ന്യായാധിപന്മാർ 20:1-48

20  അങ്ങനെ ദാൻ+ മുതൽ ബേർ-ശേബ വരെയുള്ള പ്രദേ​ശ​ത്തു​നി​ന്നും ഗിലെ​യാദ്‌ ദേശത്തുനിന്നും+ ഉള്ള ഇസ്രായേ​ല്യരെ​ല്ലാം വന്നു​ചേർന്നു. സമൂഹം മുഴുവൻ മിസ്‌പ​യിൽ യഹോ​വ​യു​ടെ മുമ്പാകെ ഏകമനസ്സോടെ* ഒന്നിച്ചു​കൂ​ടി.+  ജനത്തിന്റെ തലവന്മാ​രും ഇസ്രായേ​ലി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളും—വാളേ​ന്തിയ 4,00,000 കാലാ​ളു​കൾ—വന്ന്‌ ദൈവ​ജ​ന​ത്തി​ന്റെ സഭയിൽ അതാതു സ്ഥാനത്ത്‌ നിലയു​റ​പ്പി​ച്ചു.+  ഇസ്രായേൽപുരുഷന്മാർ മിസ്‌പ​യിലേക്കു പോയ വിവരം ബന്യാ​മീ​ന്യർ അറിഞ്ഞു. പിന്നെ ഇസ്രായേ​ല്യ​പു​രു​ഷ​ന്മാർ ഇങ്ങനെ പറഞ്ഞു: “ഈ ഘോര​കൃ​ത്യം എങ്ങനെ നടന്നെന്നു ഞങ്ങളോ​ടു പറയുക.”+  കൊല്ലപ്പെട്ട സ്‌ത്രീ​യു​ടെ ഭർത്താ​വായ ലേവ്യൻ+ പറഞ്ഞു: “ഞാൻ എന്റെ ഉപപത്‌നിയോടൊപ്പം* രാത്രി​ത​ങ്ങാൻ ബന്യാ​മീ​ന്യ​രു​ടെ ഗിബെയയിലേക്കു+ ചെന്നു.  രാത്രിയായപ്പോൾ ഗിബെ​യ​യി​ലെ ആളുകൾ* എന്റെ നേരെ വന്ന്‌ വീടു വളഞ്ഞു. എന്നെ കൊല്ലാ​നാണ്‌ അവർ വന്നത്‌. പക്ഷേ അതിനു പകരം അവർ എന്റെ ഉപപത്‌നി​യെ ബലാത്സം​ഗം ചെയ്‌തു, അവൾ മരിച്ചുപോ​യി.+  അവർ ഇസ്രായേ​ലിൽ ഇത്ര നാണംകെ​ട്ട​തും ഹീനവും ആയ ഒരു കാര്യം ചെയ്‌ത​തുകൊണ്ട്‌ ഞാൻ അവളുടെ ശരീരം പല കഷണങ്ങ​ളാ​യി മുറിച്ച്‌ ഇസ്രായേ​ല്യർക്ക്‌ അവകാ​ശ​മാ​യി ലഭിച്ച എല്ലാ ദേശ​ത്തേ​ക്കും അയച്ചു.+  അതുകൊണ്ട്‌ ഇസ്രാ​യേൽ ജനമേ, ഇക്കാര്യ​ത്തിൽ നിങ്ങളു​ടെ നിർദേ​ശ​വും അഭി​പ്രാ​യ​വും പറയുക.”+  അപ്പോൾ ജനമെ​ല്ലാം ഒരുമി​ച്ച്‌ ഇങ്ങനെ പറഞ്ഞു: “നമ്മളി​ലാ​രും നമ്മുടെ കൂടാ​ര​ത്തിലേ​ക്കോ വീട്ടിലേ​ക്കോ പോക​രുത്‌.  നമ്മൾ ഗിബെ​യ​യ്‌ക്കെ​തി​രെ ഇങ്ങനെ ചെയ്യണം: നറുക്കിട്ട്‌+ നമുക്ക്‌ അവരുടെ നേരെ ചെല്ലാം. 10  ബന്യാമീനിലെ ഗിബെ​യ​യി​ലു​ള്ളവർ ഇസ്രായേ​ലിൽ ചെയ്‌ത വഷളത്ത​ത്തിന്‌ എതിരെ സൈനി​ക​ന​ട​പടി വേണം. സൈനി​കർക്കു ഭക്ഷണം കൊണ്ടു​വ​രാൻ ഇസ്രായേ​ലി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും 100 പേരിൽനി​ന്ന്‌ 10 പേർ, 1,000 പേരിൽനി​ന്ന്‌ 100 പേർ, 10,000 പേരിൽനി​ന്ന്‌ 1,000 പേർ എന്ന കണക്കിൽ നമുക്കു പുരു​ഷ​ന്മാ​രെ എടുക്കാം.” 11  അങ്ങനെ ഇസ്രായേ​ലി​ലെ എല്ലാ പുരു​ഷ​ന്മാ​രും ആ നഗരത്തി​ന്‌ എതിരെ സഖ്യം ചേർന്ന്‌ ഏകമനസ്സോ​ടെ സംഘടി​ച്ചു. 12  പിന്നെ ഇസ്രാ​യേൽഗോ​ത്രങ്ങൾ ബന്യാ​മീൻഗോത്ര​ത്തിൽ എല്ലായി​ട​ത്തും ആളയച്ച്‌ ഇങ്ങനെ അറിയി​ച്ചു: “എത്ര ഭീകര​മായ ഒരു സംഭവ​മാ​ണു നിങ്ങളു​ടെ ഇടയിൽ നടന്നത്‌! 13  ഇപ്പോൾ, ഗിബെ​യ​യി​ലെ ആ ആഭാസന്മാരെ+ പിടിച്ച്‌ ഞങ്ങളുടെ കൈയിൽ ഏൽപ്പി​ക്കുക. അവരെ കൊന്ന്‌ ഞങ്ങൾ ഇസ്രായേ​ലിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യട്ടെ.”+ എന്നാൽ ഇസ്രായേ​ല്യ​രായ സഹോ​ദ​ര​ന്മാർ പറഞ്ഞതു ബന്യാ​മീ​ന്യർ വകവെ​ച്ചില്ല. 14  തുടർന്ന്‌ ഇസ്രായേ​ല്യരോ​ടു യുദ്ധം ചെയ്യാൻ ബന്യാ​മീ​ന്യർ തങ്ങളുടെ നഗരങ്ങ​ളിൽനിന്ന്‌ ഗിബെ​യ​യിൽ ഒന്നിച്ചു​കൂ​ടി. 15  ഗിബെയയിലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട 700 പുരു​ഷ​ന്മാർക്കു പുറമേ വാളേ​ന്തിയ 26,000 ബന്യാ​മീ​ന്യർ തങ്ങളുടെ നഗരങ്ങ​ളിൽനിന്ന്‌ അന്ന്‌ ഒരുമി​ച്ചു​കൂ​ടി. 16  ആ സൈന്യ​ത്തി​ലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട 700 പുരു​ഷ​ന്മാർ ഇട​ങ്കൈ​യ​ന്മാ​രാ​യി​രു​ന്നു. അവരെ​ല്ലാം തലനാ​രി​ഴ​യ്‌ക്കുപോ​ലും ഉന്നം തെറ്റാതെ കല്ല്‌ എറിയുന്ന കവണക്കാ​രാ​യി​രു​ന്നു. 17  ബന്യാമീന്യർ ഒഴി​കെ​യുള്ള ഇസ്രായേ​ല്യ​രിൽ വാളേ​ന്തിയ 4,00,000 പുരുഷന്മാർ+ കൂടി​വന്നു. അവരെ​ല്ലാം പരിച​യ​സ​മ്പ​ന്ന​രായ യോദ്ധാ​ക്ക​ളാ​യി​രു​ന്നു. 18  ദൈവഹിതം അറിയാനായി+ അവർ ബഥേലി​ലേക്കു ചെന്നു. ഇസ്രാ​യേൽ ജനം ചോദി​ച്ചു: “ബന്യാ​മീ​ന്യ​രു​മാ​യുള്ള യുദ്ധത്തിൽ ഞങ്ങളിൽ ആരാണു സൈന്യ​ത്തെ നയി​ക്കേ​ണ്ടത്‌?” യഹോവ പറഞ്ഞു: “യഹൂദ സൈന്യ​ത്തെ നയിക്കട്ടെ.” 19  അതിനു ശേഷം ഇസ്രായേ​ല്യർ രാവിലെ എഴു​ന്നേറ്റ്‌ ഗിബെ​യ​യ്‌ക്കെ​തി​രെ പാളയ​മി​റങ്ങി. 20  ഇസ്രായേല്യർ ബന്യാ​മീ​നു നേരെ യുദ്ധത്തി​നു ചെന്ന്‌ ഗിബെ​യ​യിൽ അവർക്കെ​തി​രെ അണിനി​രന്നു. 21  അന്നു ബന്യാ​മീ​ന്യർ ഗിബെ​യ​യിൽനിന്ന്‌ വന്ന്‌ 22,000 ഇസ്രായേൽപു​രു​ഷ​ന്മാ​രെ സംഹരി​ച്ചു. 22  എങ്കിലും ഇസ്രായേൽപു​രു​ഷ​ന്മാ​രു​ടെ സൈന്യം ധൈര്യ​സമേതം വീണ്ടും അതേ സ്ഥലത്ത്‌ അണിനി​രന്നു. 23  പിന്നെ ഇസ്രായേ​ല്യർ യഹോ​വ​യു​ടെ സന്നിധി​യിൽ ചെന്ന്‌ വൈകുന്നേ​രം​വരെ കരഞ്ഞു. അവർ യഹോ​വയോ​ടു ചോദി​ച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോ​ദ​ര​ങ്ങ​ളായ ബന്യാ​മീ​ന്യരോ​ടു യുദ്ധത്തി​നു പോക​ണോ?”+ അപ്പോൾ യഹോവ പറഞ്ഞു: “അവർക്കെ​തി​രെ ചെല്ലുക.” 24  അങ്ങനെ രണ്ടാം ദിവസം ഇസ്രായേ​ല്യർ ബന്യാ​മീ​ന്യ​രു​ടെ അടു​ത്തേക്കു ചെന്നു. 25  അന്നുതന്നെ ബന്യാ​മീ​നും ഗിബെ​യ​യിൽനിന്ന്‌ വന്നു. അവർ വാളേ​ന്തിയ 18,000 ഇസ്രായേ​ല്യരെ​ക്കൂ​ടി കൊന്നു.+ 26  അപ്പോൾ ഇസ്രായേൽപു​രു​ഷ​ന്മാരെ​ല്ലാം ബഥേലി​ലേക്കു പോയി. അവർ യഹോ​വ​യു​ടെ മുമ്പാകെ ഇരുന്ന്‌ കരഞ്ഞ്‌+ വൈകുന്നേ​രം​വരെ ഉപവസി​ച്ചു.+ യഹോ​വ​യു​ടെ സന്നിധി​യിൽ അവർ ദഹനയാഗങ്ങളും+ സഹഭോജനയാഗങ്ങളും+ അർപ്പിച്ചു. 27  അതിനു ശേഷം ഇസ്രായേ​ല്യർ യഹോ​വ​യു​ടെ ഹിതം ആരാഞ്ഞു.+ അക്കാലത്ത്‌ സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ട​ക​മു​ണ്ടാ​യി​രു​ന്നത്‌ അവി​ടെ​യാണ്‌. 28  അഹരോന്റെ മകനായ എലെയാ​സ​രി​ന്റെ മകൻ ഫിനെഹാസാണ്‌+ ആ സമയത്ത്‌ ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു മുന്നിൽ ശുശ്രൂഷ ചെയ്‌തി​രു​ന്നത്‌.* അവർ ചോദി​ച്ചു: “ഞങ്ങൾ വീണ്ടും ഞങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ബന്യാ​മീ​ന്യർക്കെ​തി​രെ യുദ്ധത്തി​നു പോക​ണോ അതോ ഞങ്ങൾ പിന്മാ​റ​ണോ?”+ യഹോവ പറഞ്ഞു: “പോകുക! നാളെ ഞാൻ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും.” 29  അപ്പോൾ ഇസ്രായേ​ല്യർ ഗിബെ​യ​യ്‌ക്കു ചുറ്റും പതിയിരിപ്പുകാരെ+ നിറുത്തി. 30  ഇസ്രായേല്യർ പഴയതുപോ​ലെ ബന്യാ​മീ​ന്യർക്കു നേരെ ചെന്ന്‌ മൂന്നാം ദിവസ​വും ഗിബെ​യ​യ്‌ക്കെ​തി​രെ അണിനി​രന്നു.+ 31  ബന്യാമീന്യർ അവർക്കെ​തി​രെ വന്ന്‌ നഗരത്തിൽനി​ന്ന്‌ വളരെ ദൂരം പോയി.+ തുടർന്ന്‌ മുമ്പി​ലത്തെപ്പോ​ലെ അവർ അവരെ ആക്രമി​ച്ച്‌ അവരിൽ ചിലരെ പ്രധാ​ന​വീ​ഥി​ക​ളിൽവെച്ച്‌ കൊല്ലാൻതു​ടങ്ങി. ആ വഴിക​ളിൽ ഒന്നു ഗിബെ​യ​യിലേക്കു പോകു​ന്ന​തും മറ്റേതു ബഥേലി​ലേക്കു പോകു​ന്ന​തും ആയിരു​ന്നു. ഏകദേശം 30 ഇസ്രായേ​ല്യർ ആ സ്ഥലത്തു​വെച്ച്‌ കൊല്ല​പ്പെട്ടു.+ 32  അപ്പോൾ ബന്യാ​മീ​ന്യർ പറഞ്ഞു: “അവർ മുമ്പ​ത്തെപ്പോ​ലെ നമ്മുടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടു​ക​യാണ്‌.”+ എന്നാൽ ഇസ്രായേ​ല്യർ, “നമുക്കു തിരിഞ്ഞ്‌ ഓടി അവരെ നഗരത്തിൽനി​ന്ന്‌ പ്രധാ​ന​വീ​ഥി​ക​ളിലേക്കു വരുത്താം” എന്നു പറഞ്ഞു. 33  അങ്ങനെ എല്ലാ ഇസ്രായേൽപു​രു​ഷ​ന്മാ​രും അവരുടെ സ്ഥലത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ ബാൽ-താമാ​റിൽ അണിനി​രന്നു. അതേസ​മയം ഗിബെ​യ​യ്‌ക്കു ചുറ്റും പതിയി​രുന്ന ഇസ്രായേ​ല്യർ നഗരത്തി​നു നേരെ പാഞ്ഞു​ചെന്നു. 34  എല്ലാ ഇസ്രായേ​ലിൽനി​ന്നും തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട 10,000 പുരു​ഷ​ന്മാർ ഗിബെ​യ​യ്‌ക്കു മുന്നിൽ ചെന്നു; ഉഗ്രമായ പോരാ​ട്ടം നടന്നു. എന്നാൽ ദുരന്തം കാത്തി​രി​ക്കു​ന്നെന്ന കാര്യം ബന്യാ​മീ​ന്യർ അറിഞ്ഞില്ല. 35  യഹോവ ബന്യാ​മീ​ന്യ​രെ ഇസ്രായേ​ല്യ​രു​ടെ മുന്നിൽ തോൽപ്പി​ച്ചു.+ വാളേ​ന്തിയ 25,100 ബന്യാ​മീ​ന്യ​രെ ഇസ്രായേ​ല്യർ അന്നു സംഹരി​ച്ചു.+ 36  ഇസ്രായേൽപുരുഷന്മാർ പിൻവാ​ങ്ങി​യപ്പോൾ അവർ തോ​റ്റോ​ടു​ക​യാണെന്നു ബന്യാ​മീ​ന്യർ കരുതി.+ എന്നാൽ ഗിബെ​യ​യ്‌ക്കെ​തി​രെ പതിയി​രി​പ്പു​കാ​രെ നിറുത്തിയിരുന്നതുകൊണ്ടാണ്‌+ അവർ പിൻവാ​ങ്ങി​യത്‌. 37  ആ പതിയി​രി​പ്പു​കാർ ഒട്ടും വൈകാ​തെ ഗിബെ​യ​യിലേക്കു പാഞ്ഞു​ചെന്നു. അവർ പലതായി പിരിഞ്ഞ്‌ നഗരത്തെ മുഴുവൻ വാളു​കൊ​ണ്ട്‌ സംഹരി​ച്ചു. 38  നഗരത്തിൽനിന്ന്‌ പുക ഉയർത്തി അടയാളം കൊടു​ക്ക​ണമെന്നു നഗരത്തി​നു ചുറ്റും പതിയി​രി​ക്കു​ന്ന​വരോട്‌ ഇസ്രായേൽപു​രു​ഷ​ന്മാർ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. 39  ഇസ്രായേല്യർ പിന്തി​രിഞ്ഞ്‌ ഓടി​യപ്പോൾ ബന്യാ​മീ​ന്യർ അവരെ ആക്രമി​ച്ച്‌ ഏകദേശം 30 ഇസ്രായേൽപു​രു​ഷ​ന്മാ​രെ കൊന്നു.+ അപ്പോൾ ബന്യാ​മീ​ന്യർ, “അവർ പഴയതുപോലെ​തന്നെ നമ്മുടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടു​ക​യാണ്‌”+ എന്നു പറഞ്ഞു. 40  എന്നാൽ അടയാ​ള​മായ പുക ഒരു തൂണുപോ​ലെ നഗരത്തിൽനി​ന്ന്‌ പൊങ്ങി​യപ്പോൾ ബന്യാ​മീ​ന്യർ തിരി​ഞ്ഞുനോ​ക്കി. അതാ, ആകാശം​മു​ട്ടെ തീ ഉയർന്ന്‌ നഗരം മുഴു​വ​നും കത്തുന്നു! 41  അപ്പോൾ ഇസ്രായേൽപു​രു​ഷ​ന്മാർ അവർക്കെ​തി​രെ തിരിഞ്ഞു. ബന്യാ​മീ​ന്യർ ആകെ പരി​ഭ്ര​മ​ത്തി​ലാ​യി. തങ്ങൾ ആപത്തിൽപ്പെ​ട്ടെന്ന്‌ അവർക്കു മനസ്സി​ലാ​യി. 42  അവർ ഇസ്രായേൽപു​രു​ഷ​ന്മാ​രു​ടെ മുന്നിൽനി​ന്ന്‌ വിജന​ഭൂ​മി​യിലേക്ക്‌ ഓടി. പക്ഷേ സൈന്യം അവരെ പിന്തു​ടർന്നു. നഗരങ്ങ​ളിൽനിന്ന്‌ വന്ന പുരു​ഷ​ന്മാ​രും ബന്യാ​മീ​ന്യ​രെ സംഹരി​ക്കാൻ അവരോടൊ​പ്പം ചേർന്നു. 43  അവർ ബന്യാ​മീ​ന്യ​രെ വളഞ്ഞ്‌ അവരെ വിടാതെ പിന്തു​ടർന്നു. അവർ അവരെ ഗിബെ​യ​യ്‌ക്കു തൊട്ടു​മു​ന്നിൽ അതിന്റെ കിഴക്കു​ഭാ​ഗ​ത്തുവെച്ച്‌ പരാജ​യപ്പെ​ടു​ത്തി. 44  ഒടുവിൽ വീരന്മാ​രായ 18,000 ബന്യാ​മീ​ന്യയോ​ദ്ധാ​ക്കൾ മരിച്ചു​വീ​ണു.+ 45  ബന്യാമീന്യർ തിരിഞ്ഞ്‌ വിജന​ഭൂ​മി​യി​ലെ രിമ്മോൻപാറയിലേക്ക്‌+ ഓടി. ഇസ്രായേ​ല്യർ അവരിൽ 5,000 പേരെ പ്രധാ​ന​വീ​ഥി​ക​ളിൽവെച്ച്‌ സംഹരി​ച്ചു.* തുടർന്ന്‌ അവരെ ഗിദോം വരെ പിന്തു​ടർന്ന്‌ അവരിൽ 2,000 പേരെ​ക്കൂ​ടി കൊന്നു. 46  അങ്ങനെ അന്ന്‌ 25,000 ബന്യാ​മീ​ന്യർ മരിച്ചു​വീ​ണു. അവരെ​ല്ലാം വാളേ​ന്തിയ വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു.+ 47  എന്നാൽ 600 പേർ വിജന​ഭൂ​മി​യി​ലെ രിമ്മോൻപാ​റ​യിലേക്ക്‌ ഓടി​ര​ക്ഷപ്പെട്ടു. നാലു മാസം അവർ അവിടെ കഴിഞ്ഞു. 48  ഇസ്രായേൽപുരുഷന്മാർ തിരിഞ്ഞ്‌ ബന്യാ​മീ​ന്യർക്കു നേരെ വന്ന്‌ നഗരങ്ങ​ളിൽ അവശേ​ഷിച്ച മനുഷ്യരെ​യും മൃഗങ്ങളെ​യും വാളു​കൊ​ണ്ട്‌ സംഹരി​ച്ചു. വഴിയിൽ കണ്ട എല്ലാ നഗരങ്ങ​ളും അവർ തീയിട്ട്‌ നശിപ്പി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “ഒരാൾ എന്നപോ​ലെ.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ഭൂവു​ട​മകൾ.”
അക്ഷ. “മുന്നിൽ നിന്നി​രു​ന്നത്‌.”
അക്ഷ. “കാലാ പെറുക്കി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം