ഉൽപത്തി 11:1-32

11  ഭൂമി മുഴു​വ​നും ഒരേ ഭാഷയും ഒരേ വാക്കു​ക​ളും ആണ്‌ സംസാ​രി​ച്ചി​രു​ന്നത്‌.  ആളുകൾ കിഴ​ക്കോ​ട്ടു യാത്ര ചെയ്‌ത്‌, ശിനാർ+ ദേശത്ത്‌ ഒരു സമതലം കണ്ടെത്തി. അവർ അവിടെ താമസം ആരംഭി​ച്ചു.  “വരൂ, നമുക്കു മൺകട്ടകൾ ഉണ്ടാക്കി ചുട്ടെ​ടു​ക്കാം” എന്ന്‌ അവർ പരസ്‌പരം പറഞ്ഞു. അങ്ങനെ അവർ കല്ലിനു പകരം ഇഷ്ടിക​യും ചാന്തായി ടാറും ഉപയോ​ഗി​ച്ചു.  പിന്നീട്‌ അവർ പറഞ്ഞു: “വരൂ, നമ്മൾ ഭൂമി മുഴുവൻ ചിതറിപ്പോകാതിരിക്കാൻ+ നമു​ക്കൊ​രു നഗരവും അംബര​ചും​ബി​യായ ഒരു ഗോപു​ര​വും പണിയാം. നമുക്കു പേരും പ്രശസ്‌തി​യും നേടാം.”  മനുഷ്യരുടെ പുത്ര​ന്മാർ പണിത നഗരവും ഗോപു​ര​വും കാണാൻ യഹോവ ഇറങ്ങി​ച്ചെന്നു.  യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാ​ണ്‌; ഇവരുടെ ഭാഷയും ഒന്നാണ്‌.+ ഇവർ ചെയ്യാ​നി​രി​ക്കു​ന്ന​തി​ന്റെ തുടക്കം മാത്ര​മാണ്‌ ഇത്‌. മനസ്സിൽ ചിന്തി​ക്കു​ന്നതൊ​ന്നും ഇവർക്ക്‌ അസാധ്യ​മാ​കില്ല.  വരൂ, നമുക്ക്‌+ ഇറങ്ങി​ച്ചെന്ന്‌ അവരുടെ ഭാഷ കലക്കി​ക്ക​ള​യാം. അവർ പറയു​ന്നതൊ​ന്നും അവർക്കു പരസ്‌പരം മനസ്സി​ലാ​ക​രുത്‌.”  അങ്ങനെ യഹോവ അവരെ അവി​ടെ​നിന്ന്‌ ഭൂമി​യിലെ​മ്പാ​ടും ചിതറി​ച്ചു​ക​ളഞ്ഞു.+ ക്രമേണ അവർ നഗരം പണിയു​ന്നതു നിറുത്തി.  അങ്ങനെ ആ നഗരത്തി​നു ബാബേൽ*+ എന്ന പേര്‌ ലഭിച്ചു. കാരണം അവി​ടെവെച്ച്‌ യഹോവ മുഴു​ഭൂ​മി​യുടെ​യും ഭാഷ കലക്കി​ക്ക​ളഞ്ഞു. പിന്നെ യഹോവ അവരെ അവി​ടെ​നിന്ന്‌ ഭൂമി മുഴുവൻ ചിതറി​ച്ചു. 10  ശേമിന്റെ+ ചരി​ത്ര​വി​വ​രണം: ജലപ്ര​ള​യ​ത്തി​നു ശേഷം രണ്ടു വർഷം കഴിഞ്ഞ്‌, 100-ാം വയസ്സിൽ, ശേമിന്‌ അർപ്പക്ഷാദ്‌+ ജനിച്ചു. 11  അർപ്പക്ഷാദ്‌ ജനിച്ച​ശേഷം ശേം 500 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. ശേമിനു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു.+ 12  അർപ്പക്ഷാദിന്‌ 35 വയസ്സാ​യപ്പോൾ ശേല+ ജനിച്ചു. 13  ശേല ജനിച്ച​ശേഷം അർപ്പക്ഷാ​ദ്‌ 403 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. അർപ്പക്ഷാ​ദി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 14  ശേലയ്‌ക്ക്‌ 30 വയസ്സാ​യപ്പോൾ ഏബെർ+ ജനിച്ചു. 15  ഏബെർ ജനിച്ച​ശേഷം ശേല 403 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. ശേലയ്‌ക്കു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 16  ഏബെരിന്‌ 34 വയസ്സാ​യപ്പോൾ പേലെഗ്‌+ ജനിച്ചു. 17  പേലെഗ്‌ ജനിച്ച​ശേഷം ഏബെർ 430 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. ഏബെരി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 18  പേലെഗിന്‌ 30 വയസ്സാ​യപ്പോൾ രയു+ ജനിച്ചു. 19  രയു ജനിച്ച​ശേഷം പേലെഗ്‌ 209 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. പേലെ​ഗി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 20  രയുവിന്‌ 32 വയസ്സാ​യപ്പോൾ ശെരൂഗ്‌ ജനിച്ചു. 21  ശെരൂഗ്‌ ജനിച്ച​ശേഷം രയു 207 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. രയുവി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 22  ശെരൂഗിന്‌ 30 വയസ്സാ​യപ്പോൾ നാഹോർ ജനിച്ചു. 23  നാഹോർ ജനിച്ച​ശേഷം ശെരൂഗ്‌ 200 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. ശെരൂ​ഗി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 24  നാഹോരിന്‌ 29 വയസ്സാ​യപ്പോൾ തേരഹ്‌+ ജനിച്ചു. 25  തേരഹ്‌ ജനിച്ച​ശേഷം നാഹോർ 119 വർഷം​കൂ​ടെ ജീവി​ച്ചി​രു​ന്നു. നാഹോ​രി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 26  70 വയസ്സെ​ത്തി​യശേഷം തേരഹി​ന്‌ അബ്രാം,+ നാഹോർ,+ ഹാരാൻ എന്നീ ആൺമക്കൾ ജനിച്ചു. 27  തേരഹിന്റെ ചരി​ത്ര​വി​വ​രണം: തേരഹി​ന്‌ അബ്രാം, നാഹോർ, ഹാരാൻ എന്നീ ആൺമക്കൾ ഉണ്ടായി. ഹാരാനു ലോത്ത്‌+ ജനിച്ചു. 28  അപ്പനായ തേരഹ്‌ ജീവി​ച്ചി​രി​ക്കുമ്പോൾത്തന്നെ ജന്മനാ​ടായ ഊർ+ എന്ന കൽദയദേശത്തുവെച്ച്‌+ ഹാരാൻ മരിച്ചു. 29  അബ്രാമും നാഹോ​രും വിവാഹം കഴിച്ചു. അബ്രാ​മി​ന്റെ ഭാര്യ​യു​ടെ പേര്‌ സാറായി+ എന്നായി​രു​ന്നു. ഹാരാന്റെ മകളായ മിൽക്ക​യാ​യി​രു​ന്നു നാഹോ​രി​ന്റെ ഭാര്യ. ഹാരാൻ മിൽക്കയുടെ+ മാത്രമല്ല യിസ്‌ക​യുടെ​യും അപ്പനാ​യി​രു​ന്നു. 30  സാറായിക്കു കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നില്ല, സാറായി വന്ധ്യയാ​യി​രു​ന്നു.+ 31  തേരഹ്‌ തന്റെ മകൻ അബ്രാ​മിനെ​യും കൊച്ചു​മ​ക​നായ, ഹാരാന്റെ മകൻ ലോത്തിനെയും+ തന്റെ മരുമ​ക​ളായ, അബ്രാ​മി​ന്റെ ഭാര്യ സാറാ​യിയെ​യും കൂട്ടി ഊർ എന്ന കൽദയദേ​ശ​ത്തു​നിന്ന്‌ യാത്ര​യാ​യി. അവർ തേരഹിനോടൊ​പ്പം കനാൻ ദേശത്തേക്കു+ യാത്ര തിരിച്ചു. ഹാരാനിൽ+ എത്തിയ അവർ അവിടെ താമസം ആരംഭി​ച്ചു. 32  തേരഹ്‌ ആകെ 205 വർഷം ജീവിച്ചു. പിന്നെ ഹാരാ​നിൽവെച്ച്‌ തേരഹ്‌ മരിച്ചു.

അടിക്കുറിപ്പുകള്‍

അർഥം: “കലക്കം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം