എസ്ഥേർ 4:1-17

4  നടന്ന​തൊ​ക്കെ അറിഞ്ഞപ്പോൾ+ മൊർദെഖായി+ വസ്‌ത്രം വലിച്ചു​കീ​റി വിലാ​പ​വ​സ്‌ത്രം ധരിച്ച്‌, ദേഹത്തു ചാരം വാരി​യിട്ട്‌, അതിദുഃ​ഖത്തോ​ടെ പൊട്ടി​ക്ക​ര​ഞ്ഞുകൊണ്ട്‌ നഗരമ​ധ്യ​ത്തിലേക്കു ചെന്നു.  രാജകൊട്ടാരത്തിന്റെ കവാടം​വരെയേ മൊർദെ​ഖാ​യി ചെന്നുള്ളൂ; കാരണം വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ആരും രാജാ​വി​ന്റെ കവാട​ത്തി​നു​ള്ളിൽ പ്രവേ​ശി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു.  രാജകല്‌പനയും തീരു​മാ​ന​വും എത്തി​ച്ചേർന്ന സംസ്ഥാനങ്ങളിലെല്ലാം+ ജൂതന്മാർ വലിയ സങ്കടത്തി​ലാ​യി; അവർ ഉപവസിച്ച്‌+ കരഞ്ഞ്‌ വിലപി​ച്ചു. പലരും വിലാ​പ​വ​സ്‌ത്രം വിരിച്ച്‌ അതിൽ ചാരം വാരി​യിട്ട്‌ കിടന്നു.+  എസ്ഥേറിന്റെ പരിചാ​രി​ക​മാ​രും ഷണ്ഡന്മാരും* വന്ന്‌ ഇക്കാര്യം അറിയി​ച്ചപ്പോൾ രാജ്ഞി ആകെ ദുഃഖ​ത്തി​ലാ​യി. എസ്ഥേർ മൊർദെ​ഖാ​യിക്ക്‌, വിലാ​പ​വ​സ്‌ത്രം മാറ്റി പകരം ധരിക്കാ​നുള്ള വസ്‌ത്രങ്ങൾ കൊടു​ത്തു​വി​ട്ടു. പക്ഷേ മൊർദെ​ഖാ​യി അതു വാങ്ങി​യില്ല.  അപ്പോൾ എസ്ഥേർ, രാജാ​വി​ന്റെ ഷണ്ഡന്മാ​രിൽ ഒരാളും തന്റെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി രാജാവ്‌ നിയമി​ച്ച​വ​നും ആയ ഹഥാക്കി​നെ വിളി​പ്പി​ച്ചു. ഇതി​ന്റെയൊ​ക്കെ അർഥ​മെന്തെ​ന്നും എന്താണു സംഭവി​ക്കു​ന്നതെ​ന്നും മൊർദെ​ഖാ​യിയോ​ടു ചോദി​ച്ച​റി​യാൻ എസ്ഥേർ അയാ​ളോ​ടു കല്‌പി​ച്ചു.  അങ്ങനെ ഹഥാക്ക്‌ രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തി​നു മുന്നിൽ നഗരത്തി​ലെ പൊതുസ്ഥലത്ത്‌* മൊർദെ​ഖാ​യി​യു​ടെ അടുത്ത്‌ ചെന്നു.  തനിക്കു സംഭവിച്ച എല്ലാ കാര്യ​ങ്ങളെ​ക്കു​റി​ച്ചും ജൂതന്മാ​രെ കൊന്നുമുടിക്കുന്നതിനുവേണ്ടി+ രാജാ​വി​ന്റെ ഖജനാ​വിലേക്കു കൊടു​ക്കാമെന്നു ഹാമാൻ വാഗ്‌ദാ​നം ചെയ്‌ത കൃത്യ​മായ തുകയെക്കുറിച്ചും+ മൊർദെ​ഖാ​യി അയാ​ളോ​ടു പറഞ്ഞു.  ജൂതന്മാരെ ഇല്ലായ്‌മ ചെയ്യാൻ എഴുതി​യു​ണ്ടാ​ക്കി ശൂശനിൽ* പ്രസി​ദ്ധപ്പെ​ടു​ത്തിയ കല്‌പനയുടെ+ ഒരു പകർപ്പും മൊർദെ​ഖാ​യി അയാൾക്കു കൊടു​ത്തു. അത്‌ എസ്ഥേറി​നെ കാണിച്ച്‌ കാര്യങ്ങൾ വിശദീ​ക​രി​ക്കാൻ മൊർദെ​ഖാ​യി ഹഥാക്കി​നോ​ട്‌ ആവശ്യ​പ്പെട്ടു.+ രാജസ​ന്നി​ധി​യിൽ നേരിട്ട്‌ ചെന്ന്‌ പ്രീതി​ക്കാ​യി യാചി​ക്കാ​നും സ്വന്തം ജനത്തി​നുവേണ്ടി രാജാ​വിനോട്‌ അപേക്ഷി​ക്കാ​നും എസ്ഥേറിനോ​ടു പറയണമെ​ന്നും മൊർദെ​ഖാ​യി നിർദേ​ശി​ച്ചു.  ഹഥാക്ക്‌ ചെന്ന്‌ മൊർദെ​ഖാ​യി പറഞ്ഞത്‌ എസ്ഥേറി​നെ അറിയി​ച്ചു. 10  അപ്പോൾ, മൊർദെഖായിയോട്‌+ ഇങ്ങനെ പറയാൻ എസ്ഥേർ ഹഥാക്കിനോ​ടു പറഞ്ഞു: 11  “ക്ഷണിക്കപ്പെ​ടാ​തെ ഒരു പുരു​ഷ​നോ സ്‌ത്രീ​യോ രാജസ​ന്നി​ധി​യി​ലുള്ള അകത്തെ അങ്കണത്തിൽ പ്രവേ​ശി​ച്ചാൽ,+ നിയമം ഒന്നേ ഉള്ളൂ: അയാളെ വധിക്കണം; രാജാവ്‌ പൊൻചെ​ങ്കോൽ അയാളു​ടെ നേരെ നീട്ടി​യാൽ മാത്രമേ അയാൾ ജീവി​ച്ചി​രി​ക്കൂ.+ ഇക്കാര്യ​ങ്ങൾ രാജാ​വി​ന്റെ എല്ലാ ഭൃത്യ​ന്മാർക്കും രാജാ​വി​ന്റെ സംസ്ഥാ​ന​ങ്ങ​ളി​ലുള്ള ജനത്തി​നും അറിയാ​വു​ന്ന​താണ്‌. എന്നെയാണെ​ങ്കിൽ 30 ദിവസ​ത്തേക്കു രാജാ​വി​ന്റെ അടുത്ത്‌ ചെല്ലാൻ വിളി​ച്ചി​ട്ടു​മില്ല.” 12  എസ്ഥേറിന്റെ വാക്കുകൾ മൊർദെ​ഖാ​യി​യെ അറിയി​ച്ചപ്പോൾ 13  ഇങ്ങനെ മറുപടി പറയാൻ മൊർദെ​ഖാ​യി പറഞ്ഞു: “നീ രാജ​കൊ​ട്ടാ​ര​ത്തി​ലാ​യ​തുകൊണ്ട്‌ മറ്റെല്ലാ ജൂതന്മാരെ​ക്കാ​ളും സുരക്ഷി​ത​യാണെന്നു കരു​തേണ്ടാ. 14  നീ ഈ സമയത്ത്‌ മൗനം പാലി​ച്ചാൽ ജൂതന്മാർക്ക്‌ ആശ്വാ​സ​വും മോച​ന​വും മറ്റൊരു ഉറവിൽനി​ന്ന്‌ വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറി​യാം, ഈ രാജ്ഞീ​പ​ദ​ത്തിലേക്കു നീ വന്നതു​തന്നെ ഇങ്ങനെയൊ​രു സമയത്തി​നുവേ​ണ്ടി​യാണെ​ങ്കി​ലോ?”+ 15  അപ്പോൾ മൊർദെ​ഖാ​യിയോട്‌ ഇങ്ങനെ മറുപടി പറയാൻ എസ്ഥേർ പറഞ്ഞു: 16  “പോയി ശൂശനി​ലുള്ള എല്ലാ ജൂതന്മാരെ​യും കൂട്ടി​വ​രു​ത്തി എനിക്കു​വേണ്ടി ഉപവസി​ക്കുക.+ മൂന്നു ദിവസം+ രാവും പകലും തിന്നു​ക​യോ കുടി​ക്കു​ക​യോ അരുത്‌. ഞാനും എന്റെ പരിചാ​രി​ക​മാ​രുടെ​കൂ​ടെ ഉപവസി​ക്കും. നിയമ​വി​രു​ദ്ധ​മാണെ​ങ്കി​ലും ഞാൻ രാജാ​വി​ന്റെ അടുത്ത്‌ ചെല്ലും. ഞാൻ നശിക്കുന്നെ​ങ്കിൽ നശിക്കട്ടെ.” 17  അങ്ങനെ മൊർദെ​ഖാ​യി പോയി എസ്ഥേർ നിർദേ​ശി​ച്ച​തുപോലെയെ​ല്ലാം ചെയ്‌തു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”
അഥവാ “സൂസയിൽ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം