ദാനിയേൽ 5:1-31

5  ഒരിക്കൽ ബേൽശസ്സർ+ രാജാവ്‌ തന്റെ പ്രധാ​നി​ക​ളിൽ ആയിരം പേർക്ക്‌ ഒരു വലിയ വിരുന്നു നടത്തി. അവരുടെ മുന്നിൽവെച്ച്‌ അദ്ദേഹം വീഞ്ഞു കുടി​ക്കു​ക​യാ​യി​രു​ന്നു.+  വീഞ്ഞിന്റെ ലഹരി​യി​ലാ​യി​രി​ക്കെ ബേൽശസ്സർ, യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽനിന്ന്‌ അപ്പനായ നെബൂ​ഖ​ദ്‌നേസർ എടുത്തു​കൊ​ണ്ടു​പോന്ന സ്വർണ​പാ​ത്ര​ങ്ങ​ളും വെള്ളി​പ്പാ​ത്ര​ങ്ങ​ളും കൊണ്ടു​വ​രാൻ കല്‌പി​ച്ചു.+ രാജാ​വി​നും അദ്ദേഹ​ത്തി​ന്റെ പ്രധാ​നി​കൾക്കും ഉപപത്‌നിമാർക്കും* വെപ്പാ​ട്ടി​കൾക്കും കുടി​ക്കാൻവേ​ണ്ടി​യാ​യി​രു​ന്നു അത്‌.  അങ്ങനെ, യരുശ​ലേ​മി​ലുള്ള ദൈവ​ഭ​വ​ന​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ എടുത്തു​കൊ​ണ്ടു​പോന്ന സ്വർണ​പാ​ത്രങ്ങൾ അവർ രാജസ​ന്നി​ധി​യിൽ കൊണ്ടു​വന്നു. രാജാ​വും അദ്ദേഹ​ത്തി​ന്റെ പ്രധാ​നി​ക​ളും ഉപപത്‌നി​മാ​രും വെപ്പാ​ട്ടി​ക​ളും അതിൽനി​ന്ന്‌ കുടിച്ചു.  അവർ വീഞ്ഞു കുടി​ച്ചിട്ട്‌ സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, തടി, കല്ല്‌ എന്നിവ​കൊ​ണ്ടുള്ള ദൈവ​ങ്ങളെ സ്‌തു​തി​ച്ചു.  ആ നിമി​ഷം​തന്നെ ഒരു മനുഷ്യ​ന്റെ കൈവി​ര​ലു​കൾ പ്രത്യ​ക്ഷ​പ്പെട്ട്‌ രാജ​കൊ​ട്ടാ​ര​ത്തി​ലെ വിളക്കു​ത​ണ്ടി​നു നേരെ​യുള്ള തേച്ച ഭിത്തി​യിൽ എഴുതി​ത്തു​ടങ്ങി. എഴുതി​ക്കൊ​ണ്ടി​രുന്ന കൈയു​ടെ പുറകു​വശം രാജാവ്‌ കണ്ടു.  അപ്പോൾ രാജാവ്‌ ആകെ വിളറി​വെ​ളു​ത്തു.* മനസ്സിലെ ചിന്തകൾ അദ്ദേഹത്തെ ഭയപ്പെ​ടു​ത്തി. അദ്ദേഹ​ത്തി​ന്റെ അരക്കെട്ട്‌ ഇളകി​യാ​ടി,+ കാൽമു​ട്ടു​കൾ കൂട്ടി​യി​ടി​ക്കാൻതു​ടങ്ങി.  മാന്ത്രികരെയും കൽദയരെയും* ജ്യോ​തി​ഷ​ക്കാ​രെ​യും വിളി​ക്കാൻ രാജാവ്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു.+ ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളോ​ടു രാജാവ്‌ പറഞ്ഞു: “ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അതിന്റെ അർഥം പറഞ്ഞു​ത​രു​ന്ന​യാ​ളെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പി​ച്ച്‌ അയാളു​ടെ കഴുത്തിൽ സ്വർണ​മാല അണിയി​ക്കും.+ അയാൾ രാജ്യത്തെ മൂന്നാ​മ​നാ​യി വാഴും.”+  രാജാവിന്റെ ജ്ഞാനി​ക​ളെ​ല്ലാം വന്നെങ്കി​ലും ഒരാൾക്കു​പോ​ലും എഴുതി​യി​രി​ക്കു​ന്നതു വായി​ക്കാ​നോ രാജാ​വിന്‌ അതിന്റെ അർഥം പറഞ്ഞു​കൊ​ടു​ക്കാ​നോ കഴിഞ്ഞില്ല.+  ബേൽശസ്സർ രാജാവ്‌ ആകെ പരി​ഭ്ര​മി​ച്ചു. അദ്ദേഹ​ത്തി​ന്റെ മുഖം വിളറി​വെ​ളു​ത്തു. പ്രധാ​നി​ക​ളെ​ല്ലാം കുഴങ്ങി.+ 10  രാജാവിന്റെയും അദ്ദേഹ​ത്തി​ന്റെ പ്രധാ​നി​ക​ളു​ടെ​യും വാക്കുകൾ കേട്ട്‌ രാജ്ഞി വിരു​ന്നു​ശാ​ല​യി​ലേക്കു കടന്നു​വന്നു. രാജ്ഞി പറഞ്ഞു: “രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ. മനസ്സിലെ ചിന്തകൾ അങ്ങയെ ഭയപ്പെ​ടു​ത്തേ​ണ്ട​തില്ല. അങ്ങയുടെ മുഖം വിളറു​ക​യും വേണ്ടാ. 11  വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള ഒരാൾ* അങ്ങയുടെ രാജ്യ​ത്തുണ്ട്‌. അങ്ങയുടെ പിതാ​വി​ന്റെ കാലത്ത്‌, തെളിഞ്ഞ ബുദ്ധി​യും ഉൾക്കാ​ഴ്‌ച​യും ദൈവ​ങ്ങ​ളു​ടേ​തു​പോ​ലുള്ള ജ്ഞാനവും അയാളിൽ കണ്ടിരു​ന്നു.+ അങ്ങയുടെ പിതാ​വായ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ അയാളെ മന്ത്രവാ​ദി​ക​ളു​ടെ​യും മാന്ത്രി​ക​രു​ടെ​യും കൽദയരുടെയും* ജ്യോ​തി​ഷ​ക്കാ​രു​ടെ​യും പ്രമാ​ണി​യാ​യി നിയമി​ച്ചു.+ അതെ രാജാവേ, അങ്ങയുടെ പിതാവ്‌ അങ്ങനെ ചെയ്‌തു. 12  കാരണം, രാജാവ്‌ ബേൽത്ത്‌ശസ്സർ എന്നു പേരിട്ട ദാനിയേലിനു+ സ്വപ്‌ന​ങ്ങ​ളു​ടെ അർഥം വിശദീ​ക​രി​ക്കാ​നും നിഗൂ​ഢ​ത​ക​ളു​ടെ ചുരു​ള​ഴി​ക്കാ​നും കുഴപ്പി​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ കുരു​ക്ക​ഴി​ക്കാ​നും അസാധാ​ര​ണ​മായ ബുദ്ധി​യും ജ്ഞാനവും ഉൾക്കാ​ഴ്‌ച​യും ഉണ്ടായി​രു​ന്നു.+ ഇപ്പോൾ, ദാനി​യേ​ലി​നെ വിളി​ച്ചു​വ​രു​ത്തി​യാ​ലും. ദാനി​യേൽ ഇതിന്റെ അർഥം വിശദീ​ക​രി​ച്ചു​ത​രും.” 13  അങ്ങനെ, ദാനി​യേ​ലി​നെ രാജസ​ന്നി​ധി​യിൽ ഹാജരാ​ക്കി. രാജാവ്‌ ദാനി​യേ​ലി​നോ​ടു ചോദി​ച്ചു: “രാജാ​വായ എന്റെ അപ്പൻ യഹൂദ​യിൽനിന്ന്‌ കൊണ്ടുവന്ന+ യഹൂദാ​പ്ര​വാ​സി​ക​ളിൽപ്പെട്ട ദാനി​യേൽ താങ്കളല്ലേ?+ 14  താങ്കളിൽ ദൈവ​ങ്ങ​ളു​ടെ ആത്മാവുണ്ടെന്നും+ താങ്കൾ തെളിഞ്ഞ ബുദ്ധി​യും ഉൾക്കാ​ഴ്‌ച​യും അസാധാ​ര​ണ​മായ ജ്ഞാനവും ഉള്ളവനാ​ണെ​ന്നും ഞാൻ കേട്ടി​രി​ക്കു​ന്നു.+ 15  ഇപ്പോൾ, ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അർഥം പറഞ്ഞു​ത​രാൻ ജ്ഞാനി​ക​ളെ​യും മാന്ത്രി​ക​രെ​യും എന്റെ മുന്നിൽ കൊണ്ടു​വന്നു. പക്ഷേ, സന്ദേശ​ത്തി​ന്റെ അർഥം പറയാൻ അവർക്ക്‌ ആർക്കും കഴിയു​ന്നില്ല.+ 16  എന്നാൽ കുഴപ്പി​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ കുരു​ക്ക​ഴി​ക്കാ​നും അർഥം വിശദീ​ക​രി​ക്കാ​നും താങ്കൾക്കു കഴിവു​ണ്ടെന്നു ഞാൻ കേട്ടി​രി​ക്കു​ന്നു.+ ഈ എഴുതി​യി​രി​ക്കു​ന്നതു വായിച്ച്‌ അതിന്റെ അർഥം പറഞ്ഞു​ത​ന്നാൽ താങ്കളെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പി​ച്ച്‌ താങ്കളു​ടെ കഴുത്തിൽ സ്വർണ​മാല അണിയി​ക്കും. താങ്കൾ രാജ്യത്തെ മൂന്നാ​മ​നാ​യി വാഴും.”+ 17  ദാനിയേൽ അപ്പോൾ രാജാ​വി​നോ​ടു പറഞ്ഞു: “സമ്മാനങ്ങൾ അങ്ങയുടെ പക്കൽ ഇരിക്കട്ടെ; പാരി​തോ​ഷി​കങ്ങൾ മറ്റാർക്കെ​ങ്കി​ലും നൽകി​യാ​ലും. എങ്കിലും എഴുതി​യി​രി​ക്കു​ന്നതു ഞാൻ രാജാ​വി​നെ വായി​ച്ചു​കേൾപ്പിച്ച്‌ അർഥം പറഞ്ഞു​ത​രാം. 18  അല്ലയോ രാജാവേ, അത്യു​ന്ന​ത​നായ ദൈവം അങ്ങയുടെ പിതാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​നു രാജ്യ​വും മഹത്ത്വ​വും ബഹുമാ​ന​വും പ്രതാ​പ​വും നൽകി.+ 19  ദൈവം നൽകിയ മാഹാ​ത്മ്യം നിമിത്തം സകല ജനതക​ളും രാജ്യ​ക്കാ​രും ഭാഷക്കാ​രും അദ്ദേഹ​ത്തി​ന്റെ സന്നിധി​യിൽ ഭയന്നു​വി​റച്ചു.+ തനിക്കു തോന്നി​യ​തു​പോ​ലെ അദ്ദേഹം ആളുകളെ കൊല്ലു​ക​യോ ജീവ​നോ​ടെ വെക്കു​ക​യോ ചെയ്‌തു. തന്റെ ഇഷ്ടമനു​സ​രിച്ച്‌ ആളുകളെ ഉയർത്തു​ക​യോ താഴ്‌ത്തു​ക​യോ ചെയ്‌തു.+ 20  പക്ഷേ, ഹൃദയം അഹങ്കരി​ച്ച്‌ മനസ്സു* കഠിന​മാ​യി അദ്ദേഹം ധാർഷ്ട്യ​ത്തോ​ടെ പെരു​മാ​റി​യ​പ്പോൾ,+ രാജ്യത്തെ സിംഹാ​സ​ന​ത്തിൽനിന്ന്‌ അദ്ദേഹത്തെ താഴെ ഇറക്കി; മഹത്ത്വം അദ്ദേഹ​ത്തിൽനിന്ന്‌ എടുത്തു​മാ​റ്റി. 21  മനുഷ്യരുടെ ഇടയിൽനി​ന്ന്‌ അദ്ദേഹത്തെ ഓടി​ച്ചു​ക​ളഞ്ഞു. അദ്ദേഹ​ത്തി​ന്റെ ഹൃദയം മൃഗത്തി​ന്റേ​തു​പോ​ലെ​യാ​യി. കാട്ടു​ക​ഴു​ത​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ താമസം. അദ്ദേഹ​ത്തി​നു തിന്നാൻ കാളയ്‌ക്കു കൊടു​ക്കു​ന്ന​തു​പോ​ലെ പുല്ലു കൊടു​ത്തു. ആകാശ​ത്തു​നി​ന്നുള്ള മഞ്ഞു വീണ്‌ അദ്ദേഹം നനഞ്ഞു. അങ്ങനെ, അത്യു​ന്ന​ത​ദൈ​വ​മാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാ​ധി​കാ​രി​യെ​ന്നും തനിക്ക്‌ ഇഷ്ടമു​ള്ള​വനെ ദൈവം അതിന്റെ ഭരണം ഏൽപ്പി​ക്കു​ന്നെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കി.+ 22  “എന്നാൽ, അദ്ദേഹ​ത്തി​ന്റെ മകനായ ബേൽശ​സ്സരേ, ഇതെല്ലാം അറിയാ​മാ​യി​രു​ന്നി​ട്ടും അങ്ങ്‌ ഹൃദയം താഴ്‌മ​യു​ള്ള​താ​ക്കി​യില്ല. 23  പകരം, സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ കർത്താ​വിന്‌ എതിരെ അങ്ങ്‌ സ്വയം ഉയർത്തി,+ ദൈവ​ഭ​വ​ന​ത്തി​ലെ പാത്രങ്ങൾ അങ്ങയുടെ സന്നിധി​യിൽ വരുത്തി​ച്ചു.+ അങ്ങും അങ്ങയുടെ പ്രധാ​നി​ക​ളും ഉപപത്‌നി​മാ​രും വെപ്പാ​ട്ടി​ക​ളും ആ പാത്ര​ങ്ങ​ളിൽ വീഞ്ഞു കുടിച്ചു. എന്നിട്ട്‌ സ്വർണം, വെള്ളി, ചെമ്പ്‌, ഇരുമ്പ്‌, തടി, കല്ല്‌ എന്നിവ​കൊ​ണ്ടുള്ള ദൈവ​ങ്ങളെ, ഒന്നും കാണാ​നോ കേൾക്കാ​നോ അറിയാ​നോ കഴിയാത്ത ദൈവ​ങ്ങളെ, നിങ്ങൾ സ്‌തു​തി​ച്ചു.+ പക്ഷേ, അങ്ങയുടെ ജീവന്റെമേലും+ അങ്ങ്‌ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളു​ടെ മേലും അധികാരമുള്ള* ദൈവത്തെ അങ്ങ്‌ മഹത്ത്വ​പ്പെ​ടു​ത്തി​യില്ല. 24  അതുകൊണ്ടാണ്‌ ദൈവം കൈ അയച്ചതും ഇത്‌ എഴുതി​ച്ച​തും.+ 25  എഴുതിയിരിക്കുന്നത്‌ ഇതാണ്‌: മെനേ, മെനേ, തെക്കേൽ, പർസീൻ. 26  “വാക്കു​ക​ളു​ടെ അർഥമോ: മെനേ എന്നാൽ, ദൈവം അങ്ങയുടെ രാജ്യ​ത്തി​ന്റെ നാളുകൾ എണ്ണി അതിന്‌ അന്തം വരുത്തി​യി​രി​ക്കു​ന്നു എന്നാണ്‌.+ 27  “തെക്കേൽ എന്നാൽ, അങ്ങയെ ത്രാസ്സിൽ തൂക്കി കുറവു​ള്ള​വ​നാ​യി കണ്ടിരി​ക്കു​ന്നു എന്നാണ്‌. 28  “പെരെസ്‌ എന്നാൽ, അങ്ങയുടെ രാജ്യം വിഭജി​ച്ച്‌ മേദ്യർക്കും പേർഷ്യ​ക്കാർക്കും കൊടു​ത്തി​രി​ക്കു​ന്നു എന്നും.”+ 29  തുടർന്ന്‌, ബേൽശ​സ്സ​രി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ അവർ ദാനി​യേ​ലി​നെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പി​ച്ചു; ദാനി​യേ​ലി​ന്റെ കഴുത്തിൽ സ്വർണ​മാല അണിയി​ച്ചു; ദാനി​യേൽ രാജ്യത്തെ മൂന്നാ​മ​നാ​യി വാഴും എന്നു വിളം​ബരം ചെയ്‌തു.+ 30  ആ രാത്രി​തന്നെ കൽദയ​രാ​ജാ​വായ ബേൽശസ്സർ കൊല്ല​പ്പെട്ടു.+ 31  രാജ്യം മേദ്യ​നായ ദാര്യാവേശിനു+ ലഭിച്ചു; അപ്പോൾ, ദാര്യാ​വേ​ശിന്‌ ഏകദേശം 62 വയസ്സു​ണ്ടാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “രാജാ​വി​ന്റെ ഭാവം മാറി.”
അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
അഥവാ “ആത്മാവുള്ള പ്രാപ്‌ത​നായ ഒരാൾ.”
അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
അക്ഷ. “ആത്മാവ്‌.”
അക്ഷ. “അങ്ങയുടെ ശ്വാസ​വും വഴിക​ളും കൈയി​ലുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം