പുറപ്പാട്‌ 24:1-18

24  ദൈവം പിന്നെ മോശയോ​ടു പറഞ്ഞു: “നീയും അഹരോ​നും, നാദാ​ബും അബീഹു​വും,+ ഇസ്രായേൽമൂ​പ്പ​ന്മാ​രിൽ 70 പേരും യഹോ​വ​യു​ടെ അടു​ത്തേക്കു കയറി​ച്ചെന്ന്‌ കുറച്ച്‌ ദൂരെ നിന്ന്‌ കുമ്പി​ടുക.  എന്നാൽ മോശ തനിച്ചാ​യി​രി​ക്കണം യഹോ​വയെ സമീപിക്കേ​ണ്ടത്‌, മറ്റുള്ളവർ സമീപി​ക്ക​രുത്‌. ജനത്തിൽ ആരും അവന്റെ​കൂ​ടെ കയറിപ്പോ​ക​രുത്‌.”+  പിന്നെ മോശ വന്ന്‌ യഹോ​വ​യു​ടെ എല്ലാ വാക്കു​ക​ളും എല്ലാ ന്യായത്തീർപ്പുകളും+ ജനത്തെ അറിയി​ച്ചു. അപ്പോൾ ജനമെ​ല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌.”+  അപ്പോൾ മോശ യഹോ​വ​യു​ടെ വാക്കു​കളെ​ല്ലാം എഴുതി​വെച്ചു.+ മോശ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ പർവത​ത്തി​ന്റെ അടിവാ​ര​ത്തിൽ ഒരു യാഗപീ​ഠ​വും ഇസ്രായേ​ലി​ന്റെ 12 ഗോ​ത്ര​ത്തിന്‌ അനുസൃ​ത​മാ​യി 12 തൂണും നിർമി​ച്ചു.  അതിനു ശേഷം മോശ അയച്ച ചെറു​പ്പ​ക്കാ​രായ ഇസ്രായേൽപു​രു​ഷ​ന്മാർ ചെന്ന്‌ ദഹനയാ​ഗ​ങ്ങ​ളും യഹോ​വ​യ്‌ക്കു കാളകളെക്കൊ​ണ്ടുള്ള സഹഭോജനബലികളും+ അർപ്പിച്ചു.  മോശ രക്തത്തിൽ പകുതി എടുത്ത്‌ കുഴി​യൻപാത്ര​ങ്ങ​ളിൽ ഒഴിച്ചു​വെച്ചു. പകുതി രക്തം യാഗപീ​ഠ​ത്തിൽ തളിച്ചു.  പിന്നെ മോശ ഉടമ്പടി​യു​ടെ പുസ്‌തകം എടുത്ത്‌ ജനത്തെ ഉച്ചത്തിൽ വായി​ച്ചുകേൾപ്പി​ച്ചു.+ അപ്പോൾ അവർ പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്ക​മാണ്‌. ഞങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കും.”+  അപ്പോൾ മോശ രക്തം എടുത്ത്‌ ജനത്തി​ന്മേൽ തളിച്ചിട്ട്‌+ പറഞ്ഞു: “ഈ വാക്കു​കൾക്കെ​ല്ലാം ചേർച്ച​യിൽ യഹോവ നിങ്ങളു​മാ​യി ചെയ്‌തി​രി​ക്കുന്ന ഉടമ്പടി​യു​ടെ രക്തമാണ്‌ ഇത്‌.”+  പിന്നെ മോശ​യും അഹരോ​നും, നാദാ​ബും അബീഹു​വും, ഇസ്രായേൽമൂ​പ്പ​ന്മാ​രിൽ 70 പേരും പർവത​ത്തിലേക്കു കയറിപ്പോ​യി. 10  അവർ ഇസ്രായേ​ലി​ന്റെ ദൈവത്തെ കണ്ടു.+ ദൈവ​ത്തി​ന്റെ കാൽക്കീ​ഴെ ഇന്ദ്രനീ​ല​ക്ക​ല്ലുകൊ​ണ്ടുള്ള തളം​പോ​ലെ കാണപ്പെട്ട ഒന്നുണ്ടാ​യി​രു​ന്നു. അതു സ്വർഗ​ത്തി​ന്റെ അത്രയും പരിശു​ദ്ധ​മാ​യി​രു​ന്നു.+ 11  ഇസ്രായേലിലെ ഈ ശ്രേഷ്‌ഠ​പു​രു​ഷ​ന്മാർക്കു ദൈവം ഹാനിയൊ​ന്നും വരുത്തി​യില്ല.+ അവർ സത്യദൈ​വത്തെ ഒരു ദിവ്യ​ദർശ​ന​ത്തിൽ കാണു​ക​യും അവി​ടെവെച്ച്‌ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു. 12  യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “നീ പർവത​ത്തിൽ എന്റെ അടു​ത്തേക്കു കയറി​വന്ന്‌ അവിടെ നിൽക്കുക. അവരുടെ പ്രബോ​ധ​ന​ത്തി​നാ​യുള്ള നിയമ​വും കല്‌പ​ന​യും ഞാൻ കൽപ്പല​ക​ക​ളിൽ എഴുതി നിനക്കു തരും.”+ 13  അപ്പോൾ, മോശ​യും പരിചാ​ര​ക​നായ യോശുവയും+ എഴു​ന്നേറ്റു. മോശ സത്യദൈ​വ​ത്തി​ന്റെ പർവത​ത്തിൽ കുറെ​ക്കൂ​ടി മുകളി​ലേക്കു കയറിപ്പോ​യി.+ 14  എന്നാൽ മോശ മൂപ്പന്മാ​രോ​ട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞങ്ങൾ നിങ്ങളു​ടെ അടുത്ത്‌ മടങ്ങിയെ​ത്തു​ന്ന​തു​വരെ ഞങ്ങൾക്കു​വേണ്ടി ഇവിടെ കാത്തി​രി​ക്കുക.+ അഹരോ​നും ഹൂരും+ നിങ്ങളുടെ​കൂടെ​യു​ണ്ട​ല്ലോ. ആർക്കെ​ങ്കി​ലും വല്ല പ്രശ്‌ന​വും തീർപ്പാ​ക്കാ​നുണ്ടെ​ങ്കിൽ അവരെ സമീപി​ക്കാം.”+ 15  പിന്നെ മോശ പർവത​ത്തിൽ കുറെ​ക്കൂ​ടി മുകളി​ലേക്കു കയറിപ്പോ​യി. അപ്പോൾ മേഘം പർവതത്തെ മൂടി​യി​രു​ന്നു.+ 16  യഹോവയുടെ തേജസ്സു+ സീനായ്‌ പർവതത്തിൽനിന്ന്‌+ മാറി​യില്ല. മേഘം ആറു ദിവസം അതിനെ മൂടി​നി​ന്നു. ഏഴാം ദിവസം മേഘത്തി​ന്റെ നടുവിൽനി​ന്ന്‌ ദൈവം മോശയെ വിളിച്ചു. 17  ഇതെല്ലാം നിരീ​ക്ഷി​ച്ചുകൊ​ണ്ടി​രുന്ന ഇസ്രായേ​ല്യർക്ക്‌ യഹോ​വ​യു​ടെ തേജസ്സു പർവത്തി​നു മുകളിൽ, ആളിക്ക​ത്തുന്ന തീപോ​ലെ കാണ​പ്പെട്ടു. 18  പിന്നെ മോശ മേഘത്തി​നു​ള്ളിൽ പ്രവേ​ശിച്ച്‌ പർവത​ത്തിൽ കുറെ​ക്കൂ​ടെ മുകളി​ലേക്കു കയറിപ്പോ​യി.+ മോശ 40 രാവും 40 പകലും ആ പർവത​ത്തിൽ കഴിഞ്ഞു.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം