ഉൽപത്തി 12:1-20

12  യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട്‌ നിന്റെ ബന്ധുക്ക​ളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോകുക.+  ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കു​ക​യും നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും.+  നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും, നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും.+ നിന്നി​ലൂ​ടെ ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും.”*+  യഹോവ പറഞ്ഞതുപോ​ലെ അബ്രാം പുറ​പ്പെട്ടു. ലോത്തും അബ്രാ​മിന്റെ​കൂ​ടെ പോയി. ഹാരാ​നിൽനിന്ന്‌ പുറപ്പെടുമ്പോൾ+ അബ്രാ​മിന്‌ 75 വയസ്സാ​യി​രു​ന്നു.  ഭാര്യ സാറായിയെയും+ സഹോ​ദ​ര​പു​ത്രൻ ലോത്തിനെയും+ കൂട്ടി അബ്രാം കനാൻ ദേശത്തേക്കു+ പുറ​പ്പെട്ടു. ഹാരാ​നിൽവെച്ച്‌ അവർ സ്വന്തമാ​ക്കിയ ആളുക​ളും അവരോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അവി​ടെവെച്ച്‌ സ്വരു​ക്കൂ​ട്ടിയ എല്ലാ വസ്‌തുവകകളുമായി+ അവർ അങ്ങനെ കനാൻ ദേശത്ത്‌ എത്തി.  അതിനു ശേഷം ആ ദേശത്തു​കൂ​ടെ സഞ്ചരിച്ച്‌ മോ​രെ​യി​ലെ വലിയ മരങ്ങൾക്കരികെയുള്ള+ ശെഖേം+ വരെ ചെന്നു. അക്കാലത്ത്‌, കനാന്യ​രാ​ണു ദേശത്ത്‌ താമസി​ച്ചി​രു​ന്നത്‌.  യഹോവ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ ദേശം+ നിന്റെ സന്തതിക്കു*+ കൊടു​ക്കാൻപോ​കു​ന്നു.” അതിനു ശേഷം, തനിക്കു പ്രത്യ​ക്ഷ​നായ യഹോ​വ​യ്‌ക്ക്‌ അബ്രാം അവിടെ ഒരു യാഗപീ​ഠം പണിതു.  പിന്നീട്‌ അബ്രാം അവി​ടെ​നിന്ന്‌ ബഥേലിനു+ കിഴക്കുള്ള മലനാ​ട്ടിൽ പോയി അവിടെ കൂടാരം അടിച്ചു. അതിന്റെ പടിഞ്ഞാ​റ്‌ ബഥേലും കിഴക്ക്‌ ഹായിയും+ ആയിരു​ന്നു. അബ്രാം അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിത്‌+ യഹോ​വ​യു​ടെ പേര്‌ വാഴ്‌ത്തി​സ്‌തു​തി​ച്ചു.+  അതിനു ശേഷം അബ്രാം അവിടത്തെ കൂടാ​ര​വാ​സം മതിയാ​ക്കി, മാറ്റി​മാ​റ്റി കൂടാരം അടിച്ച്‌ നെഗെബ്‌+ ദേശത്തി​ന്റെ ദിശയിൽ നീങ്ങി. 10  അക്കാലത്ത്‌ ദേശത്ത്‌ ഒരു ക്ഷാമം ഉണ്ടായി.+ ക്ഷാമം രൂക്ഷമാ​യി​രു​ന്ന​തി​നാൽ കുറച്ച്‌ കാലം ഈജി​പ്‌തിൽ പോയി താമസിക്കാൻവേണ്ടി*+ അബ്രാം അവി​ടേക്കു യാത്ര ചെയ്‌തു. 11  ഈജിപ്‌തിൽ എത്താറാ​യപ്പോൾ അബ്രാം ഭാര്യ സാറാ​യിയോ​ടു പറഞ്ഞു: “ദയവായി ഇങ്ങനെ ചെയ്യൂ! നീ വളരെ സുന്ദരിയാണെന്ന്‌+ എനിക്ക്‌ അറിയാം. 12  ഈജിപ്‌തുകാർ നിന്നെ കാണു​മ്പോൾ, ‘ഇത്‌ അയാളു​ടെ ഭാര്യ​യാണ്‌’ എന്നു പറയു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. അവർ എന്നെ കൊന്നു​ക​ള​യും; നിന്നെ ജീവ​നോ​ടെ വെക്കും. 13  അതുകൊണ്ട്‌ ദയവുചെ​യ്‌ത്‌ നീ എന്റെ പെങ്ങളാ​ണെന്നു പറയണം. അങ്ങനെ ചെയ്‌താൽ എനിക്ക്‌ ആപത്തൊ​ന്നും സംഭവി​ക്കില്ല; ഞാൻ രക്ഷപ്പെ​ടും.”+ 14  അബ്രാം ഈജി​പ്‌തിൽ പ്രവേ​ശി​ച്ചപ്പോൾത്തന്നെ സാറായി അതിസു​ന്ദ​രി​യാ​ണെന്ന കാര്യം ഈജി​പ്‌തു​കാർ ശ്രദ്ധിച്ചു. 15  ഫറവോന്റെ പ്രഭു​ക്ക​ന്മാ​രും സാറാ​യി​യെ കണ്ടു; അവർ ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ സാറാ​യിയെ​പ്പറ്റി പുകഴ്‌ത്തി​പ്പ​റഞ്ഞു. അങ്ങനെ സാറാ​യി​യെ ഫറവോ​ന്റെ അരമന​യിലേക്കു കൊണ്ടുപോ​യി. 16  സാറായി നിമിത്തം ഫറവോൻ അബ്രാ​മിനോ​ടു നന്നായി പെരു​മാ​റി; അബ്രാ​മിന്‌ ആടുകളെ​യും കന്നുകാ​ലി​കളെ​യും ആൺകഴു​ത​കളെ​യും പെൺക​ഴു​ത​കളെ​യും ഒട്ടകങ്ങളെ​യും ദാസന്മാരെ​യും ദാസി​മാരെ​യും കൊടു​ക്കു​ക​യും ചെയ്‌തു.+ 17  എന്നാൽ അബ്രാ​മി​ന്റെ ഭാര്യ​യായ സാറായി+ കാരണം യഹോവ ഫറവോന്റെ​യും അദ്ദേഹ​ത്തി​ന്റെ വീട്ടി​ലു​ള്ള​വ​രുടെ​യും മേൽ കഠിന​മായ ബാധകൾ വരുത്തി. 18  അപ്പോൾ ഫറവോൻ അബ്രാ​മി​നെ വിളി​ച്ചു​വ​രു​ത്തി ഇങ്ങനെ പറഞ്ഞു: “നീ എന്താണ്‌ എന്നോട്‌ ഈ ചെയ്‌തത്‌? അവൾ നിന്റെ ഭാര്യ​യാണെന്ന്‌ എന്തു​കൊണ്ട്‌ പറഞ്ഞില്ല? 19  ‘അവൾ എന്റെ പെങ്ങളാ​ണ്‌’+ എന്നു നീ പറഞ്ഞത്‌ എന്തിന്‌? അതു​കൊ​ണ്ടല്ലേ ഞാൻ അവളെ ഭാര്യ​യാ​ക്കാൻ ഒരുങ്ങി​യത്‌? ഇതാ നിന്റെ ഭാര്യ. അവളെ​യും കൂട്ടി ഇവി​ടെ​നിന്ന്‌ പോകൂ!” 20  പിന്നെ ഫറവോൻ അബ്രാ​മിനെ​ക്കു​റിച്ച്‌ തന്റെ ദാസന്മാർക്കു കല്‌പന കൊടു​ത്തു; അവർ അബ്രാ​മിനെ​യും ഭാര്യയെ​യും അബ്രാ​മി​നു​ണ്ടാ​യി​രുന്ന എല്ലാം സഹിതം യാത്ര​യാ​ക്കി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “സമ്പാദി​ക്കും.”
അക്ഷ. “വിത്തിന്‌.”
അഥവാ “പരദേ​ശി​യാ​യി താമസി​ക്കാൻവേണ്ടി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം