ഉൽപത്തി 29:1-35

29  അതിനു ശേഷം യാക്കോ​ബ്‌ യാത്ര ചെയ്‌ത്‌ കിഴക്കു​ള്ള​വ​രു​ടെ ദേശത്ത്‌ എത്തി.  അവിടെ മേച്ചിൽപ്പു​റത്ത്‌ ഒരു കിണർ കണ്ടു. അതിന്‌ അടുത്ത്‌ മൂന്നു കൂട്ടങ്ങ​ളാ​യി ആടുകൾ കിടക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ കിണറിൽനി​ന്നാണ്‌ അവർ അവയ്‌ക്കു വെള്ളം കൊടു​ത്തി​രു​ന്നത്‌. കിണറി​ന്റെ വായ്‌ വലി​യൊ​രു കല്ലു​കൊണ്ട്‌ മൂടി​യി​രു​ന്നു.  ആട്ടിൻപറ്റങ്ങളെല്ലാം വന്നുക​ഴി​ഞ്ഞാൽ അവർ കിണറി​ന്റെ വായ്‌ക്കൽനി​ന്ന്‌ കല്ല്‌ ഉരുട്ടി​മാ​റ്റി ആടുകൾക്കു വെള്ളം കൊടു​ക്കും. അതിനു ശേഷം അവർ ആ കല്ല്‌ തിരികെ കിണറി​ന്റെ വായ്‌ക്കൽ വെക്കു​മാ​യി​രു​ന്നു.  യാക്കോബ്‌ അവരോ​ട്‌, “സഹോ​ദ​ര​ന്മാ​രേ, നിങ്ങൾ എവി​ടെ​നി​ന്നു​ള്ള​വ​രാണ്‌” എന്നു ചോദി​ച്ചു. “ഞങ്ങൾ ഹാരാ​നിൽനി​ന്നു​ള്ള​വ​രാണ്‌”+ എന്ന്‌ അവർ മറുപടി പറഞ്ഞു.  “നിങ്ങൾക്കു നാഹോരിന്റെ+ കൊച്ചു​മ​ക​നായ ലാബാനെ+ അറിയാ​മോ” എന്നു യാക്കോ​ബ്‌ ചോദി​ച്ചു. “ഞങ്ങൾക്ക്‌ അറിയാം” എന്ന്‌ അവർ പറഞ്ഞു.  “ലാബാൻ സുഖമാ​യി​രി​ക്കു​ന്നോ” എന്നു യാക്കോ​ബ്‌ അവരോ​ടു ചോദി​ച്ചു. അവർ പറഞ്ഞു: “സുഖമാ​യി​രി​ക്കു​ന്നു. ലാബാന്റെ മകൾ റാഹേൽ+ അതാ, ആടുക​ളു​മാ​യി വരുന്നു!”  യാക്കോബ്‌ പറഞ്ഞു: “ഉച്ചയാ​യ​തല്ലേ ഉള്ളൂ, ആട്ടിൻപ​റ്റ​ങ്ങളെ കൂട്ടി​ച്ചേർക്കാൻ സമയമാ​യി​ട്ടി​ല്ല​ല്ലോ. ആടുകൾക്കു വെള്ളം കൊടു​ത്തിട്ട്‌ അവയെ കൊണ്ടുപോ​യി മേയ്‌ച്ചുകൊ​ള്ളൂ.”  അപ്പോൾ അവർ പറഞ്ഞു: “എല്ലാ കൂട്ടങ്ങ​ളും വന്നശേ​ഷമേ കിണറി​ന്റെ വായ്‌ക്കൽനി​ന്ന്‌ കല്ല്‌ ഉരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടു​ക്കാ​നാ​കൂ. അതുവരെ ഞങ്ങൾക്ക്‌ അതിന്‌ അനുവാ​ദ​മില്ല.”  യാക്കോബ്‌ അവരോ​ടു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ റാഹേൽ അപ്പന്റെ ആടുക​ളു​മാ​യി വന്നു. ഒരു ഇടയസ്‌ത്രീ​യാ​യി​രു​ന്നു റാഹേൽ. 10  ലാബാന്റെ മകൾ റാഹേൽ ആടുക​ളു​മാ​യി വരുന്നതു കണ്ട ഉടനെ യാക്കോ​ബ്‌ ഓടി​ച്ചെന്ന്‌ കിണറി​ന്റെ വായ്‌ക്ക​ലു​ണ്ടാ​യി​രുന്ന കല്ല്‌ ഉരുട്ടി​മാ​റ്റി ലാബാന്റെ ആടുകൾക്കു വെള്ളം കൊടു​ത്തു. 11  പിന്നെ യാക്കോ​ബ്‌ റാഹേ​ലി​നെ ചുംബി​ച്ച്‌ പൊട്ടി​ക്ക​രഞ്ഞു. 12  താൻ റാഹേ​ലി​ന്റെ അപ്പന്റെ ബന്ധുവാണെന്നും* റിബെ​ക്ക​യു​ടെ മകനാണെ​ന്നും റാഹേ​ലിനോ​ടു പറഞ്ഞു. അതു കേട്ട​പ്പോൾ റാഹേൽ ഓടി​ച്ചെന്ന്‌ അപ്പനെ വിവരം അറിയി​ച്ചു. 13  പെങ്ങളുടെ മകനായ യാക്കോ​ബിനെ​ക്കു​റിച്ച്‌ കേട്ട ഉടൻ യാക്കോ​ബി​നെ സ്വീക​രി​ക്കാൻ ലാബാൻ+ ഓടി​ച്ചെന്നു. യാക്കോ​ബി​നെ കെട്ടി​പ്പി​ടിച്ച്‌ ചുംബി​ച്ചിട്ട്‌ വീട്ടി​ലേക്കു കൊണ്ടു​വന്നു. സംഭവി​ച്ചതെ​ല്ലാം യാക്കോ​ബ്‌ വിവരി​ച്ചു. 14  അപ്പോൾ ലാബാൻ പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും* ആണ്‌.” അങ്ങനെ ഒരു മാസം മുഴുവൻ യാക്കോ​ബ്‌ അവിടെ താമസി​ച്ചു. 15  പിന്നെ ലാബാൻ യാക്കോ​ബിനോ​ടു പറഞ്ഞു: “എന്റെ ബന്ധുവാണെന്നു*+ കരുതി നീ വെറുതേ എന്നെ സേവിക്കേ​ണ്ട​തു​ണ്ടോ? പറയൂ, നിനക്ക്‌ എന്തു പ്രതി​ഫലം വേണം?”+ 16  ലാബാനു രണ്ടു പെൺമ​ക്ക​ളു​ണ്ടാ​യി​രു​ന്നു: മൂത്തവൾ ലേയ, ഇളയവൾ റാഹേൽ.+ 17  ലേയയുടെ കണ്ണുകൾക്കു തിളക്കം കുറവാ​യി​രു​ന്നു. എന്നാൽ റാഹേൽ നല്ല സൗന്ദര്യ​വും ആകാര​ഭം​ഗി​യും ഉള്ളവളാ​യി​രു​ന്നു. 18  യാക്കോബിനു റാഹേ​ലിനോ​ടു പ്രേമം തോന്നി. അതു​കൊണ്ട്‌ ലാബാനോ​ടു പറഞ്ഞു: “ഇളയ മകൾ റാഹേ​ലി​നുവേണ്ടി ഏഴു വർഷം സേവി​ക്കാൻ ഞാൻ തയ്യാറാ​ണ്‌.”+ 19  അപ്പോൾ ലാബാൻ പറഞ്ഞു: “അവളെ മറ്റൊരു പുരു​ഷനു കൊടു​ക്കു​ന്ന​തിനെ​ക്കാൾ എന്തു​കൊ​ണ്ടും നല്ലതു നിനക്കു തരുന്ന​താണ്‌. എന്നോടൊ​പ്പം താമസി​ക്കുക.” 20  അങ്ങനെ റാഹേ​ലി​നുവേണ്ടി യാക്കോ​ബ്‌ ഏഴു വർഷം ലാബാനെ സേവിച്ചു.+ എന്നാൽ, റാഹേ​ലിനോ​ടുള്ള സ്‌നേഹം കാരണം അത്‌ ഏതാനും ദിവസ​ങ്ങൾപോലെയേ യാക്കോ​ബി​നു തോന്നി​യു​ള്ളൂ. 21  പിന്നെ യാക്കോ​ബ്‌ ലാബാനോ​ടു പറഞ്ഞു: “ഞാൻ പറഞ്ഞ കാലം തികഞ്ഞി​രി​ക്കു​ന്നു; ഇനി എനിക്ക്‌ എന്റെ ഭാര്യയെ തരുക, ഞാൻ അവളോടൊ​പ്പം കിടക്കട്ടെ.” 22  അപ്പോൾ ലാബാൻ ആ സ്ഥലത്തെ ആളുകളെയെ​ല്ലാം വിളി​ച്ചു​കൂ​ട്ടി ഒരു വിരുന്നു നടത്തി. 23  പക്ഷേ രാത്രി​യാ​യപ്പോൾ ലാബാൻ മകളായ ലേയ​യെ​യാ​ണു യാക്കോ​ബി​ന്റെ അടുത്ത്‌ കൊണ്ടുചെ​ന്നത്‌. യാക്കോ​ബ്‌ ലേയയു​മാ​യി ബന്ധപ്പെട്ടു. 24  തന്റെ ദാസി​യായ സില്‌പയെ ലാബാൻ ലേയയ്‌ക്കു ദാസി​യാ​യി കൊടു​ക്കു​ക​യും ചെയ്‌തു.+ 25  ഭാര്യയായി ലഭിച്ചതു ലേയ​യെ​യാണെന്നു നേരം വെളു​ത്തപ്പോൾ യാക്കോ​ബ്‌ തിരി​ച്ച​റി​ഞ്ഞു. യാക്കോ​ബ്‌ ലാബാനോ​ടു ചോദി​ച്ചു: “എന്താണ്‌ എന്നോട്‌ ഈ ചെയ്‌തത്‌? റാഹേ​ലി​നുവേ​ണ്ടി​യല്ലേ ഞാൻ സേവി​ച്ചത്‌? എന്തിന്‌ എന്നോട്‌ ഈ ചതി ചെയ്‌തു?”+ 26  ലാബാൻ പറഞ്ഞു: “മൂത്തവൾ നിൽക്കെ ഇളയവളെ കൊടു​ക്കുന്ന പതിവ്‌ ഞങ്ങളുടെ ഇടയി​ലില്ല. 27  ഇവളുടെ ഈ ഒരു ആഴ്‌ച ഇവളോടൊ​പ്പം ആഘോ​ഷി​ക്കുക. അതിനു ശേഷം മറ്റവ​ളെ​യും നിനക്കു തരാം. പക്ഷേ അതിനു പകരമാ​യി ഏഴു വർഷം​കൂ​ടെ നീ എന്നെ സേവി​ക്കണം.”+ 28  അങ്ങനെ യാക്കോ​ബ്‌ ആ ആഴ്‌ച ലേയ​യോടൊ​പ്പം ചെലവ​ഴി​ച്ചു. അതിനു ശേഷം ലാബാൻ മകൾ റാഹേ​ലി​നെ യാക്കോ​ബി​നു ഭാര്യ​യാ​യി കൊടു​ത്തു. 29  ലാബാൻ തന്റെ ദാസി ബിൽഹയെ+ റാഹേ​ലി​നു ദാസി​യാ​യി കൊടു​ക്കു​ക​യും ചെയ്‌തു.+ 30  അങ്ങനെ യാക്കോ​ബ്‌ റാഹേ​ലു​മാ​യും ബന്ധപ്പെട്ടു. റാഹേ​ലി​നെ യാക്കോ​ബ്‌ ലേയ​യെ​ക്കാൾ അധികം സ്‌നേ​ഹി​ച്ചു. ഏഴു വർഷം​കൂ​ടെ യാക്കോ​ബ്‌ ലാബാനെ സേവിച്ചു.+ 31  ലേയയ്‌ക്കു സ്‌നേഹം ലഭിക്കുന്നില്ലെന്നു* കണ്ടപ്പോൾ യഹോവ ലേയയ്‌ക്കു കുട്ടികൾ ഉണ്ടാകാ​നുള്ള പ്രാപ്‌തി നൽകി.*+ എന്നാൽ റാഹേ​ലി​നു കുട്ടികൾ ഉണ്ടായില്ല.+ 32  ലേയ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. “യഹോവ എന്റെ വേദന കണ്ടിരി​ക്കു​ന്നു;+ ഇനി എന്റെ ഭർത്താവ്‌ എന്നെ സ്‌നേ​ഹി​ക്കും” എന്നു പറഞ്ഞ്‌ അവനു രൂബേൻ*+ എന്നു പേരിട്ടു. 33  ലേയ വീണ്ടും ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ലേയ പറഞ്ഞു: “എനിക്കു സ്‌നേഹം ലഭിക്കാ​ത്ത​തുകൊണ്ട്‌ യഹോവ എന്റെ അപേക്ഷ കേട്ട്‌ ഇവനെ​യും എനിക്കു തന്നിരി​ക്കു​ന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു. 34  ലേയ പിന്നെ​യും ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ്‌ എന്നോടു പറ്റി​ച്ചേ​രും; ഞാൻ മൂന്ന്‌ ആൺകു​ട്ടി​കളെ പ്രസവി​ച്ച​ല്ലോ!” അതു​കൊണ്ട്‌ അവനു ലേവി*+ എന്നു പേരിട്ടു. 35  ഒരിക്കൽക്കൂടി ലേയ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോ​വയെ സ്‌തു​തി​ക്കും.” അങ്ങനെ അവന്‌ യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്‌ക്കു പ്രസവം നിന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “സഹോ​ദ​ര​നാണെ​ന്നും.”
അഥവാ “രക്തബന്ധ​ത്തി​ലു​ള്ളവൻ.”
അക്ഷ. “സഹോ​ദ​ര​നാണെന്ന്‌.”
അക്ഷ. “ലേയ വെറു​ക്കപ്പെ​ടുന്നെന്ന്‌.”
അക്ഷ. “അവളുടെ ഗർഭപാ​ത്രം തുറന്നു.”
അർഥം: “ഇതാ, ഒരു മകൻ!”
അർഥം: “കേൾക്കുന്ന.”
അർഥം: “പറ്റി​ച്ചേ​രുക; ഒന്നിക്കുക.”
അർഥം: “സ്‌തു​തി​ക്ക​പ്പെട്ട; സ്‌തു​ത്യം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം