ഇയ്യോബ്‌ 6:1-30

6  ഇയ്യോബ്‌ മറുപടി പറഞ്ഞു:   “എന്റെ വേദന+ മുഴുവൻ ഒന്നു തൂക്കി​നോ​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ!എന്റെ ദുരി​ത​ങ്ങ​ളോ​ടൊ​പ്പം അത്‌ ഒരു ത്രാസ്സിൽ വെച്ചു​നോ​ക്കാൻ പറ്റിയി​രു​ന്നെ​ങ്കിൽ!   അതിന്‌ ഇപ്പോൾ കടലിലെ മണലി​നെ​ക്കാൾ ഭാരമു​ണ്ട്‌. അതു​കൊ​ണ്ടാണ്‌ ഞാൻ ചിന്തിക്കാതെ* അങ്ങനെ​യൊ​ക്കെ പറഞ്ഞു​പോ​യത്‌.+   സർവശക്തന്റെ അമ്പുകൾ എന്നിൽ തുളച്ചു​ക​യ​റി​യി​രി​ക്കു​ന്നു,എന്റെ ഉള്ളം അവയുടെ വിഷം കുടി​ക്കു​ന്നു,+ഭയപ്പെ​ടു​ത്തു​ന്ന കാര്യങ്ങൾ ദൈവം എനിക്ക്‌ എതിരെ അണിനി​ര​ത്തി​യി​രി​ക്കു​ന്നു.   പുല്ലുള്ളപ്പോൾ കാട്ടുകഴുത+ കരയു​മോ?തീറ്റയു​ള്ള​പ്പോൾ കാള അമറു​മോ?   രുചിയില്ലാത്ത ഭക്ഷണം ഉപ്പു ചേർക്കാ​തെ കഴിക്കു​മോ?കാട്ടു​ചെ​ടി​യു​ടെ നീരിനു സ്വാദു​ണ്ടോ?   അങ്ങനെയുള്ളവ തൊടാൻപോ​ലും ഞാൻ മടിച്ചു, അവ എനിക്ക്‌ എന്റെ ഭക്ഷണത്തി​ലെ വിഷം​പോ​ലെ​യാണ്‌.   എന്റെ ആഗ്രഹം ഒന്നു സാധി​ച്ചു​കി​ട്ടി​യി​രു​ന്നെ​ങ്കിൽ!എന്റെ അഭിലാ​ഷം ദൈവം നിറ​വേ​റ്റി​യി​രു​ന്നെ​ങ്കിൽ!   അതെ, എന്നെ കൊന്നു​ക​ള​യാൻ ദൈവ​ത്തി​നു തോന്നി​യി​രു​ന്നെ​ങ്കിൽ!കൈ നീട്ടി എന്നെ കൊന്നു​ക​ള​ഞ്ഞി​രു​ന്നെ​ങ്കിൽ!+ 10  അതുപോലും എനിക്ക്‌ ആശ്വാസം നൽകി​യേനേ;അടങ്ങാത്ത വേദന​യി​ലും ഞാൻ തുള്ളി​ച്ചാ​ടി​യേനേ.പരിശുദ്ധനായവന്റെ+ വാക്കുകൾ ഞാൻ ധിക്കരി​ച്ചി​ട്ടി​ല്ല​ല്ലോ. 11  ഇനി എനിക്കു പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടോ?+ ഞാൻ എന്തിനാ​ണ്‌ ഇനിയും ജീവി​ക്കു​ന്നത്‌? ഇനിയും കാത്തി​രി​ക്കാൻ എനിക്കു ശക്തിയില്ല. 12  എനിക്ക്‌ എന്താ പാറ​പോ​ലെ ബലമു​ണ്ടോ? എന്റെ ശരീരം ചെമ്പു​കൊ​ണ്ടു​ള്ള​താ​ണോ? 13  എനിക്ക്‌ ഇനി എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?എനിക്കു​ണ്ടാ​യി​രുന്ന സഹായ​മെ​ല്ലാം എന്നിൽനി​ന്ന്‌ ആട്ടിയ​ക​റ്റി​യി​ല്ലേ? 14  കൂട്ടുകാരനോട്‌ അചഞ്ചല​മായ സ്‌നേഹം+ കാട്ടാ​ത്ത​വൻസർവശ​ക്ത​നോ​ടു​ള്ള ഭയഭക്തി​യും ഉപേക്ഷി​ക്കും.+ 15  എന്റെ സഹോ​ദ​ര​ന്മാർ എന്നെ വഞ്ചിക്കു​ന്നു,+പെട്ടെന്നു വറ്റി​പ്പോ​കുന്ന, മഞ്ഞുകാ​ലത്തെ അരുവി​പോ​ലെ​യാണ്‌ അവർ; 16  മഞ്ഞുകട്ടകൾകൊണ്ട്‌ ഇരുണ്ടി​രി​ക്കുന്ന അരുവി​കൾ.ഉരുകുന്ന മഞ്ഞ്‌ അവയിൽ ഒളിക്കു​ന്നു. 17  എന്നാൽ വേനലാ​കു​മ്പോൾ അവ വറ്റിവ​രണ്ട്‌ ഇല്ലാതാ​കു​ന്നു;ചൂടേ​റു​മ്പോൾ അവ ഉണങ്ങി​പ്പോ​കു​ന്നു. 18  അവ വഴിമാ​റി ഒഴുകു​ന്നു;മരുഭൂ​മി​യി​ലേക്ക്‌ ഒഴുകി അപ്രത്യ​ക്ഷ​മാ​കു​ന്നു. 19  തേമയിലെ+ സഞ്ചാരി​സം​ഘങ്ങൾ അവയെ തേടുന്നു,ശേബയിൽനിന്നുള്ള+ സഞ്ചാരികൾ* അവയ്‌ക്കാ​യി കാത്തി​രി​ക്കു​ന്നു. 20  അവയിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ അവർ നാണം​കെ​ടു​ന്നു,അവ തേടി​വ​ന്ന​തിൽ അവർ നിരാ​ശ​രാ​കു​ന്നു. 21  നിങ്ങളും എന്നോട്‌ അങ്ങനെ​തന്നെ ചെയ്‌തു;+എനിക്കു വന്ന കഷ്ടതക​ളു​ടെ ഉഗ്രത കണ്ട്‌ നിങ്ങൾ ഭയന്നു​പോ​യി.+ 22  ‘എനിക്ക്‌ എന്തെങ്കി​ലും തരൂ’ എന്നു ഞാൻ പറഞ്ഞോ? നിങ്ങളു​ടെ സമ്പത്തിൽനി​ന്ന്‌ എന്റെ പേരിൽ ഒരു സമ്മാനം കൊടു​ക്കാൻ ഞാൻ ആവശ്യ​പ്പെ​ട്ടോ? 23  ശത്രുവിന്റെ കൈയിൽനി​ന്ന്‌ എന്നെ രക്ഷിക്കാ​നോമർദക​രു​ടെ പിടി​യിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കാ​നോ ഞാൻ അപേക്ഷി​ച്ചോ? 24  എന്നെ ഉപദേ​ശി​ക്കൂ, ഞാൻ മിണ്ടാ​തി​രുന്ന്‌ കേട്ടു​കൊ​ള്ളാം;+എന്റെ തെറ്റ്‌ എനിക്കു ബോധ്യ​പ്പെ​ടു​ത്തി​ത്തരൂ. 25  വാസ്‌തവമായ കാര്യങ്ങൾ പറഞ്ഞാൽ വേദന തോന്നില്ല!+ എന്നാൽ നിങ്ങളു​ടെ ശാസന​കൊണ്ട്‌ എന്തു പ്രയോ​ജനം?+ 26  ആശയറ്റ ഒരാളു​ടെ വാക്കു​കളെ,+കാറ്റത്ത്‌ പറന്നു​പോ​കുന്ന വാക്കു​കളെ, കുറ്റ​പ്പെ​ടു​ത്താ​നല്ലേ നിങ്ങൾ പദ്ധതി​യി​ടു​ന്നത്‌? 27  അനാഥനുവേണ്ടിയും നിങ്ങൾ നറുക്കി​ടും,+സ്വന്തം കൂട്ടു​കാ​ര​നെ​പ്പോ​ലും വിൽക്കും!*+ 28  അതുകൊണ്ട്‌ തിരിഞ്ഞ്‌ എന്നെ നോക്കുക,നിങ്ങളു​ടെ മുഖത്ത്‌ നോക്കി ഞാൻ കള്ളം പറയില്ല. 29  ഒന്നുകൂടെ ചിന്തിക്കൂ! എന്നെ തെറ്റി​ദ്ധ​രി​ക്ക​രു​തേ.ഒന്നുകൂ​ടി ആലോ​ചി​ച്ചു​നോ​ക്കൂ! എന്റെ നീതി ഞാൻ വിട്ടു​ക​ള​ഞ്ഞി​ട്ടില്ല. 30  എന്റെ നാവ്‌ സംസാ​രി​ക്കു​ന്നതു ന്യായ​മായ കാര്യ​ങ്ങ​ളല്ലേ? എന്തെങ്കി​ലും കുഴപ്പ​മു​ണ്ടെ​ങ്കിൽ എന്റെ അണ്ണാക്ക്‌ അതു തിരി​ച്ച​റി​യി​ല്ലേ?

അടിക്കുറിപ്പുകള്‍

അഥവാ “മയമി​ല്ലാ​തെ, നിയ​ന്ത്രണം വിട്ട്‌.”
അഥവാ “സെബാ​യ​രു​ടെ യാത്രാ​സം​ഘങ്ങൾ.”
അഥവാ “കൈമാ​റ്റം ചെയ്യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം