നെഹമ്യ 1:1-11

1  ഹഖല്യ​യു​ടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്‌* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം.  എന്റെ സഹോ​ദ​ര​ന്മാ​രിൽ ഒരാളായ ഹനാനിയും+ ചില യഹൂദാ​പു​രു​ഷ​ന്മാ​രും അവിടെ വന്നു. ഞാൻ അവരോ​ട്‌ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രായ ജൂതന്മാരെക്കുറിച്ചും+ യരുശലേ​മിനെ​ക്കു​റി​ച്ചും ചോദി​ച്ചു.  അപ്പോൾ അവർ പറഞ്ഞു: “അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രാ​യി ആ സംസ്ഥാ​നത്ത്‌ ഇപ്പോൾ ബാക്കി​യു​ള്ളവർ അപമാനം സഹിച്ച്‌ പരിതാ​പ​ക​ര​മായ അവസ്ഥയിൽ കഴിയു​ക​യാണ്‌.+ യരുശലേം​മ​തി​ലു​കൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിന​ശി​ച്ചും കിടക്കു​ന്നു.”+  ഈ വാർത്ത കേട്ട ഉടനെ ഞാൻ നിലത്ത്‌ ഇരുന്ന്‌ കരയാൻതു​ടങ്ങി; ദിവസ​ങ്ങളോ​ളം ദുഃഖി​ത​നാ​യി​രുന്ന ഞാൻ ഉപവസിച്ച്‌+ സ്വർഗ​സ്ഥ​നായ ദൈവ​ത്തി​ന്റെ സന്നിധി​യിൽ പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നു.  ഞാൻ പറഞ്ഞു: “സ്വർഗ​സ്ഥ​നായ ദൈവമേ, യഹോവേ, അങ്ങയെ സ്‌നേ​ഹിച്ച്‌ അങ്ങയുടെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​വരോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കു​ക​യും ഉടമ്പടി പാലി​ക്കു​ക​യും ചെയ്യുന്ന, ഭയാദ​രവ്‌ ഉണർത്തുന്ന, മഹാനായ ദൈവമേ,+  ഈ ദാസൻ ഇന്നു പ്രാർഥി​ക്കുമ്പോൾ അങ്ങ്‌ കണ്ണു തുറ​ക്കേ​ണമേ, എന്റെ പ്രാർഥ​ന​യ്‌ക്കു കാതോർക്കേ​ണമേ. രാവും പകലും അങ്ങയുടെ ദാസരായ ഇസ്രായേ​ല്യ​രെ ഓർത്ത്‌ ഞാൻ പ്രാർഥി​ക്കു​ന്നു;+ ഇസ്രാ​യേൽ ജനം അങ്ങയോ​ടു ചെയ്‌തു​പോയ പാപങ്ങൾ ഏറ്റുപ​റ​യു​ക​യും ചെയ്യുന്നു. ഞാനും എന്റെ പിതൃഭവനവും* പാപം ചെയ്‌തു.+  അങ്ങ്‌ അങ്ങയുടെ ദാസനായ മോശ​യ്‌ക്കു കൊടുത്ത കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഞങ്ങൾ പാലി​ച്ചി​ല്ല​ല്ലോ;+ അതു തീരെ മോശ​മാ​യിപ്പോയെന്നു സമ്മതി​ക്കു​ന്നു.+  “അങ്ങയുടെ ദാസനായ മോശ​യോ​ട്‌ അങ്ങ്‌ കല്‌പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേ​ണമേ: ‘നിങ്ങൾ അവിശ്വ​സ്‌തത കാണി​ച്ചാൽ ജനതക​ളു​ടെ ഇടയി​ലേക്കു ഞാൻ നിങ്ങളെ ചിതറി​ച്ചു​ക​ള​യും.+  പക്ഷേ, നിങ്ങൾ എന്നി​ലേക്കു തിരിഞ്ഞ്‌ എന്റെ കല്‌പ​നകൾ പ്രമാ​ണിച്ച്‌ അനുസ​രി​ക്കുന്നെ​ങ്കിൽ, ചിതറി​പ്പോയ നിങ്ങളെ ആകാശ​ത്തി​ന്റെ അറുതി​ക​ളിൽനി​ന്നാ​യാ​ലും ഞാൻ ശേഖരി​ച്ച്‌ എന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടുത്ത സ്ഥലത്ത്‌+ ഒന്നിച്ചു​കൂ​ട്ടും.’+ 10  അങ്ങ്‌ മഹാശ​ക്തികൊ​ണ്ടും കൈക്ക​രു​ത്തുകൊ​ണ്ടും മോചിപ്പിച്ച* അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.+ 11  യഹോവേ, ഈ ദാസന്റെ പ്രാർഥ​ന​യ്‌ക്കും അങ്ങയുടെ പേരിനെ ഭയപ്പെ​ടു​ന്ന​തിൽ ആനന്ദി​ക്കുന്ന മറ്റു ദാസരു​ടെ പ്രാർഥ​ന​യ്‌ക്കും ദയവായി കാതോർക്കേ​ണമേ. ഇന്ന്‌ അടിയന്റെ കാര്യം സാധി​ച്ചു​തരേ​ണമേ. രാജാ​വിന്‌ എന്നോട്‌ അനുകമ്പ തോന്നാൻ ഇടയാക്കേ​ണമേ.”+ ഞാൻ ആ സമയത്ത്‌ രാജാ​വി​ന്റെ പാനപാത്ര​വാ​ഹ​ക​നാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അർഥം: “യഹോവ ആശ്വസി​പ്പി​ക്കു​ന്നു.”
അതായത്‌, പേർഷ്യൻ രാജാ​വായ അർഥഹ്‌ശഷ്ട ഒന്നാമന്റെ വാഴ്‌ച​യു​ടെ 20-ാം വർഷം.
അനു. ബി15 കാണുക.
അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തി​ലാ​യി​രുന്ന.”
പദാവലി കാണുക.
അഥവാ “മോശ​യ്‌ക്ക്‌ അങ്ങ്‌ നൽകിയ മുന്നറി​യി​പ്പ്‌.”
അക്ഷ. “വീണ്ടെ​ടുത്ത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം