പുറപ്പാട്‌ 4:1-31

4  എന്നാൽ മോശ പറഞ്ഞു: “‘യഹോവ നിനക്കു പ്രത്യ​ക്ഷ​നാ​യില്ല’ എന്നു പറഞ്ഞ്‌ അവർ എന്നെ വിശ്വ​സി​ക്കാ​തി​രി​ക്കു​ക​യോ എന്റെ വാക്കു ശ്രദ്ധിക്കാതിരിക്കുകയോ+ ചെയ്യുന്നെ​ങ്കി​ലോ?”  അപ്പോൾ യഹോവ മോശ​യോ​ട്‌, “നിന്റെ കൈയി​ലി​രി​ക്കു​ന്നത്‌ എന്താണ്‌” എന്നു ചോദി​ച്ചു. “ഒരു വടി” എന്നു മോശ പറഞ്ഞു.  “അതു നിലത്ത്‌ ഇടുക” എന്നു ദൈവം പറഞ്ഞു. മോശ അതു നിലത്ത്‌ ഇട്ടു. അതൊരു സർപ്പമാ​യി​ത്തീർന്നു.+ മോശ അതിന്റെ അടുത്തു​നിന്ന്‌ ഓടി​മാ​റി.  അപ്പോൾ യഹോവ മോശ​യോ​ട്‌, “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടി​ക്കുക” എന്നു പറഞ്ഞു. മോശ കൈ നീട്ടി അതിനെ പിടിച്ചു. അതു മോശ​യു​ടെ കൈയിൽ ഒരു വടിയാ​യി മാറി.  അപ്പോൾ ദൈവം പറഞ്ഞു: “അവരുടെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌, യാക്കോ​ബ്‌ എന്നിവ​രു​ടെ ദൈവ​മായ യഹോവ+ നിനക്കു പ്രത്യ​ക്ഷ​നായെന്ന്‌ അവർ വിശ്വ​സി​ക്കാ​നാണ്‌ ഇത്‌.”+  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: “ദയവായി നിന്റെ കൈ വസ്‌ത്ര​ത്തി​ന്റെ മേൽമ​ട​ക്കി​നു​ള്ളിൽ ഇടുക.” അങ്ങനെ മോശ കൈ വസ്‌ത്ര​ത്തി​ന്റെ മടക്കി​നു​ള്ളിൽ ഇട്ടു. കൈ പുറ​ത്തെ​ടു​ത്തപ്പോൾ അതാ, അതു കുഷ്‌ഠം ബാധിച്ച്‌ ഹിമംപോലെ​യാ​യി​രി​ക്കു​ന്നു!+  അപ്പോൾ ദൈവം, “നിന്റെ കൈ വീണ്ടും വസ്‌ത്ര​ത്തി​ന്റെ മേൽമ​ട​ക്കി​നു​ള്ളിൽ ഇടുക” എന്നു പറഞ്ഞു. അങ്ങനെ മോശ കൈ വീണ്ടും വസ്‌ത്ര​ത്തി​നു​ള്ളിൽ ഇട്ടു. കൈ പുറത്ത്‌ എടുത്ത​പ്പോൾ അതു മറ്റു ശരീര​ഭാ​ഗ​ങ്ങൾപോ​ലെ പൂർവ​സ്ഥി​തി​യി​ലാ​യി​രു​ന്നു!  തുടർന്ന്‌ ദൈവം പറഞ്ഞു: “അവർ നിന്നെ വിശ്വ​സി​ക്കാ​തി​രി​ക്കു​ക​യോ ആദ്യത്തെ അടയാ​ള​ത്തി​നു ശ്രദ്ധ കൊടു​ക്കാ​തി​രി​ക്കു​ക​യോ ചെയ്‌താ​ലും ഈ രണ്ടാമത്തെ അടയാളം+ തീർച്ച​യാ​യും ഗൗനി​ക്കും.  ഇനി അഥവാ ഈ രണ്ട്‌ അടയാ​ള​വും അവർ വിശ്വ​സി​ക്കാ​തി​രി​ക്കു​ക​യും നിന്റെ വാക്കു കേൾക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്യുന്നെ​ങ്കിൽ, നൈൽ നദിയിൽനി​ന്ന്‌ കുറച്ച്‌ വെള്ളം എടുത്ത്‌ ഉണങ്ങിയ നിലത്ത്‌ ഒഴിക്കുക. നൈലിൽനി​ന്ന്‌ നീ എടുക്കുന്ന വെള്ളം ഉണങ്ങിയ നിലത്ത്‌ രക്തമാ​യി​ത്തീ​രും.”+ 10  അപ്പോൾ മോശ യഹോ​വയോ​ടു പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമി​ക്കേ​ണമേ. ഞാൻ ഒരിക്ക​ലും ഒഴു​ക്കോ​ടെ സംസാ​രി​ച്ചി​ട്ടില്ല, എനിക്ക്‌ അതിനു കഴിയി​ല്ല​ല്ലോ. അങ്ങ്‌ ഈ ദാസ​നോ​ടു സംസാ​രി​ച്ച​തി​നു മുമ്പും സംസാ​രി​ച്ചശേ​ഷ​വും അത്‌ അങ്ങനെ​തന്നെ​യാണ്‌. വാക്കിനു തടസ്സവും* നാവിന്‌ ഇടർച്ച​യും ഉള്ളവനാ​ണു ഞാൻ.”+ 11  മറുപടിയായി യഹോവ പറഞ്ഞു: “മനുഷ്യർക്കു വായ്‌ കൊടു​ത്തത്‌ ആരാണ്‌? അവരെ ഊമരോ ബധിര​രോ കാഴ്‌ച​യു​ള്ള​വ​രോ കാഴ്‌ച​യി​ല്ലാ​ത്ത​വ​രോ ആക്കുന്നത്‌ ആരാണ്‌? യഹോ​വ​യെന്ന ഞാനല്ലേ? 12  അതുകൊണ്ട്‌ ഇപ്പോൾ പോകൂ. നീ സംസാ​രി​ക്കുമ്പോൾ ഞാൻ നിന്റെ​കൂടെ​യു​ണ്ടാ​കും.* പറയേ​ണ്ടത്‌ എന്താ​ണെന്നു ഞാൻ നിന്നെ പഠിപ്പി​ക്കും.”+ 13  എന്നാൽ മോശ പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമി​ക്കേ​ണമേ. ഇതു ചെയ്യാൻ ദയവായി മറ്റാ​രെയെ​ങ്കി​ലും അയച്ചാ​ലും.” 14  അപ്പോൾ യഹോവ മോശയോ​ടു വല്ലാതെ കോപി​ച്ചു. ദൈവം പറഞ്ഞു: “നിന​ക്കൊ​രു സഹോ​ദ​ര​നി​ല്ലേ, ലേവ്യ​നായ അഹരോൻ?+ അവനു നന്നായി സംസാ​രി​ക്കാൻ കഴിയു​മെന്ന്‌ എനിക്ക്‌ അറിയാം. അവൻ ഇപ്പോൾ നിന്നെ കാണാൻ ഇങ്ങോട്ടു വരുന്നു​ണ്ട്‌. നിന്നെ കാണു​മ്പോൾ അവന്റെ ഹൃദയം ആഹ്ലാദി​ക്കും.+ 15  നീ അവനോ​ടു സംസാ​രിച്ച്‌ എന്റെ വാക്കുകൾ അവനു പറഞ്ഞുകൊ​ടു​ക്കണം.+ നിങ്ങൾ സംസാ​രി​ക്കുമ്പോൾ ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ എന്താണു ചെയ്യേ​ണ്ടതെന്നു ഞാൻ നിങ്ങളെ പഠിപ്പി​ക്കും. 16  അവൻ നിനക്കു​വേണ്ടി ജനത്തോ​ടു സംസാ​രി​ക്കും. അവൻ നിന്റെ വക്താവാ​യി​രി​ക്കും; നീയോ അവനു ദൈവത്തെപ്പോലെ​യും.*+ 17  നീ ഈ വടി കൈയിലെ​ടു​ക്കണം. അത്‌ ഉപയോ​ഗിച്ച്‌ നീ അടയാ​ളങ്ങൾ കാണി​ക്കും.”+ 18  അതനുസരിച്ച്‌ മോശ അമ്മായി​യ​പ്പ​നായ യിത്രൊയുടെ+ അടുത്ത്‌ മടങ്ങി​ച്ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈജി​പ്‌തി​ലുള്ള എന്റെ സഹോ​ദ​ര​ന്മാർ ഇപ്പോ​ഴും ജീവ​നോടെ​യു​ണ്ടോ എന്ന്‌ അറിയാൻവേണ്ടി അവി​ടേക്കു മടങ്ങിപ്പോ​കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ദയവുചെ​യ്‌ത്‌ അതിന്‌ എന്നെ അനുവ​ദി​ച്ചാ​ലും.” അപ്പോൾ യിത്രൊ മോശ​യോ​ട്‌, “സമാധാ​നത്തോ​ടെ പോകുക” എന്നു പറഞ്ഞു. 19  അതിനു ശേഷം മിദ്യാ​നിൽവെച്ച്‌ യഹോവ മോശയോ​ടു പറഞ്ഞു: “പോകൂ, ഈജി​പ്‌തിലേക്കു മടങ്ങിപ്പോ​കൂ. നിന്നെ കൊല്ലാൻ നോക്കി​യ​വരെ​ല്ലാം മരിച്ചുപോ​യി.”+ 20  അപ്പോൾ മോശ ഭാര്യയെ​യും പുത്ര​ന്മാരെ​യും കൊണ്ടു​ചെന്ന്‌ കഴുത​പ്പു​റത്ത്‌ കയറ്റി. എന്നിട്ട്‌ ഈജി​പ്‌ത്‌ ദേശ​ത്തേക്കു മടങ്ങി. സത്യദൈ​വ​ത്തി​ന്റെ വടിയും മോശ കൈയിൽ എടുത്തു. 21  അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “നീ ഈജി​പ്‌തിൽ എത്തിയ​ശേഷം, ഞാൻ നിനക്കു തന്നിട്ടുള്ള ശക്തി ഉപയോ​ഗിച്ച്‌ ഫറവോ​ന്റെ മുന്നിൽ ആ അത്ഭുത​ങ്ങളെ​ല്ലാം കാണി​ക്കണം.+ പക്ഷേ അവന്റെ ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ക്കും.+ അവൻ ജനത്തെ വിട്ടയ​യ്‌ക്കില്ല.+ 22  നീ ഫറവോനോ​ടു പറയണം: ‘യഹോവ ഇങ്ങനെ കല്‌പി​ച്ചി​രി​ക്കു​ന്നു: “ഇസ്രാ​യേൽ എന്റെ മകനാണ്‌, എന്റെ മൂത്ത മകൻ.+ 23  ഞാൻ നിന്നോ​ടു പറയുന്നു: എന്നെ സേവി​ക്കാൻവേണ്ടി എന്റെ മകനെ വിട്ടയ​യ്‌ക്കുക. എന്നാൽ അവനെ വിട്ടയ​യ്‌ക്കാൻ നീ വിസമ്മ​തി​ക്കുന്നെ​ങ്കിൽ ഞാൻ നിന്റെ മകനെ, നിന്റെ മൂത്ത മകനെ, കൊന്നു​ക​ള​യും.”’”+ 24  വഴിമധ്യേ താമസ​സ്ഥ​ല​ത്തുവെച്ച്‌ യഹോവ+ അവനെ എതിരി​ട്ട്‌ അവനെ കൊല്ലാൻ നോക്കി.+ 25  ഒടുവിൽ സിപ്പോറ+ ഒരു തീക്കല്ല്‌* എടുത്ത്‌ പുത്രന്റെ അഗ്രചർമം പരിച്ഛേദന* ചെയ്‌ത്‌ അത്‌ അവന്റെ പാദങ്ങ​ളിൽ മുട്ടാൻ ഇടയാക്കി. എന്നിട്ട്‌ അവൾ, “അങ്ങ്‌ എനി​ക്കൊ​രു രക്തമണ​വാ​ള​നാ​യ​തുകൊ​ണ്ടാണ്‌ ഇങ്ങനെ ചെയ്‌തത്‌” എന്നു പറഞ്ഞു. 26  അപ്പോൾ ദൈവം അവനെ പോകാൻ അനുവ​ദി​ച്ചു. പരി​ച്ഛേദന നിമിത്തം “ഒരു രക്തമണ​വാ​ളൻ” എന്ന്‌ അവൾ അപ്പോൾ പറഞ്ഞു. 27  പിന്നെ യഹോവ അഹരോ​നോ​ട്‌, “വിജന​ഭൂ​മി​യിൽ ചെന്ന്‌ മോശയെ കാണുക”+ എന്നു പറഞ്ഞു. അങ്ങനെ അഹരോൻ പോയി സത്യദൈ​വ​ത്തി​ന്റെ പർവതത്തിൽവെച്ച്‌+ മോശയെ കണ്ടു. അഹരോൻ മോശയെ ചുംബി​ച്ച്‌ അഭിവാ​ദനം ചെയ്‌തു. 28  തുടർന്ന്‌ മോശ, തന്നെ അയച്ച യഹോവ പറഞ്ഞ എല്ലാ കാര്യങ്ങളും+ തന്നോടു ചെയ്യാൻ കല്‌പിച്ച എല്ലാ അടയാളങ്ങളും+ അഹരോനോ​ടു വിശദീ​ക​രി​ച്ചു. 29  അതിനു ശേഷം മോശ​യും അഹരോ​നും പോയി ഇസ്രായേ​ല്യ​രു​ടെ കൂട്ടത്തി​ലെ എല്ലാ മൂപ്പന്മാരെ​യും വിളി​ച്ചു​കൂ​ട്ടി.+ 30  യഹോവ മോശയോ​ടു പറഞ്ഞ​തെ​ല്ലാം അഹരോൻ അവരെ അറിയി​ച്ചു. ജനത്തിന്റെ മുന്നിൽവെച്ച്‌ മോശ ആ അടയാ​ളങ്ങൾ കാണിച്ചു.+ 31  അപ്പോൾ ജനം വിശ്വ​സി​ച്ചു.+ യഹോവ ഇസ്രായേ​ല്യ​രു​ടെ നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നെന്നും+ അവരുടെ കഷ്ടപ്പാ​ടു​കൾ കണ്ടിരിക്കുന്നെന്നും+ കേട്ട​പ്പോൾ അവർ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “വായ്‌ക്കു ഭാരവും.”
അക്ഷ. “ഞാൻ നിന്റെ വായുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.”
അഥവാ “ദൈവത്തെ പ്രതി​നി​ധാ​നം ചെയ്യും.”
അഥവാ “കൽക്കത്തി.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം