ന്യായാധിപന്മാർ 17:1-13

17  എഫ്രയീംമലനാട്ടിൽ+ മീഖ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു.  മീഖ അമ്മയോ​ടു പറഞ്ഞു: “അമ്മയുടെ 1,100 വെള്ളി​ക്കാ​ശു മോഷ്ടി​ച്ച​വനെ അമ്മ ശപിക്കു​ന്നതു ഞാൻ കേട്ടി​രു​ന്നു. ഇതാ, ആ വെള്ളി​ക്കാശ്‌! ഞാനാണ്‌ അത്‌ എടുത്തത്‌.” അപ്പോൾ മീഖയു​ടെ അമ്മ പറഞ്ഞു: “മകനേ, യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ.”  മീഖ ആ 1,100 വെള്ളി​ക്കാശ്‌ അമ്മയ്‌ക്കു തിരി​ച്ചുകൊ​ടു​ത്തു. അമ്മ പറഞ്ഞു: “എന്റെ മകനു​വേണ്ടി, ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്രതിമയും*+ ഉണ്ടാക്കാൻ എന്റെ കൈയിൽനി​ന്ന്‌ ഈ വെള്ളി ഞാൻ യഹോ​വ​യ്‌ക്കു സമർപ്പി​ക്കും. ഞാൻ ഇതാ, അതു നിനക്കു​തന്നെ തിരി​ച്ചു​ത​രു​ന്നു.”  മീഖ വെള്ളി അമ്മയ്‌ക്കു മടക്കിക്കൊ​ടു​ത്തപ്പോൾ അമ്മ 200 വെള്ളി​ക്കാശ്‌ എടുത്ത്‌ വെള്ളി​പ്പ​ണി​ക്കാ​രനു കൊടു​ത്തു. വെള്ളി​പ്പ​ണി​ക്കാ​രൻ ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്ര​തി​മ​യും ഉണ്ടാക്കി; അവ മീഖയു​ടെ വീട്ടിൽ വെച്ചു.  മീഖയ്‌ക്ക്‌ ഒരു ദേവമ​ന്ദി​ര​മു​ണ്ടാ​യി​രു​ന്നു. മീഖ ഒരു ഏഫോദും+ കുലദൈവപ്രതിമകളും*+ ഉണ്ടാക്കി ആൺമക്ക​ളിൽ ഒരാളെ പുരോ​ഹി​ത​നാ​യി അവരോ​ധി​ച്ചു.+  അക്കാലത്ത്‌ ഇസ്രായേ​ലിൽ ഒരു രാജാ​വു​ണ്ടാ​യി​രു​ന്നില്ല.+ ഓരോ​രു​ത്ത​രും തനിക്കു ശരി​യെന്നു തോന്നി​യ​തുപോ​ലെ പ്രവർത്തി​ച്ചുപോ​ന്നു.+  യഹൂദയിലെ ബേത്ത്‌ലെഹെമിൽ+ യഹൂദാ​കു​ടും​ബ​ത്തിൽപ്പെട്ട ഒരു യുവാ​വു​ണ്ടാ​യി​രു​ന്നു. ലേവ്യനായ+ ആ യുവാവ്‌ കുറച്ച്‌ കാലമാ​യി അവിടെ താമസി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.  താമസിക്കാൻ ഒരു സ്ഥലം അന്വേ​ഷിച്ച്‌ യുവാവ്‌ യഹൂദ​യി​ലെ ബേത്ത്‌ലെ​ഹെം നഗരത്തിൽനി​ന്ന്‌ യാത്ര​യാ​യി. യാത്ര​യ്‌ക്കി​ടെ അയാൾ എഫ്രയീം​മ​ല​നാ​ട്ടിൽ മീഖയുടെ+ വീട്ടിൽ എത്തി.  അപ്പോൾ മീഖ ആ യുവാ​വിനോട്‌, “എവി​ടെ​നിന്ന്‌ വരുന്നു” എന്നു ചോദി​ച്ചു. യുവാവ്‌ പറഞ്ഞു: “ഞാൻ യഹൂദ​യി​ലെ ബേത്ത്‌ലെഹെ​മിൽനി​ന്നുള്ള ഒരു ലേവ്യ​നാണ്‌. താമസി​ക്കാൻ ഒരു സ്ഥലം അന്വേ​ഷിച്ച്‌ പോകു​ക​യാണ്‌.” 10  അപ്പോൾ മീഖ പറഞ്ഞു: “എന്നോടൊ​പ്പം താമസി​ച്ച്‌ എനി​ക്കൊ​രു പിതാവും* പുരോ​ഹി​ത​നും ആയി സേവി​ക്കുക. ഞാൻ എല്ലാ വർഷവും പത്തു വെള്ളി​ക്കാ​ശും വസ്‌ത്ര​വും ആഹാര​വും തരാം.” അങ്ങനെ ആ ലേവ്യൻ മീഖ​യോടൊ​പ്പം വീടിന്‌ അകത്തേക്കു ചെന്നു. 11  അയാൾ മീഖ​യോടൊ​പ്പം താമസി​ക്കാൻ സമ്മതിച്ചു. ആ യുവാവ്‌ മീഖയ്‌ക്ക്‌ ഒരു മകനെപ്പോലെ​യാ​യി. 12  മീഖ ആ ലേവ്യനെ സ്വന്തം പുരോ​ഹി​ത​നാ​യി അവരോ​ധി​ച്ചു.+ അയാൾ മീഖയു​ടെ വീട്ടിൽ താമസി​ച്ചു. 13  മീഖ പറഞ്ഞു: “ഒരു ലേവ്യനെ എന്റെ പുരോ​ഹി​ത​നാ​യി ലഭിച്ച​തുകൊണ്ട്‌ യഹോവ എനിക്കു നന്മ വരുത്തു​മെന്ന്‌ ഉറപ്പാണ്‌.”

അടിക്കുറിപ്പുകള്‍

അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​യും.”
അഥവാ “കുടും​ബ​ദൈ​വ​ങ്ങ​ളും; വിഗ്ര​ഹ​ങ്ങ​ളും.”
അഥവാ “ഉപദേ​ശ​ക​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം