ദാനി​യേൽ 10:1-21

10  പേർഷ്യൻ രാജാ​വായ കോ​രെ​ശി​ന്റെ വാഴ്‌ച​യു​ടെ മൂന്നാം വർഷം,+ ബേൽത്ത്‌ശസ്സർ എന്നു വിളി​ച്ചി​രുന്ന ദാനിയേലിന്‌+ ഒരു വെളി​പാ​ടു ലഭിച്ചു. സന്ദേശം സത്യമാ​യി​രു​ന്നു; വലി​യൊ​രു പോരാ​ട്ട​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അത്‌. ദാനി​യേ​ലി​നു സന്ദേശം മനസ്സി​ലാ​യി. കണ്ടതു നന്നായി ഗ്രഹി​ക്കാൻ ദാനി​യേ​ലി​നു സഹായം ലഭിച്ചു. 2  അക്കാലത്ത്‌, ദാനി​യേൽ എന്ന ഞാൻ മൂന്ന്‌ ആഴ്‌ച​ക്കാ​ലം ദുഃഖാ​ച​ര​ണ​ത്തി​ലാ​യി​രു​ന്നു.+ 3  വിശിഷ്ടവിഭവങ്ങളൊന്നും ഞാൻ കഴിച്ചില്ല, ഇറച്ചി​യോ വീഞ്ഞോ തൊട്ടില്ല, മൂന്ന്‌ ആഴ്‌ച​ക്കാ​ലം ദേഹത്ത്‌ എണ്ണ തേച്ചു​മില്ല. 4  ഒന്നാം മാസം 24-ാം ദിവസം. ഞാൻ ടൈഗ്രിസ്‌*+ മഹാന​ദി​യു​ടെ തീരത്താ​യി​രുന്ന സമയം. 5  ഞാൻ തല പൊക്കി നോക്കി​യ​പ്പോൾ അതാ, ലിനൻവ​സ്‌ത്രം ധരിച്ച ഒരാൾ!+ അദ്ദേഹ​ത്തി​ന്റെ അരയിൽ ഊഫാ​സി​ലെ സ്വർണം​കൊ​ണ്ടുള്ള അരപ്പട്ട​യു​ണ്ടാ​യി​രു​ന്നു. 6  അദ്ദേഹത്തിന്റെ ശരീരം പീതര​ത്‌നം​പോ​ലെ​യി​രു​ന്നു!+ മുഖത്തി​നു മിന്നൽപ്പി​ണ​രി​ന്റെ പ്രകാ​ശ​മാ​യി​രു​ന്നു! കണ്ണുകൾ തീപ്പന്തം​പോ​ലെ ജ്വലിച്ചു! കൈയും കാലും തേച്ചു​മി​നു​ക്കിയ ചെമ്പു​പോ​ലി​രു​ന്നു!+ ജനക്കൂ​ട്ട​ത്തി​ന്റെ ആരവം​പോ​ലി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ശബ്ദഗാം​ഭീ​ര്യം. 7  ദാനിയേൽ എന്ന ഞാൻ മാത്ര​മാ​ണു ദർശനം കണ്ടത്‌. എന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ അതു കണ്ടില്ല.+ എങ്കിലും വല്ലാ​ത്തൊ​രു പേടി അവരെ പിടി​കൂ​ടി; അവർ ഓടി​യൊ​ളി​ച്ചു. 8  അങ്ങനെ, ഞാൻ ഒറ്റയ്‌ക്കാ​യി. ഈ മഹാദർശനം കണ്ടപ്പോൾ എന്റെ ശക്തി മുഴുവൻ ചോർന്നു​പോ​യി, എന്റെ ചൈത​ന്യം നഷ്ടമായി. എനിക്ക്‌ ഒട്ടും ബലമി​ല്ലാ​താ​യി.+ 9  അപ്പോൾ, അദ്ദേഹം സംസാ​രി​ക്കു​ന്നതു ഞാൻ കേട്ടു. പക്ഷേ, അതു കേട്ട​പ്പോൾ ഞാൻ ഗാഢനി​ദ്ര​യി​ലാ​യി; നിലത്ത്‌ കമിഴ്‌ന്നു​കി​ടന്ന്‌ ഞാൻ ഉറങ്ങി.+ 10  അപ്പോൾ, ഒരു കൈ എന്നെ തൊട്ടു.+ അത്‌ എന്നെ കുലു​ക്കി​വി​ളി​ച്ച​പ്പോൾ ഞാൻ മുട്ടു​കു​ത്തി കൈകൾ ഊന്നി നിന്നു. 11  അപ്പോൾ, അദ്ദേഹം പറഞ്ഞു: “എത്രയും പ്രിയപ്പെട്ട* ദാനി​യേലേ,+ ഞാൻ പറയാൻപോ​കുന്ന കാര്യങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കണം. എഴു​ന്നേ​റ്റു​നിൽക്ക്‌! നിന്നെ വന്നുകാ​ണാ​നാണ്‌ എന്നെ അയച്ചത്‌.” അദ്ദേഹം ഇതു പറഞ്ഞ​പ്പോൾ ഞാൻ വിറച്ചു​വി​റച്ച്‌ എഴു​ന്നേ​റ്റു​നി​ന്നു. 12  അദ്ദേഹം എന്നോടു പറഞ്ഞു: “ദാനി​യേലേ, പേടി​ക്കേണ്ടാ.+ നീ ഗ്രാഹ്യം നേടാൻ മനസ്സു​വെച്ച്‌ നിന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ നിന്നെ​ത്തന്നെ താഴ്‌ത്തിയ ആദ്യദി​വ​സം​മു​തലേ നിന്റെ വാക്കുകൾ കേട്ടി​രി​ക്കു​ന്നു. നിന്റെ പ്രാർഥന നിമി​ത്ത​മാ​ണു ഞാൻ വന്നത്‌.+ 13  പക്ഷേ, പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ പ്രഭു+ 21 ദിവസം എന്നോട്‌ എതിർത്തു​നി​ന്നു. എന്നാൽ, പ്രധാനപ്രഭുക്കന്മാരിൽ* ഒരാളായ മീഖായേൽ*+ അപ്പോൾ എന്നെ സഹായി​ക്കാൻ വന്നു. ഞാനോ അവിടെ പേർഷ്യൻ രാജാ​ക്ക​ന്മാ​രു​ടെ അടുത്ത്‌ നിന്നു. 14  അവസാനനാളുകളിൽ നിന്റെ ജനത്തിന്‌ എന്തു സംഭവി​ക്കു​മെന്നു നിന്നെ അറിയി​ക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌.+ കാരണം, ആ ദിവ്യ​ദർശനം ഭാവി​യി​ലേ​ക്കു​ള്ള​താണ്‌.”+ 15  അദ്ദേഹം എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഞാൻ തല കുനിച്ചു; എനിക്കു മിണ്ടാൻ പറ്റാതാ​യി. 16  അപ്പോൾ, മനുഷ്യ​നെ​പ്പോ​ലി​രി​ക്കുന്ന ആൾ എന്റെ ചുണ്ടു​ക​ളിൽ തൊട്ടു.+ ഞാൻ വായ്‌ തുറന്ന്‌ എന്റെ മുന്നിൽ നിൽക്കുന്ന വ്യക്തി​യോ​ടു പറഞ്ഞു: “എന്റെ യജമാ​നനേ, ദിവ്യ​ദർശനം കാരണം ഞാൻ പേടി​ച്ചു​വി​റ​യ്‌ക്കു​ക​യാണ്‌. എനിക്ക്‌ ഒട്ടും ബലമില്ല.+ 17  പിന്നെ, ഈ ദാസൻ യജമാ​ന​നോട്‌ എങ്ങനെ സംസാ​രി​ക്കും?+ ഇപ്പോൾ എനിക്ക്‌ ഒട്ടും ബലമില്ല; എന്നിൽ ശ്വാസം​പോ​ലും ബാക്കി​യില്ല.”+ 18  മനുഷ്യനെപ്പോലിരിക്കുന്ന ആൾ എന്നെ വീണ്ടും തൊട്ട്‌ ബലപ്പെ​ടു​ത്തി.+ 19  എന്നിട്ട്‌, എന്നോടു പറഞ്ഞു: “വളരെ പ്രിയ​പ്പെ​ട്ട​വനേ,*+ പേടി​ക്കേണ്ടാ.+ നിനക്കു സമാധാ​ന​മു​ണ്ടാ​കട്ടെ.+ ധൈര്യ​മാ​യി​രി​ക്കൂ! നീ ധൈര്യ​മാ​യി​രി​ക്കൂ!” അദ്ദേഹം എന്നോടു സംസാ​രി​ച്ച​പ്പോൾ എനിക്കു ബലം കിട്ടി. ഞാൻ പറഞ്ഞു: “എന്റെ യജമാ​നനേ, പറഞ്ഞാ​ലും; അങ്ങ്‌ എന്നെ ബലപ്പെ​ടു​ത്തി​യ​ല്ലോ.” 20  അപ്പോൾ, അദ്ദേഹം പറഞ്ഞു: “ഞാൻ വന്നത്‌ എന്തിനാ​ണെന്നു നിനക്ക്‌ അറിയാ​മോ? ഞാൻ ഇപ്പോൾ പേർഷ്യൻ പ്രഭു​വി​നോ​ടു പോരാ​ടാൻ തിരി​ച്ചു​പോ​കും.+ ഞാൻ പോകു​മ്പോൾ ഗ്രീസി​ന്റെ പ്രഭു വരും. 21  എങ്കിലും, സത്യലി​ഖി​ത​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കാര്യങ്ങൾ ഞാൻ നിനക്കു പറഞ്ഞു​ത​രാം. നിങ്ങളു​ടെ പ്രഭുവായ+ മീഖായേലല്ലാതെ+ ഇക്കാര്യ​ങ്ങ​ളിൽ എനിക്ക്‌ ഇത്ര നല്ല പിന്തുണ തരുന്ന മറ്റാരു​മില്ല.

അടിക്കുറിപ്പുകള്‍

അക്ഷ. “ഹിദ്ദേക്കൽ.”
അഥവാ “വളരെ വിലപ്പെട്ട.”
അർഥം: “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?”
അഥവാ “ഒന്നാം​നി​ര​പ്ര​ഭു​ക്ക​ന്മാ​രിൽ.”
അഥവാ “വളരെ വില​പ്പെ​ട്ട​വനേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം