ദാനി​യേൽ 12:1-13

12  “നിന്റെ ജനത്തി​നു​വേണ്ടി നിൽക്കുന്ന മഹാപ്രഭുവായ+ മീഖായേൽ*+ ആ സമയത്ത്‌ എഴു​ന്നേൽക്കും.* ഒരു ജനത ഉണ്ടായ​തു​മു​തൽ അതുവരെ ഉണ്ടായി​ട്ടി​ല്ലാത്ത കഷ്ടതയു​ടെ ഒരു കാലം അപ്പോ​ഴു​ണ്ടാ​കും. ആ സമയത്ത്‌ നിന്റെ ജനം, പുസ്‌ത​ക​ത്തിൽ പേര്‌ എഴുതി​ക്കാ​ണുന്ന എല്ലാവ​രും,+ രക്ഷപ്പെ​ടും.+  നിലത്തെ പൊടി​യിൽ ഉറങ്ങി​ക്കി​ട​ക്കുന്ന പലരും ഉണരും. അതെ, ചിലർ നിത്യ​ജീ​വ​നി​ലേ​ക്കും മറ്റുള്ളവർ അപമാ​ന​ത്തി​ലേ​ക്കും നിത്യ​നി​ന്ദ​യി​ലേ​ക്കും ഉണർന്നെ​ണീ​ക്കും.  “ഉൾക്കാ​ഴ്‌ച​യു​ള്ളവർ ആകാശ​വി​താ​നം​പോ​ലെ​യും, അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നവർ നക്ഷത്ര​ങ്ങൾപോ​ലെ​യും എന്നു​മെ​ന്നേ​ക്കും ഉജ്ജ്വല​മാ​യി പ്രകാ​ശി​ക്കും.  “നീയോ ദാനി​യേലേ, ഈ വാക്കുകൾ രഹസ്യ​മാ​യി സൂക്ഷി​ക്കുക, പുസ്‌തകം മുദ്ര വെക്കുക; അവസാ​ന​കാ​ലം​വരെ അത്‌ അങ്ങനെ ഇരിക്കട്ടെ.+ പലരും ഓടി​ന​ട​ക്കും;* ശരിയായ അറിവ്‌ സമൃദ്ധ​മാ​കും.”+  പിന്നെ, ദാനി​യേൽ എന്ന ഞാൻ നോക്കി​യ​പ്പോൾ മറ്റു രണ്ടു പേർ നിൽക്കു​ന്നതു കണ്ടു; ഒരാൾ നദിയു​ടെ ഇക്കരെ​യും മറ്റേയാൾ അക്കരെ​യും.+  നദിയുടെ വെള്ളത്തി​ന്മീ​തെ നിൽക്കുന്ന ലിനൻവ​സ്‌ത്ര​ധാ​രി​യായ മനുഷ്യനോട്‌+ അവരിൽ ഒരാൾ ചോദി​ച്ചു: “ഈ വിസ്‌മ​യ​കാ​ര്യ​ങ്ങൾ പൂർത്തി​യാ​കാൻ ഇനി എത്ര നാൾ എടുക്കും?”  അപ്പോൾ, നദിയി​ലെ വെള്ളത്തി​ന്മീ​തെ നിൽക്കുന്ന ലിനൻവ​സ്‌ത്ര​ധാ​രി​യായ മനുഷ്യൻ സംസാ​രി​ക്കു​ന്നതു ഞാൻ കേട്ടു. അദ്ദേഹം വല​ങ്കൈ​യും ഇട​ങ്കൈ​യും ആകാശ​ത്തേക്ക്‌ ഉയർത്തി എന്നെന്നും ജീവി​ച്ചി​രി​ക്കു​ന്ന​വ​നെ​ച്ചൊ​ല്ലി ഇങ്ങനെ സത്യം ചെയ്‌തു:+ “അതിനു നിശ്ചയിച്ച ഒരു കാലവും കാലങ്ങ​ളും അരക്കാലവും* എടുക്കും. വിശു​ദ്ധ​ജ​ന​ത്തി​ന്റെ ശക്തി തകർത്തു​ക​ഴി​ഞ്ഞാൽ ഉടൻ+ ഇക്കാര്യ​ങ്ങ​ളെ​ല്ലാം പൂർത്തി​യാ​കും.”  ഞാൻ ഇതൊക്കെ കേട്ടെ​ങ്കി​ലും എനിക്ക്‌ ഒന്നും മനസ്സി​ലാ​യില്ല.+ അതു​കൊണ്ട്‌, ഞാൻ ചോദി​ച്ചു: “എന്റെ യജമാ​നനേ, ഇതി​ന്റെ​യെ​ല്ലാം അവസാനം എന്താകും?”  അപ്പോൾ, അദ്ദേഹം പറഞ്ഞു: “ദാനി​യേലേ, പൊയ്‌ക്കൊ​ള്ളൂ. ഈ വാക്കുകൾ അവസാനകാലംവരെ+ മുദ്ര വെച്ച നിലയിൽ രഹസ്യ​മാ​യി സൂക്ഷി​ക്കേ​ണ്ട​താണ്‌. 10  പലരും അഴുക്കു നീക്കി തങ്ങളെ വെൺമ​യു​ള്ള​വ​രാ​ക്കും;+ അവർ ശുദ്ധി​യു​ള്ള​വ​രാ​കും. ദുഷ്ടന്മാ​രോ ദുഷ്ടത പ്രവർത്തി​ക്കും; ദുഷ്ടന്മാർക്കാർക്കും മനസ്സി​ലാ​കി​ല്ലെ​ങ്കി​ലും ഉൾക്കാ​ഴ്‌ച​യു​ള്ള​വർക്കു കാര്യം മനസ്സി​ലാ​കും.+ 11  “പതിവുസവിശേഷത* നീക്കം ചെയ്‌ത്‌,+ നാശം വിതയ്‌ക്കുന്ന മ്ലേച്ഛവ​സ്‌തു​വി​നെ പ്രതിഷ്‌ഠിക്കുന്നതുമുതൽ+ 1,290 ദിവസ​മു​ണ്ടാ​യി​രി​ക്കും. 12  “പ്രതീക്ഷയോടെ* കാത്തി​രുന്ന്‌ 1,335 ദിവസ​ത്തി​ന്റെ അവസാ​നം​വരെ എത്തുന്നവൻ സന്തുഷ്ടൻ. 13  “നീയോ അവസാ​നം​വരെ ഉറച്ചു​നിൽക്കുക. നീ വിശ്ര​മി​ക്കു​മെ​ങ്കി​ലും കാത്തി​രി​പ്പി​ന്റെ കാലം കഴിയു​മ്പോൾ നിന്റെ ഓഹരിക്കായി* നീ എഴു​ന്നേൽക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?”
അഥവാ “ഉദിക്കും.”
അഥവാ “അത്‌ (അതായത്‌, ആ പുസ്‌തകം) വിശദ​മാ​യി പരി​ശോ​ധി​ക്കും.”
അതായത്‌, മൂന്നര​ക്കാ​ലം.
അഥവാ “നിരന്ത​ര​ബലി.”
അഥവാ “അത്യാ​കാം​ക്ഷ​യോ​ടെ.”
അഥവാ “നിനക്കു നിയമി​ച്ചു​കി​ട്ടി​യി​ടത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം