ഇയ്യോബ്‌ 12:1-25

12  ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു:   “ശരിയാ​ണ്‌, നിങ്ങളാ​ണ്‌ അറിവു​ള്ളവർ!നിങ്ങൾ മരിക്കു​ന്ന​തോ​ടെ ജ്ഞാനം ഇല്ലാതാ​കും!   എന്നാൽ എനിക്കും അറിവു​ണ്ട്‌.* ഞാൻ നിങ്ങ​ളെ​ക്കാൾ മോശ​മൊ​ന്നു​മല്ല. ഇക്കാര്യ​ങ്ങൾ അറിയാത്ത ആരെങ്കി​ലു​മു​ണ്ടോ?   ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഈ ഞാൻ+എന്റെ കൂട്ടു​കാ​രു​ടെ മുന്നിൽ ഒരു വിഡ്‌ഢി​യാ​യി​രി​ക്കു​ന്നു.+ നീതി​മാ​ന്മാ​രെ​യും നിഷ്‌ക​ള​ങ്ക​രെ​യും ആളുകൾ എപ്പോ​ഴും പരിഹ​സി​ക്കു​മ​ല്ലോ!   സുഖിച്ച്‌ ജീവി​ക്കു​ന്നവർ വിപത്തി​നെ പുച്ഛി​ക്കു​ന്നു;ഇടറിവീഴുന്നവരെ* മാത്രമേ അതു ബാധിക്കൂ എന്ന്‌ അവർ കരുതു​ന്നു.   കള്ളന്മാരുടെ കൂടാ​ര​ത്തിൽ സമാധാ​ന​മുണ്ട്‌;+തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടു​ന​ട​ക്കു​ന്നവർ സുരക്ഷി​ത​രാ​യുംസത്യ​ദൈ​വ​ത്തെ കോപി​പ്പി​ക്കു​ന്നവർ സമാധാ​ന​ത്തോ​ടെ​യും കഴിയു​ന്നു.+   എന്നാൽ മൃഗങ്ങ​ളോ​ടു ചോദി​ച്ചു​നോ​ക്കൂ, അവ നിന്നെ പഠിപ്പി​ക്കും;ആകാശ​ത്തി​ലെ പക്ഷിക​ളോ​ടു ചോദി​ക്കൂ, അവ നിനക്കു പറഞ്ഞു​ത​രും.   ഭൂമിക്കു ശ്രദ്ധ നൽകൂ,* അതു നിന്നെ ഉപദേ​ശി​ക്കും;കടലിലെ മത്സ്യങ്ങൾ നിനക്കു വിവരി​ച്ചു​ത​രും.   യഹോവയുടെ കൈയാ​ണ്‌ ഇതെല്ലാം ചെയ്‌ത​തെന്ന്‌ഇവയിൽ ഏതിനാ​ണ്‌ അറിയി​ല്ലാ​ത്തത്‌? 10  സകല ജീവജാ​ല​ങ്ങ​ളു​ടെ​യും ജീവൻ ദൈവ​ത്തി​ന്റെ കൈയി​ലാണ്‌;എല്ലാ മനുഷ്യ​രു​ടെ​യും ശ്വാസം* തൃക്കര​ങ്ങ​ളി​ലാണ്‌.+ 11  നാവ്‌* ഭക്ഷണം രുചി​ച്ചു​നോ​ക്കു​ന്ന​തു​പോ​ലെചെവി വാക്കു​കളെ പരി​ശോ​ധി​ച്ചു​നോ​ക്കി​ല്ലേ?+ 12  പ്രായമായവർ ജ്ഞാനി​ക​ളാ​യി​രി​ക്കി​ല്ലേ?+പ്രായം ചെല്ലു​മ്പോൾ വിവേകം വർധി​ക്കി​ല്ലേ? 13  ദൈവം ജ്ഞാനി​യും ശക്തനും ആണ്‌;+ദൈവം അറിവും ഉപദേ​ശ​വും പകർന്നു​നൽകു​ന്നു.+ 14  ദൈവം പൊളി​ച്ചതു പുതു​ക്കി​പ്പ​ണി​യാൻ ആർക്കു​മാ​കില്ല;+ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യ​നും കഴിയില്ല. 15  ദൈവം വെള്ളം തടഞ്ഞു​നി​റു​ത്തു​മ്പോൾ സകലവും ഉണങ്ങി​പ്പോ​കു​ന്നു;+അതു തുറന്നു​വി​ടു​മ്പോൾ ഭൂമി മുങ്ങി​പ്പോ​കു​ന്നു.+ 16  ദൈവം ജ്ഞാനിയും* ബലവാ​നും ആണ്‌;+വഴി തെറ്റു​ന്ന​വ​നും വഴി തെറ്റി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ കൈയി​ലാണ്‌. 17  ദൈവം ഉപദേ​ശ​കരെ ചെരിപ്പില്ലാതെ* നടത്തുന്നു;ന്യായാ​ധി​പ​ന്മാ​രെ വിഡ്‌ഢി​ക​ളാ​ക്കു​ന്നു.+ 18  ദൈവം രാജാ​ക്ക​ന്മാർ കെട്ടിയ ബന്ധനങ്ങൾ അഴിക്കു​ന്നു;+അവർക്ക്‌ അടിമ​യു​ടെ അരപ്പട്ട കെട്ടി​ക്കൊ​ടു​ക്കു​ന്നു. 19  ദൈവം പുരോ​ഹി​ത​ന്മാ​രെ ചെരി​പ്പി​ല്ലാ​തെ നടത്തുന്നു;+ശക്തരായ ഭരണാ​ധി​കാ​രി​കളെ താഴെ ഇറക്കുന്നു.+ 20  ദൈവം വിശ്വ​സ്‌ത​രായ ഉപദേ​ശ​കരെ നിശ്ശബ്ദ​രാ​ക്കു​ന്നു;പ്രായ​മാ​യ പുരുഷന്മാരുടെ* വിവേകം എടുത്തു​ക​ള​യു​ന്നു. 21  ദൈവം പ്രധാ​നി​ക​ളു​ടെ മേൽ നിന്ദ ചൊരി​യു​ന്നു;+ശക്തരുടെ ബലം ചോർത്തി​ക്ക​ള​യു​ന്നു.* 22  ദൈവം ഇരുട്ടി​ലി​രി​ക്കുന്ന ആഴമേ​റിയ കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു;+കൂരി​രു​ട്ടി​നെ പ്രകാ​ശ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു. 23  നശിപ്പിക്കാനായി ദൈവം ജനതകളെ വളർത്തു​ന്നു;ബന്ദിക​ളാ​യി കൊണ്ടു​പോ​കാൻ ജനതകളെ വലുതാ​ക്കു​ന്നു. 24  ദൈവം ജനത്തിന്റെ നായക​ന്മാ​രു​ടെ വിവേകം* എടുത്തു​ക​ള​യു​ന്നു;വഴിയി​ല്ലാ​ത്ത പാഴ്‌നി​ല​ങ്ങ​ളി​ലൂ​ടെ അവർക്ക്‌ അലഞ്ഞു​തി​രി​യേ​ണ്ടി​വ​രു​ന്നു.+ 25  അവർ വെളി​ച്ച​മി​ല്ലാ​തെ ഇരുട്ടിൽ തപ്പിന​ട​ക്കു​ന്നു;+കുടി​യ​ന്മാ​രെ​പ്പോ​ലെ അവർ അലഞ്ഞു​ന​ട​ക്കാൻ ഇടയാ​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഒരു ഹൃദയ​മു​ണ്ട്‌.”
അഥവാ “കാൽ തെറ്റി വീഴു​ന്ന​വരെ.”
മറ്റൊരു സാധ്യത “ഭൂമി​യോ​ടു സംസാ​രി​ച്ചു​നോ​ക്കൂ.”
അഥവാ “ആത്മാവ്‌; ജീവശക്തി.”
അക്ഷ. “അണ്ണാക്ക്‌.”
അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​മു​ള്ള​വ​നും.”
അഥവാ “നഗ്നരായി.”
അഥവാ “മൂപ്പന്മാ​രു​ടെ.”
അക്ഷ. “അരപ്പട്ട അഴിക്കു​ന്നു.”
അക്ഷ. “ഹൃദയം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം