ഉൽപത്തി 48:1-22

48  “അപ്പന്റെ ആരോ​ഗ്യം വല്ലാതെ ക്ഷയിച്ചി​രി​ക്കു​ന്നു” എന്നു പിന്നീട്‌ യോ​സേ​ഫി​നു വിവരം കിട്ടി. ഉടനെ യോ​സേഫ്‌ രണ്ട്‌ ആൺമക്കളെ​യും—അതായത്‌ മനശ്ശെയെ​യും എഫ്രയീ​മിനെ​യും—കൂട്ടി യാക്കോ​ബി​ന്റെ അടു​ത്തേക്കു പോയി.+  “ഇതാ, യോ​സേഫ്‌ കാണാൻ വന്നിരി​ക്കു​ന്നു” എന്നു യാക്കോ​ബി​നു വിവരം ലഭിച്ചു. അപ്പോൾ ഇസ്രാ​യേൽ ശക്തി സംഭരി​ച്ച്‌ കിടക്ക​യിൽ എഴു​ന്നേ​റ്റി​രു​ന്നു.  യാക്കോബ്‌ യോ​സേ​ഫിനോ​ടു പറഞ്ഞു: “സർവശ​ക്ത​നായ ദൈവം കനാൻ ദേശത്തെ ലുസിൽവെച്ച്‌ എനിക്കു പ്രത്യ​ക്ഷ​നാ​യി, എന്നെ അനു​ഗ്ര​ഹി​ച്ചു.+  ദൈവം എന്നോടു പറഞ്ഞു: ‘ഇതാ, ഞാൻ നിന്നെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​യി വർധി​പ്പി​ക്കു​ന്നു! നിന്നെ ഞാൻ ജനതക​ളു​ടെ ഒരു സഭയാക്കി മാറ്റുകയും+ നിനക്കു ശേഷം നിന്റെ സന്തതിക്ക്‌* ഈ ദേശം ദീർഘ​കാ​ലത്തേക്ക്‌ ഒരു അവകാ​ശ​മാ​യി കൊടു​ക്കു​ക​യും ചെയ്യും.’+  ഞാൻ ഈജി​പ്‌തിൽ നിന്റെ അടുത്ത്‌ വരുന്ന​തി​നു മുമ്പ്‌ ഇവിടെ ഈജി​പ്‌ത്‌ ദേശത്ത്‌ നിനക്ക്‌ ഉണ്ടായ രണ്ട്‌ ആൺമക്കൾ ഇനിമു​തൽ എന്റെ മക്കളാ​യി​രി​ക്കും.+ രൂബേ​നും ശിമെയോനും+ എന്നപോ​ലെ എഫ്രയീ​മും മനശ്ശെ​യും എന്റേതാ​യി​രി​ക്കും.  എന്നാൽ അവർക്കു ശേഷം നിനക്കു പിറക്കുന്ന മക്കൾ നിന്റേ​തു​തന്നെ​യാ​യി​രി​ക്കും. തങ്ങൾക്കു ലഭിക്കുന്ന അവകാ​ശ​ത്തിൽ അവർ അവരുടെ സഹോ​ദ​ര​ന്മാ​രു​ടെ പേരിൽ അറിയപ്പെ​ടും.+  ഞാൻ പണ്ട്‌ പദ്ദനിൽനി​ന്ന്‌ വരു​മ്പോൾ റാഹേൽ കനാൻ ദേശത്ത്‌ എന്റെ അരികിൽവെച്ച്‌ മരിച്ചു.+ എഫ്രാത്തയിൽ+ എത്താൻ പിന്നെ​യും കുറെ ദൂരം പോക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ അവളെ എഫ്രാ​ത്ത​യ്‌ക്കുള്ള, അതായത്‌ ബേത്ത്‌ലെഹെ​മിലേ​ക്കുള്ള,+ വഴിക്ക​രി​കെ അടക്കം ചെയ്‌തു.”  യോസേഫിന്റെ മക്കളെ കണ്ടപ്പോൾ ഇസ്രാ​യേൽ ചോദി​ച്ചു: “ഇവർ ആരാണ്‌?”  യോസേഫ്‌ അപ്പനോ​ട്‌, “ഈ സ്ഥലത്ത്‌ ദൈവം എനിക്കു നൽകിയ ആൺമക്ക​ളാണ്‌ ഇവർ”+ എന്നു പറഞ്ഞു. അപ്പോൾ യാക്കോ​ബ്‌, “അവരെ എന്റെ അടുത്ത്‌ കൊണ്ടു​വരൂ, ഞാൻ അവരെ അനു​ഗ്ര​ഹി​ക്കട്ടെ”+ എന്നു പറഞ്ഞു. 10  പ്രായംചെന്നതിനാൽ ഇസ്രായേ​ലി​ന്റെ കാഴ്‌ച തീരെ മങ്ങിയി​രു​ന്നു, ഒന്നും കാണാ​നാ​കു​മാ​യി​രു​ന്നില്ല. അങ്ങനെ യോ​സേഫ്‌ അവരെ യാക്കോ​ബി​ന്റെ അടു​ത്തേക്കു കൊണ്ടു​വന്നു. യാക്കോ​ബ്‌ അവരെ ചുംബി​ച്ച്‌ മാറോ​ട​ണച്ചു. 11  അപ്പോൾ ഇസ്രാ​യേൽ യോ​സേ​ഫിനോ​ടു പറഞ്ഞു: “നിന്റെ മുഖം കാണാൻ കഴിയു​മെന്നു ഞാൻ കരുതി​യതല്ല.+ പക്ഷേ ഇപ്പോൾ ഇതാ, നിന്റെ സന്തതി​കളെ​ക്കൂ​ടി കാണാൻ ദൈവം എന്നെ അനുവ​ദി​ച്ചി​രി​ക്കു​ന്നു.” 12  പിന്നെ യോ​സേഫ്‌ അവരെ ഇസ്രായേ​ലി​ന്റെ അരികെനിന്ന്‌* മാറ്റി​യിട്ട്‌ മുഖം നിലത്ത്‌ മുട്ടുന്ന വിധം കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു. 13  യോസേഫ്‌ അവരെ രണ്ടു പേരെ​യും, എഫ്രയീമിനെ+ വലതു​കൈകൊണ്ട്‌ ഇസ്രായേ​ലി​ന്റെ ഇടതു​വ​ശത്തേ​ക്കും മനശ്ശെയെ+ ഇടതു​കൈകൊണ്ട്‌ ഇസ്രായേ​ലി​ന്റെ വലതു​വ​ശത്തേ​ക്കും, ചേർത്തു​നി​റു​ത്തി. 14  എഫ്രയീം ഇളയവ​നാ​യി​രു​ന്നി​ട്ടും ഇസ്രാ​യേൽ വലതു​കൈ എഫ്രയീ​മി​ന്റെ തലയി​ലാ​ണു വെച്ചത്‌. ഇസ്രാ​യേൽ ഇടതു​കൈ മനശ്ശെ​യു​ടെ തലയിൽ വെച്ചു. മനശ്ശെ മൂത്ത മകനായിരുന്നെങ്കിലും+ മനഃപൂർവം ഇസ്രാ​യേൽ കൈകൾ ഇങ്ങനെ വെക്കു​ക​യാ​യി​രു​ന്നു. 15  പിന്നെ യോ​സേ​ഫി​നെ അനു​ഗ്ര​ഹി​ച്ചുകൊണ്ട്‌ ഇസ്രാ​യേൽ പറഞ്ഞു:+ “എന്റെ പിതാ​ക്ക​ന്മാ​രായ അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും ആരുടെ മുമ്പാകെ നടന്നോ ആ സത്യ​ദൈവം,+ഞാൻ ജനിച്ച അന്നുമു​തൽ ഇന്നോളം ഒരു ഇടയ​നെപ്പോ​ലെ എന്നെ വഴിന​യിച്ച സത്യ​ദൈവം,+ 16  എല്ലാ ആപത്തു​ക​ളിൽനി​ന്നും എന്നെ രക്ഷിച്ച ദൈവ​ദൂ​തൻ,+ ഈ കുട്ടി​കളെ അനു​ഗ്ര​ഹി​ക്കട്ടെ.+ ഇവർ എന്റെ നാമത്തി​ലും എന്റെ പിതാ​ക്ക​ന്മാ​രായ അബ്രാ​ഹാ​മിന്റെ​യും യിസ്‌ഹാ​ക്കിന്റെ​യും നാമത്തി​ലും അറിയപ്പെ​ടട്ടെ,ഇവർ ഭൂമി​യിൽ അസംഖ്യ​മാ​യി വർധി​ക്കട്ടെ.”+ 17  അപ്പൻ വലതു​കൈ എഫ്രയീ​മി​ന്റെ തലയിൽ വെച്ചതു യോ​സേ​ഫിന്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ യോ​സേഫ്‌ അപ്പന്റെ കൈ എഫ്രയീ​മി​ന്റെ തലയിൽനി​ന്ന്‌ എടുത്ത്‌ മനശ്ശെ​യു​ടെ തലയി​ലേക്കു മാറ്റാൻ ശ്രമിച്ചു. 18  യോസേഫ്‌ അപ്പനോ​ടു പറഞ്ഞു: “അപ്പാ, അങ്ങനെയല്ല. ഇവനാണു മൂത്ത മകൻ.+ വലതു​കൈ ഇവന്റെ തലയിൽ വെച്ചാ​ലും.” 19  എന്നാൽ അതിനു സമ്മതി​ക്കാ​തെ അപ്പൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “എനിക്ക്‌ അറിയാം മകനേ, എനിക്ക്‌ അറിയാം. അവനും ഒരു ജനസമൂ​ഹ​മാ​കും; അവനും മഹാനാ​യി​ത്തീ​രും. പക്ഷേ അവന്റെ അനിയൻ അവനെ​ക്കാൾ മഹാനാ​കും.+ അവന്റെ സന്തതി കുറെ ജനതക​ളു​ടെ എണ്ണത്തിനു തുല്യ​മാ​കും.”+ 20  അന്ന്‌ ഇസ്രാ​യേൽ അവരെ അനുഗ്രഹിച്ചുകൊണ്ട്‌+ ഇങ്ങനെ പറഞ്ഞു: “അനു​ഗ്ര​ഹി​ക്കുമ്പോൾ ഇസ്രായേ​ല്യർ നിന്റെ പേര്‌ ഉച്ചരി​ക്കട്ടെ,‘ദൈവം നിങ്ങളെ എഫ്രയീ​മിനെ​യും മനശ്ശെയെ​യും പോ​ലെ​യാ​ക്കട്ടെ’ എന്നു പറയട്ടെ.” ഇങ്ങനെ, അവരെ അനു​ഗ്ര​ഹി​ച്ചപ്പോൾ ഇസ്രാ​യേൽ എപ്പോ​ഴും എഫ്രയീ​മി​നെ മനശ്ശെക്കു മുമ്പനാ​ക്കി. 21  പിന്നെ ഇസ്രാ​യേൽ യോ​സേ​ഫിനോ​ടു പറഞ്ഞു: “ഞാൻ ഇതാ മരിക്കു​ന്നു.+ പക്ഷേ ദൈവം ഇനിയുള്ള കാലത്തും നിങ്ങ​ളോടൊ​പ്പ​മി​രി​ക്കും; നിങ്ങളു​ടെ പൂർവി​ക​രു​ടെ ദേശ​ത്തേക്കു നിങ്ങളെ തിരികെ കൊണ്ടുപോ​കു​ക​യും ചെയ്യും.+ 22  എന്റെ വാളും വില്ലും കൊണ്ട്‌ ഞാൻ അമോ​ര്യ​രു​ടെ കൈയിൽനി​ന്ന്‌ പിടിച്ചെ​ടുത്ത ദേശം വിഭാ​ഗി​ക്കുമ്പോൾ നിന്റെ സഹോ​ദ​ര​ന്മാർക്കു കൊടു​ക്കു​ന്ന​തിനെ​ക്കാൾ ഒരു ഓഹരി* ഞാൻ നിനക്ക്‌ അധികം തരുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തിന്‌.”
അക്ഷ. “കാൽമു​ട്ടു​ക​ളു​ടെ അരി​കെ​നിന്ന്‌.”
അഥവാ “ചെരിഞ്ഞ ഒരു പ്രദേശം.” അക്ഷ. “ഒരു ചുമൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം