നഹൂം 3:1-19

3  രക്തച്ചൊ​രി​ച്ചി​ലി​ന്റെ നഗരത്തി​നു ഹാ കഷ്ടം! അവളിൽ നിറയെ വഞ്ചനയും പിടി​ച്ചു​പ​റി​യും ആണ്‌. അവൾക്ക്‌ ഒരിക്ക​ലും ഇരയി​ല്ലാ​തി​രു​ന്നി​ട്ടില്ല.   ചാട്ടയ്‌ക്ക്‌ അടിക്കുന്ന ശബ്ദവും ചക്രം ഉരുളുന്ന ശബ്ദവും അവിടെ കേൾക്കാം;പായുന്ന കുതി​ര​യും കുതി​ച്ചു​പാ​യുന്ന രഥവും ഉണ്ട്‌.   കുതിരപ്പുറത്ത്‌ ഇരിക്കുന്ന പടയാ​ളി​യും തിളങ്ങുന്ന വാളും മിന്നുന്ന കുന്തവുംമൃത​ദേ​ഹ​ങ്ങ​ളു​ടെ കൂട്ടവും ശവശരീ​ര​ങ്ങ​ളു​ടെ കൂമ്പാ​ര​വും!ശവങ്ങൾക്ക്‌ ഒരു കണക്കു​മില്ല. അവർ ശവശരീ​ര​ങ്ങ​ളിൽ തട്ടിവീ​ഴു​ന്നു.   ഇതു സംഭവി​ച്ചത്‌ ഈ വേശ്യ വേശ്യാ​വൃ​ത്തി​യിൽ മുഴു​കി​യ​തു​കൊ​ണ്ടാണ്‌;അവൾ ആരെയും മോഹി​പ്പി​ക്കുന്ന സുന്ദരി​യാണ്‌, ആഭിചാരക്രിയകളിൽ* പ്രഗല്‌ഭ​യാണ്‌;അവൾ വേശ്യാ​വൃ​ത്തി​കൊണ്ട്‌ രാജ്യ​ങ്ങ​ളെ​യും ആഭിചാ​രം​കൊണ്ട്‌ കുടും​ബ​ങ്ങ​ളെ​യും കെണി​യി​ലാ​ക്കു​ന്നു.   സൈന്യങ്ങളുടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“ഇതാ, ഞാൻ നിനക്ക്‌* എതിരാ​ണ്‌.+ഞാൻ നിന്റെ ഉടുപ്പു നിന്റെ മുഖം​വരെ പൊക്കും;ഞാൻ ജനതകളെ നിന്റെ നഗ്നതയും രാജ്യ​ങ്ങ​ളെ നിന്റെ അപമാ​ന​വും കാണി​ക്കും.   ഞാൻ നിന്റെ മേൽ ചെളി വാരി​യെ​റി​യും;അങ്ങനെ എല്ലാവ​രും നിന്നെ അറയ്‌ക്കും.ഞാൻ നിന്നെ ഒരു പരിഹാ​സ​പാ​ത്ര​മാ​ക്കും.+   നിന്നെ കാണു​ന്ന​വ​രെ​ല്ലാം ഓടി​മ​റ​യും;+അവർ പറയും: ‘നിനെവെ നശിച്ചു​പോ​യി​രി​ക്കു​ന്നു! അവളോട്‌ ആരു സഹതാപം കാണി​ക്കും?’ നിന്നെ ആശ്വസി​പ്പി​ക്കാൻ ഞാൻ ആരെ കൊണ്ടു​വ​രും?   നൈൽ കനാലുകൾക്കരികെ+ ഉണ്ടായി​രുന്ന നോ-അമ്മോനെക്കാൾ* നീ മെച്ചമാ​ണോ?+ അവളുടെ ചുറ്റും വെള്ളമാ​യി​രു​ന്നു;കടലാ​യി​രു​ന്നു അവളുടെ സമ്പത്തും മതിലും.   അവളുടെ അതിരി​ല്ലാത്ത ശക്തിയു​ടെ ഉറവ്‌ എത്യോ​പ്യ​യും ഈജി​പ്‌തും ആയിരു​ന്നു. പൂത്യരും+ ലിബി​യ​ക്കാ​രും ആയിരു​ന്നു അവളുടെ* സഹായി​കൾ.+ 10  എന്നാൽ അവളെ​പ്പോ​ലും ബന്ദിയാ​യി കൊണ്ടു​പോ​യി.അവൾ അടിമ​ത്ത​ത്തി​ലേക്കു പോയി.+ അവളുടെ കുട്ടി​കളെ ഓരോ തെരുക്കോണിലുംവെച്ച്‌* നിലത്ത​ടിച്ച്‌ ചിതറി​ച്ചു. അവളുടെ പ്രധാ​നി​കൾക്കു​വേണ്ടി അവർ നറുക്കി​ട്ടു;അവളുടെ മഹാന്മാ​രെ​യെ​ല്ലാം കാൽവി​ലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു. 11  നീയും കുടിച്ച്‌ ലക്കു​കെ​ടും;+നീ ഒളിച്ചി​രി​ക്കും. നീ ശത്രു​വിൽനിന്ന്‌ അഭയം തേടി അലയും. 12  ആദ്യഫലങ്ങൾ പഴുത്തു​നിൽക്കുന്ന അത്തി മരങ്ങൾപോ​ലെ​യാ​ണു നിന്റെ കോട്ട​ക​ളെ​ല്ലാം;ഒന്നു കുലു​ക്കി​യാൽ, വിഴു​ങ്ങാൻ നിൽക്കു​ന്ന​വ​രു​ടെ വായി​ലേക്ക്‌ അവ വീഴും. 13  ഇതാ നിന്റെ സൈന്യം നിനക്ക്‌ ഇടയിലെ സ്‌ത്രീ​ക​ളെ​പ്പോ​ലെ! ശത്രു​ക്കൾക്കാ​യി നിന്റെ ദേശത്തി​ന്റെ കവാടങ്ങൾ മലർക്കെ തുറന്നു​കി​ട​ക്കും. നിന്റെ കവാട​ങ്ങ​ളു​ടെ ഓടാ​മ്പ​ലു​കൾ കത്തി​പ്പോ​കും. 14  ഉപരോധകാലത്തിനായി വെള്ളം ശേഖരി​ക്കുക!+ നിന്റെ കോട്ടകൾ ബലപ്പെ​ടു​ത്തുക. ചേറിൽ ഇറങ്ങി കളിമണ്ണു ചവിട്ടി​ക്കു​ഴ​യ്‌ക്കുക;ഇഷ്ടിക ഉണ്ടാക്കാ​നുള്ള അച്ച്‌ എടുക്കുക. 15  അവിടെയും തീ നിന്നെ ദഹിപ്പി​ക്കും. വാൾ നിന്നെ വെട്ടി​വീ​ഴ്‌ത്തും.+ വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ അതു നിന്നെ തിന്നൊ​ടു​ക്കും.+ വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ പെരു​കുക; അതെ, വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ പെരു​കുക. 16  നീ നിന്റെ വ്യാപാ​രി​കളെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​ക്കാൾ അസംഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു. വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങൾ അവയുടെ തൊലി ഉരിഞ്ഞ്‌ പറന്നു​പോ​കു​ന്നു. 17  നിന്റെ കാവൽക്കാർ വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ​യുംഉദ്യോ​ഗ​സ്ഥർ വെട്ടു​ക്കി​ളി​ക്കൂ​ട്ട​ത്തെ​പ്പോ​ലെ​യും ആണ്‌. തണുപ്പുള്ള ദിവസം അവ കൽത്തൊ​ഴു​ത്തിൽ തങ്ങുന്നു.എന്നാൽ സൂര്യ​പ്ര​കാ​ശം അടിക്കു​മ്പോൾ അവ പറന്നു​പോ​കു​ന്നു;അവ എവി​ടെ​യാ​ണെന്ന്‌ ആർക്കും അറിയില്ല. 18  അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,നിന്റെ പ്രധാ​നി​കൾ അവരുടെ വീടു​ക​ളിൽത്തന്നെ കഴിയു​ന്നു. നിന്റെ പ്രജകൾ പർവത​ങ്ങ​ളിൽ ചിതറി​പ്പോ​യി​രി​ക്കു​ന്നു.അവരെ ആരും ഒരുമി​ച്ചു​കൂ​ട്ടു​ന്നില്ല.+ 19  നിന്റെ ദുരി​ത​ത്തിൽനിന്ന്‌ നിനക്കു കരകയ​റാ​നാ​കില്ല. നിന്റെ മുറിവ്‌ സുഖ​പ്പെ​ടു​ത്താ​നാ​കില്ല. നിന്നെ​ക്കു​റി​ച്ചു​ള്ള വാർത്ത കേൾക്കു​ന്ന​വ​രെ​ല്ലാം കൈ കൊട്ടും;+നിന്റെ കൊടും​ക്രൂ​ര​ത​യ്‌ക്കി​ര​യാ​കാത്ത ആരാണു​ള്ളത്‌?”+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ആഭിചാ​രം” കാണുക.
അതായത്‌, നിനെ​വെക്ക്‌.
അതായത്‌, തീബ്‌സി​നെ​ക്കാൾ.
അക്ഷ. “നിന്റെ.”
അക്ഷ. “എല്ലാ തെരു​വു​ക​ളു​ടെ​യും തലയ്‌ക്കൽവെച്ച്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം