ഉൽപത്തി 32:1-32

32  പിന്നീട്‌ യാത്ര തുടർന്ന യാക്കോ​ബി​നു ദൈവ​ദൂ​ത​ന്മാർ പ്രത്യ​ക്ഷ​രാ​യി.  അവരെ കണ്ട ഉടനെ, “ഇതു ദൈവ​ത്തി​ന്റെ പാളയ​മാണ്‌” എന്നു പറഞ്ഞ്‌ യാക്കോ​ബ്‌ ആ സ്ഥലത്തിനു മഹനയീം* എന്നു പേരിട്ടു.  പിന്നെ തന്റെ ചേട്ടനായ ഏശാവി​ന്റെ അടു​ത്തേക്ക്‌, അതായത്‌ ഏദോമിന്റെ+ പ്രദേ​ശ​മായ സേയീർ+ ദേശ​ത്തേക്ക്‌, യാക്കോ​ബ്‌ തനിക്കു മുമ്പായി സന്ദേശ​വാ​ഹ​കരെ അയച്ചു.  അവരോടു കല്‌പി​ച്ചു: “നിങ്ങൾ എന്റെ യജമാ​ന​നായ ഏശാവി​നോ​ട്‌ ഇങ്ങനെ പറയണം: ‘അങ്ങയുടെ ദാസനായ യാക്കോ​ബ്‌ പറയുന്നു, “ഇക്കാല​മത്ര​യും ഞാൻ ലാബാനോടൊ​പ്പം താമസി​ക്കു​ക​യാ​യി​രു​ന്നു.*+  ഞാൻ കാളകളെ​യും കഴുത​കളെ​യും ആടുകളെ​യും ദാസീ​ദാ​സ​ന്മാരെ​യും സമ്പാദി​ച്ചു.+ ഇക്കാര്യം എന്റെ യജമാ​നനെ അറിയി​ക്കാ​നും അങ്ങയ്‌ക്ക്‌ എന്നോടു കരുണ തോന്നാ​നും വേണ്ടി​യാ​ണു ഞാൻ ഈ സന്ദേശം അയയ്‌ക്കു​ന്നത്‌.”’”  ദൂതന്മാർ മടങ്ങി​യെത്തി യാക്കോ​ബിനോ​ടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ ചേട്ടനായ ഏശാവി​നെ കണ്ടു. ഏശാവ്‌ അങ്ങയെ കാണാൻ വരുന്നു​ണ്ട്‌. 400 പുരു​ഷ​ന്മാ​രും കൂടെ​യുണ്ട്‌.”+  അതു കേട്ട​പ്പോൾ യാക്കോ​ബ്‌ ആകെ ഭയന്നുപോ​യി, വല്ലാതെ പേടി​ച്ചു​വി​റച്ചു.+ അതു​കൊണ്ട്‌ തന്നോടൊ​പ്പ​മുള്ള ആളുകളെ​യും ആടുകളെ​യും കന്നുകാ​ലി​കളെ​യും ഒട്ടകങ്ങളെ​യും രണ്ടു കൂട്ടമാ​യി തിരിച്ചു.  “ഏശാവ്‌ ഒരു കൂട്ടത്തെ ആക്രമി​ച്ചാൽ മറ്റേ കൂട്ടത്തി​നു രക്ഷപ്പെ​ടാ​മ​ല്ലോ!” എന്നു പറഞ്ഞു.  അതിനു ശേഷം യാക്കോ​ബ്‌ പറഞ്ഞു: “എന്റെ അപ്പനായ അബ്രാ​ഹാ​മി​ന്റെ ദൈവമേ, എന്റെ അപ്പനായ യിസ്‌ഹാ​ക്കി​ന്റെ ദൈവമേ, യഹോവേ, ‘നിന്റെ ദേശ​ത്തേ​ക്കും നിന്റെ ബന്ധുക്ക​ളു​ടെ അടു​ത്തേ​ക്കും മടങ്ങിപ്പോ​കുക, ഞാൻ നിനക്കു നന്മ ചെയ്യും’ എന്ന്‌ എന്നോടു കല്‌പിച്ച ദൈവമേ,+ 10  അങ്ങയുടെ ഈ ദാസ​നോട്‌ ഇതുവരെ കാണിച്ച അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നും വിശ്വസ്‌തതയ്‌ക്കും+ അടിയൻ യോഗ്യ​നല്ല. കാരണം ഈ യോർദാൻ കടക്കു​മ്പോൾ എന്റെ വടി മാത്രമേ എന്റെ കൈയി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇപ്പോൾ ഞാൻ വർധിച്ച്‌ രണ്ടു കൂട്ടമാ​യി​രി​ക്കു​ന്നു!+ 11  എന്റെ ചേട്ടനായ ഏശാവി​ന്റെ കൈയിൽനി​ന്ന്‌ എന്നെ രക്ഷിക്ക​ണമെന്നു ഞാൻ ഇപ്പോൾ പ്രാർഥി​ക്കു​ന്നു.+ ഏശാവ്‌ വന്ന്‌ എന്നെയും കുട്ടി​കളെ​യും അവരുടെ അമ്മമാരെ​യും ആക്രമി​ക്കു​മോ എന്നു ഞാൻ ഭയപ്പെ​ടു​ന്നു.+ 12  ‘ഞാൻ നിനക്ക്‌ ഉറപ്പാ​യും നന്മ ചെയ്യു​ക​യും നിന്റെ സന്തതിയെ* കടലിലെ മണൽത്ത​രി​കൾപോ​ലെ എണ്ണിയാൽ തീരാ​ത്തത്ര വർധി​പ്പി​ക്കു​ക​യും ചെയ്യും’+ എന്ന്‌ അങ്ങ്‌ പറഞ്ഞി​ട്ടു​ണ്ട​ല്ലോ.” 13  അന്നു രാത്രി യാക്കോ​ബ്‌ അവിടെ താമസി​ച്ചു. പിന്നെ ചേട്ടനായ ഏശാവി​നു സമ്മാനി​ക്കാൻ മൃഗങ്ങ​ളിൽ ചിലതി​നെ വേർതി​രി​ച്ചു.+ 14  200 പെൺകോ​ലാ​ടു​കളെ​യും 20 ആൺകോ​ലാ​ടു​കളെ​യും 200 പെൺചെ​മ്മ​രി​യാ​ടു​കളെ​യും 20 ആൺചെ​മ്മ​രി​യാ​ടു​കളെ​യും 15  30 ഒട്ടകങ്ങളെ​യും അവയുടെ കുഞ്ഞു​ങ്ങളെ​യും 40 പശുക്കളെ​യും 10 കാളകളെ​യും 20 പെൺക​ഴു​ത​കളെ​യും വളർച്ചയെ​ത്തിയ 10 ആൺകഴുതകളെയും+ ഏശാവി​നു കൊടു​ത്ത​യച്ചു. 16  ഒന്നിനു പുറകേ ഒന്നായി ഓരോ കൂട്ട​ത്തെ​യും ദാസന്മാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചിട്ട്‌ യാക്കോ​ബ്‌ പറഞ്ഞു: “എനിക്കു മുമ്പേ നിങ്ങൾ അപ്പുറം കടക്കുക. ഓരോ കൂട്ടവും അടുത്ത കൂട്ടത്തിൽനി​ന്ന്‌ കുറച്ച്‌ അകലം പാലിച്ച്‌ വേണം പോകാൻ.” 17  പിന്നെ ഒന്നാമനോ​ടു കല്‌പി​ച്ചു: “എന്റെ ചേട്ടനായ ഏശാവ്‌ നിന്നെ കാണു​മ്പോൾ, ‘നീ ആരുടെ ദാസൻ, എവിടെ പോകു​ന്നു, നിന്റെ മുന്നി​ലുള്ള ഇവയെ​ല്ലാം ആരു​ടേ​താണ്‌’ എന്നെല്ലാം ചോദി​ച്ചാൽ 18  നീ ഇങ്ങനെ പറയണം: ‘ഇവയെ​ല്ലാം അങ്ങയുടെ ദാസനായ യാക്കോ​ബിന്റേ​താണ്‌. യജമാ​ന​നായ ഏശാവി​ന്‌ യാക്കോ​ബ്‌ അയച്ചി​രി​ക്കുന്ന സമ്മാന​മാണ്‌ ഇവ.+ ഇതാ, യാക്കോ​ബും പിന്നാലെ വരുന്നു​ണ്ട്‌.’” 19  രണ്ടാമനോടും മൂന്നാ​മനോ​ടും ഓരോ കൂട്ട​ത്തോ​ടും ഒപ്പം പോകുന്ന എല്ലാവരോ​ടും യാക്കോ​ബ്‌ കല്‌പി​ച്ചു: “ഏശാവി​നെ കാണു​മ്പോൾ നിങ്ങളും ഇങ്ങനെ​തന്നെ പറയണം. 20  കൂടാതെ, ‘അങ്ങയുടെ ദാസനായ യാക്കോ​ബ്‌ പിന്നാലെ​യുണ്ട്‌’ എന്നും പറയണം.” കാരണം യാക്കോ​ബ്‌ തന്നോ​ടു​തന്നെ പറഞ്ഞു: ‘എനിക്കു മുമ്പായി സമ്മാനം കൊടുത്തയച്ച്‌+ ഏശാവി​നെ ശാന്തനാ​ക്കാൻ കഴിഞ്ഞാൽ, പിന്നീടു നേരിൽ കാണു​മ്പോൾ ഏശാവ്‌ എന്നെ ദയയോ​ടെ സ്വീക​രിച്ചേ​ക്കും.’ 21  അങ്ങനെ സമ്മാനങ്ങൾ യാക്കോ​ബി​നു മുമ്പായി അപ്പുറം കടന്നു. എന്നാൽ യാക്കോ​ബ്‌ അന്നു രാത്രി കൂടാ​ര​ത്തിൽ കഴിഞ്ഞു. 22  യാക്കോബ്‌ രാത്രി​യിൽ തന്റെ രണ്ടു ഭാര്യമാരെയും+ രണ്ടു ദാസിമാരെയും+ 11 ആൺമക്കളെ​യും കൂട്ടി ആഴം കുറഞ്ഞ ഭാഗത്തു​കൂ​ടി യബ്ബോക്ക്‌+ നദി കുറുകെ കടന്നു. 23  അങ്ങനെ അവരെയെ​ല്ലാം നദിക്ക്‌* അക്കര കടത്തി. തനിക്കു​ണ്ടാ​യി​രു​ന്നതെ​ല്ലാം യാക്കോ​ബ്‌ അക്കരെ എത്തിച്ചു. 24  ഒടുവിൽ യാക്കോ​ബ്‌ മാത്രം ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ വന്ന്‌ നേരം പുലരു​ന്ന​തു​വരെ യാക്കോ​ബു​മാ​യി മല്ലുപി​ടി​ച്ചു.+ 25  ജയിക്കാൻ കഴിയു​ന്നില്ലെന്നു കണ്ടപ്പോൾ അയാൾ യാക്കോ​ബി​ന്റെ ഇടു​പ്പെ​ല്ലിൽ തൊട്ടു. അങ്ങനെ അയാളു​മാ​യുള്ള മല്‌പി​ടി​ത്ത​ത്തിൽ യാക്കോ​ബി​ന്റെ ഇടുപ്പ്‌ ഉളുക്കിപ്പോ​യി.+ 26  പിന്നെ അയാൾ, “നേരം പുലരു​ന്നു, എന്നെ വിടൂ” എന്നു പറഞ്ഞു. “എന്നെ അനു​ഗ്ര​ഹി​ക്കാ​തെ ഞാൻ വിടില്ല” എന്നു യാക്കോ​ബ്‌ പറഞ്ഞു.+ 27  “നിന്റെ പേര്‌ എന്താണ്‌” എന്ന്‌ അയാൾ ചോദി​ച്ചപ്പോൾ, “യാക്കോ​ബ്‌” എന്നു പറഞ്ഞു. 28  അയാൾ പറഞ്ഞു: “ഇനി നിന്റെ പേര്‌ യാക്കോ​ബ്‌ എന്നല്ല, ഇസ്രായേൽ* എന്നായി​രി​ക്കും.+ കാരണം നീ ദൈവത്തോ​ടും മനുഷ്യനോ​ടും പൊരു​തി ജയിച്ചി​രി​ക്കു​ന്നു.”+ 29  യാക്കോബ്‌ അയാ​ളോട്‌, “ദയവായി അങ്ങയുടെ പേര്‌ എന്താ​ണെന്നു പറയുക” എന്നു പറഞ്ഞു. എന്നാൽ അയാൾ, “നീ എന്റെ പേര്‌ അന്വേ​ഷി​ക്കു​ന്നത്‌ എന്തിന്‌”+ എന്നു ചോദി​ച്ചു. അതിനു ശേഷം അയാൾ അവി​ടെവെച്ച്‌ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു. 30  അതിനാൽ യാക്കോ​ബ്‌ ആ സ്ഥലത്തിനു പെനീയേൽ*+ എന്നു പേരിട്ടു. കാരണം യാക്കോ​ബ്‌ പറഞ്ഞു: “ദൈവത്തെ മുഖാ​മു​ഖം കണ്ടെങ്കി​ലും ഞാൻ ജീവ​നോ​ടി​രി​ക്കു​ന്നു.”+ 31  യാക്കോബ്‌ പെനുവേൽ* വിട്ട്‌ പോകുമ്പോഴേ​ക്കും സൂര്യൻ ഉദിച്ചു​ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ ഇടുപ്പ്‌ ഉളുക്കിയതുകൊണ്ട്‌+ മുടന്തി​യാ​ണു നടന്നത്‌. 32  യാക്കോബിന്റെ ഇടുപ്പിൽ തുടഞരമ്പിന്‌* അടുത്താ​യി അയാൾ തൊട്ട​തുകൊണ്ട്‌ ഇന്നുവരെ​യും ഇസ്രാ​യേൽമക്കൾ ഇടുപ്പി​ലെ തുടഞ​രമ്പു കഴിക്കാ​റില്ല.

അടിക്കുറിപ്പുകള്‍

അർഥം: “രണ്ടു പാളയം.”
അഥവാ “പരദേ​ശി​യാ​യി താമസി​ക്കു​ക​യാ​യി​രു​ന്നു.”
അക്ഷ. “വിത്തിനെ.”
അഥവാ “നീർച്ചാ​ലിന്‌.”
അർഥം: “ദൈവത്തോ​ടു പോരാ​ടു​ന്നവൻ (മടുത്തുപോ​കാ​ത്തവൻ)” അഥവാ “ദൈവം പോരാ​ടു​ന്നു.”
അർഥം: “ദൈവ​ത്തി​ന്റെ മുഖം.”
അഥവാ “പെനീ​യേൽ.”
അക്ഷ. “തുടയി​ലെ സ്‌നാ​യു​വിന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം