തീത്തോ​സിന്‌ എഴുതിയ കത്ത്‌ 3:1-15

3  ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട്‌+ അനുസ​രണം കാണി​ക്കാ​നും എല്ലാ സത്‌പ്ര​വൃ​ത്തി​ക്കും ഒരുങ്ങി​യി​രി​ക്കാ​നും  ആരെക്കുറിച്ചും മോശ​മാ​യി സംസാ​രി​ക്കാ​തി​രി​ക്കാ​നും വഴക്കാ​ളി​ക​ളാ​കാ​തെ വിട്ടു​വീഴ്‌ച ചെയ്യുന്നവരായി*+ എല്ലാ മനുഷ്യരോ​ടും നല്ല സൗമ്യത കാണിക്കാനും+ അവരെ തുടർന്നും ഓർമി​പ്പി​ക്കണം.  കാരണം ഒരു കാലത്ത്‌ നമ്മളും വിവേ​ക​മി​ല്ലാ​ത്ത​വ​രും അനുസ​ര​ണംകെ​ട്ട​വ​രും വഴി​തെ​റ്റി​ക്കപ്പെ​ട്ട​വ​രും പല തരം മോഹ​ങ്ങൾക്കും ജീവി​ത​സു​ഖ​ങ്ങൾക്കും അടിമ​ക​ളും പരസ്‌പരം വെറുത്ത്‌ വഷളത്ത​ത്തി​ലും അസൂയ​യി​ലും കാലം കഴിച്ച​വ​രും അറയ്‌ക്കപ്പെ​ട്ട​വ​രും ആയിരു​ന്ന​ല്ലോ.  എന്നാൽ നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ ദയയും+ മനുഷ്യരോ​ടുള്ള സ്‌നേ​ഹ​വും വെളിപ്പെ​ട്ടപ്പോൾ  (അതു നമ്മൾ എന്തെങ്കി​ലും നീതിപ്ര​വൃ​ത്തി​കൾ ചെയ്‌തി​ട്ടല്ല,+ ദൈവ​ത്തി​നു നമ്മളോ​ടു കരുണ തോന്നി​യി​ട്ടാണ്‌.)+ നമുക്കു ജീവൻ കിട്ടാ​നാ​യി നമ്മളെ കഴുകുകയും+ പരിശുദ്ധാത്മാവിനെ* ഉപയോ​ഗിച്ച്‌ പുതുക്കുകയും+ ചെയ്‌ത്‌ ദൈവം നമ്മളെ രക്ഷിച്ചു.  നമ്മുടെ രക്ഷകനായ യേശുക്രി​സ്‌തു​വി​ലൂ​ടെ ദൈവം ഈ ആത്മാവി​നെ നമ്മുടെ മേൽ സമൃദ്ധമായി* ചൊരി​ഞ്ഞു.+  ദൈവത്തിന്റെ അനർഹ​ദ​യ​യാൽ നമ്മൾ നീതി​മാ​ന്മാർ എന്നു പ്രഖ്യാപിക്കപ്പെട്ടതിനു+ ശേഷം നിത്യ​ജീ​വന്റെ പ്രത്യാശയനുസരിച്ച്‌+ അവകാശികളാകാൻവേണ്ടിയാണു+ ദൈവം അതു ചെയ്‌തത്‌.  ഇതു വിശ്വാ​സയോ​ഗ്യ​മായ വാക്കു​ക​ളാണ്‌. ദൈവത്തെ വിശ്വ​സി​ച്ചി​രി​ക്കു​ന്നവർ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ മനസ്സു കേന്ദ്രീ​ക​രി​ച്ചു​നി​റു​ത്താൻ നീ എപ്പോ​ഴും ഇക്കാര്യ​ങ്ങൾ ഊന്നി​പ്പ​റ​യ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. ഇതെല്ലാം മനുഷ്യർക്കു പ്രയോ​ജനം ചെയ്യുന്ന ഉത്തമകാ​ര്യ​ങ്ങ​ളാണ്‌.  ബുദ്ധിശൂന്യമായ തർക്കങ്ങ​ളും വംശാ​വ​ലി​ക​ളു​ടെ വിശക​ല​ന​ങ്ങ​ളും വാദ​പ്ര​തി​വാ​ദ​ങ്ങ​ളും നിയമത്തെച്ചൊല്ലിയുള്ള* വഴക്കു​ക​ളും ഒഴിവാ​ക്കുക. കാരണം ഇതെല്ലാം ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത വ്യർഥ​കാ​ര്യ​ങ്ങ​ളാണ്‌.+ 10  സഭയിൽ തെറ്റായ ഉപദേശം പ്രചരിപ്പിക്കുന്നയാൾക്ക്‌+ ഒരു പ്രാവ​ശ്യം താക്കീതു* കൊടു​ക്കുക. രണ്ടാമത്‌ ഒന്നുകൂ​ടെ താക്കീതു കൊടുത്തിട്ടും+ കൂട്ടാ​ക്കു​ന്നില്ലെ​ങ്കിൽ അയാളെ തീർത്തും ഒഴിവാ​ക്കുക.+ 11  അയാൾ നേർവഴി വിട്ട്‌ പാപത്തിൽ നടക്കു​ന്ന​വ​നും അങ്ങനെ തനിക്കു​തന്നെ ശിക്ഷ വിധി​ച്ച​വ​നും ആണല്ലോ. 12  ഞാൻ അർത്തെ​മാ​സിനെ​യോ തിഹിക്കൊസിനെയോ+ നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​മ്പോൾ നീ എങ്ങനെയെ​ങ്കി​ലും നിക്കൊപ്പൊ​ലി​യിൽ എന്റെ അടുത്ത്‌ എത്താൻ നോക്കണം. ഞാൻ മഞ്ഞുകാ​ലം ചെലവ​ഴി​ക്കു​ന്നത്‌ അവി​ടെ​യാ​യി​രി​ക്കും. 13  നിയമത്തിൽ നല്ല പാണ്ഡി​ത്യ​മുള്ള സേനാ​സി​നും അപ്പൊല്ലോ​സി​നും യാത്ര​യിൽ ഒന്നിനും ഒരു കുറവ്‌ വരാതി​രി​ക്കാൻ നിന്നെ​ക്കൊ​ണ്ട്‌ പറ്റുന്നതെ​ല്ലാം ചെയ്‌തുകൊ​ടു​ക്കണം.+ 14  ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ ആളുക​ളും പഠി​ക്കേ​ണ്ട​താണ്‌. അപ്പോൾ അടിയ​ന്തി​ര​മാ​യി സഹായം വേണ്ടവർക്കെ​ല്ലാം സഹായം ചെയ്‌തുകൊടുക്കാൻ+ അവർക്കു കഴിയും. അങ്ങനെയെ​ങ്കിൽ അവർ ഫലം കായ്‌ക്കാ​ത്ത​വ​രാ​യിപ്പോ​കില്ല.+ 15  എന്റെകൂടെയുള്ള എല്ലാവ​രും നിന്നെ സ്‌നേ​ഹാന്വേ​ഷ​ണങ്ങൾ അറിയി​ക്കു​ന്നു. ഞങ്ങളെ സ്‌നേ​ഹി​ക്കുന്ന എല്ലാ വിശ്വാ​സി​കളെ​യും എന്റെ അന്വേ​ഷണം അറിയി​ക്കുക. അനർഹദയ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അടിക്കുറിപ്പുകള്‍

അഥവാ “ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി; വഴക്കമു​ള്ള​വ​രാ​യി.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അഥവാ “ഉദാര​മാ​യി.”
പദാവലി കാണുക.
അഥവാ “മുന്നറി​യി​പ്പ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം