ഉൽപത്തി 31:1-55

31  കുറച്ച്‌ കാലത്തി​നു ശേഷം ലാബാന്റെ ആൺമക്കൾ ഇങ്ങനെ പറയു​ന്നതു യാക്കോ​ബ്‌ കേട്ടു: “യാക്കോ​ബ്‌ നമ്മുടെ അപ്പന്റെ സ്വത്തെ​ല്ലാം തട്ടി​യെ​ടു​ത്തു. നമ്മുടെ അപ്പന്റെ സ്വത്തിൽനി​ന്നാ​ണു യാക്കോ​ബ്‌ ഈ സമ്പത്തെ​ല്ലാം ഉണ്ടാക്കി​യത്‌.”+  തന്നോടുള്ള ലാബാന്റെ മനോ​ഭാ​വ​വും മാറിയെന്നു+ ലാബാന്റെ മുഖഭാ​വ​ത്തിൽനിന്ന്‌ യാക്കോ​ബ്‌ മനസ്സി​ലാ​ക്കി.  ഒടുവിൽ യഹോവ യാക്കോ​ബിനോ​ടു പറഞ്ഞു: “നിന്റെ പൂർവി​ക​രുടെ​യും ബന്ധുക്ക​ളുടെ​യും ദേശ​ത്തേക്കു തിരി​ച്ചുപോ​കുക.+ ഞാൻ ഇനിയും നിന്നോടൊ​പ്പ​മു​ണ്ടാ​യി​രി​ക്കും.”  പിന്നീട്‌ യാക്കോ​ബ്‌ റാഹേ​ലിനെ​യും ലേയ​യെ​യും മേച്ചിൽപ്പു​റത്തേക്ക്‌, തന്റെ ആട്ടിൻപ​റ്റ​ത്തി​ന്റെ അടു​ത്തേക്ക്‌, വിളി​പ്പിച്ച്‌  അവരോടു പറഞ്ഞു: “എന്നോ​ടുള്ള നിങ്ങളു​ടെ അപ്പന്റെ മനോ​ഭാ​വം മാറി​യ​താ​യി ഞാൻ ശ്രദ്ധിച്ചു.+ എന്നാൽ എന്റെ അപ്പന്റെ ദൈവം ഇന്നുവരെ എന്നോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.+  എന്റെ ശക്തി മുഴുവൻ ഉപയോ​ഗി​ച്ചാ​ണു ഞാൻ നിങ്ങളു​ടെ അപ്പനെ സേവിച്ചതെന്ന+ കാര്യം നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ.  എന്നാൽ നിങ്ങളു​ടെ അപ്പൻ എന്നെ പറ്റിക്കു​ക​യും പത്തു തവണ എന്റെ കൂലി മാറ്റു​ക​യും ചെയ്‌തു. പക്ഷേ എന്നെ ദ്രോ​ഹി​ക്കാൻ ദൈവം അനുവ​ദി​ച്ചില്ല.  ‘പുള്ളി​യു​ള്ള​വ​യാ​യി​രി​ക്കും നിന്റെ കൂലി’ എന്നു നിങ്ങളു​ടെ അപ്പൻ പറഞ്ഞ​പ്പോൾ ആട്ടിൻപറ്റം മുഴുവൻ പുള്ളി​യു​ള്ള​വയെ പ്രസവി​ച്ചു. ‘വരയു​ള്ള​വ​യാ​യി​രി​ക്കും നിന്റെ കൂലി’ എന്ന്‌ എന്നോടു പറഞ്ഞ​പ്പോൾ ആട്ടിൻപറ്റം മുഴുവൻ വരയു​ള്ള​വയെ പ്രസവി​ച്ചു.+  അങ്ങനെ, ദൈവം നിങ്ങളു​ടെ അപ്പന്റെ ആടുകളെ എനിക്കു തന്നു​കൊ​ണ്ടി​രു​ന്നു. 10  ഒരിക്കൽ, ആടുകൾ ഇണചേ​രുന്ന കാലത്ത്‌ ഞാൻ നോക്കി​യപ്പോൾ, പെണ്ണാ​ടു​ക​ളു​മാ​യി ഇണചേ​രുന്ന ആൺകോ​ലാ​ടു​കൾ വരയും പുള്ളി​യും മറുകും+ ഉള്ളവയാ​ണെന്നു ഞാൻ ഒരു സ്വപ്‌ന​ത്തിൽ കണ്ടു. 11  അപ്പോൾ സത്യദൈ​വ​ത്തി​ന്റെ ദൂതൻ എന്നെ സ്വപ്‌ന​ത്തിൽ, ‘യാക്കോ​ബേ’ എന്നു വിളിച്ചു. ‘ഞാൻ ഇതാ’ എന്നു ഞാൻ വിളി കേട്ടു. 12  ദൂതൻ എന്നോടു പറഞ്ഞു: ‘ദയവായി നീ തല ഉയർത്തി നോക്കുക. പെണ്ണാ​ടു​ക​ളു​മാ​യി ഇണചേ​രുന്ന കോലാ​ടു​കളെ​ല്ലാം വരയും പുള്ളി​യും മറുകും ഉള്ളവയാ​ണ്‌. ലാബാൻ നിന്നോ​ടു ചെയ്യു​ന്നതെ​ല്ലാം ഞാൻ കണ്ടിരി​ക്കു​ന്നു.+ 13  നീ തൂണിനെ അഭി​ഷേകം ചെയ്‌ത്‌ എനിക്കു നേർച്ച നേർന്ന+ സ്ഥലമായ ബഥേലിലെ+ സത്യദൈ​വ​മാ​ണു ഞാൻ. എഴു​ന്നേറ്റ്‌, ഈ ദേശം വിട്ട്‌ നിന്റെ ജന്മദേശത്തേക്കു+ മടങ്ങിപ്പോ​കുക.’” 14  അപ്പോൾ റാഹേ​ലും ലേയയും പറഞ്ഞു: “ഞങ്ങൾക്ക്‌ ഇനി ഞങ്ങളുടെ അപ്പന്റെ വീട്ടിൽ ഓഹരി​യോ അവകാ​ശ​മോ ഉണ്ടോ? 15  ഞങ്ങളെ അന്യ​ദേ​ശ​ക്കാരെപ്പോലെ​യല്ലേ അപ്പൻ കാണു​ന്നത്‌? അപ്പൻ ഞങ്ങളെ വിറ്റു, ഞങ്ങൾക്കു തന്ന പണവും അപ്പൻ ഉപയോ​ഗി​ക്കു​ന്നു!+ 16  വാസ്‌തവത്തിൽ ദൈവം ഞങ്ങളുടെ അപ്പന്റെ അടുത്തു​നിന്ന്‌ എടുത്തു​മാ​റ്റിയ സമ്പത്തെ​ല്ലാം ഞങ്ങളുടെ​യും ഞങ്ങളുടെ കുട്ടി​ക​ളുടെ​യും ആണ്‌.+ ദൈവം അങ്ങയോ​ടു പറഞ്ഞതുപോലെയെ​ല്ലാം ചെയ്‌തുകൊ​ള്ളൂ.”+ 17  അപ്പോൾ യാക്കോ​ബ്‌ കുട്ടി​കളെ​യും ഭാര്യ​മാരെ​യും ഒട്ടകപ്പു​റത്ത്‌ കയറ്റി.+ 18  പിന്നെ യാക്കോ​ബ്‌ താൻ സ്വരു​ക്കൂ​ട്ടിയ എല്ലാ വസ്‌തുവകകളുമായി+ അപ്പനായ യിസ്‌ഹാ​ക്കി​ന്റെ അടു​ത്തേക്കു പുറ​പ്പെട്ടു. ആടുമാ​ടു​കളെ​യും പദ്ദൻ-അരാമിൽവെച്ച്‌ സമ്പാദിച്ച എല്ലാ മൃഗങ്ങളെ​യും തെളി​ച്ചുകൊണ്ട്‌ യാക്കോ​ബ്‌ കനാൻ ദേശ​ത്തേക്കു പോന്നു.+ 19  ലാബാൻ അപ്പോൾ ആടുക​ളു​ടെ രോമം കത്രി​ക്കാൻ പോയി​രി​ക്കു​ക​യാ​യി​രു​ന്നു. ആ സമയത്ത്‌, റാഹേൽ അപ്പന്റെ കുലദൈവപ്രതിമകൾ*+ മോഷ്ടിച്ചെ​ടു​ത്തു.+ 20  താൻ പോകുന്ന കാര്യം അരാമ്യ​നായ ലാബാനോ​ടു പറയാതെ യാക്കോ​ബ്‌ തന്ത്രപൂർവം ലാബാന്റെ അടുത്തു​നിന്ന്‌ ഓടിപ്പോ​ന്നു. 21  അങ്ങനെ യാക്കോ​ബ്‌ തനിക്കു​ള്ളതെ​ല്ലാ​മാ​യി നദി*+ കടന്ന്‌ ഓടിപ്പോ​യി. പിന്നെ യാക്കോ​ബ്‌ ഗിലെയാദിലെ+ മലനാടു ലക്ഷ്യമാ​ക്കി നീങ്ങി. 22  മൂന്നാം ദിവസ​മാ​ണു യാക്കോ​ബ്‌ ഓടി​പ്പോയ വിവരം ലാബാൻ അറിയു​ന്നത്‌. 23  അപ്പോൾ ലാബാൻ ബന്ധുക്കളെ​യും കൂട്ടി യാക്കോ​ബി​നെ പിന്തു​ടർന്നു; ഏഴാം ദിവസം ഗിലെ​യാ​ദി​ലെ മലനാ​ട്ടിൽവെച്ച്‌ യാക്കോ​ബിനൊ​പ്പം എത്തി. 24  എന്നാൽ രാത്രി ഒരു സ്വപ്‌ന​ത്തിൽ ദൈവം അരാമ്യനായ+ ലാബാനു പ്രത്യ​ക്ഷപ്പെട്ട്‌,+ “ഗുണമാ​യാ​ലും ദോഷ​മാ​യാ​ലും നീ സൂക്ഷിച്ച്‌ വേണം യാക്കോ​ബിനോ​ടു സംസാ​രി​ക്കാൻ” എന്നു പറഞ്ഞു.+ 25  ലാബാനും ബന്ധുക്ക​ളും ഗിലെ​യാ​ദി​ലെ മലനാ​ട്ടിലെത്തി അവിടെ കൂടാരം അടിച്ചു. യാക്കോ​ബും ആ മലയി​ലാ​ണു കൂടാരം അടിച്ചി​രു​ന്നത്‌. പിന്നെ ലാബാൻ യാക്കോ​ബി​ന്റെ അടുത്ത്‌ ചെന്ന്‌ 26  ചോദിച്ചു: “നീ എന്താണ്‌ ഈ ചെയ്‌തത്‌? എന്തിനാ​ണു നീ തന്ത്രപൂർവം ഓടിപ്പോ​കു​ന്നത്‌? വാളു​കൊ​ണ്ട്‌ പിടിച്ച ബന്ദികളെപ്പോ​ലെ എന്റെ പെൺമ​ക്കളെ കൊണ്ടുപോ​കു​ന്നത്‌ എന്തിനാ​ണ്‌? 27  എന്തുകൊണ്ടാണു നീ എന്നെ അറിയി​ക്കാ​തെ രഹസ്യ​ത്തിൽ, തന്ത്രപൂർവം ഓടിപ്പോ​ന്നത്‌? എന്നെ അറിയി​ച്ചി​രുന്നെ​ങ്കിൽ തപ്പോ​ടും കിന്നരത്തോ​ടും കൂടെ പാട്ടു പാടി ആഹ്ലാദത്തോ​ടെ നിന്നെ യാത്ര​യ​യ​യ്‌ക്കു​മാ​യി​രു​ന്ന​ല്ലോ. 28  പക്ഷേ എന്റെ പെൺമ​ക്കൾക്കും പേരക്കുട്ടികൾക്കും* ഉമ്മ കൊടു​ക്കാ​നുള്ള അവസരം നീ എനിക്കു തന്നില്ല. വിഡ്‌ഢി​ത്ത​മാ​ണു നീ കാണി​ച്ചത്‌. 29  നിന്നെ ദ്രോ​ഹി​ക്കാൻ എനിക്കു കഴിയാ​ഞ്ഞി​ട്ടല്ല, എന്നാൽ ഇന്നലെ രാത്രി നിന്റെ അപ്പന്റെ ദൈവം എന്നോട്‌, ‘ഗുണമാ​യാ​ലും ദോഷ​മാ​യാ​ലും നീ സൂക്ഷിച്ച്‌ വേണം യാക്കോ​ബിനോ​ടു സംസാ​രി​ക്കാൻ’+ എന്നു പറഞ്ഞു. 30  നിന്റെ അപ്പന്റെ വീട്ടി​ലേക്കു മടങ്ങാ​നുള്ള അടങ്ങാത്ത ആഗ്രഹം കാരണ​മാ​ണു നീ പോന്നതെ​ങ്കിൽ, പിന്നെ എന്തിനാ​ണു നീ എന്റെ ദൈവ​ങ്ങളെ മോഷ്ടി​ച്ചത്‌?”+ 31  യാക്കോബ്‌ ലാബാനോ​ടു പറഞ്ഞു: “അങ്ങയെ പേടി​ച്ചി​ട്ടാ​ണു ഞാൻ അങ്ങനെ ചെയ്‌തത്‌. അങ്ങ്‌ അങ്ങയുടെ പെൺമ​ക്കളെ ബലമായി പിടി​ച്ചുവെ​ക്കുമെന്നു ഞാൻ കരുതി. 32  എന്നാൽ ആരു​ടെയെ​ങ്കി​ലും കൈവശം അങ്ങയുടെ ദൈവ​ങ്ങളെ കണ്ടാൽ അയാൾ ജീവ​നോ​ടി​രി​ക്ക​രുത്‌. നമ്മുടെ ബന്ധുക്കൾ കാൺകെ എനിക്കു​ള്ളതെ​ല്ലാം പരി​ശോ​ധിച്ച്‌ അങ്ങയു​ടേത്‌ എന്തെങ്കി​ലും കാണുന്നെ​ങ്കിൽ എടുത്തുകൊ​ള്ളുക.” റാഹേൽ അവ മോഷ്ടിച്ച കാര്യം യാക്കോ​ബ്‌ അറിഞ്ഞി​രു​ന്നില്ല. 33  അങ്ങനെ ലാബാൻ യാക്കോ​ബി​ന്റെ കൂടാ​ര​ത്തിലേ​ക്കും ലേയയു​ടെ കൂടാ​ര​ത്തിലേ​ക്കും രണ്ടു ദാസിമാരുടെ+ കൂടാ​ര​ത്തിലേ​ക്കും ചെന്നു. എന്നാൽ അവ കണ്ടെത്താ​നാ​യില്ല. പിന്നെ ലാബാൻ ലേയയു​ടെ കൂടാ​ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്ന്‌ റാഹേ​ലി​ന്റെ കൂടാ​ര​ത്തിൽ കയറി. 34  റാഹേൽ ആ പ്രതി​മകൾ ഒട്ടക​ക്കോ​പ്പിൽ സ്‌ത്രീ​ക​ളു​ടെ സഞ്ചിയി​ലിട്ട്‌ അതിന്മേൽ ഇരിക്കു​ക​യാ​യി​രു​ന്നു. അതിനാൽ കൂടാരം മുഴുവൻ പരതി​യി​ട്ടും അവ കണ്ടുകി​ട്ടി​യില്ല. 35  അപ്പോൾ റാഹേൽ അപ്പനോ​ടു പറഞ്ഞു: “എന്റെ യജമാനൻ കോപി​ക്ക​രു​തേ. എനിക്കു മാസമു​റ​യു​ടെ സമയമാ​യ​തി​നാൽ അപ്പന്റെ മുന്നിൽ എഴു​ന്നേൽക്കാൻ കഴിയില്ല.”+ അതു​കൊണ്ട്‌ ലാബാൻ എത്ര തിരഞ്ഞി​ട്ടും പ്രതി​മകൾ കണ്ടെത്താ​നാ​യില്ല.+ 36  അപ്പോൾ ലാബാനെ കുറ്റ​പ്പെ​ടു​ത്തിക്കൊണ്ട്‌ യാക്കോ​ബ്‌ ദേഷ്യത്തോ​ടെ ഇങ്ങനെ പറഞ്ഞു: “എന്താണു ഞാൻ ചെയ്‌ത കുറ്റം? ഞാൻ എന്തു പാപം ചെയ്‌തി​ട്ടാണ്‌ ഇത്ര തിടു​ക്ക​ത്തിൽ എന്റെ പുറകേ വന്നത്‌? 37  എന്റെ വസ്‌തു​വ​ക​കളെ​ല്ലാം അങ്ങ്‌ പരി​ശോ​ധി​ച്ചു. അങ്ങയുടെ വീട്ടി​ലുള്ള എന്തെങ്കി​ലും ഇവി​ടെ​നിന്ന്‌ കിട്ടി​യോ? എങ്കിൽ അതു നമ്മുടെ ബന്ധുക്ക​ളു​ടെ മുന്നിൽ വെക്ക്‌. അവർ നമ്മളെ വിധി​ക്കട്ടെ. 38  ഇക്കഴിഞ്ഞ 20 വർഷം ഞാൻ അങ്ങയോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒരിക്കൽപ്പോ​ലും അങ്ങയുടെ ചെമ്മരി​യാ​ടു​ക​ളുടെ​യോ കോലാ​ടു​ക​ളുടെ​യോ ഗർഭം അലസി​യി​ട്ടില്ല.+ ഞാൻ ഒരിക്ക​ലും അങ്ങയുടെ ആട്ടിൻപ​റ്റ​ത്തി​ലെ മുട്ടനാ​ടു​കളെ പിടിച്ച്‌ തിന്നി​ട്ടില്ല. 39  വന്യമൃഗങ്ങൾ+ കടിച്ചു​കീ​റിയ ഒന്നി​നെ​യും ഞാൻ അങ്ങയുടെ അടുത്ത്‌ കൊണ്ടു​വ​ന്നി​ട്ടില്ല; ഞാൻതന്നെ അതിന്റെ നഷ്ടം സഹിച്ചു. പകലാ​കട്ടെ രാത്രി​യാ​കട്ടെ ഒരു മൃഗം മോഷണം പോയാൽ അതിന്റെ നഷ്ടപരി​ഹാ​രം എന്നോടു ചോദി​ക്കി​ല്ലാ​യി​രു​ന്നോ? 40  പകൽ ചൂടും രാത്രി തണുപ്പും എന്നെ കാർന്നു​തി​ന്നു. ഉറക്കം എന്റെ കണ്ണുക​ളിൽനിന്ന്‌ ഓടി​യ​കന്നു.+ 41  അങ്ങനെ 20 വർഷം ഞാൻ അങ്ങയുടെ വീട്ടിൽ കഴിഞ്ഞു. അങ്ങയുടെ രണ്ടു പെൺമ​ക്കൾക്കുവേണ്ടി 14 വർഷവും ആട്ടിൻപ​റ്റ​ത്തി​നുവേണ്ടി 6 വർഷവും ഞാൻ സേവിച്ചു. പത്തു തവണ എന്റെ കൂലി മാറ്റി.+ 42  എന്റെ അപ്പന്റെ ദൈവം,+ അതായത്‌ അബ്രാ​ഹാ​മി​ന്റെ ദൈവം, യിസ്‌ഹാ​ക്ക്‌ ഭയഭക്തിയോ​ടെ വീക്ഷി​ക്കുന്ന ദൈവം,*+ എന്നോടൊ​പ്പ​മി​ല്ലാ​യി​രുന്നെ​ങ്കിൽ എന്നെ ഇന്ന്‌ അങ്ങ്‌ വെറു​ങ്കൈയോ​ടെ പറഞ്ഞയ​യ്‌ക്കി​ല്ലാ​യി​രു​ന്നോ? ദൈവം എന്റെ കഷ്ടപ്പാ​ടും എന്റെ കൈക​ളു​ടെ അധ്വാ​ന​വും കണ്ടിരി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ കഴിഞ്ഞ രാത്രി ദൈവം അങ്ങയെ ശാസി​ച്ചത്‌.”+ 43  അപ്പോൾ ലാബാൻ യാക്കോ​ബിനോ​ടു പറഞ്ഞു: “പെൺമക്കൾ എന്റെ പെൺമ​ക്ക​ളും കുട്ടികൾ എന്റെ കുട്ടി​ക​ളും ആട്ടിൻപറ്റം എന്റെ ആട്ടിൻപ​റ്റ​വും ആണ്‌. നീ ഈ കാണു​ന്നതെ​ല്ലാം എന്റെയും എന്റെ പെൺമ​ക്ക​ളുടെ​യും ആണ്‌. ഇവർക്കും ഇവർ പ്രസവിച്ച മക്കൾക്കും എതിരെ ഇന്നു ഞാൻ എന്തെങ്കി​ലും ചെയ്യു​മോ? 44  വരുക, നമുക്കു രണ്ടു പേർക്കും ഒരു ഉടമ്പടി ചെയ്യാം. അതു നമുക്കി​ട​യിൽ ഒരു സാക്ഷി​യാ​യി​രി​ക്കും.” 45  അങ്ങനെ യാക്കോ​ബ്‌ ഒരു കല്ല്‌ എടുത്ത്‌ തൂണായി നാട്ടി.+ 46  പിന്നെ യാക്കോ​ബ്‌ ബന്ധുക്ക​ളോ​ട്‌, “കല്ലുകൾ എടുക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ എടുത്ത്‌ ഒരു കൂമ്പാ​ര​മാ​യി കൂട്ടി. തുടർന്ന്‌ അവർ ആ കൂമ്പാ​ര​ത്തിൽവെച്ച്‌ ഭക്ഷണം കഴിച്ചു. 47  അന്നുമുതൽ ലാബാൻ അതിനെ യഗർ-സാഹദൂഥ* എന്നു വിളിച്ചു. എന്നാൽ യാക്കോ​ബ്‌ അതിനെ ഗലേദ്‌* എന്നു വിളിച്ചു. 48  അപ്പോൾ ലാബാൻ, “ഈ കൽക്കൂ​മ്പാ​രം ഇന്ന്‌ എനിക്കും നിനക്കും മധ്യേ സാക്ഷി​യാ​യി​രി​ക്കട്ടെ” എന്നു പറഞ്ഞു. അതു​കൊ​ണ്ടാണ്‌ യാക്കോ​ബ്‌ അതിനു ഗലേദ്‌+ എന്നും 49  കാവൽഗോപുരം എന്നും പേരി​ട്ടത്‌. കാരണം ലാബാൻ പറഞ്ഞു: “ഞാനും നീയും പരസ്‌പരം അകന്നി​രി​ക്കുമ്പോൾ യഹോവ നിനക്കും എനിക്കും മധ്യേ കാവൽ നിൽക്കട്ടെ. 50  നീ എന്റെ പെൺമ​ക്കളെ ഉപദ്ര​വി​ക്കു​ക​യോ മറ്റു സ്‌ത്രീ​കളെ വിവാഹം കഴിക്കു​ക​യോ ചെയ്‌താൽ, മനുഷ്യർ ആരും കാണു​ന്നില്ലെ​ങ്കി​ലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷി​യാ​ണെന്ന കാര്യം നീ ഓർക്കണം.” 51  ലാബാൻ ഇങ്ങനെ​യും പറഞ്ഞു: “ഇതാ, എനിക്കും നിനക്കും മധ്യേ ഞാൻ ഉയർത്തിയ കൽക്കൂ​മ്പാ​ര​വും തൂണും! 52  നിന്നെ ദ്രോ​ഹി​ക്കാൻ ഈ കൽക്കൂ​മ്പാ​രം കടന്ന്‌ ഞാനും, എന്നെ ദ്രോ​ഹി​ക്കാൻ ഈ കൽക്കൂ​മ്പാ​ര​വും തൂണും കടന്ന്‌ നീയും വരില്ല എന്നതിന്‌ ഈ കൽക്കൂ​മ്പാ​ര​വും തൂണും സാക്ഷി​യാണ്‌.+ 53  അബ്രാഹാമിന്റെ ദൈവവും+ നാഹോ​രി​ന്റെ ദൈവ​വും, അതായത്‌ അവരുടെ അപ്പന്റെ ദൈവം, നമുക്കു മധ്യേ ന്യായം വിധി​ക്കട്ടെ.” അപ്പോൾ യാക്കോ​ബ്‌ അപ്പനായ യിസ്‌ഹാ​ക്ക്‌ ഭയഭക്തിയോ​ടെ വീക്ഷി​ക്കുന്ന ദൈവത്തിന്റെ+ നാമത്തിൽ* സത്യം ചെയ്‌തു. 54  പിന്നെ യാക്കോ​ബ്‌ ആ മലയിൽ ഒരു ബലി അർപ്പി​ച്ചശേഷം ബന്ധുക്കളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അവർ ഭക്ഷണം കഴിച്ച്‌ ആ മലയിൽ രാത്രി​തങ്ങി. 55  ലാബാൻ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ പെൺമ​ക്കൾക്കും പേരക്കുട്ടികൾക്കും*+ ഉമ്മ കൊടു​ത്ത്‌ അവരെ അനു​ഗ്ര​ഹി​ച്ചു.+ പിന്നെ ലാബാൻ അവരെ വിട്ട്‌ വീട്ടി​ലേക്കു തിരി​ച്ചുപോ​യി.+

അടിക്കുറിപ്പുകള്‍

അഥവാ “കുടും​ബ​ദൈ​വങ്ങൾ; വിഗ്ര​ഹങ്ങൾ.”
അതായത്‌, യൂഫ്ര​ട്ടീസ്‌.
അക്ഷ. “ആൺമക്കൾക്കും.”
അക്ഷ. “യിസ്‌ഹാ​ക്കി​ന്റെ ഭയം.”
ഒരു അരമായ പദപ്രയോ​ഗം. അർഥം: “സാക്ഷ്യ​ത്തി​ന്റെ കൂമ്പാരം.”
ഒരു എബ്രായ പദപ്രയോ​ഗം. അർഥം: “സാക്ഷ്യ​ത്തി​ന്റെ കൂമ്പാരം.”
അക്ഷ. “യിസ്‌ഹാ​ക്കി​ന്റെ ഭയത്തെച്ചൊ​ല്ലി.”
അക്ഷ. “ആൺമക്കൾക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം