ഇയ്യോബ് 22:1-30
22 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
2 “ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനം?
ദൈവത്തിനു ജ്ഞാനിയായ ഒരാളെക്കൊണ്ട് എന്തു ഗുണം?+
3 നീ നീതിമാനാണെങ്കിൽ സർവശക്തന് എന്തു കാര്യം?*നീ നിഷ്കളങ്കനായി* നടക്കുന്നതുകൊണ്ട് ദൈവത്തിന് എന്തു നേട്ടം?+
4 നിന്റെ ദൈവഭയം നിമിത്തം ദൈവം നിന്നെ ശിക്ഷിക്കുമോ?ദൈവം നിന്നെ വിചാരണയ്ക്കു കൊണ്ടുപോകുമോ?
5 നീ കൊടിയ ദുഷ്ടത പ്രവർത്തിക്കുന്നതുകൊണ്ടുംവീണ്ടുംവീണ്ടും തെറ്റുകൾ ചെയ്യുന്നതുകൊണ്ടും അല്ലേ നിന്നെ ശിക്ഷിക്കുന്നത്?+
6 നീ വെറുതേ നിന്റെ സഹോദരന്മാരിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുന്നു,ഉടുതുണിപോലും ഉരിഞ്ഞെടുത്ത് നീ അവരെ നഗ്നരാക്കുന്നു.+
7 തളർന്നിരിക്കുന്നവനു നീ ഒരിറ്റു വെള്ളം കൊടുക്കുന്നില്ല,വിശന്നിരിക്കുന്നവന് ആഹാരം നൽകുന്നില്ല.+
8 ദേശം ശക്തനായവന്റെ കൈകളിലാണ്;+ബഹുമാന്യനായ ഒരുവൻ അവിടെ വസിക്കുന്നു.
9 എന്നാൽ നീ വിധവകളെ വെറുംകൈയോടെ തിരിച്ചയച്ചു;അനാഥരുടെ* കൈകൾ ചതച്ചുകളഞ്ഞു.
10 അതുകൊണ്ട് കെണികൾ*+ നിന്നെ വളഞ്ഞിരിക്കുന്നു;പ്രതീക്ഷിക്കാതിരിക്കെ ഭയം നിന്നെ പിടികൂടുന്നു.
11 ഒന്നും കാണാനാകാത്ത വിധം നിനക്കു ചുറ്റും ഇരുട്ടു പരന്നിരിക്കുന്നു;വെള്ളപ്പൊക്കത്തിൽ നീ മുങ്ങിപ്പോകുന്നു.
12 ദൈവം മീതെ സ്വർഗത്തിലല്ലേ?
നക്ഷത്രങ്ങൾ എത്ര ഉയരത്തിലാണെന്നു നോക്കൂ.
13 എന്നിട്ടും നീ ഇങ്ങനെ പറയുന്നു: ‘ദൈവത്തിന് എന്ത് അറിയാം?
കൂരിരുട്ടിലൂടെ നോക്കി വിധി കല്പിക്കാൻ ദൈവത്തിനാകുമോ?
14 ആകാശത്തിലെ കമാനത്തിലൂടെ* നടക്കുമ്പോൾമേഘങ്ങൾ ദൈവത്തിന്റെ കാഴ്ച മറയ്ക്കുന്നു.’
15 ദുഷ്ടന്മാർ നടന്ന പാതയിലൂടെ,ആ പുരാതനപാതയിലൂടെ, നീയും നടക്കുമോ?
16 സമയമാകുംമുമ്പേ മരണം അവരെ തട്ടിയെടുത്തു;*അവരുടെ അടിസ്ഥാനങ്ങൾ വെള്ളപ്പൊക്കത്തിൽ* ഒലിച്ചുപോയി.+
17 ‘ഞങ്ങളെ വെറുതേ വിടൂ!’ എന്നും
‘സർവശക്തനു ഞങ്ങളെ എന്തു ചെയ്യാൻ കഴിയും’ എന്നും
അവർ സത്യദൈവത്തോടു പറഞ്ഞിരുന്നു.
18 എന്നാൽ ദൈവമാണ് അവരുടെ വീടുകൾ നന്മകൾകൊണ്ട് നിറച്ചത്.
(എന്റെ ചിന്തകൾ ഇത്തരം ദുഷ്ടചിന്തകളിൽനിന്ന് ഏറെ അകലെയാണ്.)
19 നീതിമാന്മാർ ഇതു കണ്ട് സന്തോഷിക്കും;നിഷ്കളങ്കർ അവരെ ഇങ്ങനെ കളിയാക്കും:
20 ‘നമ്മുടെ എതിരാളികൾ നശിച്ചുപോയി,അവരിൽ ബാക്കിയുള്ളവർ തീക്കിരയാകും.’
21 ദൈവത്തെ അടുത്തറിയുക;അപ്പോൾ നിനക്കു സമാധാനം ലഭിക്കും; നന്മകൾ നിന്നെ തേടിയെത്തും.
22 ദൈവത്തിന്റെ വായിൽനിന്ന് വരുന്ന നിയമം* അനുസരിക്കുക,ദൈവത്തിന്റെ വചനങ്ങൾ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക.+
23 സർവശക്തനിലേക്കു മടങ്ങിച്ചെന്നാൽ നീ പൂർവസ്ഥിതിയിലാകും;+നിന്റെ കൂടാരത്തിൽനിന്ന് അനീതി നീക്കിക്കളഞ്ഞാൽ,
24 നിന്റെ സ്വർണം* പൊടിയിലേക്ക് എറിഞ്ഞുകളഞ്ഞാൽ,നിന്റെ ഓഫീർസ്വർണം+ പാറക്കെട്ടുകളിലേക്കു* വലിച്ചെറിഞ്ഞാൽ,
25 സർവശക്തൻ നിന്റെ സ്വർണമാകും;ദൈവം നിന്റെ മേത്തരം വെള്ളിയാകും.
26 അപ്പോൾ സർവശക്തൻ നിമിത്തം നീ സന്തോഷിക്കും;നീ മുഖം ഉയർത്തി ദൈവത്തെ നോക്കും.
27 നീ ദൈവത്തോടു യാചിക്കും, അവിടുന്ന് അതു കേൾക്കും;നീ നിന്റെ നേർച്ചകൾ നിറവേറ്റും.
28 നിന്റെ തീരുമാനങ്ങളെല്ലാം വിജയിക്കും;നിന്റെ പാതയിൽ വെളിച്ചമുണ്ടായിരിക്കും.
29 നീ അഹങ്കാരത്തോടെയാണു സംസാരിക്കുന്നതെങ്കിൽ ദൈവം നിന്നെ താഴ്ത്തും;എന്നാൽ താഴ്മയുള്ളവരെ* ദൈവം രക്ഷിക്കും.
30 നിഷ്കളങ്കരെ ദൈവം രക്ഷപ്പെടുത്തും;അതുകൊണ്ട്, നിന്റെ കൈകൾ ശുദ്ധമാണെങ്കിൽ നീ ഉറപ്പായും രക്ഷപ്പെടും.”
അടിക്കുറിപ്പുകള്
^ അഥവാ “സന്തോഷമുണ്ടാകുമോ?”
^ അഥവാ “ധർമനിഷ്ഠയുള്ളവനായി.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “പിതാവില്ലാത്ത കുട്ടികളുടെ.”
^ അക്ഷ. “പക്ഷികളെ പിടിക്കാനുള്ള കെണികൾ.”
^ അഥവാ “ആകാശമാകുന്ന വൃത്തത്തിനു മുകളിലൂടെ.”
^ അഥവാ “അവരുടെ നാളുകൾ വെട്ടിച്ചുരുക്കി.”
^ അക്ഷ. “നദിയിൽ.”
^ അഥവാ “സ്വർണക്കട്ടകൾ.”
^ അഥവാ “പാറകൾക്കിടയിലൂടെ ഒഴുകുന്ന നീർച്ചാലുകളിലേക്ക്.”
^ അഥവാ “വിഷമത്തോടെ താഴേക്കു നോക്കിയിരിക്കുന്നവരെ.”

