ഉൽപത്തി 14:1-24

14  പിന്നീട്‌ ശിനാർരാജാവായ+ അമ്രാ​ഫെൽ, എലാസാർരാ​ജാ​വായ അര്യോ​ക്ക്‌, ഏലാംരാജാവായ+ കെദൊർലായോ​മെർ,+ ഗോയീം​രാ​ജാ​വായ തീദാൽ  എന്നിവർ സൊദോംരാജാവായ+ ബേര, ഗൊമോറരാജാവായ+ ബിർശ, ആദ്‌മ​രാ​ജാ​വായ ശിനാബ്‌, സെബോയിംരാജാവായ+ ശെമേ​ബെർ, ബേലയി​ലെ (അതായത്‌ സോവ​രി​ലെ) രാജാവ്‌ എന്നിവർക്കെ​തി​രെ യുദ്ധത്തി​നു വന്നു.  ഇവരുടെയെല്ലാം സൈന്യം സിദ്ദീം താഴ്‌വരയിൽ+ ഒരുമി​ച്ചു​കൂ​ടി. അവിടം ഇപ്പോൾ ഉപ്പുക​ട​ലാണ്‌.*+  അവർ 12 വർഷം കെദൊർലായോമെ​രി​നെ സേവി​ച്ചി​രു​ന്നു. എന്നാൽ 13-ാം വർഷം അവർ അദ്ദേഹത്തെ എതിർത്തു.  അതിനാൽ 14-ാം വർഷം കെദൊർലായോമെ​രും കൂടെ​യുള്ള മറ്റു രാജാ​ക്ക​ന്മാ​രും വന്ന്‌ രഫായീ​മ്യ​രെ അസ്‌തെ​രോ​ത്ത്‌-കർന്നയീ​മിൽവെ​ച്ചും സൂസി​മ്യ​രെ ഹാമിൽവെ​ച്ചും ഏമിമ്യരെ+ ശാവേ-കിര്യ​ത്ത​യീ​മിൽവെ​ച്ചും  ഹോര്യരെ+ അവരുടെ സേയീർമല+ മുതൽ വിജനഭൂമിയുടെ* അതിർത്തി​യി​ലുള്ള ഏൽ-പാരാൻ വരെയും തോൽപ്പി​ച്ചു.  അതിനു ശേഷം അവർ തിരിഞ്ഞ്‌ ഏൻ-മിശ്‌പാ​ത്തിൽ, അതായത്‌ കാദേ​ശിൽ,+ വന്ന്‌ അമാലേക്യരുടെയും+ ഹസസോൻ-താമാറിൽ+ താമസി​ക്കുന്ന അമോര്യരുടെയും+ പ്രദേശം മുഴുവൻ പിടി​ച്ച​ടക്കി.  അപ്പോൾ സൊ​ദോ​മി​ലെ രാജാവ്‌ യുദ്ധത്തി​നു പുറ​പ്പെട്ടു. അദ്ദേഹത്തോടൊ​പ്പം ഗൊ​മോ​റ​യി​ലെ രാജാ​വും ആദ്‌മ​യി​ലെ രാജാ​വും സെബോ​യി​മി​ലെ രാജാ​വും ബേലയി​ലെ (സോവ​രി​ലെ) രാജാ​വും സിദ്ദീം താഴ്‌വ​ര​യിൽ അണിനി​രന്ന്‌  ഏലാംരാജാവായ കെദൊർലായോ​മെർ, ഗോയീം​രാ​ജാ​വായ തീദാൽ, ശിനാർരാ​ജാ​വായ അമ്രാ​ഫെൽ, എലാസാർരാ​ജാ​വായ അര്യോക്ക്‌+ എന്നിവരോ​ടു യുദ്ധം ചെയ്‌തു—നാലു രാജാ​ക്ക​ന്മാർ അഞ്ചു രാജാ​ക്ക​ന്മാർക്കെ​തി​രെ. 10  സിദ്ദീം താഴ്‌വ​ര​യിൽ എല്ലായി​ട​ത്തും ടാറുള്ള കുഴി​ക​ളു​ണ്ടാ​യി​രു​ന്നു. സൊ​ദോ​മിലെ​യും ഗൊ​മോ​റ​യിലെ​യും രാജാ​ക്ക​ന്മാർ രക്ഷപ്പെ​ടാ​നുള്ള ശ്രമത്തി​നി​ടെ അവയിൽ വീണു. ശേഷി​ച്ചവർ മലനാ​ട്ടിലേക്ക്‌ ഓടിപ്പോ​യി. 11  യുദ്ധത്തിൽ ജയിച്ചവർ സൊ​ദോ​മിലെ​യും ഗൊ​മോ​റ​യിലെ​യും എല്ലാ വസ്‌തു​വ​ക​ക​ളും ഭക്ഷണസാ​ധ​ന​ങ്ങ​ളും എടുത്തുകൊ​ണ്ടുപോ​യി.+ 12  പോകുംവഴി അബ്രാ​മി​ന്റെ സഹോ​ദ​ര​പുത്ര​നായ ലോത്തിനെ​യും അവർ പിടി​ച്ചുകൊ​ണ്ടുപോ​യി. സൊദോമിൽ+ താമസി​ച്ചി​രുന്ന ലോത്തി​ന്റെ വസ്‌തു​വ​ക​ക​ളും അവർ കൊണ്ടുപോ​യി. 13  അതിനു ശേഷം, രക്ഷപ്പെട്ട ഒരാൾ വന്ന്‌ എബ്രാ​യ​നായ അബ്രാ​മി​നെ വിവരം അറിയി​ച്ചു. അബ്രാം അപ്പോൾ അമോ​ര്യ​നായ മമ്രേയുടെ+ വലിയ മരങ്ങൾക്കി​ട​യി​ലാ​ണു താമസി​ച്ചി​രു​ന്നത്‌.* മമ്രേ​യും മമ്രേ​യു​ടെ സഹോ​ദ​ര​ന്മാ​രായ എശ്‌ക്കോ​ലും ആനേരും+ അബ്രാ​മു​മാ​യി സഖ്യത​യി​ലാ​യി​രു​ന്നു. 14  ബന്ധുവിനെ*+ പിടി​ച്ചുകൊ​ണ്ടുപോ​യി എന്നു വിവരം കിട്ടി​യപ്പോൾ, തന്റെ വീട്ടിൽ ജനിച്ച​വ​രും നല്ല പരിശീ​ലനം സിദ്ധി​ച്ച​വ​രും ആയ 318 ദാസന്മാ​രെ കൂട്ടി അബ്രാം അവരെ ദാൻ+ വരെ പിന്തു​ടർന്നു. 15  രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങ​ളാ​യി തിരിച്ചു. അങ്ങനെ അബ്രാ​മും ദാസന്മാ​രും കൂടി അവരെ ആക്രമി​ച്ച്‌ തോൽപ്പി​ച്ചു. ദമസ്‌കൊ​സി​നു വടക്കുള്ള ഹോബ വരെ അബ്രാം അവരെ പിന്തു​ടർന്നു. 16  അബ്രാം എല്ലാ വസ്‌തു​വ​ക​ക​ളും തിരി​ച്ചു​പി​ടി​ച്ചു. കൂടാതെ, ബന്ധുവായ ലോത്തിനെ​യും അതു​പോ​ലെ, സ്‌ത്രീ​കളെ​യും മറ്റു ജനങ്ങ​ളെ​യും മോചി​പ്പി​ച്ചു. ലോത്തി​ന്റെ വസ്‌തു​വ​ക​ക​ളും അബ്രാം തിരി​ച്ചു​പി​ടി​ച്ചു. 17  അബ്രാം കെദൊർലായോമെ​രിനെ​യും അയാ​ളോടൊ​പ്പ​മു​ണ്ടാ​യി​രുന്ന മറ്റു രാജാ​ക്ക​ന്മാരെ​യും തോൽപ്പി​ച്ച്‌ മടങ്ങി​വ​രുമ്പോൾ ശാവേ താഴ്‌വ​ര​യിൽവെച്ച്‌, അതായത്‌ രാജതാ​ഴ്‌വ​ര​യിൽവെച്ച്‌,+ സൊ​ദോം​രാ​ജാവ്‌ അബ്രാ​മി​നെ സ്വീക​രി​ക്കാൻ പുറ​പ്പെട്ടു. 18  അപ്പോൾ ശാലേംരാജാവായ+ മൽക്കീസേദെക്ക്‌+ അപ്പവും വീഞ്ഞും കൊണ്ടു​വന്നു. മൽക്കീ​സേ​ദെക്ക്‌ അത്യു​ന്ന​ത​നായ ദൈവ​ത്തി​ന്റെ പുരോ​ഹി​ത​നാ​യി​രു​ന്നു.+ 19  മൽക്കീസേദെക്ക്‌ അബ്രാ​മി​നെ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആകാശ​ത്തിന്റെ​യും ഭൂമി​യുടെ​യും സ്രഷ്ടാ​വായ,അത്യു​ന്ന​ത​നാ​യ ദൈവം അബ്രാ​മി​നെ അനു​ഗ്ര​ഹി​ക്കട്ടെ. 20  നിന്നെ ദ്രോ​ഹി​ക്കു​ന്ന​വരെ നിന്റെ കൈക​ളിൽ ഏൽപ്പിച്ചഅത്യു​ന്ന​ത​നാ​യ ദൈവം വാഴ്‌ത്തപ്പെ​ടട്ടെ!” അബ്രാം മൽക്കീസേദെ​ക്കിന്‌ എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു കൊടു​ത്തു.+ 21  അതിനു ശേഷം സൊ​ദോം​രാ​ജാവ്‌ അബ്രാ​മിനോട്‌, “ആളുകളെ എനിക്കു തരുക, എന്നാൽ വസ്‌തു​വ​കകൾ അങ്ങ്‌ എടുത്തുകൊ​ള്ളൂ” എന്നു പറഞ്ഞു. 22  പക്ഷേ അബ്രാം സൊ​ദോം​രാ​ജാ​വിനോ​ടു പറഞ്ഞു: “ആകാശ​ത്തിന്റെ​യും ഭൂമി​യുടെ​യും സ്രഷ്ടാ​വും അത്യു​ന്ന​ത​ദൈ​വ​വും ആയ യഹോ​വ​യു​ടെ നാമത്തിൽ ഞാൻ കൈ ഉയർത്തി ആണയി​ടു​ന്നു: 23  ‘ഞാൻ അബ്രാ​മി​നെ സമ്പന്നനാ​ക്കി’ എന്ന്‌ അങ്ങ്‌ പറയാ​തി​രിക്കേ​ണ്ട​തിന്‌ അങ്ങയുടെ യാതൊ​ന്നും—ഒരു നൂലാ​കട്ടെ, ഒരു ചെരി​പ്പി​ന്റെ വാറാ​കട്ടെ—ഞാൻ എടുക്കില്ല. 24  എന്റെകൂടെയുള്ള യുവാക്കൾ കുറച്ച്‌ ഭക്ഷണം കഴിച്ചി​ട്ടുണ്ട്‌. അത്‌ ഒഴികെ മറ്റൊ​ന്നും എനിക്കു വേണ്ടാ. എന്നോ​ടു​കൂ​ടെ വന്ന ആനേർ, എശ്‌ക്കോൽ, മമ്രേ+ എന്നിവർ അവരുടെ ഓഹരി എടുത്തുകൊ​ള്ളട്ടെ.”

അടിക്കുറിപ്പുകള്‍

അതായത്‌, ചാവു​കടൽ.
പദാവലി കാണുക.
അഥവാ “മരങ്ങൾക്കി​ട​യിൽ കൂടാ​ര​ങ്ങ​ളി​ലാ​ണു താമസി​ച്ചി​രു​ന്നത്‌.”
അക്ഷ. “സഹോ​ദ​രനെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം