എസ്ര 3:1-13

3  ഏഴാം മാസമായപ്പോൾ+ ഇസ്രായേ​ല്യരെ​ല്ലാം അവരവ​രു​ടെ നഗരങ്ങ​ളിൽനിന്ന്‌ ഏകമനസ്സോ​ടെ യരുശലേ​മിൽ കൂടി​വന്നു.  ദൈവപുരുഷനായ മോശ​യു​ടെ നിയമത്തിൽ* എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ദഹനബ​ലി​കൾ അർപ്പി​ക്കാ​നാ​യി,+ യഹോ​സാ​ദാ​ക്കി​ന്റെ മകൻ യേശുവയും+ സഹപുരോ​ഹി​ത​ന്മാ​രും ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ സഹോ​ദ​ര​ന്മാ​രും ചേർന്ന്‌ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ യാഗപീ​ഠം പണിതു.  ചുറ്റുമുള്ള ദേശങ്ങ​ളി​ലെ ആളുകളെ പേടി​യു​ണ്ടാ​യി​രുന്നെ​ങ്കി​ലും അവർ യാഗപീ​ഠം അതു മുമ്പു​ണ്ടാ​യി​രുന്ന സ്ഥാനത്തു​തന്നെ സ്ഥാപിച്ചു.+ എന്നിട്ട്‌ അതിൽ രാവിലെ​യും വൈകുന്നേ​ര​വും യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട ദഹനബ​ലി​കൾ അർപ്പി​ച്ചു​തു​ടങ്ങി.+  അതിനു ശേഷം, എഴുതി​യി​രി​ക്കു​ന്ന​തുപോലെ​തന്നെ അവർ കൂടാരോത്സവം* ആഘോ​ഷി​ച്ചു.+ ഓരോ ദിവസ​വും അർപ്പിക്കേണ്ടിയിരുന്നത്രയും+ ദഹനബ​ലി​കൾ അവർ കൃത്യ​മാ​യി അർപ്പിച്ചു.  പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പി​ക്കേണ്ട യാഗങ്ങ​ളും യഹോ​വ​യു​ടെ വിശു​ദ്ധ​മായ ഉത്സവകാലങ്ങളിൽ+ അർപ്പി​ക്കേണ്ട യാഗങ്ങ​ളും യഹോ​വ​യ്‌ക്കു ജനം സ്വമന​സ്സാ​ലെ കൊണ്ടു​വന്ന കാഴ്‌ചകളും+ അർപ്പിച്ചു.  യഹോവയുടെ ആലയത്തി​ന്‌ അടിസ്ഥാ​ന​മി​ട്ടി​രു​ന്നില്ലെ​ങ്കി​ലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോ​വ​യ്‌ക്കു ദഹനബ​ലി​കൾ അർപ്പി​ച്ചു​തു​ടങ്ങി.  അവർ കല്ലുവെട്ടുകാർക്കും+ ശില്‌പികൾക്കും+ പണം കൊടു​ത്തു. കൂടാതെ പേർഷ്യൻ രാജാ​വായ കോരെശ്‌+ അനുമതി നൽകി​യി​രു​ന്ന​ത​നു​സ​രിച്ച്‌ ലബാ​നോ​നിൽനിന്ന്‌ കടൽമാർഗം യോപ്പയിലേക്കു+ ദേവദാ​രു​ത്തടി കൊണ്ടു​വ​രു​ന്ന​തിന്‌ അവർ സീദോ​ന്യർക്കും സോർദേ​ശ​ക്കാർക്കും ഭക്ഷണപാ​നീ​യ​ങ്ങ​ളും എണ്ണയും കൊടു​ത്തു.  അവർ യരുശലേ​മി​ലെ ദൈവ​ഭ​വ​ന​ത്തിൽ എത്തിയ​തി​ന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേ​ലി​ന്റെ മകൻ സെരു​ബ്ബാബേ​ലും യഹോ​സാ​ദാ​ക്കി​ന്റെ മകൻ യേശു​വ​യും അവരുടെ മറ്റു സഹോ​ദ​ര​ന്മാ​രും, അതായത്‌ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​ത​രാ​യി യരുശലേ​മിൽ എത്തിയ എല്ലാവ​രും,+ ചേർന്ന്‌ നിർമാ​ണം തുടങ്ങി. 20 വയസ്സും അതിനു മുകളി​ലും പ്രായ​മുള്ള ലേവ്യരെ അവർ യഹോ​വ​യു​ടെ ഭവനത്തി​ന്റെ നിർമാ​ണ​ത്തി​നു മേൽനോ​ട്ട​ക്കാ​രാ​യി നിയമി​ച്ചു.  അങ്ങനെ യേശു​വ​യും ആൺമക്ക​ളും യേശു​വ​യു​ടെ സഹോ​ദ​ര​ന്മാ​രും യഹൂദ​യു​ടെ മക്കളായ കദ്‌മിയേ​ലും ആൺമക്ക​ളും ചേർന്ന്‌ ദൈവ​ഭ​വ​ന​ത്തി​ന്റെ പണികൾ ചെയ്‌തി​രു​ന്ന​വർക്കു മേൽനോ​ട്ടം വഹിച്ചു. ലേവ്യ​രായ ഹെനാ​ദാ​ദി​ന്റെ ആൺമക്കളും+ അവരുടെ ആൺമക്ക​ളും അവരുടെ സഹോ​ദ​ര​ന്മാ​രും അവരോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 10  പണിക്കാർ യഹോ​വ​യു​ടെ ആലയത്തി​ന്‌ അടിസ്ഥാനമിട്ട+ സമയത്ത്‌, ഇസ്രായേൽരാ​ജാ​വായ ദാവീദ്‌ നിർദേ​ശി​ച്ചി​രു​ന്ന​തുപോ​ലെ യഹോ​വയെ സ്‌തു​തി​ക്കാൻ, ഔദ്യോ​ഗി​ക​വ​സ്‌ത്രം അണിഞ്ഞ പുരോ​ഹി​ത​ന്മാർ കാഹളങ്ങളുമായും+ ആസാഫി​ന്റെ വംശത്തിൽപ്പെട്ട ലേവ്യർ ഇലത്താ​ള​ങ്ങ​ളു​മാ​യും മുന്നോ​ട്ടു വന്നു.+ 11  “ദൈവം നല്ലവന​ല്ലോ; ഇസ്രായേ​ലിനോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌”+ എന്നു പാടു​ക​യും ഏറ്റുപാടുകയും+ ചെയ്‌തു​കൊ​ണ്ട്‌ അവർ ദൈവ​മായ യഹോ​വയെ സ്‌തു​തിച്ച്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു. യഹോ​വ​യു​ടെ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ട​തുകൊണ്ട്‌ ജനം മുഴുവൻ ഉച്ചത്തിൽ ആർത്തു​വി​ളിച്ച്‌ യഹോ​വയെ സ്‌തു​തി​ച്ചു. 12  ഭവനത്തിന്‌ അടിസ്ഥാ​ന​മി​ടു​ന്നതു കണ്ടപ്പോൾ, മുമ്പു​ണ്ടാ​യി​രുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത്‌ സന്തോ​ഷിച്ച്‌ ആർത്തു​വി​ളി​ച്ചു.+ 13  അതുകൊണ്ട്‌ കരച്ചി​ലി​ന്റെ സ്വരവും ആർത്തു​വി​ളി​ക്കു​ന്ന​തി​ന്റെ സ്വരവും വേർതി​രി​ച്ച​റി​യാൻ ജനത്തിനു കഴിഞ്ഞില്ല. അങ്ങു ദൂരെ​വരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തി​ലാ​ണു ജനം ആർത്തു​വി​ളി​ച്ചത്‌.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളു​ടെ ഉത്സവം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം