ത്തോ​ളം ദൈവം അവരെ സഹിച്ചു.+ 19  കനാൻ ദേശത്തെ ഏഴു ജനതകളെ നശിപ്പി​ച്ച​ശേഷം ദൈവം ആ ദേശം അവർക്ക്‌ ഒരു അവകാ​ശ​മാ​യി നിയമി​ച്ചു​കൊ​ടു​ത്തു.+ 20  ഏകദേശം 450 വർഷം​കൊ​ണ്ടാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌. “അതിനു ശേഷം ശമുവേൽ പ്രവാ​ച​കന്റെ കാലം​വരെ ദൈവം അവർക്കു ന്യായാ​ധി​പ​ന്മാ​രെ നൽകി.+ 21  എന്നാൽ അവർ ഒരു രാജാ​വി​നെ ആവശ്യ​പ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാ​മീൻ ഗോ​ത്ര​ക്കാ​ര​നും ആയ ശൗലിനെ ദൈവം അവർക്കു രാജാ​വാ​യി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു. 22  ശൗലിനെ നീക്കി​യ​ശേഷം ദൈവം ദാവീ​ദി​നെ അവരുടെ രാജാ​വാ​ക്കി.+ ദൈവം ദാവീ​ദി​നെ​ക്കു​റിച്ച്‌ ഇങ്ങനെ സാക്ഷ്യ​പ്പെ​ടു​ത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശാ​യി​യു​ടെ മകനായ+ ദാവീദ്‌ എന്റെ മനസ്സിന്‌* ഇണങ്ങിയ ഒരാളാണ്‌.+ ഞാൻ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ അവൻ ചെയ്യും.’ 23  വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ ദൈവം ദാവീ​ദി​ന്റെ സന്തതി​യിൽനിന്ന്‌ യേശു എന്ന രക്ഷകനെ ഇസ്രാ​യേ​ലി​നു നൽകി.+ 24  ആ രക്ഷകന്റെ വരവിനു മുമ്പു​തന്നെ, യോഹ​ന്നാൻ ഇസ്രാ​യേ​ലിൽ എല്ലാവ​രോ​ടും മാനസാ​ന്ത​ര​ത്തി​ന്റെ പ്രതീ​ക​മായ സ്‌നാനത്തെക്കുറിച്ച്‌+ പ്രസം​ഗി​ച്ചി​രു​ന്നു. 25  നിയമനം പൂർത്തി​യാ​കാ​റായ സമയത്ത്‌ യോഹ​ന്നാൻ പറയു​മാ​യി​രു​ന്നു: ‘ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌? നിങ്ങൾ ഉദ്ദേശി​ക്കുന്ന ആളല്ല ഞാൻ.+ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്‌. അദ്ദേഹ​ത്തി​ന്റെ കാലിലെ ചെരിപ്പ്‌ അഴിക്കാൻപോ​ലും എനിക്കു യോഗ്യ​ത​യില്ല.’+ 26  “സഹോ​ദ​ര​ന്മാ​രേ, അബ്രാ​ഹാ​മി​ന്റെ വംശജരേ, ദൈവത്തെ ഭയപ്പെ​ടുന്ന മറ്റുള്ള​വരേ, ദൈവം രക്ഷയുടെ ഈ സന്ദേശം നമ്മുടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു.+ 27  യരുശ​ലേം​നി​വാ​സി​ക​ളും അവരുടെ പ്രമാണിമാരും* ആ രക്ഷകനെ തിരി​ച്ച​റി​ഞ്ഞില്ല. വാസ്‌ത​വ​ത്തിൽ അദ്ദേഹത്തെ ന്യായം വിധി​ച്ച​പ്പോൾ, ശബത്തു​തോ​റും ഉച്ചത്തിൽ വായി​ച്ചു​പോ​രുന്ന പ്രവാ​ച​ക​വ​ച​നങ്ങൾ അവർ നിവർത്തി​ക്കു​ക​യാ​യി​രു​ന്നു.+ 28  മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും യേശു​വിൽ കാണാതിരുന്നിട്ടും+ യേശു​വി​നെ വധിക്ക​ണ​മെന്ന്‌ അവർ പീലാ​ത്തൊ​സി​നോട്‌ ആവശ്യ​പ്പെട്ടു.+ 29  യേശു​വി​നെ​ക്കു​റിച്ച്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നിവർത്തി​ച്ച​ശേഷം അവർ യേശു​വി​നെ സ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കി കല്ലറയിൽ വെച്ചു.+ 30  എന്നാൽ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു.+ 31  യേശു​വി​ന്റെ​കൂ​ടെ ഗലീല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വന്നവർക്കു പല ദിവസം യേശു പ്രത്യ​ക്ഷ​നാ​യി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ യേശു​വി​നു​വേണ്ടി സാക്ഷി പറയുന്നു.+ 32  “അതു​കൊ​ണ്ടാണ്‌ പൂർവി​കർക്കു ലഭിച്ച വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഞങ്ങൾ നിങ്ങളെ അറിയി​ക്കു​ന്നത്‌. 33  യേശു​വി​നെ ഉയിർപ്പി​ച്ചു​കൊണ്ട്‌,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്‌ദാ​നം പൂർണ​മാ​യി നിറ​വേ​റ്റി​ത്ത​ന്നി​രി​ക്കു​ന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു’+ എന്നു രണ്ടാം സങ്കീർത്ത​ന​ത്തിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 34  ഇനി ഒരിക്ക​ലും ജീർണി​ക്കാത്ത വിധം ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. ആ വസ്‌തു​ത​യെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘ദാവീ​ദി​നോ​ടു കാണി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌ത വിശ്വസ്‌തമായ* അചഞ്ചല​സ്‌നേഹം ഞാൻ നിങ്ങ​ളോ​ടു കാണി​ക്കും.’+ 35  മറ്റൊരു സങ്കീർത്ത​ന​ത്തിൽ ഇങ്ങനെ​യും പറയുന്നു: ‘അങ്ങയുടെ വിശ്വ​സ്‌തൻ ജീർണി​ച്ചു​പോ​കാൻ അങ്ങ്‌ അനുവ​ദി​ക്കില്ല.’+ 36  ദാവീദ്‌ ജീവി​ത​കാ​ലം മുഴുവൻ ദൈവത്തെ സേവിച്ച്‌ ഒടുവിൽ മരിച്ചു.* പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌ത ദാവീ​ദി​ന്റെ ശരീരം ജീർണി​ച്ചു​പോ​യി.+ 37  എന്നാൽ ദൈവം ഉയിർപ്പി​ച്ച​വന്റെ ശരീരം ജീർണി​ച്ചില്ല.+ 38  “അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാ​രേ, ഇത്‌ അറിഞ്ഞു​കൊ​ള്ളൂ. യേശു​വി​ലൂ​ടെ ലഭിക്കുന്ന പാപ​മോ​ച​ന​ത്തെ​ക്കു​റി​ച്ചാ​ണു ഞങ്ങൾ നിങ്ങ​ളോ​ടു പ്രഖ്യാ​പി​ക്കു​ന്നത്‌.+ 39  മോശ​യു​ടെ നിയമ​ത്തി​നു നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളി​ലും കുറ്റവി​മു​ക്ത​രാ​ക്കാൻ സാധി​ക്കില്ല.+ എന്നാൽ വിശ്വ​സി​ക്കുന്ന എല്ലാവ​രെ​യും ദൈവം യേശു​വി​ലൂ​ടെ കുറ്റവി​മു​ക്ത​രാ​ക്കും.+ 40  അതു​കൊണ്ട്‌ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ഇക്കാര്യം നിങ്ങൾക്കു സംഭവി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക: 41  ‘നിന്ദി​ക്കു​ന്ന​വരേ, ഇതു കണ്ട്‌ ആശ്ചര്യ​പ്പെ​ടുക, നശിച്ചു​പോ​കുക. നിങ്ങളു​ടെ കാലത്ത്‌ ഞാൻ ഒരു കാര്യം ചെയ്യും. നിങ്ങൾക്കു വിവരി​ച്ചു​ത​ന്നാ​ലും നിങ്ങൾ ഒരിക്ക​ലും വിശ്വ​സി​ക്കി​ല്ലാത്ത ഒരു കാര്യം​തന്നെ.’”+ 42  അവർ പുറ​ത്തേക്ക്‌ ഇറങ്ങാൻതു​ട​ങ്ങി​യ​പ്പോൾ, ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അടുത്ത ശബത്തി​ലും സംസാ​രി​ക്കണം എന്ന്‌ ആളുകൾ അവരോട്‌ അപേക്ഷി​ച്ചു. 43  സിന​ഗോ​ഗി​ലെ കൂട്ടം പിരി​ഞ്ഞ​പ്പോൾ, ധാരാളം ജൂതന്മാ​രും ജൂതമതം സ്വീക​രിച്ച്‌ സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്ന​വ​രും പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും അനുഗ​മി​ച്ചു. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽ തുടരാൻ അവർ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.+ 44  അടുത്ത ശബത്തിൽ നഗരത്തി​ലെ എല്ലാവ​രും​തന്നെ യഹോ​വ​യു​ടെ വചനം കേൾക്കാൻ വന്നുകൂ​ടി. 45  ജനക്കൂ​ട്ടത്തെ കണ്ട്‌ അസൂയ മൂത്ത ജൂതന്മാർ പൗലോസ്‌ പറയുന്ന കാര്യ​ങ്ങളെ എതിർത്തു​കൊണ്ട്‌ ദൈവത്തെ നിന്ദി​ക്കാൻതു​ടങ്ങി.+ 46  അപ്പോൾ പൗലോ​സും ബർന്നബാ​സും ധൈര്യ​ത്തോ​ടെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​വ​ചനം ആദ്യം നിങ്ങ​ളോ​ടു പ്രസം​ഗി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്ക​ളഞ്ഞ്‌ നിത്യ​ജീ​വനു യോഗ്യ​ര​ല്ലെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ ജനതക​ളി​ലേക്കു തിരി​യു​ക​യാണ്‌.+ 47  യഹോവ ഇങ്ങനെ​യൊ​രു കല്‌പന ഞങ്ങൾക്കു തന്നിരി​ക്കു​ന്നു: ‘ഭൂമി​യു​ടെ അറ്റംവരെ നീ ഒരു രക്ഷയാ​യി​രി​ക്കേ​ണ്ട​തി​നു ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നിയോ​ഗി​ച്ചി​രി​ക്കു​ന്നു.’”+ 48  ഇതു കേട്ട​പ്പോൾ ജനതക​ളിൽപ്പെ​ട്ടവർ വളരെ​യ​ധി​കം സന്തോ​ഷിച്ച്‌ യഹോ​വ​യു​ടെ വചനത്തെ മഹത്ത്വ​പ്പെ​ടു​ത്തി. നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. 49  യഹോ​വ​യു​ടെ വചനം രാജ്യത്ത്‌ എല്ലായി​ട​ത്തും വ്യാപി​ച്ചു​കൊ​ണ്ടി​രു​ന്നു. 50  എന്നാൽ ജൂതന്മാർ ദൈവ​ഭ​ക്ത​രായ ചില പ്രമു​ഖ​സ്‌ത്രീ​ക​ളെ​യും നഗരത്തി​ലെ പ്രമാ​ണി​മാ​രെ​യും പൗലോ​സി​നും ബർന്നബാ​സി​നും നേരെ ഇളക്കി​വി​ട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്‌+ അവരുടെ നാട്ടിൽനിന്ന്‌ പുറത്താ​ക്കി​ക്ക​ളഞ്ഞു. 51  അതു​കൊണ്ട്‌ അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ ഇക്കോ​ന്യ​യി​ലേക്കു പോയി.+ 52  എന്നാൽ ശിഷ്യ​ന്മാർ സന്തോഷത്തോടെ+ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി അവിടെ തുടർന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പരിചാ​ര​ക​നാ​യി.”
പദാവലിയിൽ “ആഭിചാ​രം” കാണുക.
അക്ഷ. “ഉയർത്തി​പ്പി​ടിച്ച.”
അക്ഷ. “ഹൃദയ​ത്തിന്‌.”
അക്ഷ. “ഭരണാ​ധി​കാ​രി​ക​ളും.”
അഥവാ “ആശ്രയ​യോ​ഗ്യ​മായ.”
അക്ഷ. “ഉറങ്ങി.”

പഠനക്കുറിപ്പുകൾ

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോ​ദി​ന്റെ മകൻ.​—പദാവലി കാണുക.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി: സംസ്ഥാ​ന​ത്തി​ന്റെ നാലിൽ ഒന്നിന്റെ ഭരണാ​ധി​കാ​രി (tetrarch) എന്ന്‌ അർഥം വരുന്ന ഒരു പദമാണു മൂലഭാ​ഷ​യിൽ കാണു​ന്നത്‌. റോമൻ അധികാ​രി​ക​ളു​ടെ കീഴിൽ, അവരുടെ അംഗീ​കാ​ര​ത്തോ​ടെ മാത്രം ഭരണം നടത്തി​യി​രുന്ന ഒരു ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യെ​യോ ഒരു പ്രദേ​ശ​ത്തി​ന്റെ പ്രഭു​വി​നെ​യോ ആണ്‌ ഈ പദം കുറി​ച്ചി​രു​ന്നത്‌. ഗലീല​യും പെരി​യ​യും ആയിരു​ന്നു ഹെരോദ്‌ അന്തിപ്പാ​സി​ന്റെ ഭരണ​പ്ര​ദേശം.​—മർ 6:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌: മത്ത 14:1-ന്റെ പഠനക്കു​റി​പ്പു കാണുക.

വിശു​ദ്ധ​സേ​വനം: അഥവാ “പൊതു​ജ​ന​സേ​വനം.” ഇവിടെ കാണുന്ന ലെയറ്റുർഗീയ എന്ന ഗ്രീക്കു​പ​ദ​വും അതി​നോ​ടു ബന്ധമുള്ള ലെയറ്റുർഗീ​യോ (പൊതു​ജ​ന​സേ​വനം ചെയ്യുക), ലെയറ്റുർഗൊസ്‌ (പൊതു​ജ​ന​സേ​വകൻ, പൊതു​പ്ര​വർത്തകൻ) എന്നീ പദങ്ങളും പുരാതന ഗ്രീക്കു​കാ​രും റോമാ​ക്കാ​രും ഉപയോ​ഗി​ച്ചി​രു​ന്നത്‌, ഗവൺമെൻറിനോ ഗവൺമെൻറ്‌ അധികാ​രി​കൾക്കോ വേണ്ടി പൊതു​ജ​ന​താ​ത്‌പ​ര്യാർഥം ചെയ്യുന്ന സേവന​ങ്ങ​ളെ​യോ ജോലി​ക​ളെ​യോ കുറി​ക്കാ​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, റോമ 13:6-ൽ ലൗകി​കാ​ധി​കാ​രി​കളെ, ദൈവ​ത്തി​നു​വേണ്ടി ‘പൊതു​ജ​ന​സേ​വനം ചെയ്യു​ന്നവർ’ (ലെയറ്റുർഗൊസ്‌ എന്നതിന്റെ ബഹുവ​ച​ന​രൂ​പം) എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അവർ ജനങ്ങൾക്ക്‌ ഉപകാ​ര​പ്ര​ദ​മായ സേവനങ്ങൾ ചെയ്യുന്നു എന്ന അർഥത്തി​ലാണ്‌. എന്നാൽ ലൂക്കോസ്‌ ഇവിടെ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സെപ്‌റ്റുവജിന്റിൽ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ അർഥത്തി​ലാണ്‌. അവി​ടെ​യാ​കട്ടെ ഈ പദപ്രയോഗത്തിന്റെ ക്രിയാ​രൂ​പ​വും നാമരൂ​പ​വും മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും ആലയ​സേ​വ​നത്തെ കുറി​ക്കാ​നാണ്‌. (പുറ 28:35; സംഖ 8:22) ആലയ​സേ​വനം ഒരർഥ​ത്തിൽ ആളുക​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ചെയ്‌തി​രുന്ന പൊതു​ജ​ന​സേ​വ​ന​മാ​യി​രു​ന്നെ​ങ്കി​ലും അതു വിശു​ദ്ധ​മായ സേവന​വും ആയിരു​ന്നു. കാരണം ലേവ്യ​പു​രോ​ഹി​ത​ന്മാർ പഠിപ്പി​ച്ചി​രു​ന്നതു ദൈവത്തിന്റെ നിയമ​മാണ്‌; അവർ അർപ്പി​ച്ചി​രുന്ന ബലിക​ളാ​കട്ടെ ആളുക​ളു​ടെ പാപങ്ങളെ മറയ്‌ക്കു​ക​യും ചെയ്‌തു.​—2ദിന 15:3; മല 2:7.

യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന: ഇവിടെ കാണുന്ന ലെയറ്റുർഗീ​യോ (ശുശ്രൂഷ ചെയ്യുക; സേവി​ക്കുക) എന്ന ഗ്രീക്കു​പദം സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം കാണുന്ന എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലാണ്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ 2ദിന 13:10. അവിടെ “യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന” എന്നാണു കാണു​ന്നത്‌. ഇനി, സെപ്‌റ്റു​വ​ജിന്റ്‌ 2ദിന 35:3-ൽ ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും “യഹോ​വയെ . . . സേവി​ക്കുക” എന്ന പദപ്ര​യോ​ഗം വരുന്നി​ട​ത്താണ്‌.—1ശമു 2:11; 3:1; യഹ 45:4; യോവ 2:17; അനു. സി കാണുക.

ശുശ്രൂഷ ചെയ്യുന്ന: അഥവാ “പരസ്യ​മാ​യി ശുശ്രൂഷ ചെയ്യുന്ന.” ഇവിടെ കാണുന്ന ലെയറ്റുർഗീ​യോ എന്ന ഗ്രീക്കു​പ​ദ​വും അതി​നോ​ടു ബന്ധമുള്ള ലെയറ്റുർഗീയ (പൊതു​ജ​ന​സേ​വനം അഥവാ പൊതു​ജ​ന​ത്തി​നു​വേ​ണ്ടി​യുള്ള ശുശ്രൂഷ), ലെയറ്റുർഗൊസ്‌ (പൊതു​ജ​ന​സേ​വകൻ, പൊതു​പ്ര​വർത്തകൻ) എന്നീ പദങ്ങളും പുരാതന ഗ്രീക്കു​കാർ ഉപയോ​ഗി​ച്ചി​രു​ന്നത്‌, ഗവൺമെന്റിനോ ഗവൺമെന്റ്‌ അധികാ​രി​കൾക്കോ വേണ്ടി പൊതു​ജ​ന​താ​ത്‌പ​ര്യാർഥം ചെയ്യുന്ന സേവന​ങ്ങ​ളെ​യോ ജോലി​ക​ളെ​യോ കുറി​ക്കാ​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, റോമ 13:6-ൽ ലൗകി​കാ​ധി​കാ​രി​കളെ, ദൈവ​ത്തി​നു​വേണ്ടി ‘പൊതു​ജ​ന​സേ​വനം ചെയ്യു​ന്നവർ’ (ലെയറ്റുർഗൊസ്‌ എന്നതിന്റെ ബഹുവ​ച​ന​രൂ​പം) എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അവർ ജനങ്ങൾക്ക്‌ ഉപകാ​ര​പ്ര​ദ​മായ സേവനങ്ങൾ ചെയ്യുന്നു എന്ന അർഥത്തി​ലാണ്‌. ഇനി, ലൂക്ക 1:23-ൽ (പഠനക്കു​റി​പ്പു കാണുക.) സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ അപ്പനായ സെഖര്യ ചെയ്‌തി​രുന്ന ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ലെയറ്റുർഗീയ എന്ന പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ‘വിശു​ദ്ധ​സേ​വനം’ (അഥവാ “പൊതു​ജ​ന​സേ​വനം.”) എന്നാണ്‌. പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും (പുറ 28:35; സംഖ 1:50; 3:31; 8:22) ദേവാ​ല​യ​ത്തി​ലും (2ദിന 31:2; 35:3; യോവ 1:9, 13; 2:17) ചെയ്‌തി​രുന്ന സേവന​ങ്ങളെ കുറി​ക്കാൻ സെപ്‌റ്റു​വ​ജി​ന്റി​ലെ ചില വാക്യ​ങ്ങ​ളിൽ ലെയറ്റുർഗീയ എന്ന പദവും അതി​നോ​ടു ബന്ധമുള്ള പദങ്ങളും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അതേ അർഥത്തി​ലാണ്‌ ലെയറ്റുർഗീയ എന്ന പദം ലൂക്ക 1:23-ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അത്തരം സേവന​ങ്ങ​ളും പൊതു​ജ​ന​താ​ത്‌പ​ര്യാർഥം ചെയ്യുന്ന ശുശ്രൂ​ഷ​യാ​യി​രു​ന്നു. എന്നാൽ അതിൽ പലപ്പോ​ഴും “വിശുദ്ധി” എന്നൊരു ആശയവും​കൂ​ടെ അടങ്ങി​യി​രു​ന്നെന്നു മാത്രം. കാരണം ആ ലേവ്യ​പു​രോ​ഹി​ത​ന്മാർ ദൈവ​ത്തി​ന്റെ നിയമം പഠിപ്പി​ക്കു​ക​യും (2ദിന 15:3; മല 2:7) ആളുക​ളു​ടെ പാപങ്ങളെ മറയ്‌ക്കുന്ന ബലികൾ അർപ്പി​ക്കു​ക​യും (ലേവ 1:3-5; ആവ 18:1-5) ചെയ്‌തി​രു​ന്നു. എന്നാൽ പ്രവൃ 13:2-ൽ ലെയറ്റുർഗീ​യോ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തി​ലാണ്‌. കാരണം സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ക്രിസ്‌തീ​യ​സ​ഭ​യി​ലെ പ്രവാ​ച​ക​ന്മാ​രും അധ്യാ​പ​ക​രും ചെയ്‌തി​രുന്ന ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌. അവരുടെ ശുശ്രൂ​ഷ​യിൽ പ്രാർഥന, പഠിപ്പി​ക്കൽ എന്നിങ്ങനെ ദൈവ​ഭ​ക്തി​ക്കു തെളി​വേ​കുന്ന, ദൈവ​സേ​വ​ന​ത്തി​ന്റെ പല വശങ്ങളും ഉൾപ്പെ​ട്ടി​രു​ന്നു. പൊതു​ജ​ന​ങ്ങ​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തും അതിന്റെ ഭാഗമാ​യി​രു​ന്നെന്നു വ്യക്തം.—പ്രവൃ 13:3.

സെലൂക്യ: കോട്ട​മ​തി​ലുള്ള ഒരു മെഡിറ്ററേനിയൻ തുറമു​ഖ​ന​ഗരം. സിറി​യ​യി​ലെ അന്ത്യോ​ക്യ​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രുന്ന ഈ നഗരം അതിന്‌ ഏതാണ്ട്‌ 20 കി.മീ. തെക്കു​പ​ടി​ഞ്ഞാ​റാ​യാ​ണു സ്ഥിതി ചെയ്‌തി​രു​ന്നത്‌. ഈ രണ്ടു സ്ഥലങ്ങളും തമ്മിൽ റോഡു​മാർഗം ബന്ധിപ്പി​ച്ചി​രു​ന്നു. ഇനി അന്ത്യോ​ക്യ​ക്കു സമീപ​ത്തു​കൂ​ടെ ഒഴുകി സെലൂ​ക്യക്ക്‌ അൽപ്പം തെക്കായി മെഡി​റ്റ​റേ​നി​യൻ കടലിൽ പതിക്കുന്ന ഓറന്റീസ്‌ നദിയും ഈ രണ്ടു നഗരങ്ങൾക്കി​ട​യി​ലുള്ള ഒരു സഞ്ചാര​മാർഗ​മാ​യി​രു​ന്നു. മഹാനായ അലക്‌സാ​ണ്ട​റു​ടെ സൈനി​ക​ജ​ന​റൽമാ​രിൽ ഒരാളാ​യി​രുന്ന സെല്യൂ​ക്കസ്‌ ഒന്നാമൻ (നൈ​ക്കേറ്റർ) ആണ്‌ ഈ നഗരം സ്ഥാപിച്ച്‌ അതിനു തന്റെ പേര്‌ നൽകി​യത്‌. ഏതാണ്ട്‌ എ.ഡി. 47-ൽ പൗലോസ്‌ ബർന്നബാ​സി​നോ​ടൊ​പ്പം തന്റെ ആദ്യ മിഷന​റി​പ​ര്യ​ട​ന​ത്തി​നാ​യി യാത്ര പുറ​പ്പെ​ട്ടതു സെലൂ​ക്യ​യി​ലെ തുറമു​ഖ​ത്തു​നി​ന്നാണ്‌. ഇന്നത്തെ തുർക്കി​യി​ലെ സൂവേ​ഡി​യേ (അഥവാ സമാൻഡാഗ്‌) എന്ന സ്ഥലത്തിനു തൊട്ട്‌ വടക്കാ​യി​രു​ന്നു സെലൂക്യ. ആ പുരാ​ത​ന​തു​റ​മു​ഖം ഓറന്റീസ്‌ നദിയിൽനി​ന്നുള്ള എക്കൽ അടിഞ്ഞ്‌ ഇപ്പോൾ ഒരു ചതുപ്പു​നി​ല​മാ​യി മാറി​യി​രി​ക്കു​ന്നു.—അനു. ബി13 കാണുക.

കപ്പൽ കയറി അവർ സൈ​പ്ര​സി​ലേക്കു പോയി: ഏതാണ്ട്‌ 200 കി.മീ. വരുന്ന ഒരു യാത്ര​യാ​യി​രു​ന്നു ഇത്‌. കാറ്റ്‌ അനുകൂ​ല​മാ​യി​രു​ന്നെ​ങ്കിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു കപ്പൽ ഒറ്റ ദിവസം​കൊണ്ട്‌ ഏതാണ്ട്‌ 150 കി.മീ. പിന്നി​ടു​മാ​യി​രു​ന്നു. എന്നാൽ പ്രതി​കൂ​ല​കാ​ലാ​വ​സ്ഥ​യിൽ ഈ ദൂരം പിന്നി​ടാൻ അതിലും വളരെ​യ​ധി​കം സമയം എടുത്തി​രു​ന്നു. ബർന്നബാ​സി​ന്റെ ജന്മനാ​ടാ​യി​രു​ന്നു സൈ​പ്രസ്‌.

മർക്കോസ്‌: മാർക്കസ്‌ എന്ന ലത്തീൻപേരിൽനിന്ന്‌ വന്നത്‌. പ്രവൃ 12:12-ൽ പറഞ്ഞിരിക്കുന്ന “യോഹന്നാന്റെ” പേരിനൊപ്പം ചേർത്തിരുന്ന റോമൻ പേരായിരുന്നു മർക്കോസ്‌. മർക്കോസിന്റെ അമ്മ മറിയ, യരുശലേമിൽ താമസിച്ചിരുന്ന ഒരു ആദ്യകാല ശിഷ്യയായിരുന്നു. “ബർന്നബാസിന്റെ ബന്ധുവായ” യോഹന്നാൻ മർക്കോസ്‌ (കൊലോ 4:10) കുറെക്കാലം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്‌. ഇനി, പൗലോസിന്റെകൂടെയും മറ്റ്‌ ആദ്യകാല ക്രിസ്‌തീയമിഷനറിമാരുടെകൂടെയും മർക്കോസ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. (പ്രവൃ 12:25; 13:5, 13; 2തിമ 4:11) ഈ സുവിശേഷത്തിൽ ഒരിടത്തും അതിന്റെ എഴുത്തുകാരൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരുടെ അഭിപ്രായത്തിൽ അത്‌ എഴുതിയതു മർക്കോസുതന്നെയാണ്‌.

സലമീസ്‌: സൈ​പ്രസ്‌ ദ്വീപി​ന്റെ കിഴക്കു​വ​ശത്ത്‌ സ്ഥിതി ചെയ്‌തി​രുന്ന ഒരു സ്ഥലമാണ്‌ ഇത്‌. ദ്വീപി​ന്റെ പടിഞ്ഞാ​റൻ തീരത്തു​ണ്ടാ​യി​രുന്ന പാഫൊ​സാ​യി​രു​ന്നു റോമൻ തലസ്ഥാ​ന​മെ​ങ്കി​ലും അവർ സൈ​പ്ര​സി​ലെ പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ച്ചത്‌ സലമീ​സിൽനി​ന്നാണ്‌. അതൊരു നല്ല തീരു​മാ​ന​മാ​യി​രു​ന്നു. കാരണം, സിറി​യ​യി​ലെ അന്ത്യോ​ക്യക്ക്‌ അടുത്തു​നിന്ന്‌ യാത്ര തുടങ്ങിയ ആ മിഷന​റി​മാർക്കു സൈ​പ്ര​സിൽ വന്നെത്താ​വുന്ന ഏറ്റവും അടുത്ത സ്ഥലമാ​യി​രു​ന്നു സലമീസ്‌. അത്‌ ആ ദ്വീപി​ന്റെ സാംസ്‌കാ​രിക-വിദ്യാ​ഭ്യാ​സ-വാണിജ്യ കേന്ദ്ര​വു​മാ​യി​രു​ന്നു. ഇനി, ഒന്നിൽക്കൂ​ടു​തൽ സിന​ഗോ​ഗു​ണ്ടാ​യി​രുന്ന ആ നഗരത്തിൽ ധാരാളം ജൂതന്മാ​രു​മു​ണ്ടാ​യി​രു​ന്നു. സൈ​പ്ര​സിൽ ജനിച്ച ബർന്നബാസ്‌ അവിടെ നല്ലൊരു വഴികാ​ട്ടി​യാ​യി​രു​ന്നി​രി​ക്കണം. അവർ സഞ്ചരി​ച്ചി​രി​ക്കാൻ സാധ്യ​ത​യുള്ള വഴികൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ആ ദ്വീപ്‌ മുഴുവൻ പ്രസം​ഗി​ക്കാൻ അവർ കുറഞ്ഞതു 150 കിലോ​മീ​റ്റ​റെ​ങ്കി​ലും കാൽന​ട​യാ​യി യാത്ര ചെയ്‌തി​ട്ടു​ണ്ടാ​കും.

യോഹ​ന്നാൻ: അതായത്‌ യേശു​വി​ന്റെ ഒരു ശിഷ്യ​നായ യോഹ​ന്നാൻ മർക്കോസ്‌. ഇദ്ദേഹം ‘ബർന്നബാ​സി​ന്റെ ഒരു ബന്ധുവും’ (കൊലോ 4:10) മർക്കോ​സി​ന്റെ സുവി​ശേഷം എഴുതി​യ​യാ​ളും ആണ്‌. (മർക്കോസ്‌ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പു കാണുക.) പ്രവൃ 13:13-ലും അദ്ദേഹത്തെ യോഹ​ന്നാൻ എന്നുത​ന്നെ​യാ​ണു വിളി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന മറ്റു മൂന്നു വാക്യ​ങ്ങ​ളി​ലും യോഹ​ന്നാൻ എന്ന പേരി​നൊ​പ്പം ‘മർക്കോസ്‌ എന്നും അറിയ​പ്പെട്ട’ എന്നുകൂ​ടെ ചേർത്തി​ട്ടുണ്ട്‌. അദ്ദേഹ​ത്തി​ന്റെ റോമൻ പേരാ​യി​രു​ന്നു മർക്കോസ്‌. (പ്രവൃ 12:12, 25; 15:37) “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു” എന്നൊക്കെ അർഥമുള്ള യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രാ​യ​പേ​രി​നു തത്തുല്യ​മായ പേരാണു യോഹ​ന്നാൻ. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മറ്റെല്ലാ​യി​ട​ത്തും അദ്ദേഹത്തെ ‘മർക്കോസ്‌’ എന്നു മാത്രമേ വിളി​ച്ചി​ട്ടു​ള്ളൂ.—കൊലോ 4:10; 2തിമ 4:11; ഫിലേ 24; 1പത്ര 5:13.

നാടു​വാ​ഴി: റോമൻ ഭരണസ​മി​തി​യു​ടെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സംസ്ഥാ​ന​ങ്ങ​ളു​ടെ ഗവർണർമാ​രെ കുറി​ക്കുന്ന പദം. എന്നാൽ യഹൂദ്യ​പോ​ലുള്ള ചില റോമൻ സംസ്ഥാ​നങ്ങൾ ചക്രവർത്തി​യു​ടെ നേരി​ട്ടുള്ള ഭരണത്തിൻകീ​ഴി​ലാ​യി​രു​ന്നു. അദ്ദേഹ​മാണ്‌ അത്തരം സംസ്ഥാ​ന​ങ്ങ​ളിൽ ഗവർണർമാ​രെ നിയമി​ച്ചി​രു​ന്നത്‌. ബി.സി. 22-ൽ സൈ​പ്രസ്‌, റോമൻ ഭരണസ​മി​തി​യു​ടെ അധികാ​ര​ത്തിൻകീ​ഴി​ലാ​യ​തു​മു​തൽ നാടു​വാ​ഴി​ക​ളാണ്‌ അവിടം ഭരിച്ചി​രു​ന്നത്‌. റോമൻ ചക്രവർത്തി​യാ​യി​രുന്ന ക്ലൗദ്യൊ​സി​ന്റെ മുഖവും ലത്തീനിൽ അദ്ദേഹ​ത്തി​ന്റെ പദവി​നാ​മ​വും നൽകി​യി​രുന്ന ഒരു നാണയം സൈ​പ്ര​സിൽനിന്ന്‌ കണ്ടെടു​ത്തു. അതിന്റെ മറുവ​ശത്ത്‌ ഗ്രീക്കിൽ, “സൈ​പ്ര​സു​കാ​രു​ടെ നാടു​വാ​ഴി​യായ കൊമീ​നി​യസ്‌ പ്രൊ​ക്ല​സി​ന്റെ ഭരണകാ​ലത്ത്‌” എന്നൊരു എഴുത്തു​മു​ണ്ടാ​യി​രു​ന്നു.—പദാവലി കാണുക.

പൗലോസ്‌: ഗ്രീക്കി​ലെ പൗലൊസ്‌ എന്ന പേര്‌ “ചെറിയ” എന്ന്‌ അർഥമുള്ള പോളസ്‌ എന്ന ലത്തീൻ പേരിൽനിന്ന്‌ വന്നതാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മലയാ​ള​പ​രി​ഭാ​ഷ​യിൽ പൗലോസ്‌ എന്ന പദം, അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ കുറി​ക്കാൻ 300 പ്രാവ​ശ്യ​വും സൈ​പ്ര​സി​ലെ നാടു​വാ​ഴി​യായ സെർഗ്യൊസ്‌ പൗലോ​സി​നെ കുറി​ക്കാൻ രണ്ടു പ്രാവ​ശ്യ​വും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—പ്രവൃ 13:7.

പൗലോസ്‌ എന്നു പേരുള്ള ശൗൽ: ഇവിടം​മു​തൽ ശൗലിനെ പൗലോസ്‌ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരു എബ്രാ​യ​നാ​യി​രുന്ന ഈ അപ്പോ​സ്‌തലൻ ജനിച്ച​തു​തന്നെ റോമൻ പൗരനാ​യി​ട്ടാണ്‌. (പ്രവൃ 22:27, 28; ഫിലി 3:5) അതു​കൊ​ണ്ടു​തന്നെ കുട്ടി​ക്കാ​ലം​മു​തലേ അദ്ദേഹ​ത്തി​നു ശൗൽ എന്ന എബ്രാ​യ​പേ​രും പൗലോസ്‌ എന്ന റോമൻപേ​രും ഉണ്ടായി​രു​ന്നി​രി​ക്കാം. അക്കാലത്ത്‌ ജൂതന്മാർക്ക്‌, പ്രത്യേ​കിച്ച്‌ ഇസ്രാ​യേ​ലി​നു വെളി​യിൽ താമസി​ച്ചി​രു​ന്ന​വർക്ക്‌, രണ്ടു പേരു​ണ്ടാ​യി​രി​ക്കു​ന്നതു സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. (പ്രവൃ 12:12; 13:1) പൗലോ​സി​ന്റെ ചില ബന്ധുക്കൾക്കും എബ്രാ​യ​പേ​രി​നു പുറമേ റോമൻ, ഗ്രീക്കു പേരുകൾ ഉണ്ടായി​രു​ന്നു. (റോമ 16:7, 21) ജൂതന്മാ​ര​ല്ലാ​ത്ത​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കുക എന്നതാ​യി​രു​ന്നു ‘ജനതക​ളു​ടെ അപ്പോ​സ്‌ത​ല​നായ’ പൗലോ​സി​ന്റെ ദൗത്യം. (റോമ 11:13) തന്റെ റോമൻ പേര്‌ ഉപയോ​ഗി​ക്കാൻ പൗലോ​സു​തന്നെ തീരു​മാ​നി​ച്ച​താ​യി​രി​ക്കാം. അത്‌ ആളുകൾക്കു കൂടുതൽ സ്വീകാ​ര്യ​മാ​യി​രി​ക്കു​മെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​ക്കാ​ണും. (പ്രവൃ 9:15; ഗല 2:7, 8) അദ്ദേഹം റോമൻ പേര്‌ സ്വീക​രി​ച്ചതു സെർഗ്യൊസ്‌ പൗലോ​സി​നോ​ടുള്ള ആദരസൂ​ച​ക​മാ​യി​ട്ടാ​ണെന്നു ചിലർ പറയുന്നു. പക്ഷേ അതിനു സാധ്യ​ത​യില്ല. കാരണം സൈ​പ്രസ്‌ വിട്ടതി​നു ശേഷവും പൗലോസ്‌ ആ പേര്‌ നിലനി​റു​ത്തി. ഇനി പൗലോ​സി​ന്റെ എബ്രാ​യ​പേ​രി​ന്റെ ഗ്രീക്ക്‌ ഉച്ചാര​ണ​ത്തിന്‌, മോശ​മായ ധ്വനി​യുള്ള (മനുഷ്യ​രു​ടെ​യോ മൃഗങ്ങ​ളു​ടെ​യോ ഒരു പ്രത്യേ​ക​തരം നടപ്പു​മാ​യി ബന്ധമുള്ള) ഒരു ഗ്രീക്കു​പ​ദ​ത്തോ​ടു സാമ്യ​മു​ള്ള​തു​കൊ​ണ്ടാ​ണു പൗലോസ്‌ ആ പേര്‌ ഉപയോ​ഗി​ക്കാ​തി​രു​ന്ന​തെന്നു മറ്റു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.—പ്രവൃ 7:58-ന്റെ പഠനക്കു​റി​പ്പു കാണുക.

ശൗൽ: അർഥം: “(ദൈവ​ത്തോ​ടു) ചോദിച്ച; (ദൈവ​ത്തോട്‌) അന്വേ​ഷിച്ച.” ‘ബന്യാ​മീൻ ഗോ​ത്ര​ക്കാ​ര​നും എബ്രാ​യ​രിൽനിന്ന്‌ ജനിച്ച എബ്രാ​യ​നും’ ആയിരുന്ന ശൗലിന്‌ പൗലോസ്‌ എന്നൊരു റോമൻ പേരു​മു​ണ്ടാ​യി​രു​ന്നു. (ഫിലി 3:5) ശൗൽ ഒരു റോമൻ പൗരനാ​യി ജനിച്ച​തു​കൊണ്ട്‌ (പ്രവൃ 22:28) അദ്ദേഹ​ത്തി​ന്റെ ജൂത മാതാ​പി​താ​ക്കൾ അദ്ദേഹ​ത്തിന്‌ പോളസ്‌ അഥവാ പൗലോസ്‌ എന്ന റോമൻ പേരു​കൂ​ടെ നൽകി​യ​താ​യി​രി​ക്കണം. “ചെറിയ” എന്നാണ്‌ ആ പേരിന്റെ അർഥം. കുട്ടി​ക്കാ​ലം​മു​തലേ അദ്ദേഹ​ത്തിന്‌ ഈ രണ്ടു പേരും ഉണ്ടായി​രു​ന്നെ​ന്നു​വേണം കരുതാൻ. മാതാ​പി​താ​ക്കൾ അദ്ദേഹ​ത്തി​നു ശൗൽ എന്ന പേര്‌ നൽകാൻ പല കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം: ബന്യാ​മീൻ ഗോ​ത്ര​ക്കാ​രു​ടെ ഇടയിൽ കാലങ്ങ​ളാ​യി വളരെ പ്രാധാ​ന്യ​മുള്ള ഒരു പേരാ​യി​രു​ന്നു ശൗൽ. കാരണം, മുഴു ഇസ്രാ​യേ​ലി​നെ​യും ഭരിച്ച ആദ്യത്തെ രാജാവ്‌ ബന്യാ​മീൻ ഗോ​ത്ര​ക്കാ​ര​നായ ശൗൽ ആയിരു​ന്നു. (1ശമു 9:2; 10:1; പ്രവൃ 13:21) ഇനി, ആ പേരിന്റെ അർഥം​വെ​ച്ചാ​യി​രി​ക്കാം മാതാ​പി​താ​ക്കൾ അദ്ദേഹ​ത്തിന്‌ ആ പേര്‌ നൽകി​യത്‌. അതുമ​ല്ലെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ അപ്പന്റെ പേര്‌ ശൗൽ എന്നായി​രു​ന്നി​രി​ക്കാം. മകന്‌ അപ്പന്റെ പേര്‌ നൽകുന്ന ഒരു രീതി അന്നുണ്ടാ​യി​രു​ന്നു. (ലൂക്ക 1:59 താരത​മ്യം ചെയ്യുക.) കാരണം എന്തുത​ന്നെ​യാ​യാ​ലും മറ്റു ജൂതന്മാ​രോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ, പ്രത്യേ​കിച്ച്‌ ഒരു പരീശ​നാ​കാൻ പഠിക്കു​ക​യും ഒരു പരീശ​നാ​യി ജീവി​ക്കു​ക​യും ചെയ്‌ത കാലത്ത്‌, അദ്ദേഹം ഉപയോ​ഗി​ച്ചി​രു​ന്നതു ശൗൽ എന്ന ഈ എബ്രാ​യ​പേ​രാ​യി​രി​ക്കാം. (പ്രവൃ 22:3) ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന്‌ ഒരു ദശാബ്ദ​ത്തി​ലേറെ കടന്നു​പോ​യി​ട്ടും സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ എബ്രാ​യ​പേ​രിൽത്ത​ന്നെ​യാണ്‌ അദ്ദേഹം പൊതു​വേ അറിയ​പ്പെ​ട്ടി​രു​ന്നത്‌.—പ്രവൃ 11:25, 30; 12:25; 13:1, 2, 9.

യഹോ​വ​യു​ടെ നേർവ​ഴി​കൾ: ഒരു ജൂത ആഭിചാ​ര​ക​നാ​യി​രുന്ന ബർയേശുവിനോടു പൗലോസ്‌ പറഞ്ഞ മറുപ​ടി​യിൽ കാണുന്ന (10-ഉം 11-ഉം വാക്യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) പല പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പദപ്ര​യോ​ഗ​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ച്ച​താണ്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കുക: ഇവിടെ ‘വഴികൾ വളച്ചൊ​ടി​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദപ്ര​യോ​ഗം സുഭ 10:9-ന്റെ (‘വളഞ്ഞ വഴിക​ളി​ലൂ​ടെ സഞ്ചരി​ക്കുക.’) സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യിൽ കാണു​ന്നുണ്ട്‌. അതു​പോ​ലെ, “യഹോ​വ​യു​ടെ നേർവ​ഴി​കൾ” എന്ന പദപ്ര​യോ​ഗ​ത്തിൽ കാണുന്ന ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ ഹോശ 14:9-ലും കാണാം. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ (“യഹോ​വ​യു​ടെ വഴികൾ നേരു​ള്ള​ത​ല്ലോ.”).—അനു. സി കാണുക.

യഹോ​വ​യു​ടെ കൈ: പ്രവൃ 11:21-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോ​വ​യു​ടെ കൈ: “കൈ” എന്നതിന്റെ എബ്രാ​യ​പ​ദ​വും ദൈവ​നാ​മ​വും (ചതുര​ക്ഷരി) ഒരുമിച്ച്‌ ഉപയോ​ഗി​ക്കുന്ന ഈ രീതി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​മാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; യഹ 1:3 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ബൈബി​ളിൽ “കൈ” എന്ന പദം പലപ്പോ​ഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാൾക്കു കൈ​കൊണ്ട്‌ ശക്തി പ്രയോ​ഗി​ക്കാ​മെ​ന്ന​തു​കൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോ​ഗിച്ച ശക്തി” എന്നും അർഥം വരാം. “യഹോ​വ​യു​ടെ കൈ” എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം ലൂക്ക 1:66-ലും പ്രവൃ 13:11-ലും കാണു​ന്നുണ്ട്‌.—ലൂക്ക 1:6, 66 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

യഹോ​വ​യു​ടെ ഉപദേശം: ഇവിടെ കാണുന്ന ‘യഹോ​വ​യു​ടെ ഉപദേശം’ എന്ന പദപ്ര​യോ​ഗ​ത്തി​നും പ്രവൃ 13:5-ൽ കാണുന്ന “ദൈവ​വ​ചനം” എന്ന പദപ്ര​യോ​ഗ​ത്തി​നും സമാനാർഥ​മാ​ണു​ള്ളത്‌. ആ വാക്യം പറയു​ന്നതു പൗലോ​സും കൂടെ​യു​ള്ള​വ​രും സൈ​പ്ര​സിൽ എത്തിയ​ശേഷം “ജൂതന്മാ​രു​ടെ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ ദൈവ​വ​ചനം പ്രസം​ഗി​ച്ചു” എന്നാണ്‌. അതിന്റെ ഫലമായി, നാടു​വാ​ഴി​യാ​യി​രുന്ന സെർഗ്യൊസ്‌ പൗലോസ്‌ ‘ദൈവ​വ​ചനം കേൾക്കാൻ അതിയാ​യി ആഗ്രഹി​ച്ചു.’ (പ്രവൃ 13:7) പൗലോസ്‌ പറഞ്ഞതും ചെയ്‌ത​തും ആയ കാര്യ​ങ്ങ​ളിൽനിന്ന്‌ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കിയ അദ്ദേഹം വിസ്‌മ​യി​ച്ചു​പോ​യി.—അനു. സി കാണുക.

പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ: ഗലാത്യ എന്ന റോമൻ സംസ്ഥാ​ന​ത്തി​ലെ ഒരു നഗരം. ഫ്രുഗ്യ​യു​ടെ​യും പിസി​ദ്യ​യു​ടെ​യും അതിർത്തി​യി​ലാണ്‌ ഈ നഗരം സ്ഥിതി ചെയ്‌തി​രു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ചരി​ത്ര​ത്തിൽ പലപ്പോ​ഴും ഇതിനെ ഫ്രുഗ്യ​യു​ടെ ഭാഗമാ​യും പിസി​ദ്യ​യു​ടെ ഭാഗമാ​യും മാറി​മാ​റി കണക്കാ​ക്കി​യി​ട്ടുണ്ട്‌. ഇന്നത്തെ തുർക്കി​യി​ലുള്ള യാൽവാ​ക്കിന്‌ അടുത്ത്‌ ഈ നഗരത്തി​ന്റെ നാശാ​വ​ശി​ഷ്ടങ്ങൾ കാണാം. പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റിച്ച്‌ ഇവി​ടെ​യും പ്രവൃ 14:19, 21 വാക്യ​ങ്ങ​ളി​ലും പറഞ്ഞി​ട്ടുണ്ട്‌. മെഡിറ്ററേനിയൻ തീരത്തിന്‌ അടുത്തുള്ള പെർഗ നഗരത്തിൽനിന്ന്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലേ​ക്കുള്ള യാത്ര വളരെ ദുർഘ​ട​മാ​യി​രു​ന്നു. കാരണം സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏതാണ്ട്‌ 1,100 മീ. (3,600 അടി) ഉയരത്തി​ലാ​യി​രു​ന്നു ഈ നഗരം. (അനു. ബി13 കാണുക.) പോരാ​ത്ത​തിന്‌ അവി​ടേ​ക്കുള്ള അപകടം പിടിച്ച മലമ്പാ​തകൾ കൊള്ള​ക്കാ​രു​ടെ വിഹാ​ര​കേ​ന്ദ്ര​വു​മാ​യി​രു​ന്നു. ‘പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യും’ സിറി​യ​യി​ലെ അന്ത്യോ​ക്യ​യും രണ്ടും രണ്ടാണ്‌. (പ്രവൃ 6:5; 11:19; 13:1; 14:26; 15:22; 18:22) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അന്ത്യോ​ക്യ എന്നു പറഞ്ഞി​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും സിറി​യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റി​ച്ചാണ്‌, അല്ലാതെ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യെ​ക്കു​റി​ച്ചല്ല.

വായി​ക്കാൻ എഴു​ന്നേ​റ്റു​നി​ന്നു: സിന​ഗോ​ഗി​ലെ ആരാധ​നാ​രീ​തി വർണി​ക്കുന്ന, ലഭ്യമാ​യ​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള വിവര​ണ​മാണ്‌ ഇതെന്നു പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ജൂതപാ​ര​മ്പ​ര്യം പറയു​ന്നത്‌, സിന​ഗോ​ഗി​ലേക്കു വരുന്നവർ ആ കെട്ടി​ട​ത്തിൽ പ്രവേ​ശി​ച്ചു​ക​ഴി​യു​മ്പോൾ ആദ്യം സ്വന്തമായ പ്രാർഥ​നകൾ നടത്തി​യി​രു​ന്നു എന്നാണ്‌. അതായി​രു​ന്നു പൊതു​വേ സിന​ഗോ​ഗി​ലെ ശുശ്രൂ​ഷ​യ്‌ക്കു തുടക്കം കുറി​ച്ചി​രു​ന്നത്‌. അതേത്തു​ടർന്ന്‌ ആവ 6:4-9; 11:13-21 എന്നീ ഭാഗങ്ങൾ ചൊല്ലും. പിന്നീട്‌ പൊതു​പ്രാർഥ​ന​കൾക്കുള്ള സമയമാണ്‌. അതിനു ശേഷം പട്ടിക​യ​നു​സ​രിച്ച്‌ പഞ്ചഗ്ര​ന്ഥി​യി​ലെ ഒരു ഭാഗം ഉറക്കെ വായി​ക്കും. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ “ശബത്തു​തോ​റും” അത്തരത്തിൽ തിരു​വെ​ഴു​ത്തു വായി​ച്ചി​രു​ന്ന​താ​യി പ്രവൃ 15:21 പറയുന്നു. ശുശ്രൂ​ഷ​യു​ടെ അടുത്ത ഘട്ടം, പ്രവച​ന​പു​സ്‌ത​ക​ത്തി​ലെ ഒരു ഭാഗം വായിച്ച്‌ അതിൽനി​ന്നുള്ള ഒരു പാഠം വിശദീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അതെക്കു​റി​ച്ചാണ്‌ ഈ വാക്യം പറയു​ന്നത്‌. വായി​ക്കു​ന്ന​യാൾ പൊതു​വേ നിന്നു​കൊ​ണ്ടാണ്‌ അതു ചെയ്‌തി​രു​ന്നത്‌. ഏതു പ്രവച​ന​ഭാ​ഗം വായി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ അദ്ദേഹ​ത്തി​നു കുറെ​യൊ​ക്കെ സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നെന്നു തോന്നു​ന്നു.

നിയമ​ത്തിൽനി​ന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും ഉള്ള വായന: എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ “ശബത്തു​തോ​റും” നടത്തി​യി​രുന്ന ഒരു പരസ്യ​വാ​യ​ന​യാ​യി​രു​ന്നു ഇത്‌. (പ്രവൃ 15:21) ജൂതന്മാ​രു​ടെ വിശ്വാ​സ​പ്ര​മാ​ണ​മാ​യി കരുത​പ്പെ​ട്ടി​രുന്ന ശേമ ചൊല്ലു​ന്നതു സിന​ഗോ​ഗി​ലെ ആരാധ​ന​യു​ടെ ഒരു ഭാഗമാ​യി​രു​ന്നു. (ആവ 6:4-9; 11:13-21) “ഇസ്രാ​യേലേ, കേൾക്കുക (ശേമ): യഹോവ, നമ്മുടെ ദൈവ​മായ യഹോവ, ഒരുവനേ ഉള്ളൂ” (ആവ 6:4) എന്നതാണ്‌ അതിലെ ആദ്യവാ​ക്യം. അതിന്റെ എബ്രാ​യ​മൂ​ല​പാ​ഠ​ത്തിൽ ആദ്യം കാണുന്ന വാക്ക്‌ “കേൾക്കുക” എന്ന്‌ അർഥമുള്ള ശേമ ആയതു​കൊ​ണ്ടാണ്‌ ആ വിശ്വാ​സ​പ്ര​മാ​ണ​ത്തി​നു ശേമ എന്ന പേര്‌ കിട്ടി​യത്‌. തോറാ അഥവാ പഞ്ചഗ്രന്ഥി വായി​ക്കു​ന്ന​താ​യി​രു​ന്നു സിന​ഗോ​ഗി​ലെ ആരാധ​ന​യു​ടെ ഏറ്റവും പ്രധാ​ന​ഭാ​ഗം. പല സിന​ഗോ​ഗു​ക​ളി​ലും ഒരു വർഷം​കൊണ്ട്‌ മോശ​യു​ടെ നിയമം മുഴു​വ​നാ​യി വായി​ച്ചു​തീർക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. മറ്റിട​ങ്ങ​ളിൽ മൂന്നു വർഷം​കൊ​ണ്ടാണ്‌ അതു ചെയ്‌തി​രു​ന്നത്‌. പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലെ ഭാഗങ്ങ​ളും വായിച്ച്‌ വിശദീ​ക​രി​ച്ചി​രു​ന്നു. പരസ്യ​വാ​യ​ന​യു​ടെ അവസാനം ഒരു പ്രസം​ഗ​വും നടത്തു​മാ​യി​രു​ന്നു. പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള സിന​ഗോ​ഗിൽവെച്ച്‌ നടന്ന ഇത്തര​മൊ​രു പരസ്യ​വാ​യ​ന​യ്‌ക്കു ശേഷമാണ്‌ അവിടെ കൂടി​യി​രു​ന്ന​വ​രോട്‌ എന്തെങ്കി​ലും പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറയാൻ പൗലോ​സി​നെ ക്ഷണിച്ചത്‌.—ലൂക്ക 4:16-ന്റെ പഠനക്കു​റി​പ്പു കാണുക.

ഏകദേശം 450 വർഷം: ഇസ്രാ​യേ​ല്യ​രെ​ക്കു​റി​ച്ചുള്ള ചരിത്രം പൗലോസ്‌ പറഞ്ഞു​തു​ട​ങ്ങു​ന്നത്‌, ‘ദൈവം നമ്മുടെ പൂർവി​കരെ തിര​ഞ്ഞെ​ടുത്ത’ സുപ്ര​ധാ​ന​സം​ഭ​വ​ത്തെ​ക്കു​റിച്ച്‌ പരാമർശി​ച്ചു​കൊ​ണ്ടാണ്‌. (പ്രവൃ 13:17) വാഗ്‌ദാ​നം ചെയ്‌ത സന്തതി​യാ​യി യിസ്‌ഹാക്ക്‌ ജനിച്ച സമയമാ​യി​രി​ക്കാം പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. (ഉൽ 17:19; 21:1-3; 22:17, 18) സാറായി (സാറ) വന്ധ്യയാ​യി​രു​ന്ന​തു​കൊണ്ട്‌ വാഗ്‌ദ​ത്ത​സ​ന്ത​തി​യാ​യി ദൈവം ആരെ അംഗീ​ക​രി​ക്കു​മെന്ന കാര്യ​ത്തിൽ സംശയ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യിസ്‌ഹാ​ക്കി​ന്റെ ജനന​ത്തോ​ടെ അതു പൂർണ​മാ​യും നീങ്ങി. (ഉൽ 11:30) ഈ സംഭവം​മു​തൽ ന്യായാ​ധി​പ​ന്മാ​രു​ടെ സമയം​വരെ ദൈവം തന്റെ ജനത്തി​നു​വേണ്ടി പ്രവർത്തി​ച്ചത്‌ എങ്ങനെ​യെ​ന്നാ​ണു പൗലോസ്‌ ഇവിടെ വിശദീ​ക​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ “ഏകദേശം 450 വർഷം” എന്നു പറഞ്ഞി​രി​ക്കുന്ന കാലഘട്ടം സാധ്യ​ത​യ​നു​സ​രിച്ച്‌ തുടങ്ങു​ന്നതു യിസ്‌ഹാക്ക്‌ ജനിച്ച ബി.സി. 1918-ലാണ്‌. അത്‌ അവസാ​നി​ക്കു​ന്ന​താ​കട്ടെ ബി.സി. 1467-ലും—അതായത്‌, ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറപ്പെട്ട ബി.സി. 1513-നു ശേഷം ഒരു 46 വർഷം​കൂ​ടെ കഴിഞ്ഞ്‌. ആ കണക്കു കൃത്യ​മാ​ണു​താ​നും. കാരണം, വിജന​ഭൂ​മി​യിൽ 40 വർഷം ചെലവ​ഴിച്ച ഇസ്രാ​യേ​ല്യർ കനാൻ ദേശം കീഴട​ക്കി​യത്‌ പിന്നെ​യും ഒരു 6 വർഷം​കൊ​ണ്ടാണ്‌.—സംഖ 9:1; 13:1, 2, 6; ആവ 2:7; യോശ 14:6, 7, 10.

സന്തതി: അഥവാ “പിൻത​ല​മു​റ​ക്കാർ.” അക്ഷ. “വിത്ത്‌.”

സ്‌തം​ഭ​ത്തിൽ: അഥവാ “മരത്തിൽ.” സൈ​ലോൺ (അക്ഷ. “മരത്തടി.”) എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സ്റ്റോ​റോസ്‌ (“ദണ്ഡനസ്‌തം​ഭം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അതേ അർഥത്തി​ലാണ്‌. യേശു​വി​നെ തറച്ചു​കൊ​ന്നത്‌ എന്തിലാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാൻ ഈ പദം സഹായി​ക്കും. ലൂക്കോ​സും പൗലോ​സും പത്രോ​സും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ സൈ​ലോൺ എന്ന പദം ഈയൊ​രു അർഥത്തിൽ അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പ്രവൃ 5:30; 10:39; 13:29; ഗല 3:13; 1പത്ര 2:24) സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ, “സ്‌തം​ഭ​ത്തിൽ തൂക്കി​യാൽ” എന്ന പദപ്ര​യോ​ഗം കാണുന്ന ആവ 21:22, 23-ലും സൈ​ലോൺ എന്ന ഗ്രീക്കു​പദം കാണാം. “സ്‌തംഭം” എന്നതിന്റെ എബ്രാ​യ​പ​ദ​മായ ഏറ്റ്‌സി​നെ​യാണ്‌ (അർഥം, “മരം; തടി; തടിക്ക​ഷണം”) അവിടെ സൈ​ലോൺ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പൗലോസ്‌ ഈ തിരു​വെ​ഴു​ത്തു​ഭാ​ഗം ഗല 3:13-ൽ ഉദ്ധരി​ച്ച​പ്പോ​ഴും (“സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്ന​വ​നെ​ല്ലാം ശപിക്ക​പ്പെ​ട്ടവൻ.”) സൈ​ലോൺ എന്ന പദമാണ്‌ ഉപയോ​ഗി​ച്ചത്‌. സെപ്‌റ്റു​വ​ജി​ന്റിഎസ്ര 6:11-ലും (1 എസ്‌ദ്രാസ്‌ 6:31, LXX) ഈ ഗ്രീക്കു​പദം കാണാം. ഏറ്റ്‌സ്‌ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അതേ അർഥമുള്ള എന്ന അരമാ​യ​പ​ദ​ത്തെ​യാണ്‌ അവിടെ സൈ​ലോൺ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പേർഷ്യൻ രാജാ​വി​ന്റെ കല്‌പന ലംഘി​ക്കു​ന്ന​വർക്കുള്ള ശിക്ഷ​യെ​ക്കു​റിച്ച്‌ പറയുന്ന അവിടെ കാണു​ന്നത്‌ ‘അവന്റെ വീടിന്റെ ഉത്തരം വലിച്ചൂ​രി അവനെ അതിൽ തറയ്‌ക്കും’ എന്നാണ്‌. ചുരു​ക്ക​ത്തിൽ, ബൈബി​ളെ​ഴു​ത്തു​കാർ സൈ​ലോൺ എന്ന പദത്തെ സ്റ്റോ​റോസ്‌ എന്ന പദത്തിന്റെ അതേ അർഥത്തിൽ ഉപയോ​ഗി​ച്ചു എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, യേശു​വി​നെ വധിച്ചതു കുത്ത​നെ​യുള്ള ഒരു സ്‌തം​ഭ​ത്തി​ലാ​ണെ​ന്നും അതിൽ തടിക്ക​ഷ​ണ​മൊ​ന്നും കുറുകെ പിടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും ആണ്‌. സൈ​ലോൺ എന്ന പദത്തിന്‌ അങ്ങനെ​യൊ​രു അർഥമേ ഉള്ളൂ.

സ്‌തം​ഭ​ത്തിൽനിന്ന്‌: അഥവാ “മരത്തിൽനിന്ന്‌.”—പ്രവൃ 5:30-ന്റെ പഠനക്കു​റി​പ്പു കാണുക.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.”—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ: അഥവാ “ദൈവ​ത്തി​ന്റെ ഉപദേശം മുഴുവൻ.” ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ ചെയ്യാൻ ഉദ്ദേശി​ച്ചി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും​കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. മനുഷ്യർക്കു രക്ഷ നേടാൻ ആവശ്യ​മെന്നു ദൈവം കണ്ടിരി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഈ ഉപദേ​ശ​ത്തിൽ ഉൾപ്പെ​ടും. (പ്രവൃ 20:25) ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കു​പ​ദത്തെ ലൂക്ക 7:30-ന്റെ അടിക്കു​റി​പ്പിൽ ‘ഉപദേശം’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—അനു. ബി13 കാണുക.

ദൈവത്തെ സേവിച്ച്‌: അഥവാ “ദൈ​വേഷ്ടം ചെയ്‌ത്‌; ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു ചേർച്ച​യിൽ പ്രവർത്തിച്ച്‌.”—പ്രവൃ 20:27-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവ​ഭ​ക്ത​രായ: അഥവാ “ദൈവത്തെ ആരാധി​ച്ചി​രു​ന്ന​വ​രായ.” ഇവിടെ കാണുന്ന സെബോ​മാ​യി എന്ന ഗ്രീക്കു​പ​ദത്തെ “ദൈവ​ഭ​യ​മു​ള്ള​വ​രായ; ഭക്തിയു​ള്ള​വ​രായ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താം. സുറി​യാ​നി പ്‌ശീത്താ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രായ” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷകൾ (അനു. സി4-ൽ J7, 8, 10, 18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ കാണു​ന്നത്‌ “യഹോ​വയെ ഭയപ്പെ​ടു​ന്ന​വ​രായ” എന്നാണ്‌.

സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്നവർ: ‘സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്നവർ’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സെബോ​മാ​യി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “ആരാധി​ക്കുക; ഭക്ത്യാ​ദ​രവ്‌ കാട്ടുക; സംപൂ​ജ്യ​നാ​യി കാണുക” എന്നൊ​ക്കെ​യാണ്‌. അതിനെ “ദൈവ​ഭ​യ​മുള്ള; ഭക്തിയുള്ള” എന്നിങ്ങ​നെ​യും പരിഭാ​ഷ​പ്പെ​ടു​ത്താം. (പ്രവൃ 13:50-ന്റെ പഠനക്കു​റി​പ്പു കാണുക.) സുറി​യാ​നി പ്‌ശീത്താ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ദൈവത്തെ ഭയപ്പെ​ടു​ന്നവർ” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു എബ്രാ​യ​പ​രി​ഭാഷ (അനു. സി4-ൽ J18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ കാണു​ന്നത്‌ “യഹോ​വയെ ഭയപ്പെ​ടു​ന്നവർ” എന്നാണ്‌.

ദൈവ​ത്തി​ന്റെ അനർഹദയ: പൗലോസ്‌ ഒരിക്കൽ യേശു​വി​നെ​യും യേശു​വി​ന്റെ അനുഗാ​മി​ക​ളെ​യും എതിർത്തി​രു​ന്ന​തു​കൊണ്ട്‌ (പ്രവൃ 9:3-5) അദ്ദേഹം ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യെ​ക്കു​റിച്ച്‌ എടുത്തു​പ​റ​ഞ്ഞ​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. (പദാവ​ലി​യിൽ “അനർഹദയ” കാണുക.) ശുശ്രൂഷ ചെയ്യാൻ തനിക്കു കഴിയു​ന്നത്‌, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​കൊണ്ട്‌ മാത്ര​മാ​ണെന്നു പൗലോ​സി​നു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. (1കൊ 15:10; 1തിമ 1:13, 14) എഫെ​സൊ​സിൽനി​ന്നുള്ള മൂപ്പന്മാ​രോ​ടു സംസാ​രി​ച്ച​പ്പോൾ ഈ ഗുണ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ രണ്ടു പ്രാവ​ശ്യം പറയു​ന്നുണ്ട്‌. (പ്രവൃ 20:24, 32) പൗലോസ്‌ തന്റെ 14 കത്തുക​ളിൽ ഏതാണ്ട്‌ 90 പ്രാവ​ശ്യം “അനർഹദയ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്ന​താ​യി കാണാം. മറ്റൊരു ബൈബി​ളെ​ഴു​ത്തു​കാ​ര​നും ഈ പദപ്ര​യോ​ഗം ഇത്രയ​ധി​കം ഉപയോ​ഗി​ച്ചി​ട്ടില്ല. എബ്രാ​യർക്കുള്ള കത്തി​ലൊ​ഴി​കെ ബാക്കി​യു​ള്ള​തി​ന്റെ​യെ​ല്ലാം തുടക്ക​ത്തിൽ പൗലോസ്‌ ദൈവ​ത്തി​ന്റെ​യോ യേശു​വി​ന്റെ​യോ അനർഹ​ദ​യ​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. എല്ലാ കത്തുക​ളു​ടെ​യും ഉപസം​ഹാ​ര​ത്തി​ലും അദ്ദേഹം ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

യഹോ​വ​യു​ടെ വചനം: പല ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്നത്‌. എന്നാൽ ഈ പദപ്ര​യോ​ഗം ഉത്ഭവി​ച്ചത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നാണ്‌. അവിടെ ഈ പദപ്ര​യോ​ഗം വരുന്നി​ട​ങ്ങ​ളിൽ “വചനം” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും കാണാം. “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗ​വും സമാനാർഥ​മുള്ള “യഹോ​വ​യു​ടെ വാക്ക്‌,” “യഹോ​വ​യു​ടെ സന്ദേശം,” “യഹോവ പറഞ്ഞത്‌” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 200-ഓളം വാക്യ​ങ്ങ​ളിൽ കാണു​ന്നുണ്ട്‌. (2ശമു 12:9; 24:11; 2രാജ 7:1; 20:16; 24:2; യശ 1:10; 2:3; 28:14; 38:4; യിര 1:4; 2:4; യഹ 1:3; 6:1; ഹോശ 1:1; മീഖ 1:1; സെഖ 9:1 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ഇസ്രാ​യേ​ലിൽ ചാവു​ക​ട​ലിന്‌ അടുത്ത്‌ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു ആദ്യകാ​ല​പ്ര​തി​യിൽ ഈ പദപ്ര​യോ​ഗം വരുന്ന സെഖ 9:1-ൽ ലോ​ഗൊസ്‌ എന്ന ഗ്രീക്കു​വാ​ക്കി​നു ശേഷം പുരാതന എബ്രാ​യ​ലി​പി​യിൽ ദൈവ​നാ​മം എഴുതി​യി​ട്ടുണ്ട്‌ (). ഈ തുകൽച്ചു​രുൾ ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള പല ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പ്രവൃ 8:25-ൽ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അനു. സി-യിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യഹോവ ഇങ്ങനെ​യൊ​രു കല്‌പന ഞങ്ങൾക്കു തന്നിരി​ക്കു​ന്നു: ഈ വാക്യ​ത്തിൽ തുടർന്ന്‌ വരുന്ന ഉദ്ധരണി യശ 49:6-ൽനിന്നു​ള്ള​താണ്‌. മൂല എബ്രാ​യ​പാ​ഠ​ത്തി​ലെ യശ 49:6-ന്റെ പശ്ചാത്തലം വ്യക്തമാ​ക്കു​ന്നത്‌ അത്‌ യഹോ​വ​യു​ടെ വാക്കു​ക​ളാ​ണെ​ന്നാണ്‌. (യശ 49:5; യശ 42:6 താരത​മ്യം ചെയ്യുക.) യഹോ​വ​യു​ടെ ദാസനായ യേശു​ക്രി​സ്‌തു​വും യേശു​വി​ന്റെ അനുഗാ​മി​ക​ളും ചെയ്യുന്ന പ്രവർത്ത​ന​മാണ്‌ ആ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഉൾപ്പെ​ടു​ന്നത്‌.—യശ 42:1; ലൂക്ക 2:32-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

ഭൂമി​യു​ടെ അറ്റംവരെ: അഥവാ “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ.” യശ 49:6-ൽനിന്നുള്ള ഉദ്ധരണി​യാണ്‌ ഇത്‌. അതിന്റെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തി​ലും ഇവിടെ കാണുന്ന അതേ ഗ്രീക്ക്‌ പദപ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. യഹോ​വ​യു​ടെ ദാസൻ ‘ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി​രി​ക്കു​മെ​ന്നും’ ദൈവ​ത്തിൽനി​ന്നുള്ള രക്ഷ “ഭൂമി​യു​ടെ അറ്റംവരെ” എത്തു​മെ​ന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി​രി​ക്ക​ണ​മെന്ന യഹോ​വ​യു​ടെ കല്‌പ​ന​യാണ്‌ ഈ പ്രവച​ന​ത്തിൽ അടങ്ങി​യി​രി​ക്കു​ന്ന​തെന്നു പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ പൗലോ​സും ബർന്നബാ​സും സൂചി​പ്പി​ച്ചു. ഇവിടെ “ഭൂമി​യു​ടെ അറ്റംവരെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം പ്രവൃ 1:8-ലും (പഠനക്കു​റി​പ്പു കാണുക.) കാണാം. യേശു​വി​ന്റെ അനുഗാ​മി​കൾ എത്ര വിപു​ല​മായ രീതി​യിൽ യേശു​വി​ന്റെ സാക്ഷി​ക​ളാ​യി പ്രവർത്തി​ക്കു​മെ​ന്നാണ്‌ അവിടെ ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

ജനതക​ളിൽനിന്ന്‌ ഇരുട്ടിന്റെ മൂടു​പടം നീക്കുന്ന: അഥവാ, “ജനതകൾക്കു വെളി​പ്പെ​ടു​ത്തി​ക്കി​ട്ടാൻ സഹായി​ക്കുന്ന.” ‘മൂടു​പടം നീക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന അപ്പോ​കാ​ലി​പ്‌സിസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “മറ നീക്കുക,” “വെളി​പ്പെ​ടു​ത്തുക” എന്നൊ​ക്കെ​യാണ്‌ അർഥം. ആ പദം പൊതു​വേ, ആത്മീയ​കാ​ര്യ​ങ്ങ​ളോ ദൈവത്തിന്റെ ഇഷ്ടം, ഉദ്ദേശ്യ​ങ്ങൾ എന്നിവ​യോ വെളി​പ്പെ​ടു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടാ​ണു കാണാ​റു​ള്ളത്‌. (റോമ 16:25; എഫ 3:3; വെളി 1:1) വൃദ്ധനായ ശിമെ​യോൻ ശിശു​വായ യേശു​വി​നെ വെളിച്ചം എന്നു വിശേ​ഷി​പ്പി​ച്ചു. കൂടാതെ, ആത്മീയ​വെ​ളി​ച്ചം ജൂതവം​ശ​ത്തിൽപ്പെ​ട്ട​വർക്കോ ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വർക്കോ മാത്രമല്ല ജൂതന്മാ​ര​ല്ലാത്ത ജനതകൾക്കും ഇനി പ്രയോ​ജനം ചെയ്യു​മെ​ന്നും അദ്ദേഹം സൂചി​പ്പി​ച്ചു. പ്രവച​ന​രൂ​പ​ത്തി​ലുള്ള ശിമെയോന്റെ വാക്കുകൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ യശ 42:6; 49:6 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന പ്രവച​ന​ങ്ങ​ളു​മാ​യും യോജി​പ്പി​ലാണ്‌.

ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും: അഥവാ “ഭൂമി​യു​ടെ അറ്റങ്ങൾ (അതിരു​കൾ) വരെയും.” ഈ വാക്യ​ത്തി​ലെ അതേ ഗ്രീക്ക്‌ പദപ്ര​യോ​ഗം പ്രവൃ 13:47-ലും കാണാം. അവിടെ കാണുന്ന പ്രവചനം യശ 49:6-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 49:6-ന്റെ ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യി​ലും ഇതേ പദപ്ര​യോ​ഗം​ത​ന്നെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പ്രവൃ 1:8-ലെ യേശു​വി​ന്റെ പ്രസ്‌താ​വന യശയ്യയു​ടെ ആ പ്രവചനം നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. യഹോ​വ​യു​ടെ ദാസൻ ‘ജനതകൾക്ക്‌ ഒരു വെളിച്ചം’ ആയിരി​ക്കു​മെ​ന്നും അങ്ങനെ ‘ഭൂമി​യു​ടെ അറ്റംവരെ രക്ഷ എത്തു​മെ​ന്നും’ അവിടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. തന്റെ അനുഗാ​മി​കൾ താൻ ചെയ്‌ത​തി​ലും ‘വലിയ പ്രവൃ​ത്തി​കൾ’ ചെയ്യു​മെന്നു യേശു മുമ്പ്‌ പറഞ്ഞതു​മാ​യി ഇതു ചേരു​ന്നുണ്ട്‌. (യോഹ 14:12-ന്റെ പഠനക്കു​റി​പ്പു കാണുക.) ക്രിസ്‌തീയ പ്രസം​ഗ​പ്ര​വർത്തനം ലോക​വ്യാ​പ​ക​മാ​യി നടക്കു​മെന്ന യേശു​വി​ന്റെ വാക്കു​ക​ളു​മാ​യും ഇതു യോജി​ക്കു​ന്നു.—മത്ത 24:14; 26:13; 28:19 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നവർ: പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും പ്രസംഗം കേട്ട്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന ജനതക​ളിൽപ്പെട്ട ചില​രെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. ‘യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നവർ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു (റ്റസ്സോ എന്ന ക്രിയ​യു​ടെ ഒരു രൂപം.) “സ്ഥാപി​ക്കുക; ശരിയായ സ്ഥാനത്ത്‌ വെക്കുക; ക്രമീ​ക​രി​ക്കുക; നിയമി​ക്കുക” എന്നിങ്ങനെ പലപല അർഥങ്ങ​ളുണ്ട്‌. അതു​കൊണ്ട്‌ ഓരോ സ്ഥലത്തും ആ വാക്കിന്റെ അർഥം തീരു​മാ​നി​ക്കു​ന്നത്‌ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭം നോക്കി​യാണ്‌. പ്രവൃ 13:46-ൽ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ചില ജൂതന്മാ​രെ ജനതക​ളിൽപ്പെ​ട്ട​വ​രു​മാ​യി താരത​മ്യം ചെയ്‌തി​രി​ക്കു​ന്ന​താ​യി കാണാം. ജനതക​ളിൽപ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ത​ന്നെ​യാണ്‌ ഇവിടെ 48-ാം വാക്യ​ത്തി​ലും പറഞ്ഞി​രി​ക്കു​ന്നത്‌. തലേ ശബത്തിൽ പൗലോസ്‌ ആവേശം നിറഞ്ഞ ഒരു പ്രസം​ഗ​ത്തി​ലൂ​ടെ ഈ രണ്ടു കൂട്ടർക്കും നല്ലൊരു സാക്ഷ്യം നൽകി​യ​താ​യി​രു​ന്നു. (പ്രവൃ 13:16-41) എന്നാൽ പൗലോ​സി​ന്റെ​യും ബർന്നബാ​സി​ന്റെ​യും വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, അന്നു ജൂതന്മാർ ധിക്കാ​ര​ത്തോ​ടെ “ദൈവ​വ​ചനം” തള്ളിക്ക​ള​യു​ക​യും അവരുടെ മനോ​ഭാ​വ​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ‘നിത്യ​ജീ​വനു യോഗ്യ​ര​ല്ലെന്നു തെളി​യി​ക്കു​ക​യും’ ചെയ്‌തു. (പ്രവൃ 13:46) പക്ഷേ ആ നഗരത്തി​ലെ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ മനോ​ഭാ​വം വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. അവർ വളരെ​യ​ധി​കം സന്തോ​ഷിച്ച്‌ യഹോ​വ​യു​ടെ വചനത്തെ മഹത്ത്വ​പ്പെ​ടു​ത്തി എന്നാണു വിവരണം പറയു​ന്നത്‌. അതു​കൊണ്ട്‌ ഇവിടെ റ്റസ്സോ എന്ന ഗ്രീക്കു​ക്രിയ സൂചി​പ്പി​ക്കു​ന്നത്‌ അന്ത്യോ​ക്യ​യി​ലുള്ള ജനതക​ളിൽപ്പെ​ട്ടവർ നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന മനോ​ഭാ​വ​വും ചായ്വും കാണി​ച്ചു​കൊണ്ട്‌ നിത്യ​ജീ​വൻ നേടാ​നുള്ള “സ്ഥാനത്ത്‌ തങ്ങളെ​ത്തന്നെ ആക്കി​വെച്ചു” എന്നാണ്‌. അതു​കൊ​ണ്ടാണ്‌ ആ ഗ്രീക്കു​പ​ദത്തെ, ‘യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്നവർ’ എന്ന്‌ ഈ വാക്യ​ത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ പല ബൈബിൾപ​രി​ഭാ​ഷ​ക​ളും പ്രവൃ 13:48-ൽ ഈ പദപ്ര​യോ​ഗത്തെ “മുൻകൂ​ട്ടി നിശ്ചയി​ച്ചവർ; നിയമി​ച്ചവർ” എന്നെല്ലാ​മാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പക്ഷേ അതു വായി​ച്ചാൽ അവർ ജീവൻ നേടണ​മെന്നു ദൈവം നേര​ത്തേ​തന്നെ നിശ്ചയി​ച്ചു​വെ​ച്ചി​രു​ന്നു എന്നു തോന്നും. എന്നാൽ അന്ത്യോ​ക്യ​യി​ലെ ജനതക​ളിൽപ്പെ​ട്ടവർ ജീവൻ നേടണ​മെന്നു ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ചു​വെ​ച്ചി​രു​ന്ന​താ​യി ഈ വാക്യ​സ​ന്ദർഭ​മോ മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളോ സൂചി​പ്പി​ക്കു​ന്നില്ല. അതു​പോ​ലെ​തന്നെ അവി​ടെ​യു​ണ്ടാ​യി​രുന്ന ജൂതന്മാർ നിത്യ​ജീ​വൻ നേടി​ല്ലെ​ന്നും ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ചു​വെ​ച്ചി​രു​ന്നില്ല. കാരണം, സന്തോ​ഷ​വാർത്ത സ്വീക​രി​ക്കാൻ പൗലോസ്‌ ജൂതന്മാ​രെ ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ച​താണ്‌. എന്നാൽ അവർ മനഃപൂർവം ആ സന്ദേശം തള്ളിക്ക​ള​യു​ക​യാ​യി​രു​ന്നു. അവർ അങ്ങനെ ചെയ്യണ​മെന്നു മുൻകൂ​ട്ടി നിശ്ചയി​ച്ചു​വെ​ച്ച​താ​യി​രു​ന്നില്ല. ചിലർ തങ്ങളുടെ പ്രവൃ​ത്തി​കൾകൊണ്ട്‌ ‘ദൈവ​രാ​ജ്യ​ത്തി​നു യോജി​ച്ച​വരല്ല’ എന്നു തെളി​യി​ക്കു​മെന്നു യേശു മുമ്പ്‌ പറഞ്ഞി​രു​ന്നു. (ലൂക്ക 9:62) എന്നാൽ ചിലർ തങ്ങളുടെ മനോ​ഭാ​വ​ത്തി​ലൂ​ടെ സന്തോ​ഷ​വാർത്ത​യ്‌ക്ക്‌ ‘അർഹരാ​ണെന്നു’ കാണി​ക്കു​മെ​ന്നും യേശു സൂചി​പ്പി​ച്ചി​രു​ന്നു. അത്തരത്തി​ലു​ള്ള​വ​രാ​യി​രു​ന്നു അന്ത്യോ​ക്യ​യി​ലെ ജനതക​ളിൽപ്പെ​ട്ടവർ.—മത്ത 10:11, 13.

യഹോ​വ​യു​ടെ വചനം: പല ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്നത്‌. എന്നാൽ ഈ പദപ്ര​യോ​ഗം ഉത്ഭവി​ച്ചത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നാണ്‌. അവിടെ ഈ പദപ്ര​യോ​ഗം വരുന്നി​ട​ങ്ങ​ളിൽ “വചനം” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും കാണാം. “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗ​വും സമാനാർഥ​മുള്ള “യഹോ​വ​യു​ടെ വാക്ക്‌,” “യഹോ​വ​യു​ടെ സന്ദേശം,” “യഹോവ പറഞ്ഞത്‌” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 200-ഓളം വാക്യ​ങ്ങ​ളിൽ കാണു​ന്നുണ്ട്‌. (2ശമു 12:9; 24:11; 2രാജ 7:1; 20:16; 24:2; യശ 1:10; 2:3; 28:14; 38:4; യിര 1:4; 2:4; യഹ 1:3; 6:1; ഹോശ 1:1; മീഖ 1:1; സെഖ 9:1 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ഇസ്രാ​യേ​ലിൽ ചാവു​ക​ട​ലിന്‌ അടുത്ത്‌ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു ആദ്യകാ​ല​പ്ര​തി​യിൽ ഈ പദപ്ര​യോ​ഗം വരുന്ന സെഖ 9:1-ൽ ലോ​ഗൊസ്‌ എന്ന ഗ്രീക്കു​വാ​ക്കി​നു ശേഷം പുരാതന എബ്രാ​യ​ലി​പി​യിൽ ദൈവ​നാ​മം എഴുതി​യി​ട്ടുണ്ട്‌ (). ഈ തുകൽച്ചു​രുൾ ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള പല ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പ്രവൃ 8:25-ൽ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അനു. സി-യിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ വചനം: പല ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്നത്‌. എന്നാൽ ഈ പദപ്ര​യോ​ഗം ഉത്ഭവി​ച്ചത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നാണ്‌. അവിടെ ഈ പദപ്ര​യോ​ഗം വരുന്നി​ട​ങ്ങ​ളിൽ “വചനം” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും കാണാം. “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗ​വും സമാനാർഥ​മുള്ള “യഹോ​വ​യു​ടെ വാക്ക്‌,” “യഹോ​വ​യു​ടെ സന്ദേശം,” “യഹോവ പറഞ്ഞത്‌” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 200-ഓളം വാക്യ​ങ്ങ​ളിൽ കാണു​ന്നുണ്ട്‌. (2ശമു 12:9; 24:11; 2രാജ 7:1; 20:16; 24:2; യശ 1:10; 2:3; 28:14; 38:4; യിര 1:4; 2:4; യഹ 1:3; 6:1; ഹോശ 1:1; മീഖ 1:1; സെഖ 9:1 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ഇസ്രാ​യേ​ലിൽ ചാവു​ക​ട​ലിന്‌ അടുത്ത്‌ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു ആദ്യകാ​ല​പ്ര​തി​യിൽ ഈ പദപ്ര​യോ​ഗം വരുന്ന സെഖ 9:1-ൽ ലോ​ഗൊസ്‌ എന്ന ഗ്രീക്കു​വാ​ക്കി​നു ശേഷം പുരാതന എബ്രാ​യ​ലി​പി​യിൽ ദൈവ​നാ​മം എഴുതി​യി​ട്ടുണ്ട്‌ (). ഈ തുകൽച്ചു​രുൾ ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള പല ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പ്രവൃ 8:25-ൽ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അനു. സി-യിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

ദൈവ​ഭ​ക്ത​രായ: അഥവാ “ദൈവത്തെ ആരാധി​ച്ചി​രു​ന്ന​വ​രായ.” ഇവിടെ കാണുന്ന സെബോ​മാ​യി എന്ന ഗ്രീക്കു​പ​ദത്തെ “ദൈവ​ഭ​യ​മു​ള്ള​വ​രായ; ഭക്തിയു​ള്ള​വ​രായ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താം. സുറി​യാ​നി പ്‌ശീത്താ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രായ” എന്നാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷകൾ (അനു. സി4-ൽ J7, 8, 10, 18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിടെ കാണു​ന്നത്‌ “യഹോ​വയെ ഭയപ്പെ​ടു​ന്ന​വ​രായ” എന്നാണ്‌.

പൗലോസ്‌ വസ്‌ത്രം കുടഞ്ഞിട്ട്‌: ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള ജീവര​ക്ഷാ​ക​ര​മായ സന്ദേശം സ്വീക​രി​ക്കാൻ വിസമ്മ​തിച്ച കൊരി​ന്തി​ലെ ജൂതന്മാ​രു​ടെ കാര്യ​ത്തിൽ തനിക്ക്‌ ഇനി ഒരു ഉത്തരവാ​ദി​ത്വ​വും ഇല്ലെന്നാ​ണു പൗലോ​സി​ന്റെ ഈ പ്രവൃത്തി സൂചി​പ്പി​ച്ചത്‌. അവരോ​ടുള്ള തന്റെ കടമ നിറ​വേ​റ്റി​ക്ക​ഴി​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌ പൗലോസ്‌ ഇനി അവരുടെ ജീവനു കണക്കു ബോധി​പ്പി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. (ഈ വാക്യ​ത്തി​ലെ നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) തിരു​വെ​ഴു​ത്തു​ക​ളിൽ, ഇതിനു മുമ്പും ചിലർ ഇങ്ങനെ​യൊ​രു കാര്യം ചെയ്‌ത​താ​യി രേഖയുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യരുശ​ലേ​മി​ലേക്കു മടങ്ങിവന്ന ജൂതന്മാ​രോ​ടു സംസാ​രി​ച്ച​പ്പോൾ നെഹമ്യ തന്റെ വസ്‌ത്ര​ത്തി​ന്റെ മടക്കുകൾ കുടഞ്ഞ​താ​യി നമ്മൾ വായി​ക്കു​ന്നു. വാക്കു പാലി​ക്കാ​ത്ത​വ​രെ​യെ​ല്ലാം ദൈവം തള്ളിക്ക​ള​യു​മെന്നു സൂചി​പ്പി​ക്കാ​നാ​ണു നെഹമ്യ അങ്ങനെ ചെയ്‌തത്‌. (നെഹ 5:13) ഇനി, പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽവെച്ച്‌ തന്നെ എതിർത്ത​വർക്കു നേരെ പൗലോസ്‌ ‘കാലിലെ പൊടി തട്ടിക്ക​ള​ഞ്ഞ​തി​ന്റെ’ അർഥവും ഏതാണ്ട്‌ ഇതുത​ന്നെ​യാ​യി​രു​ന്നു.—പ്രവൃ 13:51; ലൂക്ക 9:5 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌: മത്ത 10:14; മർ 6:11; ലൂക്ക 9:5 എന്നിവി​ട​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ നിർദേ​ശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു പൗലോ​സും ബർന്നബാ​സും. മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ചി​ട്ടു ജൂതന്മാ​രു​ടെ പ്രദേ​ശ​ത്തേക്കു വീണ്ടും കടക്കു​ന്ന​തി​നു മുമ്പ്‌ മതഭക്ത​രായ ജൂതന്മാർ ചെരി​പ്പി​ലെ പൊടി തട്ടിക്ക​ള​യു​മാ​യി​രു​ന്നു. എന്നാൽ ശിഷ്യ​ന്മാർക്കു നിർദേശം കൊടു​ത്ത​പ്പോൾ യേശുവിന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്തായാ​ലും ഇതല്ല. ദൈവം വരുത്താൻപോ​കുന്ന കാര്യ​ങ്ങൾക്ക്‌ ഇനി തങ്ങൾ ഉത്തരവാ​ദി​ക​ള​ല്ലെന്നു സൂചി​പ്പി​ക്കാ​നാ​ണു ശിഷ്യ​ന്മാർ ഇങ്ങനെ ചെയ്‌തത്‌. കൊരി​ന്തിൽവെച്ച്‌ പൗലോസ്‌ തന്റെ ‘വസ്‌ത്രം കുടഞ്ഞ​തും’ ഇതി​നോ​ടു സമാന​മാ​യൊ​രു കാര്യ​മാ​യി​രു​ന്നു. “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാ​രനല്ല” എന്നൊരു വിശദീ​ക​ര​ണ​വും പൗലോസ്‌ അതോ​ടൊ​പ്പം നൽകി.—പ്രവൃ 18:6-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ ഒന്നാം മിഷനറിയാത്ര (പ്രവൃ 13:1–14:28) ഏ. എ.ഡി. 47-48
അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾപൗലോസിന്റെ ഒന്നാം മിഷനറിയാത്ര (പ്രവൃ 13:1–14:28) ഏ. എ.ഡി. 47-48

സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

1. സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽനിന്ന്‌ ബർന്നബാ​സി​നെ​യും ശൗലി​നെ​യും മിഷന​റി​മാ​രാ​യി അയയ്‌ക്കു​ന്നു.—അവരുടെ മിഷന​റി​യാ​ത്ര​ക​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ അനു. ബി13-ലെ ഭൂപടം കാണുക (പ്രവൃ 13:1-3)

2. ബർന്നബാ​സും ശൗലും സെലൂ​ക്യ​യിൽനിന്ന്‌ കപ്പൽ കയറി സൈ​പ്ര​സി​ലെ സലമീ​സി​ലേക്കു പോകു​ന്നു; ആ പ്രദേ​ശത്തെ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്നു (പ്രവൃ 13:4-6)

3. അവർ പാഫൊ​സിൽ ചെല്ലുന്നു; തിരു​വെ​ഴു​ത്തു​ക​ളിൽ ശൗലിനെ ആദ്യമാ​യി പൗലോസ്‌ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ ഈ ഭാഗത്താണ്‌ (പ്രവൃ 13:6, 9)

4. സൈ​പ്ര​സി​ലെ നാടു​വാ​ഴി​യായ സെർഗ്യൊസ്‌ പൗലോസ്‌ വിശ്വാ​സി​യാ​യി​ത്തീ​രു​ന്നു (പ്രവൃ 13:7, 12)

5. പൗലോ​സും കൂട്ടാ​ളി​ക​ളും പംഫു​ല്യ​യി​ലെ പെർഗ​യിൽ എത്തുന്നു; യോഹ​ന്നാൻ മർക്കോസ്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​കു​ന്നു (പ്രവൃ 13:13)

6. പൗലോ​സും ബർന്നബാ​സും പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള സിന​ഗോ​ഗിൽ പ്രസം​ഗി​ക്കു​ന്നു (പ്രവൃ 13:14-16)

7. അന്ത്യോ​ക്യ​യിൽ പൗലോ​സും ബർന്നബാ​സും പറയു​ന്നതു കേൾക്കാൻ ധാരാളം ആളുകൾ കൂടി​വ​രു​ന്നു; എന്നാൽ ജൂതന്മാർ അവരെ രണ്ടു പേരെ​യും ഉപദ്ര​വി​ക്കു​ന്നു (പ്രവൃ 13:44, 45, 50)

8. പൗലോ​സും ബർന്നബാ​സും ഇക്കോ​ന്യ​യി​ലെ സിന​ഗോ​ഗിൽവെച്ച്‌ ആളുക​ളോ​ടു സംസാ​രി​ക്കു​ന്നു; അനേകം ജൂതന്മാ​രും ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​കു​ന്നു (പ്രവൃ 14:1)

9. ഇക്കോ​ന്യ​യിൽവെച്ച്‌ ചില ജൂതന്മാർ സഹോ​ദ​ര​ന്മാർക്കെ​തി​രെ തിരി​യു​ന്നു, നഗരത്തി​ലെ ആളുകൾക്കി​ട​യിൽ ചേരി​തി​രിവ്‌ ഉണ്ടാകു​ന്നു; ജൂതന്മാർ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും കല്ലെറി​യാൻ പദ്ധതി​യി​ടു​ന്നു (പ്രവൃ 14:2-5)

10. പൗലോ​സും ബർന്നബാ​സും ലുക്ക​വോ​ന്യ​യി​ലെ ലുസ്‌ത്ര നഗരത്തിൽ ചെല്ലുന്നു; അവർ ദൈവ​ങ്ങ​ളാ​ണെന്നു ജനം തെറ്റി​ദ്ധ​രി​ക്കു​ന്നു (പ്രവൃ 14:6-11)

11. അന്ത്യോ​ക്യ​യിൽനി​ന്നും ഇക്കോ​ന്യ​യിൽനി​ന്നും വന്ന ജൂതന്മാർ ലുസ്‌ത്ര​യിൽവെച്ച്‌ പൗലോ​സി​നെ ശക്തമായി എതിർക്കു​ന്നു; അവർ പൗലോ​സി​നെ കല്ലെറി​ഞ്ഞെ​ങ്കി​ലും അദ്ദേഹം രക്ഷപ്പെ​ടു​ന്നു (പ്രവൃ 14:19, 20എ)

12. പൗലോ​സും ബർന്നബാ​സും ദർബ്ബെ​യിൽ ചെന്ന്‌ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു; കുറെ പേർ ശിഷ്യ​ന്മാ​രാ​കു​ന്നു (പ്രവൃ 14:20ബി, 21എ)

13. പൗലോ​സും ബർന്നബാ​സും ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോ​ക്യ എന്നിവി​ട​ങ്ങ​ളിൽ പുതു​താ​യി സ്ഥാപി​ത​മായ സഭകളി​ലേക്കു മടങ്ങി​ച്ചെന്ന്‌ അവരെ ബലപ്പെ​ടു​ത്തു​ന്നു; ഓരോ സഭയി​ലും അവർ മൂപ്പന്മാ​രെ നിയമി​ക്കു​ന്നു (പ്രവൃ 14:21ബി-23)

14. പൗലോ​സും ബർന്നബാ​സും വീണ്ടും പെർഗ​യി​ലേക്കു ചെന്ന്‌ അവിടെ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്നു; അവർ അത്തല്യ​യി​ലേക്കു പോകു​ന്നു (പ്രവൃ 14:24, 25)

15. അത്തല്യ​യിൽനിന്ന്‌ അവർ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്കു കപ്പൽ കയറുന്നു (പ്രവൃ 14:26, 27)