എസ്ഥേർ 2:1-23

2  ഈ സംഭവ​ങ്ങൾക്കു ശേഷം അഹശ്വേ​രശ്‌ രാജാവിന്റെ+ ഉഗ്ര​കോ​പം അടങ്ങി​യപ്പോൾ രാജാവ്‌ വസ്ഥി ചെയ്‌തതിനെയും+ വസ്ഥി​ക്കെ​തി​രെ എടുത്ത തീരു​മാ​നത്തെ​യും കുറിച്ച്‌ ഓർത്തു.+  അപ്പോൾ രാജാ​വി​ന്റെ അടുത്ത പരിചാ​രകർ പറഞ്ഞു: “രാജാ​വി​നുവേണ്ടി സുന്ദരി​ക​ളായ യുവക​ന്യ​ക​മാ​രെ അന്വേ​ഷി​ക്കണം.  ശൂശൻ* കോട്ടയിലെ* അന്തഃപുരത്തിലേക്കു* സുന്ദരി​ക​ളായ എല്ലാ യുവക​ന്യ​ക​മാരെ​യും കൊണ്ടു​വ​രു​ന്ന​തി​നു രാജാ​വി​ന്റെ സാമ്രാ​ജ്യ​ത്തി​ലുള്ള സംസ്ഥാ​ന​ങ്ങ​ളിലെ​ല്ലാം രാജാവ്‌ ഉദ്യോ​ഗ​സ്ഥരെ നിയമി​ച്ചാ​ലും.+ രാജാ​വി​ന്റെ ഷണ്ഡനും* സ്‌ത്രീ​ക​ളു​ടെ രക്ഷാധി​കാ​രി​യും ആയ ഹേഗായിയുടെ+ ചുമത​ല​യിൽ അവരെ ഏൽപ്പിച്ച്‌ അവർക്കു സൗന്ദര്യ​പ​രി​ച​രണം കൊടു​ക്കണം.*  രാജാവിന്‌ ഏറ്റവും ഇഷ്ടമാ​കുന്ന പെൺകു​ട്ടി വസ്ഥിക്കു പകരം രാജ്ഞി​യാ​യി​രി​ക്കട്ടെ.”+ ഈ നിർദേശം രാജാ​വി​നു ബോധി​ച്ചു; രാജാവ്‌ അങ്ങനെ​തന്നെ ചെയ്‌തു.  ശൂശൻ+ കോട്ട​യിൽ മൊർദെ​ഖാ​യി എന്നു പേരുള്ള ഒരു ജൂതനു​ണ്ടാ​യി​രു​ന്നു; മൊർദെഖായി+ ബന്യാമീൻഗോത്രക്കാരനായ+ കീശിന്റെ മകനായ ശിമെ​യി​യു​ടെ മകനായ യായീ​രി​ന്റെ മകനാ​യി​രു​ന്നു.  ബാബിലോണിലെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ യഹൂദാ​രാ​ജാ​വായ യഖൊന്യയുടെകൂടെ*+ യരുശലേ​മിൽനിന്ന്‌ ബന്ദിക​ളാ​യി പിടി​ച്ചുകൊ​ണ്ടുപോയ ജനത്തോടൊ​പ്പം മൊർദെ​ഖാ​യി​യു​മു​ണ്ടാ​യി​രു​ന്നു.  അദ്ദേഹം പിതൃ​സഹോ​ദ​രന്റെ മകളായ ഹദസ്സ* എന്ന എസ്ഥേറിന്റെ+ രക്ഷാകർത്താ​വാ​യി​രു​ന്നു. കാരണം എസ്ഥേറി​ന്‌ അപ്പനും അമ്മയും ഉണ്ടായി​രു​ന്നില്ല. അതിസു​ന്ദ​രി​യും ആകാര​ഭം​ഗി​യു​ള്ള​വ​ളും ആയിരു​ന്നു അവൾ; എസ്ഥേറി​ന്റെ അമ്മയപ്പ​ന്മാർ മരിച്ചതോ​ടെ മൊർദെ​ഖാ​യി അവളെ മകളായി സ്വീക​രി​ച്ച​താണ്‌.  രാജാവിന്റെ വാക്കും രാജാ​വി​ന്റെ നിയമ​വും പ്രസി​ദ്ധ​മാ​ക്കി ധാരാളം യുവതി​കളെ ശൂശൻ കോട്ട​യിൽ ഹേഗാ​യി​യു​ടെ ചുമത​ല​യിൽ ഏൽപ്പി​ക്കാൻ കൊണ്ടു​വന്നു.+ അക്കൂട്ട​ത്തിൽ എസ്ഥേറിനെ​യും രാജ​കൊ​ട്ടാ​ര​ത്തിലേക്കു കൊണ്ടു​ചെന്ന്‌ സ്‌ത്രീ​ക​ളു​ടെ രക്ഷാധി​കാ​രി​യായ ഹേഗാ​യി​യു​ടെ ചുമത​ല​യിൽ ഏൽപ്പിച്ചു.  ഹേഗായിക്ക്‌ ഈ പെൺകു​ട്ടി​യെ ഇഷ്ടമായി. അവൾ ഹേഗാ​യി​യു​ടെ പ്രീതി* നേടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ പെട്ടെ​ന്നു​തന്നെ ഹേഗായി അവളുടെ സൗന്ദര്യപരിചരണത്തിനും*+ പ്രത്യേ​ക​ഭ​ക്ഷ​ണ​ത്തി​നും വേണ്ട ഏർപ്പാ​ടു​കൾ ചെയ്‌തു. കൂടാതെ, രാജഗൃ​ഹ​ത്തിൽനിന്ന്‌ പ്രത്യേ​കം തിര​ഞ്ഞെ​ടുത്ത ഏഴു യുവതി​കളെ തോഴി​മാ​രാ​യി നിയമി​ച്ചു. എന്നിട്ട്‌, എസ്ഥേറിനെ​യും ആ യുവപ​രി​ചാ​രി​ക​മാരെ​യും അന്തഃപു​ര​ത്തി​ലെ ഏറ്റവും നല്ല സ്ഥലത്തേക്കു മാറ്റി. 10  എസ്ഥേർ സ്വന്തം ജനത്തെ​ക്കു​റി​ച്ചോ ബന്ധുക്കളെ​ക്കു​റി​ച്ചോ ഒന്നും വെളിപ്പെ​ടു​ത്തി​യില്ല;+ ഇക്കാര്യം ആരോ​ടും പറയരു​തെന്നു മൊർദെഖായി+ നിർദേ​ശി​ച്ചി​രു​ന്നു.+ 11  എസ്ഥേറിന്റെ ക്ഷേമം അറിയാ​നും എസ്ഥേറി​ന്‌ എന്തു സംഭവി​ക്കുന്നെന്നു മനസ്സി​ലാ​ക്കാ​നും വേണ്ടി മൊർദെ​ഖാ​യി ദിവസ​വും അന്തഃപു​ര​ത്തി​ന്റെ അങ്കണത്തി​നു മുന്നി​ലൂ​ടെ നടക്കു​മാ​യി​രു​ന്നു. 12  സ്‌ത്രീകൾക്കുവേണ്ടി നിർദേ​ശി​ച്ചി​രുന്ന 12 മാസത്തെ പരിച​രണം പൂർത്തി​യാ​യ​തി​നു ശേഷമാ​ണ്‌ ഓരോ പെൺകു​ട്ടി​ക്കും അഹശ്വേ​രശ്‌ രാജാ​വി​ന്റെ അടുത്ത്‌ ചെല്ലാൻ ഊഴം വന്നിരു​ന്നത്‌; കാരണം, ആറു മാസം മീറയെണ്ണയും+ ആറു മാസം സുഗന്ധതൈലവും*+ വ്യത്യ​സ്‌ത​തരം സൗന്ദര്യ​പ​രി​ച​ര​ണലേ​പ​നി​ക​ളും ഉപയോഗിച്ച്‌* അവർ സൗന്ദര്യ​പ​രി​ച​രണം നടത്തണ​മാ​യി​രു​ന്നു. 13  അതിനു ശേഷം, ഓരോ​രു​ത്തർക്കും രാജാ​വി​ന്റെ അടുത്ത്‌ ചെല്ലാ​നാ​കു​മാ​യി​രു​ന്നു. അന്തഃപു​ര​ത്തിൽനിന്ന്‌ രാജഗൃ​ഹ​ത്തിലേക്കു പോകുന്ന സമയത്ത്‌ ഓരോ പെൺകു​ട്ടി​യും ചോദി​ക്കു​ന്നതെ​ന്തും അവൾക്കു കൊടു​ക്കു​ക​യും ചെയ്‌തി​രു​ന്നു. 14  വൈകുന്നേരം അവൾ അകത്തേക്കു പോകും; രാവിലെ രാജാ​വി​ന്റെ ഷണ്ഡനും ഉപപത്‌നിമാരുടെ* രക്ഷാധി​കാ​രി​യും ആയ ശയസ്‌ഗസിന്റെ+ ചുമത​ല​യി​ലുള്ള രണ്ടാമത്തെ അന്തഃപു​ര​ത്തിലേക്കു മടങ്ങും. രാജാ​വിന്‌ ഏതെങ്കി​ലും പെൺകു​ട്ടിയോ​ടു പ്രത്യേ​ക​മായ ഒരു ഇഷ്ടം തോന്നി​യിട്ട്‌ അവളെ പേരെ​ടു​ത്തു​പ​റഞ്ഞ്‌ വിളി​പ്പി​ച്ചാ​ല​ല്ലാ​തെ അവൾ വീണ്ടും രാജാ​വി​ന്റെ അടുത്ത്‌ പോകി​ല്ലാ​യി​രു​ന്നു.+ 15  മൊർദെഖായിയുടെ വളർത്തു​മ​ക​ളായ എസ്ഥേറി​ന്‌,+ അതായത്‌ അദ്ദേഹ​ത്തി​ന്റെ പിതൃ​സഹോ​ദ​ര​നായ അബീഹ​യി​ലി​ന്റെ മകൾക്ക്‌, രാജാ​വി​ന്റെ അടുത്ത്‌ പോകാൻ ഊഴം വന്നു. രാജാ​വി​ന്റെ ഷണ്ഡനും സ്‌ത്രീ​ക​ളു​ടെ രക്ഷാധി​കാ​രി​യും ആയ ഹേഗായി ശുപാർശ ചെയ്‌ത​ത​ല്ലാ​തെ മറ്റൊ​ന്നും എസ്ഥേർ ആവശ്യപ്പെ​ട്ടില്ല. (തന്നെ കാണു​ന്ന​വ​രുടെയെ​ല്ലാം പ്രീതി എസ്ഥേർ നേടിക്കൊ​ണ്ടി​രു​ന്നു.) 16  അഹശ്വേരശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ഏഴാം വർഷം+ പത്താം മാസം, അതായത്‌ തേബത്ത്‌* മാസം, എസ്ഥേറി​നെ രാജ​കൊ​ട്ടാ​ര​ത്തിൽ രാജാ​വി​ന്റെ അടുത്ത്‌ കൊണ്ടുപോ​യി. 17  രാജാവിനു മറ്റെല്ലാ സ്‌ത്രീ​കളെ​ക്കാ​ളും എസ്ഥേറിനോ​ടു സ്‌നേഹം തോന്നി. എസ്ഥേർ മറ്റ്‌ ഏതൊരു കന്യകയെ​ക്കാ​ളും രാജാ​വി​ന്റെ പ്രീതി​യും അംഗീകാരവും* നേടി. അതു​കൊണ്ട്‌ രാജാവ്‌ എസ്ഥേറി​നെ രാജകീയശിരോവസ്‌ത്രം* അണിയി​ച്ച്‌ വസ്ഥിക്കു പകരം രാജ്ഞി​യാ​ക്കി.+ 18  എസ്ഥേറിന്റെ ബഹുമാ​നാർഥം രാജാവ്‌ സകല പ്രഭു​ക്ക​ന്മാർക്കും ഭൃത്യ​ന്മാർക്കും വേണ്ടി അതിഗം​ഭീ​ര​മായ ഒരു വിരുന്നു നടത്തി. പിന്നെ, രാജാവ്‌ സംസ്ഥാ​ന​ങ്ങൾക്ക്‌ ഒരു പൊതു​മാപ്പ്‌ പ്രഖ്യാ​പി​ച്ചു. രാജാ​വി​ന്റെ നിലയ്‌ക്കു ചേർന്ന വിധം ഉദാര​മാ​യി സമ്മാന​ങ്ങ​ളും കൊടു​ത്തു. 19  രണ്ടാം തവണ കന്യകമാരെ*+ കൊണ്ടു​വ​ന്നപ്പോൾ മൊർദെ​ഖാ​യി രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിൽ ഇരിക്കു​ക​യാ​യി​രു​ന്നു. 20  മൊർദെഖായി നിർദേ​ശി​ച്ച​തുപോലെ​തന്നെ എസ്ഥേർ സ്വന്തം ബന്ധുക്കളെ​യോ ജനത്തെ​യോ കുറിച്ച്‌ ഒന്നും വെളിപ്പെ​ടു​ത്തി​യില്ല;+ മൊർദെ​ഖാ​യി​യു​ടെ സംരക്ഷ​ണ​ത്തി​ലാ​യി​രുന്ന കാല​ത്തെ​ന്നപോ​ലെ എസ്ഥേർ തുടർന്നും മൊർദെ​ഖാ​യി പറയു​ന്നതെ​ല്ലാം ചെയ്‌തുപോ​ന്നു.+ 21  അക്കാലത്ത്‌ മൊർദെ​ഖാ​യി രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിൽ ഇരിക്കു​മ്പോൾ കൊട്ടാ​ര​ത്തി​ലെ ഉദ്യോ​ഗ​സ്ഥ​ന്മാ​രും വാതിൽക്കാ​വൽക്കാ​രും ആയ ബിഗ്‌ധാ​നും തേരെ​ശും കുപി​ത​രാ​യി അഹശ്വേ​രശ്‌ രാജാ​വി​നെ വകവരുത്താൻ* ഗൂഢാലോ​ചന നടത്തി. 22  ഇക്കാര്യം അറിഞ്ഞ മൊർദെ​ഖാ​യി പെട്ടെ​ന്നു​തന്നെ വിവരം എസ്ഥേർ രാജ്ഞിയോ​ടു പറഞ്ഞു. എസ്ഥേറാ​കട്ടെ അക്കാര്യം മൊർദെ​ഖാ​യി​യു​ടെ പേരിൽ* രാജാ​വി​നെ അറിയി​ച്ചു. 23  അന്വേഷണം നടത്തി​യപ്പോൾ കാര്യം സത്യമാ​ണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെ​യും സ്‌തം​ഭ​ത്തിൽ തൂക്കി; ഇതെല്ലാം രാജസ​ന്നി​ധി​യിൽവെച്ച്‌ അക്കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തിവെ​ക്കു​ക​യും ചെയ്‌തു.+

അടിക്കുറിപ്പുകള്‍

അഥവാ “സൂസ.”
അഥവാ “കൊട്ടാ​ര​ത്തി​ലെ.”
അതായത്‌, സ്‌ത്രീ​കൾ താമസി​ക്കുന്ന സ്ഥലം.
പദാവലി കാണുക.
അഥവാ “ഉഴിച്ചിൽ നടത്തണം.”
2രാജ 24:8-ൽ യഹോ​യാ​ഖീൻ എന്നു വിളി​ച്ചി​രി​ക്കു​ന്നു.
അർഥം: “മിർട്ടൽ മരം.”
അഥവാ “അചഞ്ചല​സ്‌നേഹം.”
അഥവാ “ഉഴിച്ചി​ലി​നും.”
അഥവാ “സുഗന്ധ​ക്ക​റ​യും.”
അഥവാ “സുഗന്ധ​തൈ​ല​വും സ്‌ത്രീ​കൾക്കുള്ള ഉഴിച്ചി​ലും കൊണ്ട്‌.”
പദാവലി കാണുക.
അനു. ബി15 കാണുക.
അഥവാ “അചഞ്ചല​സ്‌നേ​ഹ​വും.”
അഥവാ “രാജകീ​യ​ത​ല​പ്പാ​വ്‌.”
അഥവാ “യുവതി​കളെ.”
അക്ഷ. “രാജാ​വി​ന്റെ മേൽ കൈവ​യ്‌ക്കാൻ.”
അഥവാ “മൊർദെ​ഖാ​യി​ക്കു​വേണ്ടി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം