നെഹമ്യ 11:1-36

11  ജനത്തിന്റെ പ്രഭു​ക്ക​ന്മാർ യരുശലേ​മി​ലാ​ണു താമസി​ച്ചി​രു​ന്നത്‌.+ പക്ഷേ, ബാക്കി​യുള്ള ജനത്തിൽ പത്തിൽ ഒരാളെ വീതം വിശു​ദ്ധ​ന​ഗ​ര​മായ യരുശലേ​മിൽ താമസി​ക്കാൻ കൊണ്ടു​വ​രു​ന്ന​തി​നു ജനം നറുക്കി​ട്ടു.+ ബാക്കി ഒൻപതു പേർ മറ്റു നഗരങ്ങ​ളി​ലും താമസി​ച്ചു.  യരുശലേമിൽ താമസി​ക്കാൻ സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്ന എല്ലാവരെ​യും ജനം അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.  യരുശലേമിൽ താമസി​ച്ചി​രുന്ന സംസ്ഥാ​ന​ത്ത​ല​വ​ന്മാർ ഇവരാണ്‌. (ബാക്കി ഇസ്രായേ​ലും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ദേവാലയസേവകരും*+ ശലോമോ​ന്റെ ദാസന്മാരുടെ+ പുത്ര​ന്മാ​രും മറ്റ്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. ഓരോ​രു​ത്ത​നും അവനവന്റെ നഗരത്തി​ലെ സ്വന്തം അവകാ​ശ​ത്തിൽ താമസി​ച്ചു.+  ചില യഹൂദ്യ​രും ബന്യാ​മീ​ന്യ​രും യരുശലേ​മിൽ താമസി​ച്ചി​രു​ന്നു.) യഹൂദ്യർ ഇവരാ​യി​രു​ന്നു: പേരെസിന്റെ+ മകനായ മഹല​ലേ​ലി​ന്റെ മകനായ ശെഫത്യ​യു​ടെ മകനായ അമര്യ​യു​ടെ മകനായ സെഖര്യ​യു​ടെ മകനായ ഉസ്സീയ​യു​ടെ മകൻ അഥായ,  ശേലാന്യന്റെ മകനായ സെഖര്യ​യു​ടെ മകനായ യൊയാ​രീ​ബി​ന്റെ മകനായ അദായ​യു​ടെ മകനായ ഹസായ​യു​ടെ മകനായ കൊൽഹോസെ​യു​ടെ മകനായ ബാരൂ​ക്കി​ന്റെ മകൻ മയസേയ.  യരുശലേമിൽ താമസി​ച്ചി​രുന്ന പേരെ​സി​ന്റെ പുത്ര​ന്മാർ ആകെ 468 പേർ; അവർ പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രാ​യി​രു​ന്നു.  ബന്യാമീന്യർ ഇവരാ​യി​രു​ന്നു: എശയ്യയു​ടെ മകനായ ഇഥീ​യേ​ലി​ന്റെ മകനായ മയസേ​യ​യു​ടെ മകനായ കോലാ​യ​യു​ടെ മകനായ പെദാ​യ​യു​ടെ മകനായ യോ​വേ​ദി​ന്റെ മകനായ മെശു​ല്ലാ​മി​ന്റെ മകൻ സല്ലു;+  അദ്ദേഹത്തെ കൂടാതെ ഗബ്ബായി, സല്ലായി എന്നിവ​രും ഉണ്ടായി​രു​ന്നു; ആകെ 928 പേർ.  സിക്രിയുടെ മകനായ യോ​വേ​ലാ​യി​രു​ന്നു അവരുടെ മേൽവി​ചാ​രകൻ. ഹസ്സെനൂ​വ​യു​ടെ മകൻ യഹൂദ​യാ​യി​രു​ന്നു നഗരത്തി​ന്റെ ചുമത​ല​ക്കാ​രിൽ രണ്ടാമൻ. 10  പുരോഹിതന്മാർ: യൊയാ​രീ​ബി​ന്റെ മകനായ യദയ, യാഖീൻ,+ 11  സത്യദൈവത്തിന്റെ ഭവനത്തിന്റെ* ഒരു നായക​നായ അഹീതൂബിന്റെ+ മകനായ മെരായോ​ത്തി​ന്റെ മകനായ സാദോ​ക്കി​ന്റെ മകനായ മെശു​ല്ലാ​മി​ന്റെ മകനായ ഹിൽക്കി​യ​യു​ടെ മകൻ സെരായ. 12  ഒപ്പം, ദൈവ​ഭ​വ​ന​ത്തി​ലെ പണികൾ ചെയ്‌ത അവരുടെ സഹോ​ദ​ര​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു; ആകെ 822 പേർ. കൂടാതെ, മൽക്കീ​യ​യു​ടെ മകനായ പശ്‌ഹൂരിന്റെ+ മകനായ സെഖര്യ​യു​ടെ മകനായ അംസി​യു​ടെ മകനായ പെലല്യ​യു​ടെ മകനായ യരോ​ഹാ​മി​ന്റെ മകൻ അദായ​യും 13  സഹോദരന്മാരും; പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ഇവർ ആകെ 242 പേർ. കൂടാതെ, ഇമ്മേരി​ന്റെ മകനായ മെശില്ലേമോ​ത്തി​ന്റെ മകനായ അഹ്‌സാ​യി​യു​ടെ മകനായ അസരേ​ലി​ന്റെ മകൻ അമശെ​സാ​യി​യും 14  അദ്ദേഹത്തെപ്പോലെ വീരശൂ​ര​പ​രാക്ര​മി​ക​ളായ സഹോ​ദ​ര​ന്മാ​രും; ആകെ 128 പേർ. ഒരു പ്രമു​ഖ​കു​ടും​ബ​ത്തി​ലെ അംഗമായ സബ്ദീ​യേ​ലാ​യി​രു​ന്നു അവരുടെ മേൽവി​ചാ​രകൻ. 15  ലേവ്യർ: ബുന്നി​യു​ടെ മകനായ ഹശബ്യ​യു​ടെ മകനായ അസ്രി​ക്കാ​മി​ന്റെ മകനായ ഹശ്ശൂബി​ന്റെ മകൻ ശെമയ്യയും+ 16  ലേവ്യതലവന്മാരിൽ സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​ന്റെ പുറത്തെ കാര്യാ​ദി​ക​ളു​ടെ ചുമതല വഹിച്ചി​രുന്ന ശബ്ബെത്തായിയും+ യോസാബാദും+ 17  ആസാഫിന്റെ+ മകനായ സബ്ദിയു​ടെ മകനായ മീഖയു​ടെ മകൻ മത്ഥന്യ​യും.+ ഇദ്ദേഹം പ്രാർഥ​ന​യു​ടെ സമയത്ത്‌ സ്‌തുതിഗീതങ്ങൾക്കു+ നേതൃ​ത്വം കൊടു​ത്തി​രുന്ന സംഗീ​ത​സം​ഘ​നാ​യ​ക​നാ​യി​രു​ന്നു. രണ്ടാം സ്ഥാനം വഹിച്ചി​രുന്ന ബക്‌ബു​ക്കിയ, യദൂഥൂന്റെ+ മകനായ ഗാലാ​ലി​ന്റെ മകനായ ശമ്മൂവ​യു​ടെ മകനായ അബ്ദ എന്നിവ​രും ഇക്കൂട്ട​ത്തിൽപ്പെ​ടും. 18  വിശുദ്ധനഗരത്തിലുണ്ടായിരുന്ന ലേവ്യർ ആകെ 284 പേർ. 19  കവാടത്തിന്റെ കാവൽക്കാർ: അക്കൂബും തൽമോനും+ അവരുടെ സഹോ​ദ​ര​ന്മാ​രും, ആകെ 172 പേർ. 20  ബാക്കി ഇസ്രായേ​ലും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും മറ്റ്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. ഓരോ​രു​ത്ത​നും തനിക്ക്‌ അവകാ​ശ​മാ​യി കിട്ടിയ സ്ഥലത്ത്‌ താമസി​ച്ചു. 21  ദേവാലയസേവകർ+ താമസി​ച്ചി​രു​ന്നത്‌ ഓഫേ​ലി​ലാണ്‌;+ സീഹയും ഗിശ്‌പ​യും അവരുടെ ചുമതല വഹിച്ചു. 22  ഉസ്സിയായിരുന്നു യരുശലേ​മി​ലുള്ള ലേവ്യ​രു​ടെ മേൽവി​ചാ​രകൻ. ഇദ്ദേഹം മീക്കയു​ടെ മകനായ മത്ഥന്യയുടെ+ മകനായ ഹശബ്യ​യു​ടെ മകനായ ബാനി​യു​ടെ മകനാ​യി​രു​ന്നു. ആസാഫി​ന്റെ പുത്ര​ന്മാ​രായ ഗായക​രിൽപ്പെട്ട അദ്ദേഹം സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ പണിക്കു മേൽനോ​ട്ടം വഹിച്ചു. 23  അവരുടെ കാര്യ​ത്തിൽ ഒരു രാജക​ല്‌പ​ന​യു​ണ്ടാ​യി​രു​ന്നു;+ അതനു​സ​രിച്ച്‌, ഗായകർക്ക്‌ ഓരോ ദിവസത്തേ​ക്കും​വേണ്ട ഭക്ഷണസാ​ധ​നങ്ങൾ കൊടു​ക്കാ​നുള്ള ഏർപ്പാടു ചെയ്‌തി​രു​ന്നു. 24  യഹൂദയുടെ മകനായ സേരഹി​ന്റെ കുടും​ബ​ത്തിൽപ്പെട്ട മെശേ​സബേ​ലി​ന്റെ മകൻ പെതഹ്യ​യാ​യി​രു​ന്നു ജനത്തെ സംബന്ധിച്ച എല്ലാ കാര്യ​ങ്ങ​ളി​ലും രാജാ​വി​ന്റെ ഉപദേ​ഷ്ടാവ്‌.* 25  യഹൂദ്യരിൽ ചിലർ താമസ​മാ​ക്കിയ സ്ഥലങ്ങളുടെ​യും അവയുടെ നിലങ്ങ​ളുടെ​യും കാര്യം: അവർ കിര്യത്ത്‌-അർബയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും* ദീബോ​നി​ലും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും യക്കബ്‌സയേലിലും+ അതിന്റെ ഗ്രാമ​ങ്ങ​ളി​ലും 26  യേശുവയിലും മോലാദയിലും+ ബേത്ത്‌-പേലെത്തിലും+ 27  ഹസർ-ശൂവാലിലും+ ബേർ-ശേബയി​ലും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും 28  സിക്ലാഗിലും+ മെഖോ​ന​യി​ലും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും 29  ഏൻ-രിമ്മോനിലും+ സൊരയിലും+ യർമൂ​ത്തി​ലും 30  സനോഹയിലും+ അദുല്ലാ​മി​ലും അവയുടെ ഗ്രാമ​ങ്ങ​ളി​ലും ലാഖീശിലും+ അതി​നോ​ടു ചേർന്ന നിലങ്ങ​ളി​ലും അസേക്കയിലും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും താമസി​ച്ചു. അവർ ബേർ-ശേബ മുതൽ ഹിന്നോം താഴ്‌വര+ വരെയുള്ള സ്ഥലത്ത്‌ താമസ​മാ​ക്കി.* 31  ബന്യാമീന്യർ ഗേബയിലും+ മിക്‌മാ​ശി​ലും അയ്യയി​ലും ബഥേലിലും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും 32  അനാഥോത്തിലും+ നോബിലും+ അനന്യ​യി​ലും 33  ഹാസോരിലും രാമയിലും+ ഗിഥയീ​മി​ലും 34  ഹാദീദിലും സെബോ​യീ​മി​ലും നെബല്ലാ​ത്തി​ലും 35  ലോദിലും ഓനൊയിലും+ ശില്‌പി​ക​ളു​ടെ താഴ്‌വ​ര​യി​ലും ആണ്‌ താമസി​ച്ചി​രു​ന്നത്‌. 36  യഹൂദയിൽനിന്നുള്ള ചില ലേവ്യ​ഗ​ണ​ങ്ങളെ ബന്യാ​മീ​ന്യ​രു​ടെ ദേശത്തും താമസി​പ്പി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നെഥി​നി​മും.” അക്ഷ. “നൽക​പ്പെ​ട്ട​വ​രും.”
അഥവാ “ആലയത്തി​ന്റെ.”
അക്ഷ. “രാജാ​വി​ന്റെ കൈക്കാ​രൻ.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളി​ലും.”
അഥവാ “താവള​മ​ടി​ച്ചു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം