ഇയ്യോബ്‌ 16:1-22

16  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “ഇങ്ങനെ പലതും ഞാൻ മുമ്പ്‌ കേട്ടി​ട്ടുണ്ട്‌. നിങ്ങ​ളെ​ല്ലാം വേദനി​പ്പി​ക്കുന്ന ആശ്വാ​സ​ക​രാണ്‌.+   ഈ പൊള്ള​യായ വാക്കു​കൾക്ക്‌ ഒരു അവസാ​ന​മി​ല്ലേ? നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ സംസാ​രി​ക്കു​ന്നത്‌?   നിങ്ങളെപ്പോലെ സംസാ​രി​ക്കാൻ എനിക്കും അറിയാം. നിങ്ങളാ​യി​രു​ന്നു എന്റെ സ്ഥാന​ത്തെ​ങ്കിൽ,എനിക്കും നിങ്ങളെ കുറ്റ​പ്പെ​ടു​ത്താ​നാ​കു​മാ​യി​രു​ന്നു,നിങ്ങളെ നോക്കി തല ആട്ടാൻ കഴിയു​മാ​യി​രു​ന്നു.+   പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല;പകരം, എന്റെ വായിലെ വാക്കു​കൾകൊണ്ട്‌ ഞാൻ നിങ്ങളെ ബലപ്പെ​ടു​ത്തി​യേനേ; സാന്ത്വ​ന​വാ​ക്കു​കൾ പറഞ്ഞ്‌ ആശ്വസി​പ്പി​ച്ചേനേ.+   ഞാൻ സംസാ​രി​ച്ചാൽ എന്റെ വേദന മാറില്ല;+സംസാ​രി​ക്കാ​തി​രു​ന്നാ​ലും എന്റെ വേദന കുറയില്ല.   എന്നാൽ ഇപ്പോൾ ദൈവം എന്നെ തളർത്തി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു;+എന്റെ കുടുംബത്തെ* ഒന്നടങ്കം ഇല്ലാതാ​ക്കി​യി​രി​ക്കു​ന്നു.   അങ്ങ്‌ എന്നെ പിടി​ച്ചി​രി​ക്കു​ന്നു, അത്‌ എല്ലാവർക്കും കാണാം;ഞാൻ എല്ലും തോലും ആയി; അത്‌ എന്റെ മുഖത്ത്‌ നോക്കി എനിക്ക്‌ എതിരെ സാക്ഷി പറയുന്നു.   ദൈവകോപം എന്നെ പിച്ചി​ച്ചീ​ന്തി​യി​രി​ക്കു​ന്നു, ദൈവം എന്നോടു ശത്രുത വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.+ ദൈവം എന്നെ നോക്കി പല്ലിറു​മ്മു​ന്നു. എന്റെ ശത്രു കണ്ണു​കൊണ്ട്‌ എന്നെ കുത്തി​ത്തു​ള​യ്‌ക്കു​ന്നു.+ 10  അവർ വായ്‌ തുറന്ന്‌ എന്റെ നേരെ വരുന്നു,+അവർ നിന്ദ​യോ​ടെ എന്റെ ചെകി​ട്ടത്ത്‌ അടിക്കു​ന്നു;എനിക്ക്‌ എതിരെ അവർ കൂട്ടം​കൂ​ടു​ന്നു.+ 11  ദൈവം എന്നെ കുട്ടി​ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ന്നു,ദുഷ്ടന്മാ​രു​ടെ കൈയി​ലേക്ക്‌ എന്നെ തള്ളിവി​ടു​ന്നു.+ 12  സമാധാനത്തോടെ കഴിഞ്ഞ എന്നെ ദൈവം നശിപ്പി​ച്ചു​ക​ളഞ്ഞു;+എന്റെ പിടലി​ക്കു പിടിച്ച്‌ എന്നെ തകർത്തു​ക​ളഞ്ഞു;ദൈവം ഇതാ, എന്നെ ലക്ഷ്യം​വെ​ച്ചി​രി​ക്കു​ന്നു. 13  ദൈവത്തിന്റെ വില്ലാ​ളി​കൾ എന്നെ വളയുന്നു,+ഒരു ദയയു​മി​ല്ലാ​തെ എന്റെ വൃക്കകൾ+ തുളയ്‌ക്കു​ന്നു;ദൈവം എന്റെ പിത്തരസം നിലത്ത്‌ ഒഴിച്ചു​ക​ള​യു​ന്നു. 14  ഒരു മതിൽ തകർക്കു​ന്ന​തു​പോ​ലെ ദൈവം എന്നെ ഇടിച്ചി​ടിച്ച്‌ തകർക്കു​ന്നു;ഒരു പോരാ​ളി​യെ​പ്പോ​ലെ എന്റെ നേരെ പാഞ്ഞടു​ക്കു​ന്നു. 15  എന്റെ ദേഹം മൂടാൻ ഞാൻ വിലാ​പ​വ​സ്‌ത്രങ്ങൾ കൂട്ടി​ത്തു​ന്നി,+എന്റെ അന്തസ്സു* ഞാൻ നിലത്ത്‌ കുഴി​ച്ചു​മൂ​ടി.+ 16  കരഞ്ഞുകരഞ്ഞ്‌ എന്റെ മുഖം ചുവന്നു,+എന്റെ കൺതടങ്ങൾ കറുത്തു.* 17  എന്നാൽ എന്റെ കൈകൾ ദ്രോ​ഹ​മൊ​ന്നും ചെയ്‌തി​ട്ടില്ല,എന്റെ പ്രാർഥന ആത്മാർഥ​മാണ്‌. 18  ഭൂമിയേ, എന്റെ രക്തം മൂടി​ക്ക​ള​യ​രു​തേ!+ എന്റെ നിലവി​ളിക്ക്‌ ഒളിയി​ടം നൽകരു​തേ! 19  ഇപ്പോഴും എന്റെ സാക്ഷി സ്വർഗ​ത്തി​ലുണ്ട്‌;എനിക്കു​വേ​ണ്ടി സാക്ഷി പറയു​ന്നവൻ ഉയരത്തി​ലുണ്ട്‌. 20  ദൈവമുമ്പാകെ ഞാൻ കണ്ണീർ പൊഴിക്കുമ്പോൾ*+എന്റെ കൂട്ടു​കാർ എന്നെ പരിഹ​സി​ക്കു​ന്നു.+ 21  മനുഷ്യർ തമ്മിലുള്ള പ്രശ്‌നം ഒരുവൻ തീർപ്പാ​ക്കു​ന്ന​തു​പോ​ലെ,+മനുഷ്യ​നും ദൈവ​ത്തി​നും ഇടയി​ലുള്ള പ്രശ്‌ന​വും ആരെങ്കി​ലും തീർപ്പാ​ക്കട്ടെ. 22  ഇനി എനിക്ക്‌ അധികം വർഷങ്ങ​ളില്ല,തിരി​ച്ചു​വ​ര​വി​ല്ലാത്ത പാതയി​ലൂ​ടെ ഞാൻ യാത്ര​യാ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “എന്നോ​ടൊ​പ്പം കൂടി​വ​രു​ന്ന​വരെ.”
അഥവാ “ശക്തി.” അക്ഷ. “കൊമ്പ്‌.”
അഥവാ “കൺതട​ങ്ങ​ളിൽ മരണത്തി​ന്റെ നിഴൽ വീണു.”
മറ്റൊരു സാധ്യത “ഉറങ്ങാതെ ദൈവ​ത്തി​ലേക്കു നോക്കു​മ്പോൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം