പുറപ്പാട്‌ 23:1-33

23  “സത്യമ​ല്ലാത്ത വാർത്ത പ്രചരി​പ്പി​ക്ക​രുത്‌.*+ ദുഷ്ട​നോ​ടു കൂട്ടു​ചേർന്ന്‌ ദ്രോ​ഹ​ബു​ദ്ധിയോ​ടെ സാക്ഷി പറയരു​ത്‌.+  ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരു​ത്‌. ബഹുജ​ന​ത്തി​ന്റെ അഭി​പ്രാ​യത്തോ​ടു യോജി​ക്കുന്ന രീതി​യിൽ സാക്ഷി പറഞ്ഞു​കൊ​ണ്ട്‌ നീതി നിഷേ​ധി​ക്ക​രുത്‌.*  ദരിദ്രന്റെ കേസിൽ നിഷ്‌പ​ക്ഷ​നാ​യി​രി​ക്കണം.+  “ശത്രു​വി​ന്റെ കാളയോ കഴുത​യോ വഴി​തെറ്റി അലയു​ന്നതു കണ്ടാൽ നീ അതിനെ അവന്റെ അടുത്ത്‌ തിരിച്ചെ​ത്തി​ക്കണം.+  നിന്നെ വെറു​ക്കുന്ന ആരു​ടെയെ​ങ്കി​ലും കഴുത ചുമടു​മാ​യി വീണു​കി​ട​ക്കു​ന്നതു കണ്ടാൽ അതിനെ കണ്ടി​ല്ലെന്നു നടിച്ച്‌ കടന്നുപോ​ക​രുത്‌. അതിനെ ചുമടി​നു കീഴെ​നിന്ന്‌ മോചി​പ്പി​ക്കാൻ അവനെ സഹായി​ക്കണം.+  “നിങ്ങളു​ടെ ഇടയിലെ ദരി​ദ്രന്റെ കേസ്‌ കൈകാ​ര്യം ചെയ്യു​മ്പോൾ അവനു നീതി നിഷേ​ധി​ക്ക​രുത്‌.+  “ഒരുത​ര​ത്തി​ലും വ്യാജാരോ​പ​ണ​ത്തിൽ പങ്കു​ചേ​ര​രുത്‌. നിരപ​രാ​ധിയെ​യും നീതി​മാനെ​യും കൊല്ലു​ക​യും അരുത്‌. കാരണം ദുഷ്ടനെ ഞാൻ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കില്ല.*+  “കൈക്കൂ​ലി വാങ്ങരു​ത്‌. കാരണം കൈക്കൂ​ലി സൂക്ഷ്‌മ​ദൃ​ഷ്ടി​യു​ള്ള​വരെ അന്ധരാ​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ വാക്കുകൾ വളച്ചൊ​ടി​ക്കു​ക​യും ചെയ്യുന്നു.+  “നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ വിദേ​ശി​യെ ഉപദ്ര​വി​ക്ക​രുത്‌. ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി​രുന്ന നിങ്ങൾക്ക്‌ മറ്റൊരു നാട്ടിൽനി​ന്ന്‌ വന്നുതാ​മ​സി​ക്കുന്ന ഒരു വിദേ​ശി​യു​ടെ മനോവികാരങ്ങൾ* മനസ്സി​ലാ​കു​മ​ല്ലോ.+ 10  “ആറു വർഷം നിന്റെ നിലത്ത്‌ വിത്തു വിതച്ച്‌ വിള​വെ​ടു​ത്തുകൊ​ള്ളുക.+ 11  എന്നാൽ ഏഴാം വർഷം അതു കൃഷി ചെയ്യാതെ വെറുതേ ഇടണം. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനി​ന്ന്‌ കിട്ടു​ന്നതു കഴിക്കട്ടെ. അവർ ബാക്കി വെക്കു​ന്ന​തോ വന്യമൃ​ഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തി​രിത്തോ​ട്ട​ത്തിന്റെ​യും ഒലിവുതോ​ട്ട​ത്തിന്റെ​യും കാര്യ​ത്തി​ലും ഇങ്ങനെ​തന്നെ ചെയ്യണം. 12  “ആറു ദിവസം നിനക്കു ജോലി ചെയ്യാം. എന്നാൽ, ഏഴാം ദിവസം ഒരു ജോലി​യും ചെയ്യരു​ത്‌. അങ്ങനെ നിന്റെ കാളയും കഴുത​യും വിശ്ര​മി​ക്കട്ടെ. നിന്റെ ദാസി​യു​ടെ മകനും നിന്റെ ദേശത്ത്‌ താമസ​മാ​ക്കിയ വിദേ​ശി​യും ഉന്മേഷം വീണ്ടെ​ടു​ക്കട്ടെ.+ 13  “ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തെ​ല്ലാം ചെയ്യാൻ നിങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കണം.+ മറ്റു ദൈവ​ങ്ങ​ളു​ടെ പേരുകൾ നിങ്ങൾ പറയരു​ത്‌. അവ നിന്റെ വായിൽനി​ന്ന്‌ വരുകയേ അരുത്‌.+ 14  “വർഷത്തിൽ മൂന്നു പ്രാവ​ശ്യം നീ എനിക്ക്‌ ഉത്സവം ആഘോ​ഷി​ക്കണം.+ 15  പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ നീ ആചരി​ക്കണം. ഞാൻ കല്‌പി​ച്ച​തുപോ​ലെ, ആബീബ്‌* മാസത്തി​ലെ നിശ്ചയിച്ച സമയത്ത്‌ ഏഴു ദിവസ​ത്തേക്കു പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ കാരണം ആ സമയത്താ​ണ​ല്ലോ നീ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറത്ത്‌ വന്നത്‌. വെറു​ങ്കൈയോ​ടെ ആരും എന്റെ മുന്നിൽ വരരുത്‌.+ 16  കൂടാതെ, നിലത്ത്‌ വിതച്ച​തിൽനിന്ന്‌ നിന്റെ അധ്വാ​ന​ഫ​ല​മാ​യി ലഭിച്ച ആദ്യഫ​ല​ങ്ങ​ളു​ടെ വിളവെടുപ്പുത്സവം*+ നീ ആചരി​ക്കണം. വർഷാ​വ​സാ​നം നിന്റെ അധ്വാ​ന​ത്തി​ന്റെ ഫലം വയലിൽനി​ന്ന്‌ ശേഖരി​ക്കുമ്പോൾ ഫലശേ​ഖ​ര​ത്തി​ന്റെ ഉത്സവവും* ആചരി​ക്കണം.+ 17  വർഷത്തിൽ മൂന്നു പ്രാവ​ശ്യം നിങ്ങളു​ടെ ഇടയിലെ ആണുങ്ങളെ​ല്ലാം യഹോവ എന്ന സാക്ഷാൽ കർത്താ​വി​ന്റെ സന്നിധി​യിൽ വരണം.+ 18  “എനിക്കുള്ള ബലിരക്തം പുളി​പ്പിച്ച ഒന്നി​ന്റെ​യും​കൂ​ടെ അർപ്പി​ക്ക​രുത്‌. എന്റെ ഉത്സവങ്ങ​ളിൽ ബലിയാ​യി അർപ്പി​ക്കുന്ന കൊഴു​പ്പ്‌ രാവിലെ​വരെ ഇരിക്ക​രുത്‌. 19  “നിന്റെ നിലത്ത്‌ ആദ്യം വിളഞ്ഞ ഫലങ്ങളിൽ ഏറ്റവും നല്ലതു നിന്റെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു കൊണ്ടു​വ​രണം.+ “ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരു​ത്‌.+ 20  “ഇതാ, വഴിയിൽ നിന്നെ സംരക്ഷി​ക്കാ​നും ഞാൻ ഒരുക്കി​യി​രി​ക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടു​വ​രാ​നും നിനക്കു മുമ്പായി ഞാൻ ഒരു ദൈവ​ദൂ​തനെ അയയ്‌ക്കു​ന്നു.+ 21  അവനെ ശ്രദ്ധിച്ച്‌ അവന്റെ സ്വരം കേട്ടനു​സ​രി​ക്കുക. അവനെ ധിക്കരി​ക്ക​രുത്‌. നിങ്ങളു​ടെ ലംഘനങ്ങൾ അവൻ പൊറു​ക്കില്ല.+ കാരണം എന്റെ പേര്‌ അവനി​ലുണ്ട്‌. 22  എന്നാൽ നീ അവന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്ന​തിൽ ഒരു വീഴ്‌ച​യും വരുത്താ​തെ ഞാൻ പറയു​ന്നതെ​ല്ലാം അതേ​പോ​ലെ ചെയ്യുന്നെ​ങ്കിൽ ഞാൻ നിന്റെ ശത്രു​ക്കളോ​ടു ശത്രുത കാണി​ക്കു​ക​യും നിന്നെ എതിർക്കു​ന്ന​വരെ എതിർക്കു​ക​യും ചെയ്യും. 23  എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോ​ര്യർ, ഹിത്യർ, പെരി​സ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവ​രു​ടെ അടു​ത്തേക്കു കൊണ്ടുപോ​കും. ഞാൻ അവരെ തുടച്ചു​നീ​ക്കു​ക​യും ചെയ്യും.+ 24  നീ അവരുടെ ദൈവ​ങ്ങ​ളു​ടെ മുമ്പാകെ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌; അവരുടെ ആചാരങ്ങൾ അനുക​രി​ക്കു​ക​യു​മ​രുത്‌.+ പകരം, അവയെ തകർത്ത്‌ അവരുടെ പൂജാ​സ്‌തം​ഭ​ങ്ങളെ തരിപ്പ​ണ​മാ​ക്കണം.+ 25  നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ സേവി​ക്കണം.+ ദൈവം നിന്റെ അപ്പത്തെ​യും വെള്ള​ത്തെ​യും അനു​ഗ്ര​ഹി​ക്കും.+ ഞാൻ നിന്റെ ഇടയിൽനി​ന്ന്‌ രോഗം നീക്കി​ക്ക​ള​യും.+ 26  നിന്റെ ദേശത്തെ സ്‌ത്രീ​ക​ളു​ടെ ഗർഭം അലസു​ക​യോ ആരും വന്ധ്യയാ​യി​രി​ക്കു​ക​യോ ഇല്ല.+ ഞാൻ നിന്റെ ആയുസ്സി​നെ അതിന്റെ തികവിൽ എത്തിക്കും. 27  “എന്നെക്കു​റി​ച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്‌ക്കും.+ നീ നേരി​ടുന്ന ജനങ്ങ​ളെയെ​ല്ലാം ഞാൻ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കും. നിന്റെ ശത്രു​ക്കളെ​ല്ലാം നിന്റെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടാൻ ഞാൻ ഇടയാ​ക്കും.+ 28  നീ എത്തും​മു​മ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി*+ പരത്തും. അതു ഹിവ്യരെ​യും കനാന്യരെ​യും ഹിത്യരെ​യും നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും.+ 29  എന്നാൽ, ഒറ്റ വർഷം​കൊ​ണ്ട്‌ ഞാൻ അവരെ നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യില്ല. അങ്ങനെ ചെയ്‌താൽ, ദേശം വിജന​മാ​യി​ത്തീർന്നിട്ട്‌ നിനക്ക്‌ ഉപദ്ര​വ​മാ​കുന്ന രീതി​യിൽ വന്യമൃ​ഗങ്ങൾ പെരു​കു​മ​ല്ലോ.+ 30  നീ വർധി​ച്ചുപെ​രു​കി ദേശം കൈവ​ശ​മാ​ക്കു​ന്ന​തു​വരെ ഞാൻ അവരെ കുറേശ്ശെ​ക്കുറേശ്ശെ നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും.+ 31  “ചെങ്കടൽമു​തൽ ഫെലി​സ്‌ത്യ​രു​ടെ കടൽവരെ​യും വിജന​ഭൂ​മി​മു​തൽ നദിവരെയും* ഞാൻ നിനക്ക്‌ അതിർ നിശ്ചയി​ക്കും.+ ആ ദേശത്ത്‌ താമസി​ക്കു​ന്ന​വരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യും നീ അവരെ നിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ക​യും ചെയ്യും.+ 32  നീ അവരു​മാ​യോ അവരുടെ ദൈവ​ങ്ങ​ളു​മാ​യോ ഉടമ്പടി ചെയ്യരു​ത്‌.+ 33  അവർ നിന്റെ ദേശത്ത്‌ താമസി​ക്ക​രുത്‌. കാരണം അവർ നിന്നെ​ക്കൊ​ണ്ട്‌ എനിക്ക്‌ എതിരെ പാപം ചെയ്യി​ക്കും. എങ്ങാനും നീ അവരുടെ ദൈവ​ങ്ങളെ സേവി​ച്ചാൽ അതു തീർച്ച​യാ​യും നിനക്ക്‌ ഒരു കെണി​യാ​യി​ത്തീ​രും.”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഏറ്റെടു​ക്ക​രുത്‌.”
അഥവാ “ജനപ്രീ​തി​യുള്ള മൊഴി കൊടു​ത്ത്‌ നീ നീതി നിഷേ​ധി​ക്ക​രുത്‌.”
അഥവാ “ഞാൻ കുറ്റവി​മു​ക്ത​നാ​ക്കില്ല.”
അഥവാ “ജീവിതം എങ്ങനെ​യെന്ന്‌.”
അനു. ബി15 കാണുക.
കൂടാരോത്സവം എന്നും അറിയപ്പെ​ട്ടി​രു​ന്നു.
വാരോത്സവം അഥവാ പെന്തിക്കോ​സ്‌ത്‌ എന്നും അറിയപ്പെ​ട്ടി​രു​ന്നു.
മറ്റൊരു സാധ്യത “നിരാശ.”
അതായത്‌, യൂഫ്ര​ട്ടീസ്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം