ഉൽപത്തി 23:1-20

23  സാറ 127 വർഷം ജീവിച്ചു. അതായി​രു​ന്നു സാറയു​ടെ ആയുഷ്‌കാ​ലം.+  സാറ കനാൻ+ ദേശത്തെ കിര്യത്ത്‌-അർബയിൽവെച്ച്‌,+ അതായത്‌ ഹെ​ബ്രോ​നിൽവെച്ച്‌,+ മരിച്ചു. അബ്രാ​ഹാം സാറ​യെ​ക്കു​റിച്ച്‌ ദുഃഖി​ച്ച്‌ കരഞ്ഞു.  പിന്നെ അബ്രാ​ഹാം ഭാര്യ​യു​ടെ ശരീര​ത്തിന്‌ അടുത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ ഹേത്തിന്റെ+ പുത്ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു:  “ഞാൻ നിങ്ങൾക്കി​ട​യിൽ ഒരു പരദേ​ശി​യും കുടിയേറിപ്പാർക്കുന്നവനും+ ആണ്‌. ഒരു ശ്‌മശാ​ന​ത്തി​നുള്ള സ്ഥലം നിങ്ങൾക്കി​ട​യിൽ എനിക്കു തരുക. ഞാൻ എന്റെ ഭാര്യയെ അടക്കം ചെയ്യട്ടെ.”  അപ്പോൾ ഹേത്തിന്റെ പുത്ര​ന്മാർ അബ്രാ​ഹാ​മിനോ​ടു പറഞ്ഞു:  “യജമാ​നനേ, ഞങ്ങൾ പറയു​ന്നതു കേട്ടാ​ലും. അങ്ങ്‌ ഞങ്ങൾക്കി​ട​യിൽ ദൈവ​ത്തി​ന്റെ ഒരു പ്രഭു​വാണ്‌.*+ ഞങ്ങളുടെ ഏറ്റവും നല്ല ശ്‌മശാ​ന​ത്തിൽത്തന്നെ അങ്ങയുടെ ഭാര്യയെ അടക്കം ചെയ്‌തുകൊ​ള്ളൂ. ഞങ്ങളിൽ ആരും അങ്ങയ്‌ക്കു സ്ഥലം തരാതി​രി​ക്കില്ല.”  അപ്പോൾ അബ്രാ​ഹാം എഴു​ന്നേറ്റ്‌ ആ ദേശത്തെ ആളുകളെ—ഹേത്തിന്റെ+ പുത്ര​ന്മാ​രെ—വണങ്ങി,  അവരോടു പറഞ്ഞു: “എന്റെ ഭാര്യയെ അടക്കം ചെയ്യാൻ നിങ്ങൾ എന്നെ അനുവ​ദി​ക്കുമെ​ങ്കിൽ ഞാൻ പറയു​ന്നതു കേട്ടാ​ലും. സോഹ​രി​ന്റെ മകനായ എഫ്രോ​നോ​ട്‌  അദ്ദേഹത്തിന്റെ ഉടമസ്ഥ​ത​യി​ലുള്ള മക്‌പേല ഗുഹ എനിക്കു വിൽക്കാൻ അപേക്ഷി​ക്കണം. അദ്ദേഹ​ത്തി​ന്റെ സ്ഥലത്തിന്റെ അതിരി​ലാണ്‌ അത്‌. എഫ്രോൻ അതു നിങ്ങളു​ടെ സാന്നി​ധ്യ​ത്തിൽ അതിന്റെ മുഴുവൻ വിലയ്‌ക്കു തുല്യ​മായ വെള്ളി വാങ്ങി എനിക്കു വിൽക്കട്ടെ.+ അപ്പോൾ ശ്‌മശാ​ന​മാ​യി ഉപയോ​ഗി​ക്കാൻ എനിക്ക്‌ ഒരു സ്ഥലമു​ണ്ടാ​കും.”+ 10  എഫ്രോൻ അപ്പോൾ ഹേത്തിന്റെ പുത്ര​ന്മാ​രു​ടെ ഇടയിൽ ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഹേത്തിന്റെ പുത്ര​ന്മാ​രും നഗരകവാടത്തിൽ+ വന്ന എല്ലാവ​രും കേൾക്കെ ഹിത്യ​നായ എഫ്രോൻ അബ്രാ​ഹാ​മിനോ​ടു പറഞ്ഞു: 11  “അങ്ങനെയല്ല എന്റെ യജമാ​നനേ! ഞാൻ പറയു​ന്നതു കേട്ടാ​ലും. ആ സ്ഥലവും അതിലുള്ള ഗുഹയും ഞാൻ അങ്ങയ്‌ക്കു തരുന്നു. എന്റെ ജനത്തിന്റെ പുത്ര​ന്മാ​രു​ടെ സാന്നി​ധ്യ​ത്തിൽത്തന്നെ ഞാൻ അതു തരുന്നു. അങ്ങയുടെ ഭാര്യയെ അടക്കിക്കൊ​ള്ളുക.” 12  അപ്പോൾ അബ്രാ​ഹാം ആ ദേശത്തെ ജനങ്ങളെ വണങ്ങി​യിട്ട്‌ 13  അവർ കേൾക്കെ എഫ്രോനോ​ടു പറഞ്ഞു: “ദയവുചെ​യ്‌ത്‌ ഞാൻ പറയു​ന്നതു കേൾക്കൂ! ആ സ്ഥലത്തിന്റെ മുഴുവൻ വിലയും ഞാൻ തരും. അങ്ങ്‌ അത്‌ എന്റെ കൈയിൽനി​ന്ന്‌ സ്വീക​രി​ക്കണം. അപ്പോൾ എനിക്ക്‌ എന്റെ ഭാര്യയെ അവിടെ അടക്കാ​നാ​കും.” 14  അപ്പോൾ എഫ്രോൻ അബ്രാ​ഹാ​മിനോ​ടു പറഞ്ഞു: 15  “യജമാ​നനേ, ഞാൻ പറയു​ന്നതു കേട്ടാ​ലും. ഈ സ്ഥലത്തിന്‌ 400 ശേക്കെൽ* വെള്ളി വിലയു​ണ്ട്‌. എന്നാൽ താങ്കൾക്കും എനിക്കും ഇടയിൽ അത്‌ എന്തുണ്ട്‌? അങ്ങയുടെ ഭാര്യയെ അടക്കിക്കൊ​ള്ളുക.” 16  അബ്രാഹാം എഫ്രോൻ പറഞ്ഞതു സമ്മതിച്ചു. ഹേത്തിന്റെ പുത്ര​ന്മാർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ 400 ശേക്കെൽ* വെള്ളി, വ്യാപാ​രി​കൾക്കി​ട​യിൽ നിലവി​ലി​രുന്ന തൂക്കമ​നു​സ​രിച്ച്‌ അബ്രാ​ഹാം എഫ്രോ​നു തൂക്കിക്കൊ​ടു​ത്തു.+ 17  അങ്ങനെ, മമ്രേ​ക്ക​ടുത്ത്‌ മക്‌പേ​ല​യിൽ എഫ്രോ​നുള്ള സ്ഥലം—സ്ഥലവും അതിലെ ഗുഹയും സ്ഥലത്തിന്റെ അതിരു​കൾക്കു​ള്ളി​ലെ എല്ലാ മരങ്ങളും— 18  ഹേത്തിന്റെ പുത്ര​ന്മാ​രുടെ​യും നഗരക​വാ​ട​ത്തിൽ വന്ന എല്ലാവ​രുടെ​യും സാന്നി​ധ്യ​ത്തിൽ, അബ്രാ​ഹാം വിലയ്‌ക്കു വാങ്ങിയ വസ്‌തു​വാ​യി ഉറപ്പി​ക്കപ്പെട്ടു. 19  അതിനു ശേഷം അബ്രാ​ഹാം ഭാര്യ സാറയെ കനാൻ ദേശത്തെ മമ്രേ​യി​ലെ, അതായത്‌ ഹെ​ബ്രോ​നി​ലെ, മക്‌പേല എന്ന സ്ഥലത്തെ ഗുഹയിൽ അടക്കം ചെയ്‌തു. 20  അങ്ങനെ ഹേത്തിന്റെ പുത്ര​ന്മാർ ആ സ്ഥലവും അതിലെ ഗുഹയും ശ്‌മശാ​ന​ത്തി​നുള്ള സ്ഥലമായി+ അബ്രാ​ഹാ​മി​നു കൈമാ​റി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “മഹാനായ ഒരു പ്രഭു​വാണ്‌.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം