ഇയ്യോബ്‌ 9:1-35

9  ഇയ്യോബ്‌ പറഞ്ഞു:   “അത്‌ അങ്ങനെ​ത​ന്നെ​യാ​ണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ ദൈവ​മാണ്‌ എതിർക​ക്ഷി​യെ​ങ്കിൽ മർത്യന്റെ ഭാഗം ശരിയാ​ണെന്ന്‌ എങ്ങനെ പറയും?+   ആരെങ്കിലും ദൈവ​ത്തോ​ടു വാദിക്കാൻ* മുതിർന്നാൽ,+ദൈവ​ത്തി​ന്റെ ചോദ്യ​ങ്ങ​ളിൽ ആയിര​ത്തിൽ ഒന്നി​നെ​ങ്കി​ലും ഉത്തരം പറയാൻ അവനു കഴിയു​മോ?   ദൈവം ജ്ഞാനി​യും അതിശ​ക്ത​നും അല്ലോ.+ ദൈവ​ത്തോട്‌ എതിർത്തി​ട്ട്‌ പരിക്കു​പ​റ്റാ​തെ രക്ഷപ്പെ​ടാൻ ആർക്കു കഴിയും?+   ആരും അറിയാ​തെ ദൈവം പർവത​ങ്ങളെ തള്ളിനീ​ക്കു​ന്നു;*ഉഗ്രമാ​യി കോപി​ച്ച്‌ അവയെ മറിച്ചി​ടു​ന്നു.   ഭൂമിയെ അതിന്റെ സ്ഥാനത്തു​നിന്ന്‌ ഇളക്കി​മാ​റ്റു​ന്നു,അങ്ങനെ അതിന്റെ തൂണുകൾ കുലു​ങ്ങു​ന്നു.+   പ്രകാശിക്കരുതെന്നു സൂര്യ​നോ​ടു കല്‌പി​ക്കു​ന്നു,നക്ഷത്രങ്ങളുടെ+ പ്രകാശം തടഞ്ഞു​വെ​ക്കു​ന്നു.   ദൈവം ആകാശത്തെ വിരി​ക്കു​ന്നു,+സമു​ദ്ര​ത്തിൽ കുതി​ച്ചു​പൊ​ങ്ങുന്ന തിരമാ​ല​കളെ ചവിട്ടി​മെ​തി​ക്കു​ന്നു.+   ആഷ്‌,* കെസിൽ,* കിമാ* എന്നീ നക്ഷത്രസമൂഹങ്ങളെ+ ദൈവം നിർമി​ച്ചു;തെക്കുള്ള നക്ഷത്രസമൂഹങ്ങളെയും* ഉണ്ടാക്കി. 10  ആർക്കും മനസ്സി​ലാ​ക്കാ​നാ​കാത്ത മഹാകാര്യങ്ങൾ+ ദൈവം ചെയ്യുന്നു,എണ്ണിത്തീർക്കാൻ പറ്റാത്തത്ര അത്ഭുത​കാ​ര്യ​ങ്ങൾ പ്രവർത്തി​ക്കു​ന്നു.+ 11  ദൈവം എന്റെ അരികി​ലൂ​ടെ കടന്നു​പോ​കു​ന്നു; പക്ഷേ എനിക്കു കാണാൻ കഴിയു​ന്നില്ല.എന്റെ സമീപ​ത്തു​കൂ​ടി നടന്നു​പോ​കു​ന്നു; പക്ഷേ എനിക്കു തിരി​ച്ച​റി​യാ​നാ​കു​ന്നില്ല. 12  ദൈവം എന്തെങ്കി​ലും പിടി​ച്ചെ​ടു​ക്കു​മ്പോൾ ആർക്ക്‌ എതിർക്കാ​നാ​കും? ‘എന്താണ്‌ ഈ ചെയ്യു​ന്നത്‌’ എന്നു ചോദി​ക്കാൻ ആർക്കു ധൈര്യം വരും?+ 13  ദൈവം കോപം അടക്കി​വെ​ക്കില്ല,+രാഹാബിന്റെ*+ സഹായി​കൾപോ​ലും തിരു​മു​മ്പിൽ കുമ്പി​ടു​ന്നു. 14  അപ്പോൾപ്പിന്നെ ഈ ഞാനോ?ദൈവ​ത്തോ​ടു വാദി​ക്കു​മ്പോൾ ഞാനും സൂക്ഷിച്ച്‌ സംസാ​രി​ക്കേണ്ടേ? 15  എന്റെ ഭാഗം ശരിയാ​ണെ​ങ്കി​ലും ഞാൻ ദൈവ​ത്തോട്‌ ഒന്നും പറയില്ല.+ എന്റെ ന്യായാധിപനോടു* കരുണ​യ്‌ക്കാ​യി അപേക്ഷി​ക്കാ​നല്ലേ എനിക്കു കഴിയൂ? 16  ഞാൻ വിളി​ച്ചാൽ ദൈവം വിളി കേൾക്കു​മോ? ഞാൻ പറയു​ന്നതു ദൈവം കേൾക്കു​മെന്നു ഞാൻ കരുതു​ന്നില്ല. 17  ഒരു കൊടു​ങ്കാ​റ്റു​കൊണ്ട്‌ ദൈവം എന്നെ തകർക്കു​ന്നു,ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വീണ്ടും​വീ​ണ്ടും മുറി​വേൽപ്പി​ക്കു​ന്നു.+ 18  ഒന്നു ശ്വാസം എടുക്കാൻപോ​ലും എന്നെ അനുവ​ദി​ക്കു​ന്നില്ല,ഒന്നൊ​ന്നാ​യി എന്നിൽ കഷ്ടതകൾ നിറയ്‌ക്കു​ന്നു. 19  ശക്തിയുടെ കാര്യ​ത്തിൽ സംശയ​മില്ല, ദൈവം​തന്നെ ശക്തൻ,+ നീതി​യു​ടെ കാര്യ​ത്തി​ലോ? ‘എന്നിൽ കുറ്റം കണ്ടെത്താൻ* ആർക്കു സാധി​ക്കും’ എന്നു ദൈവം ചോദി​ക്കു​ന്നു. 20  എന്റെ ഭാഗം ശരിയാ​ണെ​ങ്കി​ലും എന്റെ വായ്‌തന്നെ എന്നെ കുറ്റ​പ്പെ​ടു​ത്തും;ഞാൻ നിഷ്‌ക​ളങ്കത കൈവിടാതിരുന്നാലും* ദൈവം എന്നെ കുറ്റക്കാരനെന്നു* വിധി​ക്കും. 21  ഞാൻ നിഷ്‌ക​ള​ങ്ക​നാ​യി ജീവിക്കുന്നെങ്കിലും* എനിക്ക്‌ എന്റെ കാര്യ​ത്തിൽ ഒരു ഉറപ്പു​മില്ല;എന്റെ ഈ ജീവിതം എനിക്കു മതിയാ​യി.* 22  എല്ലാം ഒരു​പോ​ലെ​യാണ്‌.‘ദൈവം നല്ലവരെയും* ദുഷ്ട​രെ​യും ഒരു​പോ​ലെ നശിപ്പി​ച്ചു​ക​ള​യു​ന്നു’ എന്നു ഞാൻ പറയു​ന്നത്‌ അതു​കൊ​ണ്ടാണ്‌. 23  മലവെള്ളം കുതി​ച്ചെത്തി മരണം വിതച്ചാ​ലും,നിരപ​രാ​ധി​ക​ളു​ടെ ദുരിതം കണ്ട്‌ ദൈവം അവരെ പരിഹ​സി​ക്കും. 24  ഭൂമിയെ ദുഷ്ടന്മാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു;+ദൈവം അതിലെ ന്യായാ​ധി​പ​ന്മാ​രു​ടെ കണ്ണുകൾ* മൂടുന്നു. ദൈവ​മ​ല്ലെ​ങ്കിൽപ്പി​ന്നെ ആരാണ്‌ അതു ചെയ്യു​ന്നത്‌? 25  എന്റെ നാളുകൾ ഒരു ഓട്ടക്കാ​ര​നെ​ക്കാൾ വേഗത്തിൽ ഓടുന്നു;+നന്മയൊ​ന്നും കാണാതെ അവ ഓടി​മ​റ​യു​ന്നു. 26  ഈറ്റവഞ്ചികൾപോലെ അവ തെന്നി​നീ​ങ്ങു​ന്നു;ഇരയുടെ മേൽ പറന്നി​റ​ങ്ങുന്ന കഴുക​ന്മാ​രെ​പ്പോ​ലെ പറക്കുന്നു. 27  ‘ഞാൻ എന്റെ പരാതി​ക​ളെ​ല്ലാം മറന്നു​ക​ള​യും,സങ്കട​പ്പെ​ടു​ന്ന​തു നിറുത്തി സന്തോ​ഷ​ത്തോ​ടി​രി​ക്കും’ എന്നു പറഞ്ഞാ​ലും 28  എന്റെ വേദനകൾ ഓർത്ത്‌ ഞാൻ ഭയപ്പെ​ടും;+അങ്ങ്‌ എന്നെ നിഷ്‌ക​ള​ങ്ക​നാ​യി കാണി​ല്ലെന്ന്‌ എനിക്ക്‌ അറിയാം. 29  അങ്ങ്‌ എന്നെ കുറ്റക്കാരനെന്നു* വിധി​ക്കും. പിന്നെ ഞാൻ എന്തിനു വെറുതേ കഷ്ടപ്പെ​ടണം?+ 30  മഞ്ഞുരുകിയ വെള്ളത്തിൽ ഞാൻ കുളി​ച്ചാ​ലുംചാരവെള്ളത്തിൽ*+ എന്റെ കൈകൾ കഴുകി​യാ​ലും 31  അങ്ങ്‌ എന്നെ ചെളി​ക്കു​ഴി​യിൽ മുക്കും;എന്റെ വസ്‌ത്ര​ങ്ങൾക്കു​പോ​ലും എന്നോട്‌ അറപ്പു തോന്നും. 32  ഞാൻ ദൈവ​ത്തോ​ടു വാദി​ക്കാ​നും ദൈവത്തെ കോടതികയറ്റാനും*ദൈവം എന്നെ​പ്പോ​ലൊ​രു മനുഷ്യ​ന​ല്ല​ല്ലോ!+ 33  ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം തീർക്കാനും*ഞങ്ങളുടെ ന്യായാ​ധി​പ​നാ​കാ​നും കഴിവുള്ള ആരുമില്ല. 34  ദൈവം എന്നെ അടിക്കു​ന്നതു നിറു​ത്തു​ക​യുംഎന്നെ ഭയപ്പെ​ടു​ത്തു​ന്നതു മതിയാ​ക്കു​ക​യും ചെയ്യുമെങ്കിൽ+ 35  ഞാൻ പേടി കൂടാതെ ദൈവ​ത്തോ​ടു സംസാ​രി​ക്കും.ഭയന്നി​രി​ക്കെ സംസാ​രി​ക്കാൻ എനിക്കാ​കില്ല.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തെ കോടതി കയറ്റാൻ.”
അഥവാ “നീക്കി​ക്ക​ള​യു​ന്നു.”
വലിയ കരടി (സപ്‌തർഷി) എന്ന്‌ അറിയ​പ്പെ​ടുന്ന നക്ഷത്ര​സ​മൂ​ഹ​ത്തെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
വേട്ടക്കാരൻ (മകയിരം) എന്ന്‌ അറിയ​പ്പെ​ടുന്ന നക്ഷത്ര​സ​മൂ​ഹ​ത്തെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
ഇടവരാശി (കാർത്തിക) എന്ന്‌ അറിയ​പ്പെ​ടുന്ന നക്ഷത്ര​സ​മൂ​ഹ​ത്തി​ലെ പ്ലീഎഡി​സ്സ്‌ നക്ഷത്ര​ങ്ങ​ളെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
അക്ഷ. “തെക്കിന്റെ ഉള്ളറക​ളെ​യും.”
ഭീമാകാരമായ ഒരു കടൽജീ​വി​യെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
മറ്റൊരു സാധ്യത “എതിർക​ക്ഷി​യോ​ട്‌.”
അക്ഷ. “എന്നെ വിളി​ച്ചു​വ​രു​ത്താൻ.”
അഥവാ “നിരപ​രാ​ധി​യാ​ണെ​ങ്കി​ലും; ധർമനി​ഷ്‌ഠ​യു​ള്ള​വ​നാ​ണെ​ങ്കി​ലും.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അക്ഷ. “വക്രത​യു​ള്ള​വ​നെന്ന്‌.”
അഥവാ “നിരപ​രാ​ധി​യാ​ണെ​ങ്കി​ലും; ധർമനി​ഷ്‌ഠ​യു​ള്ള​വ​നാ​ണെ​ങ്കി​ലും.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “ഈ ജീവി​ത​ത്തോ​ട്‌ എനിക്കു വെറു​പ്പാ​ണ്‌.”
അഥവാ “ധർമനി​ഷ്‌ഠ പാലി​ക്കു​ന്ന​വ​രെ​യും.”
അക്ഷ. “മുഖം.”
അക്ഷ. “ദുഷ്ട​നെന്ന്‌.”
അഥവാ “ക്ഷാരത്തിൽ.”
അഥവാ “ദൈവ​ത്തോ​ടൊ​പ്പം കോട​തി​യി​ലേക്കു പോകാ​നും.”
അഥവാ “ഞങ്ങളുടെ മധ്യസ്ഥ​നാ​കാ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം