ഉൽപത്തി 30:1-43

30  താൻ യാക്കോ​ബി​നു മക്കളെ പ്രസവി​ക്കു​ന്നില്ലെന്നു കണ്ടപ്പോൾ റാഹേ​ലി​നു ലേയ​യോട്‌ അസൂയ തോന്നി. റാഹേൽ യാക്കോ​ബിനോ​ടു പറഞ്ഞു: “എനിക്കു മക്കളെ തരൂ, അല്ലെങ്കിൽ ഞാൻ മരിച്ചുപോ​കും.”  അപ്പോൾ യാക്കോ​ബ്‌ വളരെ കോപി​ച്ച്‌ റാഹേ​ലിനോട്‌, “നിനക്കു മക്കൾ ഉണ്ടാകു​ന്നതു തടഞ്ഞ* ദൈവ​ത്തി​ന്റെ സ്ഥാനത്താ​ണോ ഞാൻ” എന്നു ചോദി​ച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “ഇതാ, എന്റെ ദാസി ബിൽഹ.+ അവളു​മാ​യി ബന്ധപ്പെ​ടുക. അവൾ എനിക്കു​വേണ്ടി കുട്ടി​കളെ പ്രസവി​ക്കട്ടെ.* അങ്ങനെ അവളി​ലൂ​ടെ എനിക്കും കുട്ടികൾ ഉണ്ടാകും.”  അങ്ങനെ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോ​ബി​നു ഭാര്യ​യാ​യി കൊടു​ത്തു. യാക്കോ​ബ്‌ ബിൽഹ​യു​മാ​യി ബന്ധപ്പെട്ടു.+  ബിൽഹ ഗർഭി​ണി​യാ​യി യാക്കോ​ബിന്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എനിക്കു ന്യായാ​ധി​പ​നാ​യി എന്റെ ശബ്ദം കേട്ടു. അതു​കൊണ്ട്‌ എനിക്ക്‌ ഒരു മകനെ തന്നു.” അങ്ങനെ, അവനു ദാൻ*+ എന്നു പേരിട്ടു.  റാഹേലിന്റെ ദാസി ബിൽഹ വീണ്ടും ഗർഭി​ണി​യാ​യി യാക്കോ​ബി​നു രണ്ടാമത്‌ ഒരു ആൺകു​ഞ്ഞിനെ​ക്കൂ​ടി പ്രസവി​ച്ചു.  അപ്പോൾ റാഹേൽ പറഞ്ഞു: “സഹോ​ദ​രി​യു​മാ​യി ശക്തമായ മല്‌പി​ടി​ത്തം നടത്തി ഞാൻ ജയിച്ചി​രി​ക്കു​ന്നു.” അതു​കൊണ്ട്‌ അവനു നഫ്‌താലി*+ എന്നു പേരിട്ടു.  തനിക്കു കുട്ടികൾ ഉണ്ടാകി​ല്ലെന്നു കണ്ടപ്പോൾ ലേയ തന്റെ ദാസി സില്‌പയെ യാക്കോ​ബി​നു ഭാര്യ​യാ​യി കൊടു​ത്തു.+ 10  പിന്നീട്‌, ലേയയു​ടെ ദാസി സില്‌പ യാക്കോ​ബിന്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 11  അപ്പോൾ ലേയ, “എന്തൊരു സൗഭാ​ഗ്യം!” എന്നു പറഞ്ഞ്‌ അവനു ഗാദ്‌*+ എന്നു പേരിട്ടു. 12  അതിനു ശേഷം ലേയയു​ടെ ദാസി സില്‌പ യാക്കോ​ബി​നു രണ്ടാമത്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 13  അപ്പോൾ ലേയ പറഞ്ഞു: “ഞാൻ എത്ര സന്തോ​ഷ​വ​തി​യാണ്‌! സ്‌ത്രീ​കൾ എന്നെ ഉറപ്പാ​യും ഭാഗ്യ​വ​തിയെന്നു വിളി​ക്കും.”+ അതിനാൽ ലേയ അവന്‌ ആശേർ*+ എന്നു പേരിട്ടു. 14  ഒരിക്കൽ ഗോത​മ്പുകൊ​യ്‌ത്തി​ന്റെ കാലത്ത്‌ രൂബേൻ+ വയലി​ലൂ​ടെ നടക്കു​മ്പോൾ ദൂദാ​യി​പ്പ​ഴങ്ങൾ കണ്ടു. അവൻ അതു കൊണ്ടു​വന്ന്‌ അമ്മയായ ലേയയ്‌ക്കു കൊടു​ത്തു. അപ്പോൾ റാഹേൽ ലേയ​യോട്‌, “ദയവുചെ​യ്‌ത്‌ നിന്റെ മകന്റെ ദൂദാ​യി​പ്പ​ഴ​ങ്ങ​ളിൽ കുറച്ച്‌ എനിക്കു തരുക” എന്നു പറഞ്ഞു. 15  അപ്പോൾ ലേയ ചോദി​ച്ചു: “എന്റെ ഭർത്താ​വി​നെ കൈക്ക​ലാ​ക്കി​യതു പോരേ?+ നിനക്ക്‌ ഇനി എന്റെ മകന്റെ ദൂദാ​യി​പ്പ​ഴ​ങ്ങൾകൂ​ടി വേണോ?” അപ്പോൾ റാഹേൽ പറഞ്ഞു: “ശരി, നിന്റെ മകന്റെ ദൂദാ​യി​പ്പ​ഴ​ങ്ങൾക്കു പകരം ഇന്നു രാത്രി യാക്കോ​ബ്‌ നിന്നോടൊ​പ്പം കിടക്കും.” 16  യാക്കോബ്‌ വൈകു​ന്നേരം മേച്ചിൽപ്പു​റ​ത്തു​നിന്ന്‌ വരു​മ്പോൾ ലേയ ചെന്ന്‌ യാക്കോ​ബിനോ​ടു പറഞ്ഞു: “അങ്ങ്‌ ഇന്ന്‌ എന്നോടൊ​പ്പ​മാ​ണു കിട​ക്കേ​ണ്ടത്‌. എന്റെ മകന്റെ ദൂദാ​യി​പ്പ​ഴങ്ങൾ കൊടു​ത്ത്‌ ഞാൻ അങ്ങയെ കൂലിക്കെ​ടു​ത്തി​രി​ക്കു​ന്നു.” അങ്ങനെ അന്നു രാത്രി യാക്കോ​ബ്‌ ലേയ​യോടൊ​പ്പം കിടന്നു. 17  ദൈവം ലേയയു​ടെ പ്രാർഥന കേട്ട്‌ ഉത്തരം കൊടു​ത്തു. അങ്ങനെ ലേയ ഗർഭി​ണി​യാ​യി യാക്കോ​ബിന്‌ അഞ്ചാമത്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 18  അപ്പോൾ ലേയ, “എന്റെ ദാസിയെ ഞാൻ എന്റെ ഭർത്താ​വി​നു കൊടു​ത്ത​തുകൊണ്ട്‌ ദൈവം എനിക്കു പ്രതിഫലം* തന്നിരി​ക്കു​ന്നു” എന്നു പറഞ്ഞു. അതിനാൽ അവനു യിസ്സാഖാർ*+ എന്നു പേരിട്ടു. 19  ലേയ ഒരിക്കൽക്കൂ​ടി ഗർഭി​ണി​യാ​യി യാക്കോ​ബിന്‌ ആറാമത്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു.+ 20  അപ്പോൾ ലേയ പറഞ്ഞു: “ദൈവം എന്നെ, അതെ എന്നെ, അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഇനി എന്റെ ഭർത്താവ്‌ എന്നെ സഹിച്ചുകൊ​ള്ളും.+ ഞാൻ ആറു പുത്ര​ന്മാ​രെ പ്രസവി​ച്ച​ല്ലോ.”+ അതു​കൊണ്ട്‌ അവനു സെബുലൂൻ*+ എന്നു പേരിട്ടു. 21  അതിനു ശേഷം ലേയ ഒരു പെൺകു​ഞ്ഞി​നെ പ്രസവി​ച്ചു. അവൾക്കു ദീന+ എന്നു പേരിട്ടു. 22  ഒടുവിൽ ദൈവം റാഹേ​ലി​നെ ഓർത്തു. റാഹേ​ലി​ന്റെ പ്രാർഥന കേട്ട ദൈവം റാഹേ​ലി​ന്റെ ഗർഭം തുറന്ന്‌ റാഹേ​ലിന്‌ ഉത്തരം കൊടു​ത്തു.+ 23  റാഹേൽ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എന്റെ നിന്ദ നീക്കി​യി​രി​ക്കു​ന്നു!”+ 24  അങ്ങനെ റാഹേൽ, “യഹോവ എനിക്ക്‌ ഒരു മകനെ​ക്കൂ​ടി കൂട്ടി​യി​രി​ക്കു​ന്നു” എന്നു പറഞ്ഞ്‌ അവനു യോസേഫ്‌*+ എന്നു പേരിട്ടു. 25  റാഹേൽ യോ​സേ​ഫി​നെ പ്രസവിച്ച ഉടനെ യാക്കോ​ബ്‌ ലാബാനോ​ടു പറഞ്ഞു: “ഞാൻ എന്റെ നാട്ടി​ലേക്കു പോകു​ന്നു, എന്നെ എന്റെ ദേശ​ത്തേക്കു പറഞ്ഞയ​ച്ചാ​ലും.+ 26  ഞാൻ അങ്ങയെ സേവി​ച്ചത്‌ എങ്ങനെ​യാണെന്നു നന്നായി അറിയാ​മ​ല്ലോ. ഇനി എനിക്ക്‌ എന്റെ ഭാര്യ​മാരെ​യും കുട്ടി​കളെ​യും തരുക. അവർക്കുവേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഇതുവരെ അങ്ങയെ സേവി​ച്ചത്‌.”+ 27  അപ്പോൾ ലാബാൻ പറഞ്ഞു: “ദയവുചെ​യ്‌ത്‌ എന്നെ വിട്ട്‌ പോക​രു​തേ. നിന്നെപ്ര​തി​യാണ്‌ യഹോവ എന്നെ അനു​ഗ്ര​ഹി​ക്കു​ന്നതെന്നു ശകുനം നോക്കി* ഞാൻ മനസ്സി​ലാ​ക്കി.” 28  ലാബാൻ ഇങ്ങനെ​യും പറഞ്ഞു: “നിന്റെ കൂലി എത്രയാ​ണെന്നു പറയുക. അതു ഞാൻ നിനക്കു തരാം.”+ 29  അപ്പോൾ യാക്കോ​ബ്‌ പറഞ്ഞു: “ഞാൻ എങ്ങനെ​യാണ്‌ അങ്ങയെ സേവി​ച്ചതെ​ന്നും അങ്ങയുടെ ആടുകളെ എത്ര നന്നായി​ട്ടാ​ണു പരിപാ​ലി​ച്ചതെ​ന്നും അറിയാ​മ​ല്ലോ.+ 30  ഞാൻ വരുന്ന​തി​നു മുമ്പ്‌ കുറച്ചേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ഞാൻ വന്നശേഷം ആടുകൾ പെരു​കു​ക​യും യഹോവ അങ്ങയെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. ഇനി, എന്റെ കുടും​ബ​ത്തി​നുവേണ്ടി ഞാൻ എന്തെങ്കി​ലും കരുതു​ന്നത്‌ എപ്പോ​ഴാണ്‌?”+ 31  അപ്പോൾ ലാബാൻ, “ഞാൻ നിനക്ക്‌ എന്തു തരണം” എന്നു ചോദി​ച്ചു. യാക്കോ​ബ്‌ പറഞ്ഞു: “എനിക്ക്‌ ഒന്നും തരേണ്ട​തില്ല! ഈ ഒരു കാര്യം മാത്രം എനിക്കു​വേണ്ടി ചെയ്യുന്നെ​ങ്കിൽ ഞാൻ ഇനിയും അങ്ങയുടെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്‌തുകൊ​ള്ളാം.+ 32  ആട്ടിൻപറ്റങ്ങളുടെ ഇടയി​ലൂ​ടെ ഞാൻ ഇന്നു കടന്നുപോ​കും. അങ്ങ്‌ അതിൽനി​ന്ന്‌, പുള്ളി​യും പാണ്ടും ഉള്ള എല്ലാ ചെമ്മരി​യാ​ടു​കളെ​യും ഇരുണ്ട തവിട്ടു നിറമുള്ള ചെമ്മരി​യാ​ട്ടിൻകു​ട്ടി​ക​ളിൽ ആണി​നെയൊക്കെ​യും പാണ്ടും പുള്ളി​യും ഉള്ള എല്ലാ പെൺകോ​ലാ​ടു​കളെ​യും വേർതി​രി​ക്കണം. ഇനി ഇങ്ങനെ​യു​ള്ള​വയെ​ല്ലാം എന്റെ കൂലി​യാ​യി​രി​ക്കും.+ 33  എന്നെങ്കിലും അങ്ങ്‌ എന്റെ കൂലി പരി​ശോ​ധി​ക്കാൻ വരു​മ്പോൾ എന്റെ നീതിപ്രവൃത്തികൾ* എനിക്കു​വേണ്ടി സംസാ​രി​ക്കും. പുള്ളി​യും പാണ്ടും ഇല്ലാത്ത പെൺകോ​ലാ​ടു​ക​ളോ ഇരുണ്ട തവിട്ടു നിറമ​ല്ലാത്ത ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളോ എന്റെ പക്കലുണ്ടെ​ങ്കിൽ അതിനെ മോഷ്ടി​ച്ച​താ​യി കണക്കാ​ക്കാം.” 34  അതിനു ലാബാൻ പറഞ്ഞു: “അതു കൊള്ളാം! നീ പറഞ്ഞതുപോലെ​യാ​കട്ടെ.”+ 35  അന്നുതന്നെ ലാബാൻ വരയും പാണ്ടും ഉള്ള ആൺകോ​ലാ​ടു​കളെ​യും, പുള്ളി​യും പാണ്ടും ഉള്ള എല്ലാ പെൺകോ​ലാ​ടു​കളെ​യും, അൽപ്പ​മെ​ങ്കി​ലും വെള്ള നിറമുള്ള എല്ലാത്തിനെ​യും, ചെമ്മരി​യാ​ട്ടിൻകു​ട്ടി​ക​ളിൽ ഇരുണ്ട തവിട്ടു നിറമുള്ള ആണി​നെയൊക്കെ​യും വേർതി​രിച്ച്‌ തന്റെ ആൺമക്കളെ ഏൽപ്പിച്ചു. 36  അതിനു ശേഷം ലാബാൻ തനിക്കും യാക്കോ​ബി​നും ഇടയിൽ മൂന്നു ദിവസത്തെ വഴിയ​കലം വെച്ചു. ലാബാന്റെ ആട്ടിൻപ​റ്റ​ങ്ങ​ളിൽ ശേഷി​ച്ച​വയെ യാക്കോ​ബ്‌ മേയ്‌ച്ചു. 37  പിന്നെ യാക്കോ​ബ്‌ സ്റ്റൊറാ​ക്‌സ്‌, ബദാം, ചിനാർ എന്നീ വൃക്ഷങ്ങ​ളു​ടെ പച്ചക്കൊ​മ്പു​കൾ മുറിച്ചെ​ടുത്ത്‌ തടിയിൽ അങ്ങിങ്ങാ​യി വെള്ള കാണും​വി​ധം തൊലി​യു​രി​ഞ്ഞു. 38  അങ്ങനെ തൊലി കളഞ്ഞ്‌ എടുത്ത കൊമ്പു​കൾ ആട്ടിൻപ​റ്റങ്ങൾ വെള്ളം കുടി​ക്കാൻ വരു​മ്പോൾ അവയ്‌ക്കു മുന്നി​ലുള്ള തൊട്ടി​ക​ളിൽ, അതായത്‌ അവയ്‌ക്കു വെള്ളം ഒഴിച്ചുകൊ​ടു​ക്കുന്ന പാത്തി​ക​ളിൽ, വെച്ചു. ആടുകൾ വെള്ളം കുടി​ക്കാൻ വരു​മ്പോൾ അവയുടെ മുന്നിൽവെച്ച്‌ ഇണചേ​രാ​നാ​ണു യാക്കോ​ബ്‌ അവ അവിടെ വെച്ചത്‌. 39  അങ്ങനെ, ആട്ടിൻപ​റ്റങ്ങൾ മരക്കൊ​മ്പു​ക​ളു​ടെ മുന്നിൽവെച്ച്‌ ഇണചേ​രു​ക​യും വരയും പുള്ളി​യും പാണ്ടും ഉള്ള കുട്ടികൾ ഉണ്ടാകു​ക​യും ചെയ്‌തു. 40  പിന്നെ യാക്കോ​ബ്‌ ചെമ്മരി​യാ​ട്ടിൻകു​ട്ടി​ക​ളിൽ ആണി​നെയൊക്കെ​യും വേർതി​രി​ച്ചിട്ട്‌ ആട്ടിൻപ​റ്റത്തെ ലാബാന്റെ ആട്ടിൻപ​റ്റ​ത്തിൽ വരയു​ള്ള​തി​നും ഇരുണ്ട തവിട്ടു നിറമുള്ള എല്ലാത്തി​നും അഭിമു​ഖ​മാ​യി നിറുത്തി. പിന്നീട്‌ യാക്കോ​ബ്‌ തന്റെ ആട്ടിൻപ​റ്റത്തെ വേർതി​രിച്ച്‌ മാറ്റി​നി​റു​ത്തി; അവയെ ലാബാന്റെ ആടുക​ളു​മാ​യി ചേർത്തില്ല. 41  ആരോഗ്യമുള്ള മൃഗങ്ങൾ ഇണചേ​രുമ്പോഴെ​ല്ലാം അവ മരക്കൊ​മ്പു​കൾ കണ്ട്‌ ഇണചേ​രാ​നാ​യി യാക്കോ​ബ്‌ കൊമ്പു​കൾ ആട്ടിൻപ​റ്റ​ത്തി​ന്റെ മുന്നിൽ പാത്തി​ക​ളിൽ വെക്കും. 42  എന്നാൽ ആരോ​ഗ്യ​മി​ല്ലാത്ത മൃഗങ്ങ​ളു​ടെ മുന്നിൽ അവ വെക്കു​മാ​യി​രു​ന്നില്ല. അങ്ങനെ ആരോ​ഗ്യ​മി​ല്ലാ​ത്ത​വയെ​ല്ലാം ലാബാ​നും ആരോ​ഗ്യ​മു​ള്ളവ യാക്കോ​ബി​നും വന്നു​ചേർന്നു.+ 43  യാക്കോബ്‌ വളർന്ന്‌ വലിയ ധനിക​നാ​യി​ത്തീർന്നു. അനേകം ആട്ടിൻപ​റ്റ​ങ്ങളെ​യും ദാസീ​ദാ​സ​ന്മാരെ​യും ഒട്ടകങ്ങളെ​യും കഴുത​കളെ​യും സമ്പാദി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “നിന്നിൽനി​ന്ന്‌ ഗർഭഫലം തടഞ്ഞു​വെച്ച.”
അക്ഷ. “അവൾ എന്റെ മടിയിൽ പ്രസവി​ക്കട്ടെ.”
അർഥം: “ന്യായാ​ധി​പൻ.”
അർഥം: “എന്റെ മല്‌പി​ടി​ത്തം.”
അർഥം: “സൗഭാ​ഗ്യം.”
അർഥം: “സന്തോഷം; സന്തുഷ്ടി.”
അഥവാ “ഒരു കൂലി​ക്കാ​രന്റെ കൂലി.”
അർഥം: “അവൻ പ്രതി​ഫ​ല​മാണ്‌.”
അർഥം: “സഹനം.”
യോസിഫ്യ എന്നതിന്റെ മറ്റൊരു രൂപം. അർഥം: “യാഹ്‌ ചേർക്കട്ടെ (വർധി​പ്പി​ക്കട്ടെ).”
അഥവാ “തെളി​വു​ക​ളിൽനിന്ന്‌.”
അഥവാ “സത്യസന്ധത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം