നഹൂം 2:1-13

2  ചിതറി​ക്കു​ന്നവൻ നിനക്കു* നേരെ വന്നിരി​ക്കു​ന്നു.+ കോട്ടകൾ കാക്കുക. വഴിക​ളിൽ കാവൽ ഏർപ്പെ​ടു​ത്തുക. നിന്റെ സർവശ​ക്തി​യും സംഭരി​ച്ച്‌ തയ്യാ​റെ​ടു​ക്കുക.*   യഹോവ യാക്കോ​ബി​ന്റെ അഭിമാ​നം പുനഃ​സ്ഥാ​പി​ക്കും;ഇസ്രാ​യേ​ലി​ന്റെ പ്രതാപം തിരികെ നൽകും.വിനാശം വരുത്തു​ന്നവർ അവരെ നശിപ്പി​ച്ചു;+അവർ അവരുടെ ചില്ലകൾ ഇല്ലാതാ​ക്കി.   അവന്റെ വീരന്മാ​രു​ടെ പരിച​കൾക്കു ചുവപ്പു നിറമാ​ണ്‌,അവന്റെ യോദ്ധാ​ക്കൾ രക്തവർണ​ത്തി​ലുള്ള വസ്‌ത്രങ്ങൾ ധരിച്ചി​രി​ക്കു​ന്നു. അവൻ യുദ്ധത്തി​ന്‌ ഒരുങ്ങുന്ന ദിവസംഅവന്റെ യുദ്ധര​ഥ​ങ്ങ​ളു​ടെ ഇരുമ്പു​ഭാ​ഗങ്ങൾ തീപോ​ലെ തിളങ്ങു​ന്നു;പടയാ​ളി​കൾ ജൂനിപ്പർ മരം​കൊ​ണ്ടുള്ള കുന്തങ്ങൾ ചുഴറ്റു​ന്നു.   യുദ്ധരഥങ്ങൾ തെരു​വു​ക​ളി​ലൂ​ടെ ചീറി​പ്പാ​യു​ന്നു. അവ പൊതുസ്ഥലങ്ങളിലൂടെ* തലങ്ങും വിലങ്ങും പായുന്നു. അവ തീപ്പന്ത​ങ്ങൾപോ​ലെ തിളങ്ങു​ന്നു, ഇടിമി​ന്നൽപോ​ലെ മിന്നി​പ്പാ​യു​ന്നു.   അവൻ* ഉദ്യോ​ഗ​സ്ഥരെ വിളി​ച്ചു​കൂ​ട്ടും. മുന്നേ​റു​മ്പോൾ അവർ ഇടറി​വീ​ഴും. അവർ അവളുടെ മതിലി​നു നേരെ പായുന്നു.അവർ പ്രതി​രോ​ധം തീർക്കു​ന്നു.   നദികളുടെ കവാടങ്ങൾ തുറക്കും;കൊട്ടാ​രം അലിഞ്ഞു​പോ​കും.*   കല്‌പന പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നു:* അവളെ നഗ്നയാ​ക്കി​യി​രി​ക്കു​ന്നു;അവളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി; അവളുടെ ദാസി​മാർ വിലപി​ക്കു​ന്നു;മാറത്ത്‌* അടിച്ച്‌ വിലപി​ക്കുന്ന അവരുടെ ശബ്ദം പ്രാവു​ക​ളു​ടെ ശബ്ദം​പോ​ലെ.   നിനെവെ+ പണ്ടുമു​തൽ ഒരു കുളം​പോ​ലെ​യാ​യി​രു​ന്നു.എന്നാൽ ഇപ്പോൾ അവർ ഓടി​ര​ക്ഷ​പ്പെ​ടു​ന്നു. “നിൽക്കൂ! നിൽക്കൂ!” പക്ഷേ ഒരാൾപ്പോ​ലും തിരി​ഞ്ഞു​നോ​ക്കു​ന്നില്ല.+   സ്വർണവും വെള്ളി​യും കൊള്ള​യ​ടി​ക്കുക! അവളുടെ സമ്പത്തിനു കണക്കില്ല. എല്ലാ തരം അമൂല്യ​വ​സ്‌തു​ക്ക​ളും അവിടെ കൂട്ടി​വെ​ച്ചി​ട്ടുണ്ട്‌. 10  നഗരം ശൂന്യ​വും വിജന​വും ആയി നശിച്ചു​കി​ട​ക്കു​ന്നു!+ പേടി​കൊണ്ട്‌ അവരുടെ ഹൃദയങ്ങൾ ഉരുകു​ന്നു, കാൽമു​ട്ടു​കൾ കുഴഞ്ഞു​പോ​കു​ന്നു, അരക്കെട്ടു വിറയ്‌ക്കു​ന്നു.എല്ലാ മുഖങ്ങ​ളും വിളറു​ന്നു. 11  യുവസിംഹങ്ങൾ* ഇരയെ തിന്നുന്ന ഗുഹ എവിടെ?+ആരെയും പേടി​ക്കാ​തെ സിംഹം അതിന്റെ കുട്ടി​യെ​യും​കൊണ്ട്‌ പോകുന്ന മട എവിടെ? 12  കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചു​കീ​റി​യി​ട്ടി​രി​ക്കു​ന്നു,സിംഹി​കൾക്കു​വേണ്ടി ഇരയെ കൊന്നി​ട്ടി​രി​ക്കു​ന്നു.* അവൻ അവന്റെ ഗുഹക​ളിൽ ഇരകളെ നിറച്ചി​രി​ക്കു​ന്നു,കടിച്ചു​കീ​റി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടി​യി​ട്ടി​രി​ക്കു​ന്നു. 13  സൈന്യങ്ങളുടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“ഇതാ, ഞാൻ നിനക്ക്‌ എതിരാ​ണ്‌.+ഞാൻ അവളുടെ യുദ്ധര​ഥ​ങ്ങളെ ചുട്ട്‌ പുകയാ​ക്കും,+വാൾ നിന്റെ യുവസിംഹങ്ങളെ* വിഴു​ങ്ങും. നിന്റെ ഇരയെ ഞാൻ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും.നിന്റെ സന്ദേശ​വാ​ഹ​ക​രു​ടെ ശബ്ദം ഇനി കേൾക്കില്ല.”+

അടിക്കുറിപ്പുകള്‍

അതായത്‌, നിനെ​വെക്ക്‌.
അക്ഷ. “അര ശക്തി​പ്പെ​ടു​ത്തുക.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലൂ​ടെ.”
അസീറിയൻ രാജാ​വി​നെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
അഥവാ “തകർന്നു​വീ​ഴും.”
അഥവാ “അതു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.”
അക്ഷ. “ഹൃദയ​ത്തിൽ.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”
അഥവാ “ശ്വാസം​മു​ട്ടി​ച്ച്‌ കൊന്നി​ട്ടി​രി​ക്കു​ന്നു.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങളെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം