നെഹമ്യ 3:1-32

3  മഹാപുരോ​ഹി​ത​നായ എല്യാശീബും+ അവന്റെ സഹോ​ദ​ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രും ചേർന്ന്‌ അജകവാടം+ പണിയാൻതു​ടങ്ങി. അവർ അതു വിശുദ്ധീകരിച്ച്‌*+ അതിന്റെ വാതി​ലു​കൾ പിടി​പ്പി​ച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശു​ദ്ധീ​ക​രി​ച്ചു.  അതിനോടു ചേർന്ന ഭാഗം യരീഹൊപുരുഷന്മാരും+ അതിന്‌ അപ്പുറം ഇമ്രി​യു​ടെ മകനായ സക്കൂരും പണിതു.  മത്സ്യകവാടം+ ഹസ്സെന​യു​ടെ പുത്ര​ന്മാർ പണിതു. അവർ അതിനു തടികൊണ്ട്‌+ ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റി​ക​ളും ഓടാ​മ്പ​ലു​ക​ളും പിടി​പ്പി​ച്ചു.  അതിന്‌ അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ ഹക്കോ​സി​ന്റെ മകനായ ഉരിയ​യു​ടെ മകൻ മെരേമോത്ത്‌+ നടത്തി. അതിന്‌ അപ്പുറത്ത്‌, മെശേ​സബേ​ലി​ന്റെ മകനായ ബേരെ​ഖ്യ​യു​ടെ മകൻ മെശുല്ലാം+ അറ്റകു​റ്റ​പ്പണി ചെയ്‌തു. തുടർന്നുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യതു ബാനയു​ടെ മകനായ സാദോ​ക്കാ​യി​രു​ന്നു.  തെക്കോവ്യരാണ്‌+ അതിന്‌ അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യത്‌. പക്ഷേ, പണിക്കു മേൽനോ​ട്ടം വഹിക്കു​ന്ന​വർക്കു കീഴ്‌പെട്ട്‌ പണിയെടുക്കാൻ* അവരുടെ ഇടയിലെ പ്രമു​ഖ​ന്മാർ തയ്യാറാ​യില്ല.  പാസേഹയുടെ മകനായ യോയാ​ദ​യും ബസോ​ദ്യ​യു​ടെ മകനായ മെശു​ല്ലാ​മും പഴയനഗരകവാടത്തിന്റെ+ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. അവർ അതിനു തടി​കൊണ്ട്‌ ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റി​ക​ളും ഓടാ​മ്പ​ലു​ക​ളും പിടി​പ്പി​ച്ചു.  അതിന്‌ അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യതു ഗിബെയോന്യനായ+ മെലത്യ​യും മെരോനോ​ഥ്യ​നായ യാദോ​നും ആയിരു​ന്നു. ഗിബെയോ​നിൽനി​ന്നും മിസ്‌പയിൽനിന്നും+ ഉള്ള ഇവർ അക്കരപ്രദേശത്തെ*+ ഗവർണ​റു​ടെ കീഴി​ലു​ള്ള​വ​രാ​യി​രു​ന്നു.  ഹർഹയ്യയുടെ മകനായ ഉസ്സീയേൽ എന്ന സ്വർണ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു അതിന്‌ അപ്പുറത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യത്‌. അതിന്‌ അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യ​താ​കട്ടെ സുഗന്ധ​തൈലം ഉണ്ടാക്കു​ന്ന​വ​നായ ഹനന്യ​യും. യരുശലേ​മിൽ വിശാല-മതിൽ+ വരെയുള്ള ഭാഗത്ത്‌ അവർ കല്ലു പാകി.  യരുശലേം ജില്ലയു​ടെ പകുതി ഭാഗത്തി​ന്റെ പ്രഭു​വും ഹൂരിന്റെ മകനും ആയ രഫായ അതിന്‌ അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 10  ഹരൂമഫിന്റെ മകനായ യദയ അതിന്‌ അപ്പുറത്ത്‌, തന്റെ വീടിനു മുന്നി​ലുള്ള ഭാഗത്തെ കേടുപോ​ക്കി. തുടർന്നുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യതു ഹശബ്‌നെ​യ​യു​ടെ മകനായ ഹത്തൂശാ​യി​രു​ന്നു. 11  ഹാരീമിന്റെ+ മകനായ മൽക്കീ​യ​യും പഹത്‌-മോവാബിന്റെ+ മകനായ ഹശ്ശൂബും ചേർന്ന്‌ മറ്റൊരു ഭാഗത്തിന്റെയും* അപ്പച്ചൂളഗോപുരത്തിന്റെയും+ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 12  അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യത്‌ യരുശ​ലേം ജില്ലയു​ടെ പകുതി ഭാഗത്തി​ന്റെ പ്രഭു​വും ഹല്ലോഹേ​ശി​ന്റെ മകനും ആയ ശല്ലൂമും പെൺമ​ക്ക​ളും ആയിരു​ന്നു. 13  ഹാനൂനും സനോഹനിവാസികളും+ ചേർന്ന്‌ താഴ്‌വരക്കവാടത്തിന്റെ+ കേടു​പാ​ടു​കൾ തീർത്തു. അവർ അതു പണിത്‌ അതിൽ കതകു​ക​ളും കുറ്റി​ക​ളും ഓടാ​മ്പ​ലു​ക​ളും പിടി​പ്പി​ച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി. 14  ബേത്ത്‌-ഹഖേരെം+ ജില്ലയു​ടെ പ്രഭു​വും രേഖാ​ബി​ന്റെ മകനും ആയ മൽക്കീയ ചാരക്കൂ​ന​ക്ക​വാ​ട​ത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. അവൻ അതു പണിത്‌ അതിൽ കതകു​ക​ളും കുറ്റി​ക​ളും ഓടാ​മ്പ​ലു​ക​ളും പിടി​പ്പി​ച്ചു. 15  മിസ്‌പ+ ജില്ലയു​ടെ പ്രഭു​വും കൊൽഹോസെ​യു​ടെ മകനും ആയ ശല്ലൂൻ ഉറവക്കവാടത്തിന്റെ+ കേടുപോ​ക്കി. അദ്ദേഹം അതും അതിന്റെ മേൽക്കൂ​ര​യും പണിത്‌ കതകു​ക​ളും സാക്ഷക​ളും കഴകളും പിടി​പ്പി​ച്ചു. കൂടാതെ, രാജാ​വി​ന്റെ ഉദ്യാനത്തിന്‌+ അടുത്തുള്ള കനാൽക്കുളത്തിന്റെ+ മതിലി​ന്റെ കേടു​പാ​ടും ദാവീ​ദി​ന്റെ നഗരത്തിൽനിന്ന്‌+ താഴേക്ക്‌ ഇറങ്ങുന്ന പടികൾവരെയുള്ള+ അറ്റകു​റ്റ​പ്പ​ണി​ക​ളും തീർത്തു. 16  ബേത്ത്‌-സൂർ+ ജില്ലയു​ടെ പകുതി ഭാഗത്തി​ന്റെ പ്രഭു​വും അസ്‌ബൂ​ക്കി​ന്റെ മകനും ആയ നെഹമ്യ അതിന്‌ അപ്പുറത്ത്‌ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. ദാവീ​ദി​ന്റെ ശ്‌മശാനസ്ഥലത്തിന്റെ+ മുന്നി​ലുള്ള ഭാഗം​മു​തൽ കൃത്രിമക്കുളംവരെയും+ ശൂരന്മാ​രു​ടെ ഗൃഹം​വരെ​യും ആണ്‌ നെഹമ്യ കേടുപോ​ക്കി​യത്‌. 17  തുടർന്നുള്ള ഭാഗത്ത്‌ ലേവ്യർ, അതായത്‌ ബാനി​യു​ടെ മകൻ രഹൂമും അതിന്‌ അപ്പുറത്ത്‌ തന്റെ ജില്ലയ്‌ക്കു​വേണ്ടി കെയില+ ജില്ലയു​ടെ പകുതി ഭാഗത്തി​ന്റെ പ്രഭു​വായ ഹശബ്യ​യും, അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 18  അതിന്‌ അപ്പുറത്ത്‌ അവരുടെ സഹോ​ദ​ര​ന്മാർ കേടു​പാ​ടു​കൾ തീർത്തു. കെയില ജില്ലയു​ടെ പകുതി ഭാഗത്തി​ന്റെ പ്രഭു​വായ, ഹെനാ​ദാ​ദി​ന്റെ മകൻ ബവ്വായി അതിനു മേൽനോ​ട്ടം വഹിച്ചു. 19  അതിന്‌ അപ്പുറത്ത്‌, ആയുധ​ശാ​ല​യിലേ​ക്കുള്ള കയറ്റത്തി​നു നേരെ​യുള്ള താങ്ങു​തൂ​ണി​ന്റെ ഭാഗം മിസ്‌പ​യി​ലെ പ്രഭു​വും യേശുവയുടെ+ മകനും ആയ ഏസെർ കേടുപോ​ക്കി.+ 20  താങ്ങുതൂൺമുതൽ മഹാപുരോ​ഹി​ത​നായ എല്യാശീബിന്റെ+ വീട്ടു​വാ​തിൽവരെ​യുള്ള അടുത്ത ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ സബ്ബായിയുടെ+ മകൻ ബാരൂക്ക്‌ അത്യാവേ​ശത്തോ​ടെ ചെയ്‌തു. 21  അതിന്‌ അപ്പുറം, അതായത്‌ എല്യാ​ശീ​ബി​ന്റെ വീട്ടു​വാ​തിൽമു​തൽ വീടിന്റെ അറ്റംവരെ​യുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി​യതു ഹക്കോ​സി​ന്റെ മകനായ ഉരിയ​യു​ടെ മകൻ മെരേമോ​ത്താ​യി​രു​ന്നു.+ 22  യോർദാൻ ജില്ലയിലെ*+ പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നു അതിന്‌ അപ്പുറ​ത്തുള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തത്‌. 23  ബന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിനു മുന്നി​ലുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. അനന്യ​യു​ടെ മകനായ മയസേ​യ​യു​ടെ മകൻ അസര്യ അതിന്‌ അപ്പുറത്ത്‌, തന്റെ വീടിന്‌ അടുത്തുള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തു. 24  അസര്യയുടെ വീടു​മു​തൽ താങ്ങുതൂൺവരെയും+ മതിലി​ന്റെ മൂലവരെ​യും ഉള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തതു ഹെനാ​ദാ​ദി​ന്റെ മകനായ ബിന്നൂ​വി​യാ​യി​രു​ന്നു. 25  ഊസായിയുടെ മകൻ പാലാൽ അതിന്‌ അപ്പുറത്ത്‌, താങ്ങു​തൂ​ണി​നും രാജകൊട്ടാരത്തോടു+ ചേർന്നു​നിൽക്കുന്ന ഗോപു​ര​ത്തി​നും മുന്നി​ലുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. ഇവയിൽ മുകളി​ലത്തെ കെട്ടിടം കാവൽക്കാ​രു​ടെ മുറ്റത്താ​യി​രു​ന്നു.+ പരോശിന്റെ+ മകൻ പെദായ തുടർന്നുള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തു. 26  ഓഫേലിൽ+ താമസി​ച്ചി​രുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നി​ലുള്ള ഭാഗം​വരെ​യും തള്ളിനിൽക്കുന്ന ഗോപു​രം​വരെ​യും അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 27  അതിന്‌ അപ്പുറം, തള്ളിനിൽക്കുന്ന മഹാ​ഗോ​പു​ര​ത്തി​ന്റെ മുന്നി​ലുള്ള ഭാഗം​മു​തൽ ഓഫേൽ മതിൽവരെ തെക്കോവ്യർ+ കേടു​പാ​ടു​കൾ തീർത്തു. 28  കുതിരക്കവാടത്തിൽനിന്ന്‌+ മുകളിലോ​ട്ടു പോകു​ന്നി​ടത്ത്‌ പുരോ​ഹി​ത​ന്മാർ അവരവ​രു​ടെ വീടിനു മുന്നി​ലുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 29  ഇമ്മേരിന്റെ മകൻ സാദോക്ക്‌+ അതിന്‌ അപ്പുറത്ത്‌, തന്റെ വീടിനു മുന്നി​ലുള്ള ഭാഗത്തെ കേടു​പാ​ടു​കൾ തീർത്തു. തുടർന്നു​ള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ കിഴക്കൻ കവാടത്തിന്റെ+ സൂക്ഷി​പ്പു​കാ​ര​നും ശെഖന്യ​യു​ടെ മകനും ആയ ശെമയ്യ നടത്തി. 30  അടുത്ത ഭാഗത്ത്‌ ശേലെ​മ്യ​യു​ടെ മകൻ ഹനന്യ​യും സാലാ​ഫി​ന്റെ ആറാമത്തെ മകനായ ഹാനൂ​നും ചേർന്ന്‌ കേടു​പാ​ടു​കൾ തീർത്തു. ബേരെ​ഖ്യ​യു​ടെ മകൻ മെശുല്ലാം+ അതിന്‌ അപ്പുറത്ത്‌, തന്റെ വീടിനു* മുന്നി​ലുള്ള ഭാഗത്തെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി. 31  അതിന്‌ അപ്പുറത്ത്‌, ദേവാലയസേവകരുടെയും+ വ്യാപാ​രി​ക​ളുടെ​യും വീടു​വരെ​യുള്ള ഭാഗത്തും പരി​ശോ​ധ​ന​ക്ക​വാ​ട​ത്തി​നു മുന്നി​ലുള്ള ഭാഗത്തും മതിലി​ന്റെ മൂലയ്‌ക്കുള്ള മുകളി​ലത്തെ മുറി​വരെ​യുള്ള ഭാഗത്തും സ്വർണ​പ്പ​ണി​ക്കാ​ര​നായ മൽക്കീയ കേടു​പാ​ടു​കൾ തീർത്തു. 32  മതിലിന്റെ മൂലയ്‌ക്കുള്ള മുകളി​ലത്തെ മുറി​ക്കും അജകവാടത്തിനും+ ഇടയി​ലുള്ള ഭാഗത്ത്‌ സ്വർണ​പ്പ​ണി​ക്കാ​രും വ്യാപാ​രി​ക​ളും ചേർന്ന്‌ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തി.

അടിക്കുറിപ്പുകള്‍

അഥവാ “സമർപ്പി​ച്ച്‌.”
അക്ഷ. “കീഴി​ലുള്ള പണിക്കു കഴുത്തു കൊടു​ക്കാൻ.”
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേശം.
അഥവാ “അളന്നു​തി​രിച്ച ഭാഗത്തി​ന്റെ​യും.”
ഏകദേശം 445 മീ. (1,460 അടി). അനു. ബി14 കാണുക.
മറ്റൊരു സാധ്യത “സമീപ​ത്തുള്ള ജില്ലയി​ലെ.”
അഥവാ “നെഥി​നിം.” അക്ഷ. “നൽക​പ്പെ​ട്ടവർ.”
അഥവാ “ഹാളിന്‌; മുറിക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം