ന്യായാ​ധി​പ​ന്മാർ 15:1-20

15  കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഗോത​മ്പുകൊ​യ്‌ത്തി​ന്റെ സമയത്ത്‌ ശിം​ശോൻ ഒരു കോലാ​ട്ടിൻകു​ട്ടിയെ​യുംകൊണ്ട്‌ ഭാര്യയെ കാണാൻ ചെന്നു. “ഞാൻ കിടപ്പറയിൽ* എന്റെ ഭാര്യ​യു​ടെ അടുത്ത്‌ ചെല്ലട്ടെ” എന്നു പറഞ്ഞു. എന്നാൽ അകത്ത്‌ കടക്കാൻ ഭാര്യ​യു​ടെ അപ്പൻ അനുവ​ദി​ച്ചില്ല.  ഭാര്യയുടെ അപ്പൻ പറഞ്ഞു: “‘നീ അവളെ വെറു​ത്തു​കാ​ണും’+ എന്നു വിചാ​രിച്ച്‌ ഞാൻ അവളെ നിന്റെ തോഴനു കൊടു​ത്തു.+ അവളുടെ അനിയത്തി അവളെ​ക്കാൾ സുന്ദരി​യല്ലേ? മറ്റവൾക്കു പകരം ഇവളെ എടുത്തുകൊ​ള്ളുക.”  എന്നാൽ ശിം​ശോൻ അവരോ​ട്‌, “ഇത്തവണ ഞാൻ ഫെലി​സ്‌ത്യ​രെ എന്തെങ്കി​ലും ചെയ്‌താൽ അവർക്ക്‌ എന്നെ കുറ്റ​പ്പെ​ടു​ത്താ​നാ​കില്ല” എന്നു പറഞ്ഞു.  അങ്ങനെ ശിം​ശോൻ പോയി 300 കുറു​ക്ക​ന്മാ​രെ പിടിച്ചു. കുറെ പന്തങ്ങളും എടുത്തു. ശിം​ശോൻ കുറു​ക്ക​ന്മാ​രു​ടെ വാലുകൾ തമ്മിൽ കൂട്ടി​ക്കെട്ടി; രണ്ടു കുറു​ക്ക​ന്മാ​രു​ടെ വാലു​കൾക്കി​ട​യിൽ ഓരോ പന്തവും കെട്ടി​വെച്ചു.  ശിംശോൻ പന്തങ്ങൾക്കു തീ കൊളു​ത്തി കുറു​ക്ക​ന്മാ​രെ ഫെലി​സ്‌ത്യ​രു​ടെ വിളഞ്ഞു​കി​ടന്ന വയലു​ക​ളിലേക്കു വിട്ടു. അവരുടെ കറ്റയും വിളവും മുന്തി​രിത്തോ​ട്ട​വും ഒലിവുതോ​ട്ട​വും ഉൾപ്പെടെ എല്ലാം കത്തിന​ശി​ച്ചു.  അപ്പോൾ ഫെലി​സ്‌ത്യർ, “ആരാണ്‌ ഇതു ചെയ്‌തത്‌” എന്നു ചോദി​ച്ചു. “തിമ്‌ന​ക്കാ​രന്റെ മരുമകൻ ശിം​ശോ​നാണ്‌ ഇതു ചെയ്‌തത്‌. കാരണം ശിം​ശോ​ന്റെ ഭാര്യയെ അയാൾ ശിം​ശോ​ന്റെ തോഴനു+ കൊടു​ത്തു​ക​ളഞ്ഞു” എന്ന്‌ അവർക്കു വിവരം കിട്ടി. അപ്പോൾ ഫെലി​സ്‌ത്യർ ചെന്ന്‌ ശിം​ശോ​ന്റെ ഭാര്യയെ​യും ഭാര്യ​യു​ടെ അപ്പനെ​യും ചുട്ടുകൊ​ന്നു.+  അപ്പോൾ ശിം​ശോൻ അവരോ​ടു പറഞ്ഞു: “ഇങ്ങനെ​യാ​ണു നിങ്ങൾ ചെയ്യു​ന്നതെ​ങ്കിൽ നിങ്ങ​ളോ​ടു പ്രതി​കാ​രം ചെയ്യാതെ ഞാൻ അടങ്ങില്ല.”+  ശിംശോൻ അവരെയെ​ല്ലാം ഒന്നൊ​ന്നാ​യി കൊന്ന്‌ ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയി​ലെ ഒരു ഗുഹയിൽ* ചെന്ന്‌ താമസി​ച്ചു.  പിന്നീട്‌ ഫെലി​സ്‌ത്യർ വന്ന്‌ യഹൂദ​യിൽ പാളയ​മ​ടിച്ച്‌ ലേഹി​യിൽ എല്ലായി​ട​ത്തും ചുറ്റി​ന​ടന്നു.+ 10  അപ്പോൾ യഹൂദ​യി​ലു​ള്ളവർ, “നിങ്ങൾ എന്തിനാ​ണു ഞങ്ങൾക്കെ​തി​രെ വന്നിരി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. അതിന്‌ അവർ, “ഞങ്ങൾ ശിം​ശോ​നെ പിടിക്കാനാണു* വന്നിരി​ക്കു​ന്നത്‌; അയാൾ ഞങ്ങളോ​ടു ചെയ്‌ത​തുപോ​ലെ ഞങ്ങൾ അയാ​ളോ​ടും ചെയ്യും” എന്നു പറഞ്ഞു. 11  അപ്പോൾ യഹൂദ​യി​ലെ 3,000 പുരു​ഷ​ന്മാർ ഏതാം പാറയി​ലെ ഗുഹയി​ലേക്കു ചെന്ന്‌ ശിം​ശോനോ​ടു പറഞ്ഞു: “നമ്മളെ ഭരിക്കു​ന്നതു ഫെലി​സ്‌ത്യ​രാണെന്നു നിനക്ക്‌ അറിഞ്ഞു​കൂ​ടേ?+ എന്തിനാ​ണു നീ ഞങ്ങളോ​ട്‌ ഇങ്ങനെ ചെയ്‌തത്‌?” ശിം​ശോൻ പറഞ്ഞു: “അവർ എന്നോടു ചെയ്‌തതേ ഞാൻ അവരോ​ടും ചെയ്‌തി​ട്ടു​ള്ളൂ.” 12  എന്നാൽ അവർ പറഞ്ഞു: “നിന്നെ പിടിച്ച്‌ ഫെലി​സ്‌ത്യ​രെ ഏൽപ്പി​ക്കാ​നാ​ണു ഞങ്ങൾ വന്നത്‌.” അപ്പോൾ ശിം​ശോൻ പറഞ്ഞു: “നിങ്ങൾ എന്നെ ഉപദ്ര​വി​ക്കില്ലെന്നു സത്യം ചെയ്യുക.” 13  അവർ പറഞ്ഞു: “ഇല്ല, ഞങ്ങൾ നിന്നെ കൊല്ലില്ല. നിന്നെ പിടി​ച്ചുകെട്ടി അവരെ ഏൽപ്പി​ക്കു​കയേ ഉള്ളൂ.” അങ്ങനെ അവർ ശിം​ശോ​നെ രണ്ടു പുതിയ കയറു​കൊ​ണ്ട്‌ ബന്ധിച്ച്‌ ആ പാറയിൽനി​ന്ന്‌ കൊണ്ടുപോ​യി. 14  ലേഹിയിൽ എത്തിയ​പ്പോൾ ശിം​ശോ​നെ കണ്ട്‌ ഫെലി​സ്‌ത്യർ വിജയാ​രവം മുഴക്കി. അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ശിം​ശോ​ന്റെ കൈയിൽ കെട്ടി​യി​രുന്ന കയർ കത്തിക്ക​രിഞ്ഞ നൂലുപോ​ലെ കൈയിൽനി​ന്ന്‌ അറ്റു​പോ​യി.+ 15  അപ്പോൾ ഒരു ആൺകഴു​ത​യു​ടെ പച്ചത്താ​ടിയെല്ല്‌ ശിം​ശോ​ന്റെ കണ്ണിൽപ്പെട്ടു. ശിം​ശോൻ ചെന്ന്‌ അത്‌ എടുത്ത്‌ 1,000 പേരെ കൊന്നു.+ 16  പിന്നെ ശിം​ശോൻ പറഞ്ഞു: “ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഒരു കൂമ്പാരം, രണ്ടു കൂമ്പാരം! ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഞാൻ 1,000 പേരെ കൊന്നു.”+ 17  ഇങ്ങനെ പറഞ്ഞ​ശേഷം ശിം​ശോൻ ആ താടി​യെല്ല്‌ എറിഞ്ഞു​ക​ളഞ്ഞു. ശിം​ശോൻ ആ സ്ഥലത്തിനു രാമത്ത്‌-ലേഹി*+ എന്നു പേര്‌ വിളിച്ചു. 18  പിന്നെ ശിം​ശോ​നു വല്ലാതെ ദാഹിച്ചു. ശിം​ശോൻ യഹോ​വയോട്‌ ഇങ്ങനെ നിലവി​ളി​ച്ചു: “അങ്ങാണ്‌ അടിയ​നി​ലൂ​ടെ ഈ മഹാരക്ഷ വരുത്തി​യത്‌. എന്നിട്ട്‌ ഇപ്പോൾ ഞാൻ ദാഹിച്ച്‌ മരിച്ച്‌ ഈ അഗ്രചർമി​ക​ളു​ടെ കൈയിൽ അകപ്പെ​ട​ണോ?” 19  ദൈവം അപ്പോൾ ലേഹി​യിൽ ഒരു പിളർപ്പ്‌ ഉണ്ടാക്കി. അതിലൂ​ടെ ഒഴുകി​വന്ന വെള്ളം+ കുടി​ച്ചപ്പോൾ ശിം​ശോ​നു ചൈതന്യം* വീണ്ടു​കി​ട്ടി, ശിം​ശോൻ ഉന്മേഷ​വാ​നാ​യി. ആ സ്ഥലത്തിനു ശിം​ശോൻ ഏൻ-ഹക്കോരെ* എന്നു പേരിട്ടു; അത്‌ ഇന്നും ലേഹി​യി​ലുണ്ട്‌. 20  ശിംശോൻ ഫെലി​സ്‌ത്യ​രു​ടെ കാലത്ത്‌ 20 വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി.+

അടിക്കുറിപ്പുകള്‍

അഥവാ “ഉള്ളറയിൽ.”
അഥവാ “വിടവിൽ.”
അഥവാ “പിടി​ച്ചു​കെ​ട്ടാ​നാ​ണ്‌.”
അർഥം: “താടി​യെ​ല്ലി​ന്റെ കുന്ന്‌.”
അഥവാ “ശക്തി.”
അർഥം: “വിളി​ക്കു​ന്ന​വന്റെ നീരുറവ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം