നെഹമ്യ 10:1-39

10  അതിൽ മുദ്ര​വെച്ച്‌ സാക്ഷ്യപ്പെടുത്തിയവർ+ ഇവരാണ്‌: ഹഖല്യ​യു​ടെ മകനും ഗവർണറും* ആയ നെഹമ്യ​യും കൂടാതെസിദെ​ക്കി​യ,  സെരായ, അസര്യ, യിരെമ്യ,  പശ്‌ഹൂർ, അമര്യ, മൽക്കീയ,  ഹത്തൂശ്‌, ശെബന്യ, മല്ലൂക്ക്‌,  ഹാരീം,+ മെരേ​മോ​ത്ത്‌, ഓബദ്യ,  ദാനിയേൽ,+ ഗിന്നെ​ഥോൻ, ബാരൂക്ക്‌,  മെശുല്ലാം, അബീയ, മീയാ​മിൻ,  മയസ്യ, ബിൽഗാ​യി, ശെമയ്യ എന്നിവ​രും; ഇവർ പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നു.  ലേവ്യർ: അസന്യ​യു​ടെ മകനായ യേശുവ, ഹെനാ​ദാ​ദി​ന്റെ പുത്ര​ന്മാ​രിൽ ബിന്നൂവി, കദ്‌മി​യേൽ,+ 10  അവരുടെ സഹോ​ദ​ര​ന്മാ​രായ ശെബന്യ, ഹോദിയ, കെലീത, പെലായ, ഹാനാൻ, 11  മീക്ക, രഹോബ്‌, ഹശബ്യ, 12  സക്കൂർ, ശേരെബ്യ,+ ശെബന്യ, 13  ഹോദിയ, ബാനി, ബനീനു. 14  ജനത്തിന്റെ തലവന്മാർ: പരോശ്‌, പഹത്‌-മോവാ​ബ്‌,+ ഏലാം, സത്ഥു, ബാനി, 15  ബുന്നി, അസ്‌ഗാ​ദ്‌, ബേബായി, 16  അദോനിയ, ബിഗ്വാ​യി, ആദീൻ, 17  ആതേർ, ഹിസ്‌കിയ, അസ്സൂർ, 18  ഹോദിയ, ഹാശൂം, ബസായി, 19  ഹാരീഫ്‌, അനാ​ഥോത്ത്‌, നേബായി, 20  മഗ്‌പീയാശ്‌, മെശു​ല്ലാം, ഹേസീർ, 21  മെശേസബേൽ, സാദോ​ക്ക്‌, യദ്ദൂവ, 22  പെലത്യ, ഹാനാൻ, അനായ, 23  ഹോശയ, ഹനന്യ, ഹശ്ശൂബ്‌, 24  ഹല്ലോഹേശ്‌, പിൽഹ, ശോ​ബേക്ക്‌, 25  രഹൂം, ഹശബ്‌ന, മയസേയ, 26  അഹീയ, ഹാനാൻ, ആനാൻ, 27  മല്ലൂക്ക്‌, ഹാരീം, ബാനെ. 28  ബാക്കിയുള്ള ജനം, അതായത്‌ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും കവാട​ത്തി​ന്റെ കാവൽക്കാ​രും ഗായക​രും ദേവാലയസേവകരും* ദേശത്തെ ജനതക​ളിൽനിന്ന്‌ തങ്ങളെ​ത്തന്നെ വേർതി​രിച്ച്‌ സത്യദൈ​വ​ത്തി​ന്റെ നിയമം അനുസ​രി​ക്കുന്ന എല്ലാവരും+ അവരുടെ ഭാര്യ​മാ​രും മക്കളും, അങ്ങനെ, അറിവും വകതി​രി​വും ഉള്ള എല്ലാവ​രും,* 29  അവരുടെ സഹോ​ദ​ര​ന്മാ​രായ പ്രമു​ഖരോ​ടു ചേർന്ന്‌ സത്യദൈ​വ​ത്തി​ന്റെ ദാസനായ മോശ​യി​ലൂ​ടെ കൊടുത്ത ദൈവ​ത്തി​ന്റെ നിയമം അനുസ​രി​ച്ചുകൊ​ള്ളാമെ​ന്നും നമ്മുടെ കർത്താ​വായ യഹോ​വ​യു​ടെ എല്ലാ കല്‌പ​ന​ക​ളും ന്യായ​ത്തീർപ്പു​ക​ളും ചട്ടങ്ങളും കൃത്യ​മാ​യി പാലി​ച്ചുകൊ​ള്ളാമെ​ന്നും, അങ്ങനെ ചെയ്യാ​ത്ത​പക്ഷം ശാപം ഏറ്റു​കൊ​ള്ളാമെ​ന്നും ആണയിട്ടു. 30  ഞങ്ങൾ ഞങ്ങളുടെ പെൺമ​ക്കളെ ദേശത്തെ ജനതകൾക്കു കൊടു​ക്കു​ക​യോ അവരുടെ പെൺമ​ക്കളെ ഞങ്ങളുടെ ആൺമക്കൾക്കു​വേണ്ടി എടുക്കു​ക​യോ ചെയ്യില്ല.+ 31  ശബത്തിലോ+ വിശുദ്ധദിവസത്തിലോ+ ദേശത്തെ ജനതകൾ ചരക്കു​ക​ളോ ഏതെങ്കി​ലും തരം ധാന്യ​മോ വിൽക്കാൻ കൊണ്ടു​വ​ന്നാൽ, ഞങ്ങൾ അവരിൽനി​ന്ന്‌ ഒന്നും വാങ്ങില്ല. ഏഴാം വർഷം+ ഞങ്ങൾ വിള​വെ​ടു​ക്കു​ക​യോ കിട്ടാ​നുള്ള കടം തിരികെ വാങ്ങു​ക​യോ ചെയ്യില്ല.+ 32  കൂടാതെ, നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തിലെ* ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി ഞങ്ങൾ ഓരോ​രു​ത്ത​രും വർഷംതോ​റും ഒരു ശേക്കെലിന്റെ* മൂന്നിലൊ​ന്നു വീതം കൊടു​ക്കാം എന്നു പ്രതിജ്ഞ ചെയ്‌തു.+ 33  ശബത്തിലെയും+ അമാവാസിയിലെയും+ കാഴ്‌ച​യപ്പം,*+ പതിവ്‌ ധാന്യ​യാ​ഗം,+ പതിവ്‌ ദഹനയാ​ഗം എന്നിവ​യ്‌ക്കും ഉത്സവങ്ങൾ,+ വിശു​ദ്ധ​വ​സ്‌തു​ക്കൾ, ഇസ്രായേ​ലി​നു പാപപ​രി​ഹാ​രം വരുത്താ​നുള്ള പാപയാ​ഗങ്ങൾ,+ നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ മറ്റു ജോലി​കൾ എന്നിവ​യ്‌ക്കും വേണ്ടി​യാ​യി​രു​ന്നു ഇത്‌. 34  മാത്രമല്ല, നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുപോ​ലെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ കത്തിക്കാ​നുള്ള വിറകു+ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ജനങ്ങളും പിതൃ​ഭ​വ​നക്ര​മ​ത്തിൽ വർഷാ​വർഷം എപ്പോൾ കൊണ്ടു​വ​രുമെന്നു ഞങ്ങൾ നറുക്കി​ട്ട്‌ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. 35  ഞങ്ങളുടെ നിലങ്ങ​ളി​ലെ ആദ്യവി​ള​യും എല്ലാ തരം ഫലവൃ​ക്ഷ​ങ്ങ​ളുടെ​യും ആദ്യഫ​ല​വും വർഷംതോ​റും യഹോ​വ​യു​ടെ ഭവനത്തിൽ കൊണ്ടു​വ​രും.+ 36  കൂടാതെ, നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുപോ​ലെ ഞങ്ങളുടെ പുത്ര​ന്മാ​രുടെ​യും മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലു​കളെ​യും കൊണ്ടു​വ​രും.+ കന്നുകാ​ലി​ക​ളുടെ​യും ആടുക​ളുടെ​യും കടിഞ്ഞൂ​ലു​കളെ​യും കൊടു​ക്കും. ഞങ്ങൾ അവയെ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ, അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌, കൊണ്ടു​വ​രും.+ 37  ഞങ്ങളുടെ ആദ്യഫ​ല​മായ തരിമാ​വ്‌,+ സംഭാ​വ​നകൾ, എല്ലാ തരം മരങ്ങളുടെ​യും പഴങ്ങൾ,+ പുതു​വീഞ്ഞ്‌, എണ്ണ+ എന്നിവ കൊണ്ടു​വന്ന്‌ ഞങ്ങളുടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ സംഭരണമുറികളിൽ*+ പുരോ​ഹി​ത​ന്മാ​രെ ഏൽപ്പി​ക്കും. ഒപ്പം, നിലങ്ങ​ളിൽനി​ന്നുള്ള വിളവി​ന്റെ പത്തിലൊന്നു* ലേവ്യർക്കും കൊടു​ക്കും;+ ഞങ്ങളുടെ കാർഷി​ക​ന​ഗ​ര​ങ്ങ​ളി​ലെ വിളവി​ന്റെ പത്തി​ലൊന്ന്‌ അവർക്കു​ള്ള​താ​ണ​ല്ലോ. 38  ഈ പത്തി​ലൊ​ന്നു ലേവ്യർ സ്വീക​രി​ക്കുമ്പോൾ അഹരോ​ന്റെ മകനായ പുരോ​ഹി​തൻ അവരോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കണം. ഈ പത്തി​ലൊ​ന്നി​ന്റെ പത്തി​ലൊ​ന്നു ലേവ്യർ നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ, സംഭര​ണ​ശാ​ല​യി​ലെ മുറി​ക​ളിൽ, കൊടു​ക്കണം.+ 39  ഇസ്രായേല്യരും ലേവ്യ​പുത്ര​ന്മാ​രും ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും+ സംഭാ​വ​ന​യാ​യി കൊണ്ടുവരേണ്ടത്‌+ ഈ സംഭര​ണ​മു​റി​ക​ളിലേ​ക്കാണ്‌. വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ പാത്രങ്ങൾ സൂക്ഷി​ച്ചി​രി​ക്കു​ന്ന​തും ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാ​രും കവാട​ത്തി​ന്റെ കാവൽക്കാ​രും ഗായക​രും ഉള്ളതും അവി​ടെ​യാണ്‌. നമ്മുടെ ദൈവ​ത്തി​ന്റെ ആലയത്തെ ഞങ്ങൾ അവഗണി​ക്കില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “തിർശാ​ഥ​യും.” ഒരു സംസ്ഥാ​ന​ത്തി​ന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാന​പ്പേര്‌.
അഥവാ “നെഥി​നി​മും.” അക്ഷ. “നൽക​പ്പെ​ട്ട​വ​രും.”
മറ്റൊരു സാധ്യത “കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ തക്ക പ്രായ​മായ എല്ലാവ​രും.”
അഥവാ “ആലയത്തി​ലെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “അടുക്കി​വെ​ച്ചി​രി​ക്കുന്ന അപ്പം.”
അഥവാ “ഊണു​മു​റി​ക​ളിൽ.”
അഥവാ “ദശാംശം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം