പുറപ്പാട്‌ 3:1-22

3  മോശ, മിദ്യാ​നി​ലെ പുരോ​ഹി​ത​നും തന്റെ അമ്മായി​യ​പ്പ​നും ആയ യിത്രൊയുടെ+ ആട്ടിൻപ​റ്റ​ത്തി​ന്റെ ഇടയനാ​യി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാ​റു​വ​ശത്തേക്ക്‌ ആടുകളെ​യുംകൊണ്ട്‌ പോയ മോശ ഒടുവിൽ സത്യദൈ​വ​ത്തി​ന്റെ പർവത​മായ ഹോരേബിൽ+ എത്തി.  അവിടെവെച്ച്‌ യഹോ​വ​യു​ടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാ​ല​യിൽ മോശ​യ്‌ക്കു പ്രത്യ​ക്ഷ​നാ​യി. മോശ നോക്കി​നിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത്‌ എരിഞ്ഞു​തീ​രു​ന്നില്ല!  അപ്പോൾ മോശ പറഞ്ഞു: “ഇത്‌ ഒരു അസാധാ​ര​ണ​മായ കാഴ്‌ച​യാ​ണ​ല്ലോ. ഞാൻ ഒന്ന്‌ അടുത്ത്‌ ചെന്ന്‌ നോക്കട്ടെ. എന്തായി​രി​ക്കും ഈ മുൾച്ചെടി എരിഞ്ഞു​തീ​രാ​ത്തത്‌?”  മോശ അതു നോക്കാൻ വരുന്നതു കണ്ടപ്പോൾ യഹോവ മുൾച്ചെ​ടി​യിൽനിന്ന്‌, “മോശേ! മോശേ!” എന്നു വിളിച്ചു. മറുപ​ടി​യാ​യി മോശ, “ഞാൻ ഇതാ” എന്നു പറഞ്ഞു.  അപ്പോൾ ദൈവം പറഞ്ഞു: “ഇനിയും അടു​ത്തേക്കു വരരുത്‌. നീ നിൽക്കുന്ന സ്ഥലം വിശു​ദ്ധ​മാ​യ​തുകൊണ്ട്‌ നിന്റെ കാലിൽനി​ന്ന്‌ ചെരിപ്പ്‌ ഊരി​മാ​റ്റുക.”  ദൈവം ഇങ്ങനെ​യും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവ​മാണ്‌. അബ്രാ​ഹാ​മി​ന്റെ ദൈവവും+ യിസ്‌ഹാ​ക്കി​ന്റെ ദൈവവും+ യാക്കോ​ബി​ന്റെ ദൈവവും+ ആണ്‌ ഞാൻ.” അപ്പോൾ, സത്യദൈ​വത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു.  യഹോവ ഇങ്ങനെ​യും പറഞ്ഞു: “ഈജി​പ്‌തി​ലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെ​ക്കൊ​ണ്ട്‌ നിർബ​ന്ധിച്ച്‌ പണി​യെ​ടു​പ്പി​ക്കു​ന്നവർ കാരണം അവർ നിലവി​ളി​ക്കു​ന്നതു ഞാൻ കേട്ടു. അവർ അനുഭ​വി​ക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം.+  അവരെ ഈജിപ്‌തുകാരുടെ+ കൈയിൽനി​ന്ന്‌ രക്ഷിച്ച്‌ ആ ദേശത്തു​നിന്ന്‌ നല്ലതും വിശാ​ല​വും ആയ ഒരു ദേശ​ത്തേക്ക്‌, പാലും തേനും ഒഴുകുന്ന+ ഒരു ദേശ​ത്തേക്ക്‌, ഞാൻ കൊണ്ടു​വ​രും. അവരെ വിടു​വിച്ച്‌ കനാന്യർ, ഹിത്യർ, അമോ​ര്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവ​രു​ടെ പ്രദേ​ശത്തേക്കു കൊണ്ടു​വ​രാൻ ഞാൻ ഇറങ്ങിച്ചെ​ല്ലും.  ഇപ്പോൾ ഇതാ! ഇസ്രാ​യേൽ ജനത്തിന്റെ നിലവി​ളി എന്റെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു. ഈജി​പ്‌തു​കാർ അവരെ വല്ലാതെ ദ്രോഹിക്കുന്നതും+ ഞാൻ കണ്ടു. 10  അതുകൊണ്ട്‌ വരൂ, ഞാൻ നിന്നെ ഫറവോ​ന്റെ അടു​ത്തേക്ക്‌ അയയ്‌ക്കും. നീ എന്റെ ജനമായ ഇസ്രായേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​രും.”+ 11  എന്നാൽ മോശ സത്യദൈ​വത്തോട്‌, “ഫറവോ​ന്റെ അടുത്ത്‌ പോയി ഇസ്രായേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​രാൻ എന്തു യോഗ്യ​ത​യാണ്‌ എനിക്കു​ള്ളത്‌” എന്നു ചോദി​ച്ചു. 12  അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ നിന്റെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ ഞാനാണു നിന്നെ അയച്ചത്‌ എന്നതിനു നിനക്കുള്ള അടയാളം ഇതാണ്‌: ഈജി​പ്‌തിൽനിന്ന്‌ നീ ജനത്തെ വിടു​വിച്ച്‌ കൊണ്ടു​വ​രുമ്പോൾ ഈ പർവതത്തിൽ+ നിങ്ങൾ സത്യദൈ​വത്തെ സേവി​ക്കും.”* 13  എന്നാൽ മോശ സത്യദൈ​വത്തോ​ടു പറഞ്ഞു: “ഞാൻ ഇസ്രായേ​ല്യ​രു​ടെ അടുത്ത്‌ ചെന്ന്‌, ‘നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവം എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു’ എന്നു പറയുന്നെ​ന്നി​രി​ക്കട്ടെ. അപ്പോൾ അവർ, ‘ആ ദൈവ​ത്തി​ന്റെ പേരെ​ന്താണ്‌’+ എന്നു ചോദി​ച്ചാൽ ഞാൻ അവരോ​ട്‌ എന്തു പറയണം?” 14  ദൈവം പറഞ്ഞു: “ഞാൻ എന്ത്‌ ആയിത്തീ​രാൻ തീരുമാനിച്ചാലും* അങ്ങനെ ആയിത്തീ​രും.”*+ ദൈവം ഇങ്ങനെ​യും പറഞ്ഞു: “ഇസ്രായേ​ല്യരോ​ടു നീ പറയേ​ണ്ടത്‌ ഇതാണ്‌, ‘ഞാൻ ആയിത്തീ​രും എന്നവൻ+ എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു.’” 15  തുടർന്ന്‌ ദൈവം ഒരിക്കൽക്കൂ​ടി മോശയോ​ടു പറഞ്ഞു: “നീ ഇസ്രായേ​ല്യരോ​ടു പറയേ​ണ്ടത്‌ ഇതാണ്‌: ‘നിങ്ങളു​ടെ പൂർവി​ക​രായ അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ യാക്കോബിന്റെയും+ ദൈവ​മായ യഹോ​വ​യാണ്‌ എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചത്‌!’ ഇത്‌ എന്നേക്കു​മുള്ള എന്റെ പേരാണ്‌.+ തലമു​റ​ത​ല​മു​റയോ​ളം എന്നെ ഓർക്കേ​ണ്ട​തും ഇങ്ങനെ​യാണ്‌. 16  ഇപ്പോൾ പോയി ഇസ്രായേൽമൂപ്പന്മാരെ* വിളി​ച്ചു​കൂ​ട്ടി അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോവ, അബ്രാ​ഹാ​മിന്റെ​യും യിസ്‌ഹാ​ക്കിന്റെ​യും യാക്കോ​ബിന്റെ​യും ദൈവം, എനിക്കു പ്രത്യ​ക്ഷ​നാ​യി. ആ ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ അവസ്ഥയും ഈജി​പ്‌തു​കാർ നിങ്ങ​ളോ​ടു ചെയ്യു​ന്ന​തും ഞാൻ ശ്രദ്ധി​ച്ചി​രി​ക്കു​ന്നു.+ 17  അതുകൊണ്ട്‌ ഈജി​പ്‌തിൽ നിങ്ങൾ അനുഭ​വി​ക്കുന്ന യാതന​ക​ളിൽനിന്ന്‌ നിങ്ങളെ വിടുവിച്ച്‌+ കനാന്യർ, ഹിത്യർ, അമോ​ര്യർ,+ പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവ​രു​ടെ ദേശ​ത്തേക്ക്‌, പാലും തേനും ഒഴുകുന്ന+ ഒരു ദേശ​ത്തേക്ക്‌, നിങ്ങളെ കൊണ്ടു​വ​രുമെന്നു ഞാൻ പ്രഖ്യാ​പി​ക്കു​ന്നു.”’ 18  “അവർ തീർച്ച​യാ​യും നിന്റെ വാക്കു ശ്രദ്ധി​ക്കും.+ നീയും ഇസ്രായേൽമൂ​പ്പ​ന്മാ​രും ഈജി​പ്‌തി​ലെ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘എബ്രായരുടെ+ ദൈവ​മായ യഹോവ ഞങ്ങളോ​ടു സംസാ​രി​ച്ചി​രി​ക്കു​ന്നു. ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു വിജന​ഭൂ​മി​യിൽവെച്ച്‌ ബലി അർപ്പിക്കുന്നതിനു+ മൂന്നു ദിവസത്തെ യാത്ര പോകാൻ ദയവായി അനുവ​ദി​ച്ചാ​ലും.’ 19  എന്നാൽ കരുത്തുറ്റ ഒരു കൈ നിർബ​ന്ധി​ച്ചാ​ല​ല്ലാ​തെ ഈജി​പ്‌തി​ലെ രാജാവ്‌ നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്‌+ എനിക്കു നന്നായി അറിയാം. 20  അതുകൊണ്ട്‌ എനിക്ക്‌ എന്റെ കൈ നീട്ടി ഈജി​പ്‌തി​നെ പ്രഹരിക്കേ​ണ്ടി​വ​രും. അവിടെ ചെയ്യാ​നി​രി​ക്കുന്ന സകല തരം അത്ഭുതപ്ര​വൃ​ത്തി​ക​ളി​ലൂടെ​യും ഞാൻ ഈജി​പ്‌തി​നെ അടിക്കും. അതിനു ശേഷം അവൻ നിങ്ങളെ പറഞ്ഞയ​യ്‌ക്കും.+ 21  ഈജിപ്‌തു​കാർക്ക്‌ ഈ ജനത്തോ​ടു പ്രീതി തോന്നാൻ ഞാൻ ഇടയാ​ക്കും. നിങ്ങൾ അവി​ടെ​നിന്ന്‌ പോരു​മ്പോൾ, ഒരു കാരണ​വ​ശാ​ലും വെറും​കൈയോ​ടെ പോ​രേ​ണ്ടി​വ​രില്ല.+ 22  സ്‌ത്രീകളെല്ലാം അയൽവാ​സിയോ​ടും വീട്ടിൽ വന്നുതാ​മ​സി​ക്കു​ന്ന​വളോ​ടും സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള ഉരുപ്പ​ടി​ക​ളും വസ്‌ത്ര​ങ്ങ​ളും ചോദി​ച്ച്‌ വാങ്ങണം. അവ നിങ്ങളു​ടെ ആൺമക്കളെ​യും പെൺമ​ക്കളെ​യും അണിയി​ക്കണം. അങ്ങനെ നിങ്ങൾ ഈജി​പ്‌തു​കാ​രെ കൊള്ള​യ​ടി​ക്കും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പിതാ​വി​ന്റെ.”
അഥവാ “ആരാധി​ക്കും.”
അനു. എ4 കാണുക.
അഥവാ “ആഗ്രഹി​ച്ചാ​ലും.”
പദാവലിയിൽ “മൂപ്പൻ” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം