ഉൽപത്തി 41:1-57

41  രണ്ടു വർഷം കഴിയാ​റാ​യപ്പോൾ ഫറവോൻ ഒരു സ്വപ്‌നം കണ്ടു.+ സ്വപ്‌ന​ത്തിൽ ഫറവോൻ നൈൽ നദിയു​ടെ തീരത്ത്‌ നിൽക്കു​ക​യാ​യി​രു​ന്നു.  അപ്പോൾ അതാ, കാണാൻ ഭംഗി​യുള്ള, കൊഴുത്ത ഏഴു പശുക്കൾ നദിയിൽനി​ന്ന്‌ കയറി​വ​രു​ന്നു. അവ നദിക്ക​ര​യിൽ മേഞ്ഞുകൊ​ണ്ടി​രു​ന്നു.+  അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ്‌ വിരൂ​പ​മായ ഏഴു പശുക്കൾകൂ​ടി നൈൽ നദിയിൽനി​ന്ന്‌ കയറി​വന്നു. അവ നൈലി​ന്റെ തീരത്ത്‌ നിന്നി​രുന്ന കൊഴുത്ത പശുക്ക​ളു​ടെ അരികിൽ വന്ന്‌ നിന്നു.  മെലിഞ്ഞ്‌ വിരൂ​പ​മായ പശുക്കൾ രൂപഭം​ഗി​യുള്ള, കൊഴുത്ത ഏഴു പശുക്കളെ തിന്നു​ക​ളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു.  ഫറവോൻ വീണ്ടും ഉറക്കമാ​യി; രണ്ടാമ​തും ഒരു സ്വപ്‌നം കണ്ടു. ഒരു തണ്ടിൽ പുഷ്ടി​യുള്ള, മേന്മ​യേ​റിയ ഏഴു കതിരു​കൾ വിളഞ്ഞു​വ​രു​ന്നു.+  അവയ്‌ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടി​ക്ക​രിഞ്ഞ, ശുഷ്‌കിച്ച ഏഴു കതിരു​കൾ വളർന്നു​വന്നു.  ശുഷ്‌കിച്ച ഏഴു കതിരു​കൾ പുഷ്ടി​യുള്ള, മേന്മ​യേ​റിയ ഏഴു കതിരു​കളെ വിഴു​ങ്ങി​ക്ക​ളഞ്ഞു. അപ്പോൾ ഫറവോൻ ഉറക്കമു​ണർന്നു; അതൊരു സ്വപ്‌ന​മാ​യി​രുന്നെന്നു മനസ്സി​ലാ​യി.  എന്നാൽ നേരം വെളു​ത്തപ്പോൾ ഫറവോ​ന്റെ മനസ്സ്‌ ആകെ അസ്വസ്ഥ​മാ​യി. ഫറവോൻ ഈജി​പ്‌തി​ലെ എല്ലാ മന്ത്രവാ​ദി​കളെ​യും ജ്ഞാനി​കളെ​യും വിളി​പ്പിച്ച്‌ സ്വപ്‌നങ്ങൾ അവരോ​ടു വിവരി​ച്ചു. പക്ഷേ അവ വ്യാഖ്യാ​നി​ച്ചുകൊ​ടു​ക്കാൻ ആർക്കും കഴിഞ്ഞില്ല.  അപ്പോൾ പാനപാത്ര​വാ​ഹ​ക​രു​ടെ പ്രമാണി ഫറവോനോ​ടു പറഞ്ഞു: “ഇന്നു ഞാൻ എന്റെ പാപങ്ങൾ ഏറ്റുപ​റ​യട്ടെ! 10  അങ്ങ്‌ ഒരിക്കൽ അങ്ങയുടെ ദാസന്മാരോ​ടു കോപി​ച്ചു. അങ്ങ്‌ ഞങ്ങളെ, എന്നെയും അപ്പക്കാ​രു​ടെ പ്രമാ​ണിയെ​യും, കാവൽക്കാ​രു​ടെ മേധാ​വി​യു​ടെ ഭവനത്തി​ലുള്ള ജയിലിൽ ഏൽപ്പിച്ചു.+ 11  അവിടെവെച്ച്‌ ഞങ്ങൾ രണ്ടും ഒരു രാത്രി​തന്നെ ഓരോ സ്വപ്‌നം കണ്ടു. ഓരോ​ന്നി​നും അതി​ന്റേ​തായ വ്യാഖ്യാ​ന​മു​ണ്ടാ​യി​രു​ന്നു.+ 12  കാവൽക്കാരുടെ മേധാ​വി​യു​ടെ ദാസനായ ഒരു എബ്രായയുവാവ്‌+ അവിടെ ഞങ്ങളോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഞങ്ങളുടെ സ്വപ്‌നങ്ങൾ അവനോ​ടു വിവരിച്ചപ്പോൾ+ ഓരോ​ന്നിന്റെ​യും അർഥം അവൻ ഞങ്ങൾക്കു വ്യാഖ്യാ​നി​ച്ചു​തന്നു. 13  അവൻ ഞങ്ങളോ​ടു വ്യാഖ്യാ​നി​ച്ച​തുപോലെ​തന്നെ സംഭവി​ച്ചു. എന്നെ അങ്ങ്‌ തിരികെ നിയമി​ച്ചു; അയാളെ തൂക്കി​ലേറ്റി.”+ 14  അപ്പോൾ ഫറവോൻ യോ​സേ​ഫി​നുവേണ്ടി ആളയച്ചു.+ അവർ യോ​സേ​ഫി​നെ പെട്ടെ​ന്നു​തന്നെ തടവറയിൽനിന്ന്‌* കൊണ്ടു​വന്നു.+ യോ​സേഫ്‌ ക്ഷൗരം ചെയ്‌ത്‌ വസ്‌ത്രം മാറി ഫറവോ​ന്റെ സന്നിധി​യിൽ ചെന്നു. 15  അപ്പോൾ ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “ഞാൻ ഒരു സ്വപ്‌നം കണ്ടു. പക്ഷേ അതു വ്യാഖ്യാ​നി​ക്കാൻ ആർക്കും കഴിയു​ന്നില്ല. ഒരു സ്വപ്‌നം വിവരി​ച്ചു​ത​ന്നാൽ അതു വ്യാഖ്യാ​നി​ക്കാൻ നിനക്കു കഴിയു​മെന്നു ഞാൻ കേട്ടി​രി​ക്കു​ന്നു.”+ 16  അപ്പോൾ യോ​സേഫ്‌ ഫറവോനോ​ടു പറഞ്ഞു: “ഞാൻ ആരുമല്ല! ദൈവം ഫറവോ​നെ ശുഭക​ര​മായ ഒരു സന്ദേശം അറിയി​ക്കും.”+ 17  ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “സ്വപ്‌ന​ത്തിൽ ഞാൻ അവിടെ നൈൽ നദിയു​ടെ തീരത്ത്‌ നിൽക്കു​ക​യാ​യി​രു​ന്നു. 18  അപ്പോൾ രൂപഭം​ഗി​യുള്ള, കൊഴുത്ത ഏഴു പശുക്കൾ നൈൽ നദിയിൽനി​ന്ന്‌ കയറി​വന്നു. അവ നദിക്ക​ര​യിൽ മേഞ്ഞുകൊ​ണ്ടി​രു​ന്നു.+ 19  അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ്‌ ശോഷി​ച്ച്‌ വിരൂ​പ​മായ ഏഴു പശുക്കൾകൂ​ടി കയറി​വന്നു. അത്രയും വിരൂ​പ​മായ പശുക്കളെ ഈജി​പ്‌ത്‌ ദേശത്ത്‌ എവി​ടെ​യും ഞാൻ കണ്ടിട്ടില്ല. 20  മെലിഞ്ഞ്‌ എല്ലും തോലും ആയ പശുക്കൾ കൊഴുത്ത ഏഴു പശുക്കളെ തിന്നു​ക​ളഞ്ഞു. 21  എന്നാൽ അവ ആ പശുക്കളെ തിന്നതാ​യി ആർക്കും തോന്നു​മാ​യി​രു​ന്നില്ല. കാരണം അവയുടെ രൂപം മുമ്പ​ത്തെപ്പോലെ​തന്നെ മോശ​മാ​യി​രു​ന്നു. അപ്പോൾ ഞാൻ ഉണർന്നു. 22  “അതിനു ശേഷം ഞാൻ മറ്റൊരു സ്വപ്‌നം കണ്ടു. ഒരു തണ്ടിൽ പുഷ്ടി​യുള്ള, മേന്മ​യേ​റിയ ഏഴു കതിരു​കൾ വിളഞ്ഞു​വ​രു​ന്നു.+ 23  അവയ്‌ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടി​ക്ക​രിഞ്ഞ, ഉണങ്ങി ശുഷ്‌കിച്ച ഏഴു കതിരു​കൾകൂ​ടി വളർന്നു​വന്നു. 24  ശുഷ്‌കിച്ച ഏഴു കതിരു​കൾ മേന്മ​യേ​റിയ ഏഴു കതിരു​കളെ വിഴു​ങ്ങി​ക്ക​ളഞ്ഞു. ഞാൻ ഇതെക്കു​റിച്ച്‌ മന്ത്രവാദികളോടു+ പറഞ്ഞു. പക്ഷേ അർഥം വിവരി​ച്ചു​ത​രാൻ ആർക്കും കഴിഞ്ഞില്ല.”+ 25  അപ്പോൾ യോ​സേഫ്‌ ഫറവോനോ​ടു പറഞ്ഞു: “ഫറവോൻ കണ്ട സ്വപ്‌ന​ങ്ങ​ളു​ടെ അർഥം ഒന്നുതന്നെ​യാണ്‌. സത്യ​ദൈവം താൻ ചെയ്യാൻപോ​കു​ന്നതു ഫറവോ​നെ അറിയി​ച്ചി​രി​ക്കു​ന്നു.+ 26  ഏഴു നല്ല പശുക്കൾ ഏഴു വർഷങ്ങ​ളാണ്‌. അതു​പോ​ലെ, ഏഴു നല്ല കതിരു​ക​ളും ഏഴു വർഷങ്ങ​ളാണ്‌. സ്വപ്‌നങ്ങൾ രണ്ടും ഒന്നുതന്നെ. 27  അവയ്‌ക്കു പിന്നാലെ വന്ന, മെലിഞ്ഞ്‌ എല്ലും തോലും ആയ ഏഴു പശുക്കൾ ഏഴു വർഷങ്ങൾ. കിഴക്കൻ കാറ്റിൽ വാടി​ക്ക​രിഞ്ഞ, പതിരു നിറഞ്ഞ ഏഴു കതിരു​ക​ളും ക്ഷാമത്തി​ന്റെ ഏഴു വർഷങ്ങ​ളാണ്‌. 28  ഞാൻ ഫറവോനോ​ടു പറഞ്ഞതുപോ​ലെ, സത്യ​ദൈവം താൻ ചെയ്യാൻപോ​കു​ന്നതു ഫറവോ​നു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു. 29  “ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും ഏഴു വർഷം വലിയ സമൃദ്ധി ഉണ്ടാകും. 30  എന്നാൽ അതിനു ശേഷം ക്ഷാമത്തി​ന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ഈജി​പ്‌ത്‌ ദേശത്തെ സമൃദ്ധിയെ​ല്ലാം മറന്നുപോ​കും​വി​ധം ക്ഷാമം ദേശത്തെ ശൂന്യ​മാ​ക്കും.+ 31  ക്ഷാമം വളരെ രൂക്ഷമാ​യി​രി​ക്കും. അതിനാൽ, ദേശത്ത്‌ മുമ്പു​ണ്ടാ​യി​രുന്ന സമൃദ്ധി ആരും ഓർക്കില്ല. 32  സ്വപ്‌നം രണ്ടു പ്രാവ​ശ്യം കണ്ടതിന്റെ അർഥം, സത്യ​ദൈവം ഇക്കാര്യം തീരു​മാ​നിച്ച്‌ ഉറപ്പി​ച്ചി​രി​ക്കുന്നെ​ന്നും അതു വേഗത്തിൽ നടപ്പാ​ക്കുമെ​ന്നും ആണ്‌. 33  “അതു​കൊണ്ട്‌ ഫറവോൻ ഇപ്പോൾ വിവേ​കി​യും ജ്ഞാനി​യും ആയ ഒരാളെ കണ്ടെത്തി ഈജി​പ്‌ത്‌ ദേശത്തി​ന്റെ ചുമതല അയാളെ ഏൽപ്പി​ക്കണം. 34  ദേശത്ത്‌ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ച്ച്‌ വേണ്ട നടപടി കൈ​ക്കൊ​ള്ളണം. അങ്ങനെ അങ്ങ്‌ സമൃദ്ധി​യു​ടെ ഏഴു വർഷങ്ങളിൽ+ ഈജി​പ്‌തിൽ ഉണ്ടാകുന്ന വിളവി​ന്റെ അഞ്ചി​ലൊ​ന്നു ശേഖരി​ക്കണം. 35  ഈ വരുന്ന നല്ല വർഷങ്ങ​ളിൽ അവർ ഭക്ഷ്യവ​സ്‌തു​ക്കളെ​ല്ലാം ശേഖരി​ക്കട്ടെ. ശേഖരി​ക്കുന്ന ധാന്യമെ​ല്ലാം അവർ നഗരങ്ങ​ളിൽ ഫറവോ​ന്റെ അധീന​ത​യിൽ ഭക്ഷണത്തി​നാ​യി സംഭരി​ച്ച്‌ സൂക്ഷി​ക്കണം.+ 36  ഈജിപ്‌ത്‌ ദേശത്ത്‌ ഉണ്ടാകാൻപോ​കുന്ന ക്ഷാമത്തി​ന്റെ ഏഴു വർഷങ്ങ​ളിൽ ആ ഭക്ഷ്യവ​സ്‌തു​ക്കൾ ദേശത്ത്‌ വിതരണം ചെയ്യണം. അങ്ങനെ ചെയ്‌താൽ ക്ഷാമം​കൊ​ണ്ട്‌ ദേശം നശിക്കില്ല.”+ 37  ഈ നിർദേശം ഫറവോ​നും ഫറവോ​ന്റെ എല്ലാ ദാസന്മാർക്കും ബോധി​ച്ചു. 38  അതുകൊണ്ട്‌ ഫറവോൻ ദാസന്മാരോ​ടു പറഞ്ഞു: “ഇവനെപ്പോ​ലെ ദൈവാ​ത്മാ​വുള്ള മറ്റൊ​രാ​ളെ കണ്ടെത്താൻ പറ്റുമോ!” 39  പിന്നെ ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “ഇക്കാര്യ​ങ്ങളെ​ല്ലാം ദൈവം നിന്നെ അറിയി​ച്ച​തി​നാൽ നിന്നെപ്പോ​ലെ വിവേ​കി​യും ജ്ഞാനി​യും ആയ മറ്റാരു​മില്ല. 40  നീ, നീതന്നെ എന്റെ ഭവനത്തി​ന്റെ ചുമതല വഹിക്കും. നീ പറയു​ന്ന​താ​യി​രി​ക്കും എന്റെ ജനമെ​ല്ലാം അനുസ​രി​ക്കുക.+ സിംഹാ​സ​നംകൊണ്ട്‌ മാത്രം ഞാൻ നിന്നെ​ക്കാൾ വലിയ​വ​നാ​യി​രി​ക്കും.” 41  ഫറവോൻ യോ​സേ​ഫിനോട്‌ ഇങ്ങനെ​യും പറഞ്ഞു: “ഞാൻ ഇതാ, ഈജി​പ്‌ത്‌ ദേശത്തി​ന്റെ ചുമതല നിന്നെ ഏൽപ്പി​ക്കു​ന്നു.”+ 42  അങ്ങനെ ഫറവോൻ കൈയി​ലെ മുദ്രമോ​തി​രം ഊരി യോ​സേ​ഫി​ന്റെ കൈയി​ലി​ട്ടു. യോ​സേ​ഫി​നെ മേന്മ​യേ​റിയ ലിനൻവ​സ്‌ത്രങ്ങൾ ധരിപ്പി​ച്ച്‌ കഴുത്തിൽ സ്വർണാ​ഭ​രണം അണിയി​ച്ചു. 43  യോസേഫിനെ രണ്ടാം രാജര​ഥ​ത്തിൽ എഴുന്ന​ള്ളി​ക്കു​ക​യും ചെയ്‌തു. അവർ യോ​സേ​ഫി​ന്റെ മുന്നിൽ പോയി, “അവ്‌രെക്ക്‌”* എന്നു വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു. അങ്ങനെ ഫറവോൻ യോ​സേ​ഫി​നെ ഈജി​പ്‌ത്‌ ദേശത്തി​ന്റെ ചുമതല ഏൽപ്പിച്ചു. 44  പിന്നെ ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “ഞാൻ ഫറവോ​നാണ്‌. എന്നാൽ നിന്റെ അനുമ​തി​യി​ല്ലാ​തെ ഈജി​പ്‌ത്‌ ദേശത്ത്‌ ആരും ഒന്നും ചെയ്യില്ല.”*+ 45  അതിനു ശേഷം ഫറവോൻ യോ​സേ​ഫി​നു സാപ്‌നത്‌-പനേഹ്‌ എന്നു പേര്‌ നൽകി. ഓനിലെ* പുരോ​ഹി​ത​നായ പോത്തിഫേ​റ​യു​ടെ മകൾ അസ്‌നത്തിനെ+ ഭാര്യ​യാ​യി കൊടു​ക്കു​ക​യും ചെയ്‌തു. അങ്ങനെ യോ​സേഫ്‌ ഈജി​പ്‌ത്‌ ദേശത്തി​നു മേൽനോ​ട്ടം വഹിക്കാൻതു​ടങ്ങി.*+ 46  ഈജിപ്‌തിലെ രാജാ​വായ ഫറവോ​ന്റെ മുന്നിൽ നിന്നപ്പോൾ* യോ​സേ​ഫി​നു 30 വയസ്സാ​യി​രു​ന്നു.+ പിന്നെ യോ​സേഫ്‌ ഫറവോ​ന്റെ മുന്നിൽനി​ന്ന്‌ പോയി ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും സഞ്ചരിച്ചു. 47  സമൃദ്ധിയുടെ ഏഴു വർഷങ്ങ​ളിൽ ദേശത്ത്‌ ധാരാളം* വിളവ്‌ ഉണ്ടായി. 48  ആ വർഷങ്ങ​ളിൽ യോ​സേഫ്‌ ഈജി​പ്‌ത്‌ ദേശത്തെ ഭക്ഷ്യവ​സ്‌തു​ക്കളെ​ല്ലാം ശേഖരി​ച്ച്‌ നഗരങ്ങ​ളിൽ സംഭരി​ച്ചു. നഗരങ്ങൾക്കു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലെ ഭക്ഷ്യവ​സ്‌തു​ക്കളെ​ല്ലാം യോ​സേഫ്‌ അതതു നഗരങ്ങ​ളിൽ സംഭരി​ച്ചുവെ​ക്കു​മാ​യി​രു​ന്നു. 49  കടലിലെ മണൽപോ​ലെ അളക്കാൻ കഴിയാ​ത്തത്ര ധാന്യം ശേഖരി​ച്ചുകൊ​ണ്ടി​രു​ന്ന​തുകൊണ്ട്‌ ഒടുവിൽ അവർ അളക്കു​ന്നതു മതിയാ​ക്കി; അത്രമാ​ത്രം ധാന്യം സംഭരി​ച്ചു. 50  ക്ഷാമകാലം തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഓനിലെ* പുരോ​ഹി​ത​നായ പോത്തിഫേ​റ​യു​ടെ മകൾ അസ്‌നത്ത്‌ യോ​സേ​ഫി​നു രണ്ട്‌ ആൺമക്കളെ പ്രസവി​ച്ചു.+ 51  “എന്റെ ബുദ്ധി​മു​ട്ടു​ക​ളും അപ്പന്റെ ഭവനവും മറക്കാൻ ദൈവം ഇടയാക്കി” എന്നു പറഞ്ഞ്‌ യോ​സേഫ്‌ മൂത്ത മകനു മനശ്ശെ*+ എന്നു പേരിട്ടു. 52  രണ്ടാമന്‌ എഫ്രയീം*+ എന്നു പേരിട്ടു. കാരണം യോ​സേഫ്‌ പറഞ്ഞു: “ഞാൻ യാതന അനുഭ​വിച്ച ദേശത്ത്‌+ ദൈവം എന്നെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​ക്കി​യി​രി​ക്കു​ന്നു.” 53  ഒടുവിൽ ഈജി​പ്‌തി​ലെ സമൃദ്ധി​യു​ടെ ഏഴു വർഷം+ അവസാ​നി​ക്കു​ക​യും 54  യോസേഫ്‌ പറഞ്ഞതുപോ​ലെ ക്ഷാമത്തി​ന്റെ ഏഴു വർഷം ആരംഭി​ക്കു​ക​യും ചെയ്‌തു.+ എല്ലാ ദേശങ്ങ​ളി​ലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും ഭക്ഷണമു​ണ്ടാ​യി​രു​ന്നു.*+ 55  പതിയെ, ഈജി​പ്‌ത്‌ ദേശവും ക്ഷാമത്തി​ന്റെ പിടി​യി​ലാ​യി. ക്ഷാമത്താൽ വലഞ്ഞ+ ജനങ്ങൾ ഭക്ഷണത്തി​നുവേണ്ടി ഫറവോനോ​ടു മുറവി​ളി​കൂ​ട്ടി. അപ്പോൾ ഫറവോൻ ഈജി​പ്‌തു​കാരോടെ​ല്ലാം പറഞ്ഞു: “യോ​സേ​ഫി​ന്റെ അടുത്ത്‌ ചെന്ന്‌ യോ​സേഫ്‌ പറയു​ന്ന​തുപോ​ലെ ചെയ്യുക.”+ 56  ഭൂമിയിൽ എല്ലായി​ട​ത്തും ക്ഷാമം ഉണ്ടായി.+ ക്ഷാമം ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ പിടി മുറു​ക്കി​യപ്പോൾ യോ​സേഫ്‌ അവർക്കി​ട​യി​ലുള്ള ധാന്യ​പ്പു​ര​കളെ​ല്ലാം തുറന്ന്‌ ഈജി​പ്‌തു​കാർക്കു ഭക്ഷ്യവ​സ്‌തു​ക്കൾ വിൽക്കാൻതു​ടങ്ങി.+ 57  ഭൂമിയിലെ ജനങ്ങ​ളെ​ല്ലാം യോ​സേ​ഫി​ന്റെ അടുത്തു​നിന്ന്‌ ഭക്ഷ്യവ​സ്‌തു​ക്കൾ വാങ്ങാൻ ഈജി​പ്‌തിലേക്കു വന്നു. കാരണം ഭൂമി മുഴു​വ​നും ക്ഷാമത്തി​ന്റെ പിടി​യി​ല​മർന്നി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “കുഴി​യിൽനിന്ന്‌.”
ആദരവും മഹത്ത്വ​വും നൽകാൻ ആഹ്വാനം ചെയ്യുന്ന പദപ്രയോ​ഗ​മാ​യി​രി​ക്കാ​നാ​ണു സാധ്യത.
അക്ഷ. “കൈയോ കാലോ ഉയർത്തില്ല.”
അതായത്‌, ഹീലിയോപൊ​ലി​സി​ലെ.
അഥവാ “ദേശത്ത്‌ ഉടനീളം സഞ്ചരിച്ചു.”
അഥവാ “ഫറവോ​നെ സേവി​ക്കാൻ തുടങ്ങി​യപ്പോൾ.”
അക്ഷ. “കൈ നിറയെ.”
അതായത്‌, ഹീലിയോപൊ​ലി​സി​ലെ.
അർഥം: “മറവി ഉണ്ടാക്കു​ന്നവൻ; മറക്കാൻ ഇടയാ​ക്കു​ന്നവൻ.”
അർഥം: “ഇരട്ടി സമൃദ്ധി.”
അഥവാ “അപ്പമു​ണ്ടാ​യി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം