എസ്ഥേർ 7:1-10

7  അങ്ങനെ, രാജാ​വും ഹാമാനും+ എസ്ഥേർ രാജ്ഞി ഒരുക്കിയ വിരു​ന്നി​നു ചെന്നു.  രണ്ടാം ദിവസത്തെ വീഞ്ഞു​സ​ത്‌കാ​രവേ​ള​യിൽ രാജാവ്‌ വീണ്ടും എസ്ഥേറിനോ​ടു ചോദി​ച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു നിന്റെ അപേക്ഷ? അതു നിനക്കു കിട്ടി​യി​രി​ക്കും! എന്താണു നിന്റെ അഭ്യർഥന? രാജ്യ​ത്തി​ന്റെ പകുതി​യാ​യാ​ലും അതു തന്നിരി​ക്കും!”+  അപ്പോൾ എസ്ഥേർ രാജ്ഞി പറഞ്ഞു: “രാജാ​വിന്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ, അങ്ങയ്‌ക്കു തിരു​വു​ള്ളമെ​ങ്കിൽ, എന്റെ ജീവൻ രക്ഷി​ക്കേ​ണമേ എന്നാണ്‌ എന്റെ അപേക്ഷ. എന്റെ ജനത്തെ+ രക്ഷിക്ക​ണമെ​ന്നാണ്‌ എന്റെ അഭ്യർഥന.  കാരണം ഞങ്ങളെ, അതായത്‌ എന്നെയും എന്റെ ജനത്തെ​യും, കൊന്നു​മു​ടിച്ച്‌ നിശ്ശേഷം സംഹരിക്കാൻ+ വിറ്റു​ക​ള​ഞ്ഞി​രി​ക്കു​ന്ന​ല്ലോ.+ ഞങ്ങളെ വെറും അടിമ​ക​ളാ​യി വിറ്റി​രുന്നെ​ങ്കിൽപ്പോ​ലും ഞാൻ മൗനം പാലി​ക്കു​മാ​യി​രു​ന്നു. പക്ഷേ ഈ വിപത്ത്‌ രാജാ​വി​നു ദോഷം ചെയ്യും. അതു​കൊ​ണ്ടു​തന്നെ ഇതു സംഭവി​ച്ചു​കൂ​ടാ.”  അപ്പോൾ അഹശ്വേ​രശ്‌ രാജാവ്‌ എസ്ഥേർ രാജ്ഞിയോ​ടു ചോദി​ച്ചു: “ആരാണ്‌ അയാൾ? ഇങ്ങനെയൊ​രു കാര്യം ചെയ്യാൻ ധൈര്യപ്പെ​ട്ടവൻ എവിടെ?”  അപ്പോൾ എസ്ഥേർ, “ആ എതിരാ​ളി​യും ശത്രു​വും ദുഷ്ടനായ ഈ ഹാമാ​നാണ്‌” എന്നു പറഞ്ഞു. രാജാ​വിന്റെ​യും രാജ്ഞി​യുടെ​യും മുന്നിൽ ഹാമാൻ പേടി​ച്ചു​വി​റച്ചു.  രാജാവാകട്ടെ ഉഗ്ര​കോ​പത്തോ​ടെ എഴു​ന്നേറ്റ്‌ വീഞ്ഞു​സ​ത്‌കാ​ര​ശാ​ല​യിൽനിന്ന്‌ കൊട്ടാരോ​ദ്യാ​ന​ത്തിലേക്കു പോയി. പക്ഷേ, രാജാവ്‌ ഉറപ്പാ​യും തന്നെ ശിക്ഷി​ക്കുമെന്നു മനസ്സി​ലാ​ക്കിയ ഹാമാൻ ജീവനു​വേണ്ടി എസ്ഥേറിനോ​ടു യാചി​ക്കാൻ അവി​ടെ​നിന്ന്‌ എഴു​ന്നേറ്റു.  കൊട്ടാരോദ്യാനത്തിൽനിന്ന്‌ വീഞ്ഞു​സ​ത്‌കാ​ര​ശാ​ല​യിലേക്കു മടങ്ങിവന്ന രാജാവ്‌ കണ്ടതു ഹാമാൻ എസ്ഥേറിനോ​ടു യാചി​ച്ചുകൊണ്ട്‌ എസ്ഥേർ ഇരിക്കുന്ന മഞ്ചത്തി​ലേക്കു വീണു​കി​ട​ക്കു​ന്ന​താണ്‌. അപ്പോൾ രാജാവ്‌, “എന്റെ സ്വന്തം ഭവനത്തിൽവെച്ച്‌ ഇവൻ രാജ്ഞിയെ ബലാത്സം​ഗം ചെയ്യാ​നും നോക്കു​ന്നോ” എന്ന്‌ ആക്രോ​ശി​ച്ചു. രാജാ​വി​ന്റെ വായിൽനി​ന്ന്‌ ഈ വാക്കുകൾ പുറപ്പെട്ട ഉടനെ അവർ ഹാമാന്റെ മുഖം മൂടി.  രാജാവിന്റെ കൊട്ടാരോദ്യോ​ഗ​സ്ഥ​ന്മാ​രിൽ ഒരാളായ ഹർബോന+ അപ്പോൾ പറഞ്ഞു: “രാജാ​വി​ന്റെ ജീവൻ രക്ഷിച്ച+ മൊർദെഖായിയെ+ തൂക്കാൻവേണ്ടി ഹാമാൻ ഉണ്ടാക്കിയ 50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം അയാളു​ടെ വീട്ടിൽ നിൽപ്പു​ണ്ട്‌.” അപ്പോൾ രാജാവ്‌, “അയാളെ അതിൽ തൂക്കൂ” എന്നു പറഞ്ഞു. 10  അങ്ങനെ അവർ ഹാമാനെ, അയാൾ മൊർദെ​ഖാ​യി​ക്കുവേണ്ടി ഒരുക്കിയ സ്‌തം​ഭ​ത്തിൽത്തന്നെ തൂക്കി. അതോടെ രാജാ​വി​ന്റെ ഉഗ്ര​കോ​പം അടങ്ങി.

അടിക്കുറിപ്പുകള്‍

ഏകദേശം 22.3 മീ. (73 അടി). അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം