ഉത്തമഗീ​തം 5:1-16

5  “എന്റെ സോദരീ, എന്റെ മണവാട്ടീ,ഞാൻ എന്റെ തോട്ടത്തിൽ+ കടന്നി​രി​ക്കു​ന്നു. എന്റെ മീറയും+ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും ഞാൻ ശേഖരി​ച്ചു. എന്റെ തേനടയും* തേനും ഞാൻ കഴിച്ചു.എന്റെ വീഞ്ഞും പാലും ഞാൻ കുടിച്ചു.”+ “പ്രിയ സ്‌നേ​ഹി​തരേ, ഭക്ഷിക്കൂ! കുടിച്ച്‌ പ്രേമ​പ്ര​ക​ട​ന​ങ്ങ​ളാൽ ഉന്മത്തരാ​കൂ!”+   “ഞാൻ ഉറക്കത്തി​ലാണ്‌. എങ്കിലും എന്റെ ഹൃദയം ഉണർന്നി​രി​ക്കു​ന്നു.+ അതാ, എന്റെ പ്രിയൻ മുട്ടി​വി​ളി​ക്കുന്ന ശബ്ദം! ‘എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ പ്രാവേ, കളങ്കമ​റ്റ​വളേ, വാതിൽ തുറന്നു​തരൂ! മഞ്ഞുതു​ള്ളി​കൾ വീണ്‌ എന്റെ തല നനഞ്ഞി​രി​ക്കു​ന്നു.രാത്രി​യി​ലെ ഹിമക​ണ​ങ്ങ​ളാൽ എന്റെ മുടി​ച്ചു​രു​ളു​കൾ ഈറന​ണി​ഞ്ഞി​രി​ക്കു​ന്നു.’+   ഞാൻ പുറങ്കു​പ്പാ​യം ഊരി​വെ​ച്ചി​രി​ക്കു​ക​യാണ്‌. അതു വീണ്ടും ധരിക്ക​ണോ? ഞാൻ കാലുകൾ കഴുകി​യ​താണ്‌. ഇനിയും അത്‌ അഴുക്കാ​ക്ക​ണോ?   എന്റെ പ്രിയൻ വാതിൽപ്പ​ഴു​തിൽനിന്ന്‌ കൈ വലിച്ചു.അപ്പോൾ, എന്നുള്ളം അവനെ ഓർത്ത്‌ വികാ​ര​പ​ര​വ​ശ​മാ​യി.   എന്റെ പ്രിയനു വാതിൽ തുറന്നു​കൊ​ടു​ക്കാൻ ഞാൻ എഴു​ന്നേറ്റു.എന്റെ കൈക​ളിൽനിന്ന്‌ മീറയുംകൈവി​ര​ലു​ക​ളിൽനിന്ന്‌ മീറ​ത്തൈ​ല​വുംഓടാ​മ്പ​ലിൻപി​ടി​ക​ളി​ലേക്ക്‌ ഇറ്റിറ്റു​വീ​ണു.   എന്റെ പ്രിയ​നാ​യി ഞാൻ വാതിൽ തുറന്നു.അപ്പോ​ഴേ​ക്കും എന്റെ പ്രിയൻ പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു. അവൻ പോയ​തിൽ എനിക്കാ​കെ നിരാശ തോന്നി.* ഞാൻ അന്വേ​ഷി​ച്ചെ​ങ്കി​ലും അവനെ കണ്ടില്ല.+ ഞാൻ വിളി​ച്ചെ​ങ്കി​ലും അവൻ വിളി കേട്ടില്ല.   നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു. അവർ എന്നെ അടിച്ചു, എന്നെ മുറി​വേൽപ്പി​ച്ചു. മതിലി​ലെ കാവൽക്കാർ എന്റെ മേലാട* എടുത്തു​മാ​റ്റി.   യരുശലേംപുത്രിമാരേ, ഞാൻ നിങ്ങ​ളെ​ക്കൊണ്ട്‌ ആണയി​ടു​വി​ക്കു​ന്നു: എന്റെ പ്രിയനെ കണ്ടാൽഞാൻ പ്രണയ​പ​ര​വ​ശ​യാ​ണെന്ന്‌ അവനോ​ടു പറയണം.”   “സ്‌ത്രീ​ക​ളിൽ അതിസു​ന്ദരീ,മറ്റു കാമു​ക​ന്മാ​രെ​ക്കാൾ നിന്റെ പ്രിയന്‌ എന്താണ്‌ ഇത്ര പ്രത്യേ​കത? ഞങ്ങളെ​ക്കൊണ്ട്‌ ഇങ്ങനെ​യൊ​രു ആണയി​ടു​വി​ക്കാൻ മാത്രംമറ്റു കാമു​ക​ന്മാ​രെ​ക്കാൾ നിന്റെ പ്രിയന്‌ എന്താണ്‌ ഇത്ര പ്രത്യേ​കത?” 10  “എന്റെ പ്രിയൻ ശോഭ​യു​ള്ളവൻ, ചുവന്നു​തു​ടു​ത്തവൻ.പതിനാ​യി​രം പേർക്കി​ട​യിൽ അവൻ തലയെ​ടു​പ്പോ​ടെ നിൽക്കു​ന്നു. 11  അവന്റെ തല സ്വർണം, തനിത്തങ്കം. അവന്റെ മുടി​ച്ചു​രു​ളു​കൾ കാറ്റത്ത്‌ ഇളകി​യാ​ടുന്ന ഈന്തപ്പ​ന​യോ​ല​കൾപോ​ലെ.*അതിന്റെ നിറമോ കാക്കക്ക​റു​പ്പും. 12  അവന്റെ കണ്ണുകൾ അരുവി​കൾക്ക​രി​കെ ഇരിക്കുന്ന പ്രാവു​കൾപോ​ലെ.അവ പാലിൽ കുളി​ച്ചു​നിൽക്കു​ന്നു.നിറഞ്ഞ കുളത്തി​ന്റെ കരയിൽ* അവ ഇരിക്കു​ന്നു. 13  അവന്റെ കവിൾത്തടം സുഗന്ധ​വ്യ​ഞ്‌ജ​ന​ച്ചെ​ടി​ക​ളു​ടെ തടം​പോ​ലെ,+കൂനകൂ​ട്ടി​യി​ട്ടി​രി​ക്കുന്ന സുഗന്ധ​സ​സ്യ​ങ്ങൾപോ​ലെ. അവന്റെ ചുണ്ടുകൾ ലില്ലികൾ, അവയിൽനി​ന്ന്‌ മീറ​ത്തൈലം ഇറ്റിറ്റു​വീ​ഴു​ന്നു.+ 14  അവന്റെ കൈകൾ പീതര​ത്‌നം പതിച്ച സ്വർണ​ദ​ണ്ഡു​കൾ. അവന്റെ വയറ്‌, മിനു​ക്കി​യെ​ടുത്ത ആനക്കൊ​മ്പു​കൊ​ണ്ടു​ള്ളത്‌; അതിൽ നിറയെ ഇന്ദ്രനീ​ല​ക്കല്ലു പതിച്ചി​രി​ക്കു​ന്നു. 15  അവന്റെ കാലുകൾ തങ്കച്ചു​വ​ടു​ക​ളിൽ ഉറപ്പിച്ച മാർബിൾത്തൂ​ണു​കൾ. അവന്റെ ആകാരം ലബാ​നോൻപോ​ലെ; ദേവദാരുപോലെ+ സമാന​ത​ക​ളി​ല്ലാ​ത്തത്‌. 16  അവന്റെ വായ്‌* തനി മധുരം​തന്നെ.അവൻ എല്ലാം​കൊ​ണ്ടും അഭികാ​മ്യൻ.+ യരുശ​ലേം​പു​ത്രി​മാ​രേ, ഇതാണ്‌ എന്റെ പ്രിയൻ, എന്റെ പ്രേമ​ഭാ​ജനം.”

അടിക്കുറിപ്പുകള്‍

അഥവാ “തേനീ​ച്ച​ക്കൂ​ടും.”
മറ്റൊരു സാധ്യത “അവൻ സംസാ​രി​ച്ച​പ്പോൾ എന്റെ ദേഹി എന്നെ വിട്ട്‌ പോയി.”
അഥവാ “മൂടു​പടം.”
മറ്റൊരു സാധ്യത “ഈന്തപ്പ​ഴ​ക്കു​ല​കൾപോ​ലെ.”
മറ്റൊരു സാധ്യത “നീരു​റ​വ​യു​ടെ വക്കത്ത്‌.”
അക്ഷ. “അണ്ണാക്ക്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം