ഉൽപത്തി 26:1-35

26  അബ്രാ​ഹാ​മി​ന്റെ കാലത്ത്‌ ഉണ്ടായ ആദ്യത്തെ ക്ഷാമത്തിനു+ ശേഷം ദേശത്ത്‌ മറ്റൊരു ക്ഷാമം ഉണ്ടായി. അതു​കൊണ്ട്‌ യിസ്‌ഹാ​ക്ക്‌ ഗരാരിൽ ഫെലി​സ്‌ത്യ​രു​ടെ രാജാ​വായ അബീ​മേലെ​ക്കി​ന്റെ അടു​ത്തേക്കു പോയി.  അപ്പോൾ യഹോവ യിസ്‌ഹാ​ക്കി​നു പ്രത്യ​ക്ഷ​നാ​യി. ദൈവം പറഞ്ഞു: “ഈജി​പ്‌തിലേക്കു പോക​രുത്‌. ഞാൻ കാണി​ച്ചു​ത​രുന്ന ദേശത്ത്‌ താമസി​ക്കുക.  ഈ ദേശത്ത്‌ ഒരു പരദേ​ശി​യാ​യി കഴിയുക.+ ഞാൻ നിന്റെ​കൂ​ടെ ഇരുന്ന്‌ നിന്നെ അനു​ഗ്ര​ഹി​ക്കും. കാരണം നിനക്കും നിന്റെ സന്തതിക്കും* ആണ്‌ ഞാൻ ഈ ദേശം മുഴുവൻ തരാൻപോ​കു​ന്നത്‌.+ നിന്റെ അപ്പനായ അബ്രാ​ഹാ​മിനോ​ടു ഞാൻ ആണയിട്ട്‌ സത്യം ചെയ്‌ത എന്റെ ഈ വാക്കുകൾ ഞാൻ നിറ​വേ​റ്റും:+  ‘ഞാൻ നിന്റെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ വർധിപ്പിക്കുകയും+ ഈ ദേശം മുഴുവൻ അവർക്കു കൊടു​ക്കു​ക​യും ചെയ്യും;+ നിന്റെ സന്തതിയിലൂടെ* ഭൂമി​യി​ലെ ജനതകളെ​ല്ലാം അനു​ഗ്രഹം നേടും.’+  കാരണം, അബ്രാ​ഹാം എന്റെ വാക്കു കേൾക്കു​ക​യും എന്റെ നിബന്ധ​ന​ക​ളും കല്‌പ​ന​ക​ളും ചട്ടങ്ങളും നിയമങ്ങളും* എല്ലായ്‌പോ​ഴും പാലി​ക്കു​ക​യും ചെയ്‌തു.”+  അങ്ങനെ യിസ്‌ഹാ​ക്ക്‌ ഗരാരിൽത്തന്നെ കഴിഞ്ഞു.+  ആ സ്ഥലത്തെ ആളുകൾ ഭാര്യയെ​ക്കു​റിച്ച്‌ ചോദി​ച്ചപ്പോഴെ​ല്ലാം, “ഇത്‌ എന്റെ പെങ്ങളാ​ണ്‌”+ എന്നു യിസ്‌ഹാ​ക്ക്‌ പറഞ്ഞു. “റിബെക്ക നിമിത്തം ദേശത്തെ പുരു​ഷ​ന്മാർ എന്നെ കൊന്നു​ക​ളഞ്ഞേ​ക്കാം” എന്നു പറഞ്ഞ്‌, “ഇത്‌ എന്റെ ഭാര്യ​യാണ്‌” എന്നു പറയാൻ യിസ്‌ഹാ​ക്കി​നു ഭയം തോന്നി. കാരണം റിബെക്ക വളരെ സുന്ദരി​യാ​യി​രു​ന്നു.+  കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഫെലി​സ്‌ത്യ​രു​ടെ രാജാ​വായ അബീ​മേലെക്ക്‌ ജനാല​യി​ലൂ​ടെ പുറ​ത്തേക്കു നോക്കി​യപ്പോൾ യിസ്‌ഹാ​ക്ക്‌ ഭാര്യ റിബെ​ക്കയെ ആലിം​ഗനം ചെയ്യുന്നതു*+ കണ്ടു.  ഉടനെ അബീ​മേലെക്ക്‌ യിസ്‌ഹാ​ക്കി​നെ വിളി​ച്ചു​വ​രു​ത്തി ഇങ്ങനെ പറഞ്ഞു: “അവൾ താങ്കളു​ടെ ഭാര്യ​യാണ്‌, തീർച്ച! എന്തിനാ​ണ്‌ ‘ഇത്‌ എന്റെ പെങ്ങളാ​ണ്‌’ എന്നു താങ്കൾ പറഞ്ഞത്‌?” അപ്പോൾ യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “അവൾ കാരണം ആരെങ്കി​ലും എന്നെ കൊന്നാ​ലോ എന്നു പേടി​ച്ചാ​ണു ഞാൻ അങ്ങനെ പറഞ്ഞത്‌.”+ 10  പക്ഷേ അബീ​മേലെക്ക്‌ പറഞ്ഞു: “താങ്കൾ ഞങ്ങളോ​ട്‌ ഈ ചെയ്‌തത്‌ എന്താണ്‌?+ എന്റെ ജനത്തിൽ ആരെങ്കി​ലും താങ്കളു​ടെ ഭാര്യയോടൊ​പ്പം കിടന്നി​രുന്നെ​ങ്കി​ലോ? താങ്കൾ ഞങ്ങളുടെ മേൽ കുറ്റം വരുത്തിവെ​ക്കു​മാ​യി​രു​ന്നി​ല്ലേ?”+ 11  പിന്നെ അബീ​മേലെക്ക്‌, “ഇദ്ദേഹത്തെ​യോ ഭാര്യയെ​യോ തൊടു​ന്നത്‌ ആരായാ​ലും അയാളെ കൊന്നു​ക​ള​യും” എന്നു ജനങ്ങ​ളോടെ​ല്ലാം കല്‌പി​ച്ചു. 12  പിന്നീട്‌ യിസ്‌ഹാ​ക്ക്‌ ആ ദേശത്ത്‌ വിത്തു വിതച്ചു. യഹോ​വ​യു​ടെ അനുഗ്രഹത്താൽ+ ആ വർഷം നൂറു​മേനി വിളഞ്ഞു. 13  അങ്ങനെ യിസ്‌ഹാ​ക്ക്‌ സമ്പന്നനാ​യി. സമ്പത്തു വർധി​ച്ചു​വർധിച്ച്‌ യിസ്‌ഹാ​ക്ക്‌ വലിയ പണക്കാ​ര​നാ​യി​ത്തീർന്നു. 14  നിരവധി ആടുമാ​ടു​കളെ​യും വലി​യൊ​രു കൂട്ടം ദാസീദാസന്മാരെയും+ യിസ്‌ഹാ​ക്ക്‌ സമ്പാദി​ച്ചു. ഫെലി​സ്‌ത്യർക്ക്‌ അദ്ദേഹ​ത്തോ​ട്‌ അസൂയ തോന്നി​ത്തു​ടങ്ങി. 15  അങ്ങനെ, യിസ്‌ഹാ​ക്കി​ന്റെ അപ്പനായ അബ്രാ​ഹാ​മി​ന്റെ കാലത്ത്‌ അബ്രാ​ഹാ​മി​ന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം+ ഫെലി​സ്‌ത്യർ മണ്ണിട്ട്‌ മൂടി. 16  പിന്നെ അബീ​മേലെക്ക്‌ യിസ്‌ഹാ​ക്കിനോ​ടു പറഞ്ഞു: “ഞങ്ങളുടെ അടുത്തു​നിന്ന്‌ പോകൂ; താങ്കൾ വളർന്ന്‌ ഞങ്ങളെ​ക്കാളെ​ല്ലാം വളരെ ശക്തനാ​യി​രി​ക്കു​ന്നു.” 17  അതുകൊണ്ട്‌ യിസ്‌ഹാ​ക്ക്‌ അവിടം വിട്ട്‌ ഗരാർ+ താഴ്‌വരയിൽ* കൂടാരം അടിച്ച്‌ അവിടെ താമസം​തു​ടങ്ങി. 18  അപ്പനായ അബ്രാ​ഹാ​മി​ന്റെ കാലത്ത്‌ അബ്രാ​ഹാ​മി​ന്റെ ദാസന്മാർ കുഴി​ച്ച​തും അബ്രാ​ഹാ​മി​ന്റെ മരണ​ശേഷം ഫെലി​സ്‌ത്യർ നികത്തി​ക്ക​ള​ഞ്ഞ​തും ആയ കിണറുകൾ+ യിസ്‌ഹാ​ക്ക്‌ വീണ്ടും കുഴിച്ചു. അപ്പൻ കൊടു​ത്തി​രുന്ന പേരു​കൾതന്നെ അവയ്‌ക്കു കൊടു​ത്തു.+ 19  യിസ്‌ഹാക്കിന്റെ ദാസന്മാർ ആ താഴ്‌വരയിൽ* കുഴി​ച്ചപ്പോൾ ശുദ്ധജ​ല​മുള്ള ഒരു കിണർ കണ്ടെത്തി. 20  അപ്പോൾ ഗരാരി​ലെ ഇടയന്മാർ വന്ന്‌, “ഈ വെള്ളം ഞങ്ങളുടേ​താണ്‌” എന്നു പറഞ്ഞ്‌ യിസ്‌ഹാ​ക്കി​ന്റെ ഇടയന്മാരോ​ടു വഴക്കിട്ടു. അവർ വഴക്കി​ട്ട​തുകൊണ്ട്‌ യിസ്‌ഹാ​ക്ക്‌ ആ കിണറി​ന്‌ ഏശക്ക്‌* എന്നു പേരിട്ടു. 21  അവർ മറ്റൊരു കിണർ കുഴി​ച്ചു​തു​ട​ങ്ങി​യപ്പോൾ അതിനുവേ​ണ്ടി​യും അവർ വഴക്കിട്ടു. അതിനാൽ യിസ്‌ഹാ​ക്ക്‌ അതിനു സിത്‌ന* എന്നു പേരിട്ടു. 22  പിന്നെ അവി​ടെ​നിന്ന്‌ ദൂരെ പോയി മറ്റൊരു കിണർ കുഴിച്ചു. എന്നാൽ, അതിനു​വേണ്ടി അവർ വഴക്കു​കൂ​ടി​യില്ല. അതു​കൊണ്ട്‌, അതിനു രഹോബോത്ത്‌* എന്നു പേരിട്ടു. യിസ്‌ഹാ​ക്ക്‌ പറഞ്ഞു: “കാരണം, യഹോവ നമുക്ക്‌ ഈ ദേശത്ത്‌ വേണ്ടത്ര ഇടം നൽകു​ക​യും നമ്മളെ വർധി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”+ 23  പിന്നെ യിസ്‌ഹാ​ക്ക്‌ അവി​ടെ​നിന്ന്‌ ബേർ-ശേബയിലേക്കു+ പോയി. 24  ആ രാത്രി യഹോവ പ്രത്യ​ക്ഷ​നാ​യി യിസ്‌ഹാ​ക്കിനോ​ടു പറഞ്ഞു: “ഞാൻ നിന്റെ അപ്പനായ അബ്രാ​ഹാ​മി​ന്റെ ദൈവ​മാണ്‌.+ പേടി​ക്കേണ്ടാ,+ ഞാൻ നിന്റെ​കൂടെ​യുണ്ട്‌. എന്റെ ദാസനായ അബ്രാ​ഹാം നിമിത്തം ഞാൻ നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ സന്തതിയെ* അനേക​മാ​യി വർധി​പ്പി​ക്കും.”+ 25  അങ്ങനെ യിസ്‌ഹാ​ക്ക്‌ അവിടെ ഒരു യാഗപീ​ഠം പണിത്‌ യഹോ​വ​യു​ടെ പേര്‌ വാഴ്‌ത്തി​സ്‌തു​തി​ച്ചു.+ അവിടെ യിസ്‌ഹാ​ക്ക്‌ കൂടാരം അടിച്ചു.+ യിസ്‌ഹാ​ക്കി​ന്റെ ദാസന്മാർ അവി​ടെ​യും ഒരു കിണർ കുഴിച്ചു. 26  പിന്നീട്‌ അബീ​മേലെക്ക്‌ ഗരാരിൽനി​ന്ന്‌, തന്റെ ഉപദേ​ഷ്ടാ​വായ അഹൂസ​ത്തിനോ​ടും സൈന്യാ​ധി​പ​നായ ഫീക്കോലിനോടും+ ഒപ്പം യിസ്‌ഹാ​ക്കി​ന്റെ അടുത്ത്‌ വന്നു. 27  അപ്പോൾ യിസ്‌ഹാ​ക്ക്‌ അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ എന്റെ അടുത്ത്‌ വന്നിരി​ക്കു​ന്നത്‌, നിങ്ങൾ എന്നെ വെറുത്ത്‌ നിങ്ങളു​ടെ അടുത്തു​നിന്ന്‌ ഓടി​ച്ചു​വി​ട്ട​തല്ലേ?” 28  അപ്പോൾ അവർ പറഞ്ഞു: “യഹോവ താങ്കളുടെ​കൂടെ​യുണ്ടെന്നു ഞങ്ങൾക്കു വ്യക്തമാ​യി.+ അതു​കൊണ്ട്‌ ഞങ്ങൾ പറഞ്ഞു: ‘ഇരുകൂ​ട്ടർക്കും ആണയിട്ട്‌ ഒരു ഉടമ്പടി ചെയ്യാം,+ ഒരു സമാധാ​ന​ബന്ധം സ്ഥാപി​ക്കാം. 29  നമ്മൾ നല്ലതു മാത്രം ചെയ്‌ത്‌ സമാധാ​നത്തോടെ​യാ​ണ​ല്ലോ യിസ്‌ഹാ​ക്കി​നെ പറഞ്ഞയ​ച്ചത്‌. നമ്മൾ ദ്രോ​ഹമൊ​ന്നും ചെയ്യാ​തി​രു​ന്ന​തുപോ​ലെ നമ്മളോ​ടും ദ്രോ​ഹമൊ​ന്നും ചെയ്യാ​തി​രി​ക്കാൻ നമുക്കു യിസ്‌ഹാ​ക്കു​മാ​യി ഒരു ഉടമ്പടി ചെയ്യാം. യിസ്‌ഹാ​ക്ക്‌ യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിച്ച​വ​നാണ്‌.’” 30  പിന്നെ യിസ്‌ഹാ​ക്ക്‌ അവർക്ക്‌ ഒരു വിരുന്ന്‌ ഒരുക്കി. അവർ ഭക്ഷണം കഴിച്ചു. 31  പിറ്റേന്ന്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ അവർ പരസ്‌പരം ആണയിട്ട്‌ സത്യം ചെയ്‌തു.+ അതിനു ശേഷം യിസ്‌ഹാ​ക്ക്‌ അവരെ പറഞ്ഞയച്ചു; അവർ സമാധാ​ന​ത്തിൽ അവി​ടെ​നിന്ന്‌ പോയി. 32  ആ ദിവസം​തന്നെ യിസ്‌ഹാ​ക്കി​ന്റെ ദാസന്മാർ വന്ന്‌ അവർ കുഴിച്ച കിണറിനെ​ക്കു​റിച്ച്‌,+ “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. 33  അതിനാൽ യിസ്‌ഹാ​ക്ക്‌ അതിനു ശിബ എന്നു പേരിട്ടു. അതു​കൊ​ണ്ടാണ്‌ ആ നഗരത്തെ ഇന്നുവരെ​യും ബേർ-ശേബ+ എന്നു വിളി​ക്കു​ന്നത്‌. 34  ഏശാവിന്‌ 40 വയസ്സാ​യപ്പോൾ ഏശാവ്‌ ഹിത്യ​നായ ബയേരി​യു​ടെ മകൾ യഹൂദീ​ത്തിനെ​യും ഹിത്യ​നായ ഏലോന്റെ മകൾ ബാസമ​ത്തിനെ​യും വിവാഹം കഴിച്ചു.+ 35  യിസ്‌ഹാക്കിനും റിബെ​ക്ക​യ്‌ക്കും അവർ വലിയ മനോവേ​ദ​ന​യ്‌ക്കു കാരണ​മാ​യി​ത്തീർന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തി​ലൂ​ടെ.”
പദാവലി കാണുക.
അഥവാ “റിബെ​ക്ക​യു​മാ​യി പ്രണയ​ലീ​ല​ക​ളിൽ ഏർപ്പെ​ടു​ന്നത്‌.”
അഥവാ “നീർച്ചാ​ലിൽ.”
അഥവാ “നീർച്ചാ​ലിൽ.”
അർഥം: “ശണ്‌ഠ.”
അർഥം: “ആരോ​പണം.”
അർഥം: “വിശാ​ല​സ്ഥലം.”
അക്ഷ. “വിത്തിനെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം