ഉൽപത്തി 35:1-29

35  അതിനു ശേഷം ദൈവം യാക്കോ​ബിനോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ ബഥേലിലേക്കു+ ചെന്ന്‌ അവിടെ താമസി​ക്കുക. നിന്റെ ചേട്ടനായ ഏശാവി​ന്റെ അടുത്തു​നിന്ന്‌ ഓടിപ്പോന്നപ്പോൾ+ നിനക്കു പ്രത്യ​ക്ഷ​നായ സത്യദൈ​വ​ത്തിന്‌ അവിടെ ഒരു യാഗപീ​ഠം പണിയുക.”  അപ്പോൾ യാക്കോ​ബ്‌ വീട്ടി​ലു​ള്ള​വരോ​ടും കൂടെ​യുള്ള എല്ലാവരോ​ടും പറഞ്ഞു: “നിങ്ങൾക്കി​ട​യി​ലെ അന്യദൈ​വ​ങ്ങളെയെ​ല്ലാം നീക്കിക്കളഞ്ഞിട്ട്‌+ നിങ്ങ​ളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ വസ്‌ത്രം മാറുക.  നമുക്കു ബഥേലി​ലേക്കു പോകാം. എന്റെ കഷ്ടകാ​ല​ങ്ങ​ളിലെ​ല്ലാം എനിക്ക്‌ ഉത്തരം തരുക​യും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം*+ എന്നോ​ടു​കൂ​ടെ ഇരിക്കു​ക​യും ചെയ്‌ത സത്യദൈ​വ​ത്തിന്‌ അവിടെ ഞാൻ ഒരു യാഗപീ​ഠം പണിയും.”  അങ്ങനെ അവർ അവരുടെ കൈയി​ലു​ണ്ടാ​യി​രുന്ന എല്ലാ അന്യ​ദേ​വ​വിഗ്ര​ഹ​ങ്ങ​ളും ചെവി​യി​ല​ണി​ഞ്ഞി​രുന്ന കമ്മലു​ക​ളും യാക്കോ​ബി​നു കൊടു​ത്തു. യാക്കോ​ബ്‌ അവയെ​ല്ലാം ശെഖേ​മിന്‌ അടുത്തുള്ള ഓക്ക്‌ മരത്തിന്റെ ചുവട്ടിൽ കുഴി​ച്ചി​ട്ടു.*  പിന്നെ അവർ യാത്ര ആരംഭി​ച്ചു. ദൈവത്തെ​ക്കു​റി​ച്ചുള്ള ഉഗ്രഭയം ചുറ്റു​മുള്ള നഗരങ്ങളെ പിടി​കൂ​ടി​യി​രു​ന്ന​തി​നാൽ അവർ യാക്കോ​ബി​ന്റെ മക്കളെ പിന്തു​ടർന്നില്ല.  ഒടുവിൽ യാക്കോ​ബും കൂടെ​യുള്ള എല്ലാവ​രും കനാൻ ദേശത്തെ ലുസിൽ,+ അതായത്‌ ബഥേലിൽ, എത്തി​ച്ചേർന്നു.  യാക്കോബ്‌ അവിടെ ഒരു യാഗപീ​ഠം പണിത്‌ ആ സ്ഥലത്തെ ഏൽ-ബഥേൽ* എന്നു വിളിച്ചു. കാരണം സ്വന്തം ചേട്ടന്റെ അടുത്തു​നിന്ന്‌ ഓടി​പ്പോയ സമയത്ത്‌+ അവി​ടെവെ​ച്ചാ​ണു യാക്കോ​ബി​നു സത്യ​ദൈവം തന്നെത്തന്നെ വെളിപ്പെ​ടു​ത്തി​യത്‌.  പിന്നീട്‌ റിബെ​ക്ക​യു​ടെ വളർത്ത​മ്മ​യായ ദബോര+ മരിച്ചു. ബഥേലി​ന്റെ അടിവാ​ര​ത്തുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ദബോ​രയെ അടക്കം ചെയ്‌തു. അതു​കൊണ്ട്‌, യാക്കോ​ബ്‌ അതിന്‌ അല്ലോൻ-ബാഖൂത്ത്‌* എന്നു പേരിട്ടു.  യാക്കോബ്‌ പദ്ദൻ-അരാമിൽനി​ന്ന്‌ മടങ്ങി​വ​രുമ്പോൾ ദൈവം ഒരിക്കൽക്കൂ​ടി പ്രത്യ​ക്ഷപ്പെട്ട്‌ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. 10  ദൈവം പറഞ്ഞു: “നിന്റെ പേര്‌ യാക്കോ​ബ്‌ എന്നാണ​ല്ലോ.+ എന്നാൽ ഇനിമു​തൽ നിന്റെ പേര്‌ യാക്കോ​ബ്‌ എന്നല്ല, ഇസ്രാ​യേൽ എന്നായി​രി​ക്കും.”+ അങ്ങനെ ദൈവം യാക്കോ​ബി​നെ ഇസ്രാ​യേൽ എന്നു വിളി​ച്ചു​തു​ടങ്ങി. 11  ദൈവം പറഞ്ഞു: “ഞാൻ സർവശ​ക്ത​നായ ദൈവ​മാണ്‌.+ നീ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​യി പെരു​കുക! ജനതക​ളും ജനതക​ളു​ടെ ഒരു സഭയും നിന്നിൽനി​ന്ന്‌ പുറ​പ്പെ​ടും.+ രാജാ​ക്ക​ന്മാ​രും നിന്നിൽനി​ന്ന്‌ ഉത്ഭവി​ക്കും.*+ 12  ഞാൻ അബ്രാ​ഹാ​മി​നും യിസ്‌ഹാ​ക്കി​നും കൊടുത്ത ദേശം നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും* കൊടു​ക്കും.”+ 13  പിന്നെ, യാക്കോ​ബിനോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രുന്ന സ്ഥലത്തു​നിന്ന്‌ ദൈവം പോയി. 14  ദൈവം തന്നോടു സംസാ​രിച്ച ആ സ്ഥലത്ത്‌ യാക്കോ​ബ്‌ ഒരു കൽത്തൂൺ നാട്ടി. അതിനു മേൽ പാനീ​യ​യാ​ഗം ചൊരി​ഞ്ഞു; എണ്ണയും പകർന്നു.+ 15  ദൈവം സംസാ​രിച്ച ആ സ്ഥലത്തെ യാക്കോ​ബ്‌ ബഥേൽ എന്നുതന്നെ വിളിച്ചു.+ 16  പിന്നെ അവർ ബഥേലിൽനി​ന്ന്‌ യാത്ര തിരിച്ചു. അവർ എഫ്രാ​ത്ത​യിൽ എത്തുന്ന​തി​നു വളരെ മുമ്പു​തന്നെ റാഹേൽ പ്രസവി​ച്ചു. പക്ഷേ പ്രസവ​സ​മ​യത്ത്‌ റാഹേ​ലിന്‌ അസാധാ​ര​ണ​മായ വേദന അനുഭ​വപ്പെട്ടു. 17  പ്രസവിക്കാൻ വളരെ ബുദ്ധി​മു​ട്ടു​ന്നതു കണ്ടപ്പോൾ വയറ്റാട്ടി പറഞ്ഞു: “പേടി​ക്കേണ്ടാ, നിനക്ക്‌ ഈ മകനെ​യും ലഭിക്കും.”+ 18  പ്രാണൻ പോകുന്ന സമയത്ത്‌ (കാരണം റാഹേൽ മരിക്കു​ക​യാ​യി​രു​ന്നു.) റാഹേൽ കുഞ്ഞിനു ബനോനി* എന്നു പേരിട്ടു. എന്നാൽ അവന്റെ അപ്പൻ അവനെ ബന്യാമീൻ*+ എന്നു വിളിച്ചു. 19  അങ്ങനെ റാഹേൽ മരിച്ചു. എഫ്രാ​ത്ത​യ്‌ക്കുള്ള, അതായത്‌ ബേത്ത്‌ലെഹെ​മി​നുള്ള,+ വഴിക്ക​രി​കെ റാഹേ​ലി​നെ അടക്കം ചെയ്‌തു. 20  യാക്കോബ്‌ റാഹേ​ലി​ന്റെ ശവകു​ടീ​ര​ത്തി​നു മുകളിൽ ഒരു തൂൺ നാട്ടി. ആ തൂണാണു റാഹേ​ലി​ന്റെ ശവകു​ടീ​ര​ത്തി​ന്റെ തൂൺ എന്ന പേരിൽ ഇന്നും നിൽക്കു​ന്നത്‌. 21  അതിനു ശേഷം ഇസ്രാ​യേൽ പുറ​പ്പെട്ട്‌ ഏദെർ ഗോപു​ര​ത്തിന്‌ അപ്പുറം കുറെ മാറി കൂടാരം അടിച്ചു. 22  ഇസ്രായേൽ ആ ദേശത്ത്‌ താമസി​ക്കുമ്പോൾ ഒരിക്കൽ രൂബേൻ ചെന്ന്‌ അപ്പന്റെ ഉപപത്‌നിയായ* ബിൽഹ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. ഇക്കാര്യം ഇസ്രാ​യേൽ അറിഞ്ഞു.+ യാക്കോ​ബിന്‌ 12 ആൺമക്ക​ളാ​യി​രു​ന്നു. 23  ലേയയിൽ ഉണ്ടായ ആൺമക്കൾ: മൂത്ത മകൻ രൂബേൻ,+ പിന്നെ ശിമെ​യോൻ, ലേവി, യഹൂദ, യിസ്സാ​ഖാർ, സെബു​ലൂൻ. 24  റാഹേലിൽ ഉണ്ടായ ആൺമക്കൾ: യോ​സേഫ്‌, ബന്യാ​മീൻ. 25  റാഹേലിന്റെ ദാസി ബിൽഹ​യിൽ ഉണ്ടായ ആൺമക്കൾ: ദാൻ, നഫ്‌താ​ലി. 26  ലേയയുടെ ദാസി സില്‌പ​യിൽ ഉണ്ടായ ആൺമക്കൾ: ഗാദ്‌, ആശേർ. ഇവരെ​ല്ലാ​മാ​ണു പദ്ദൻ-അരാമിൽവെച്ച്‌ യാക്കോ​ബിന്‌ ഉണ്ടായ ആൺമക്കൾ. 27  ഒടുവിൽ യാക്കോ​ബ്‌ അപ്പൻ താമസി​ച്ചി​രുന്ന സ്ഥലത്ത്‌, അതായത്‌ ഹെ​ബ്രോൻ എന്ന്‌ അറിയപ്പെ​ടുന്ന കിര്യത്ത്‌-അർബയി​ലെ മമ്രേ​യിൽ,+ എത്തി. അവി​ടെ​യാണ്‌ അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും പരദേ​ശി​ക​ളാ​യി താമസി​ച്ചി​രു​ന്നത്‌.+ 28  യിസ്‌ഹാക്ക്‌ 180 വർഷം ജീവിച്ചു.+ 29  പിന്നെ അന്ത്യശ്വാ​സം വലിച്ചു. സംതൃ​പ്‌ത​വും സുദീർഘ​വും ആയ ജീവി​ത​ത്തിന്‌ ഒടുവിൽ* യിസ്‌ഹാ​ക്ക്‌ മരിച്ച്‌ തന്റെ ജനത്തോ​ടു ചേർന്നു.* മക്കളായ ഏശാവും യാക്കോ​ബും ചേർന്ന്‌ യിസ്‌ഹാ​ക്കി​നെ അടക്കം ചെയ്‌തു.+

അടിക്കുറിപ്പുകള്‍

അഥവാ “വഴിയിലെ​ല്ലാം.”
അഥവാ “മറച്ചു​വെച്ചു.”
അർഥം: “ബഥേലി​ലെ ദൈവം.”
അർഥം: “വിലാ​പ​ത്തി​ന്റെ ഓക്ക്‌ മരം.”
അക്ഷ. “നിന്റെ അരയിൽനി​ന്ന്‌ പുറ​പ്പെ​ടും.”
അക്ഷ. “വിത്തി​നും.”
അർഥം: “എന്റെ ദുഃഖ​ത്തി​ന്റെ പുത്രൻ.”
അർഥം: “വലതു​കൈ​യായ പുത്രൻ.”
പദാവലി കാണുക.
അക്ഷ. “പ്രായം​ചെന്ന്‌ നാളുകൾ നിറഞ്ഞ​വ​നാ​യി.”
മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം