ആവർത്തനം 28:1-68

28  “ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ച്ചു​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​ന്റെ വാക്കുകൾ അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്താ​തി​രു​ന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ഭൂമി​യി​ലെ എല്ലാ ജനതകൾക്കും മീതെ ഉയർത്തും.+  നിങ്ങൾ എപ്പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേൾക്കു​ന്ന​തി​നാൽ ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം ദൈവം നിങ്ങളു​ടെ മേൽ സമൃദ്ധ​മാ​യി വർഷി​ക്കും:+  “നഗരത്തിൽ നിങ്ങൾ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും; നാട്ടിൻപു​റ​ത്താ​യാ​ലും നിങ്ങൾ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും.+  “നിങ്ങളു​ടെ മക്കൾ* അനുഗൃ​ഹീ​ത​രാ​യി​രി​ക്കും;+ നിങ്ങളു​ടെ നിലത്തെ വിളവും നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ കുഞ്ഞു​ങ്ങ​ളും—നിങ്ങളു​ടെ കന്നുകാ​ലി​ക്കി​ടാ​ങ്ങ​ളും നിങ്ങളു​ടെ ആട്ടിൻകു​ട്ടി​ക​ളും—അനുഗൃ​ഹീ​ത​മാ​യി​രി​ക്കും.+  “നിങ്ങളു​ടെ കൊട്ടയും+ മാവ്‌ കുഴയ്‌ക്കുന്ന പാത്രവും+ അനുഗൃ​ഹീ​ത​മാ​യി​രി​ക്കും.  “പോകു​ന്നി​ട​ത്തെ​ല്ലാം നിങ്ങൾ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും; നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളി​ലും നിങ്ങൾ അനുഗൃ​ഹീ​ത​രാ​കും.  “നിങ്ങളു​ടെ നേരെ വരുന്ന ശത്രു​ക്കളെ യഹോവ നിങ്ങളു​ടെ മുമ്പാകെ തോൽപ്പി​ച്ചു​ക​ള​യും.+ അവർ ഒരു ദിശയിൽനി​ന്ന്‌ നിങ്ങളെ ആക്രമി​ക്കും; എന്നാൽ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഏഴു ദിശക​ളി​ലേക്ക്‌ അവർ ഓടി​പ്പോ​കും.+  യഹോവ നിങ്ങളു​ടെ സംഭര​ണ​ശാ​ല​ക​ളു​ടെ മേലും നിങ്ങളു​ടെ എല്ലാ പ്രയത്‌ന​ങ്ങ​ളു​ടെ മേലും അനു​ഗ്രഹം അയയ്‌ക്കും;+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത്‌ ദൈവം നിങ്ങളെ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും.  നിങ്ങൾ എപ്പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ പാലി​ക്കു​ക​യും ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കു​ക​യും ചെയ്യു​ന്ന​തി​നാൽ നിങ്ങ​ളോ​ടു സത്യം ചെയ്‌തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശു​ദ്ധ​ജ​ന​മാ​യി സ്ഥിര​പ്പെ​ടു​ത്തും.+ 10  നിങ്ങൾ യഹോ​വ​യു​ടെ പേര്‌ വഹിക്കു​ന്ന​വ​രാ​ണെന്നു ഭൂമി​യി​ലെ ജനങ്ങ​ളെ​ല്ലാം കാണു​ക​തന്നെ ചെയ്യും;+ അവർ നിങ്ങളെ ഭയപ്പെ​ടും.+ 11  “നിങ്ങൾക്കു തരു​മെന്നു നിങ്ങളു​ടെ പൂർവി​ക​രോട്‌ യഹോവ സത്യം ചെയ്‌ത ദേശത്ത്‌+ സന്താന​സ​മൃ​ദ്ധി​യും മൃഗസ​മ്പ​ത്തും ഫലപു​ഷ്ടി​യുള്ള മണ്ണും നൽകി യഹോവ നിങ്ങളെ കടാക്ഷി​ക്കും.+ 12  യഹോവ തന്റെ സമ്പന്നമായ സംഭര​ണ​ശാല തുറന്ന്‌, അതായത്‌ ആകാശം തുറന്ന്‌, യഥാസ​മയം നിങ്ങളു​ടെ ദേശത്ത്‌ മഴ പെയ്യിക്കുകയും+ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളെ​യെ​ല്ലാം അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും. നിങ്ങൾ അനേകം ജനതകൾക്കു വായ്‌പ കൊടു​ക്കും; എന്നാൽ നിങ്ങൾ വായ്‌പ വാങ്ങേ​ണ്ടി​വ​രില്ല.+ 13  അനുസരിക്കണമെന്നു പറഞ്ഞ്‌ ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ നിങ്ങൾ എപ്പോ​ഴും അനുസ​രി​ക്കു​ന്നെ​ങ്കിൽ യഹോവ നിങ്ങളെ ആരു​ടെ​യും കാൽക്കീ​ഴാ​ക്കില്ല, പകരം തലപ്പത്താ​ക്കും. നിങ്ങൾ എല്ലാവർക്കും മീതെ​യാ​യി​രി​ക്കും,+ ആരു​ടെ​യും കീഴി​ലാ​യി​രി​ക്കില്ല. 14  ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ വിട്ട്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+ അങ്ങനെ അന്യ​ദൈ​വ​ങ്ങൾക്കു പിന്നാലെ പോയി അവയെ സേവി​ക്ക​രുത്‌.+ 15  “എന്നാൽ, ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും പാലി​ക്കാൻ കൂട്ടാ​ക്കാ​തെ നിങ്ങൾ ദൈവ​ത്തി​ന്റെ വാക്കുകൾ അവഗണി​ക്കു​ന്നെ​ങ്കിൽ ഈ ശാപങ്ങ​ളെ​ല്ലാം നിങ്ങളു​ടെ മേൽ വരുക​യും നിങ്ങളെ വിടാതെ പിന്തു​ട​രു​ക​യും ചെയ്യും:+ 16  “നഗരത്തിൽ നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും; നാട്ടിൻപു​റ​ത്താ​യാ​ലും നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും.+ 17  “നിങ്ങളു​ടെ കൊട്ടയും+ മാവ്‌ കുഴയ്‌ക്കുന്ന പാത്ര​വും ശപിക്ക​പ്പെ​ട്ട​താ​യി​രി​ക്കും.+ 18  “നിങ്ങളു​ടെ മക്കൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും;+ നിങ്ങളു​ടെ നിലത്തെ വിളവും നിങ്ങളു​ടെ കന്നുകാ​ലി​ക്കി​ടാ​ങ്ങ​ളും നിങ്ങളു​ടെ ആട്ടിൻകു​ട്ടി​ക​ളും ശപിക്ക​പ്പെ​ട്ട​താ​യി​രി​ക്കും.+ 19  “പോകു​ന്നി​ട​ത്തെ​ല്ലാം നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും; നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളി​ലും നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും. 20  “എന്നെ ഉപേക്ഷി​ച്ച്‌ നിങ്ങൾ ചെയ്‌തു​കൂ​ട്ടുന്ന ദുഷ്‌പ്ര​വൃ​ത്തി​കൾ കാരണം, നിങ്ങളെ തുടച്ചു​നീ​ക്കു​ക​യും നിങ്ങൾ പെട്ടെന്നു നശിച്ചു​പോ​കു​ക​യും ചെയ്യു​ന്ന​തു​വരെ നിങ്ങളു​ടെ മേലും നിങ്ങളു​ടെ എല്ലാ പ്രയത്‌ന​ങ്ങ​ളു​ടെ മേലും യഹോവ ശാപവും പരി​ഭ്ര​മ​വും ശിക്ഷയും അയയ്‌ക്കും.+ 21  നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്തു​നിന്ന്‌ ദൈവം നിങ്ങളെ തുടച്ചു​നീ​ക്കും​വരെ നിങ്ങൾക്കു മാറാ​രോ​ഗങ്ങൾ വരാൻ യഹോവ ഇടയാ​ക്കും.+ 22  ക്ഷയരോഗം, ചുട്ടു​പൊ​ള്ളുന്ന പനി,+ വീക്കം, അതിക​ഠി​ന​മായ ചൂട്‌, വാൾ,+ ഉഷ്‌ണ​ക്കാറ്റ്‌, പൂപ്പൽരോഗം+ എന്നിവ​യെ​ല്ലാം നിങ്ങളെ ബാധി​ക്കാൻ യഹോവ ഇടവരു​ത്തും; നിങ്ങൾ നശി​ച്ചൊ​ടു​ങ്ങും​വരെ അവ നിങ്ങളെ വിടാതെ പിന്തു​ട​രും. 23  നിങ്ങളുടെ തലയ്‌ക്കു മീതെ​യുള്ള ആകാശം ചെമ്പും നിങ്ങളു​ടെ കാലിനു കീഴെ​യുള്ള ഭൂമി ഇരുമ്പും ആയിരി​ക്കും.+ 24  യഹോവ നിങ്ങളു​ടെ ദേശത്ത്‌ മഴയായി പെയ്യി​ക്കു​ന്നതു പൂഴി​യും പൊടി​യും ആയിരി​ക്കും; നിങ്ങൾ പൂർണ​മാ​യി നശിക്കു​ന്ന​തു​വരെ അവ ആകാശ​ത്തു​നിന്ന്‌ നിങ്ങളു​ടെ മേൽ പെയ്യും. 25  ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റു​പോ​കാൻ യഹോവ ഇടവരു​ത്തും.+ ഒരു ദിശയിൽനി​ന്ന്‌ നിങ്ങൾ അവരെ ആക്രമി​ക്കും; എന്നാൽ അവരുടെ മുന്നിൽനി​ന്ന്‌ ഏഴു ദിശക​ളി​ലേക്കു നിങ്ങൾ ഓടി​പ്പോ​കും. നിങ്ങളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ അറിയുന്ന ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം ഭയന്നു​വി​റ​യ്‌ക്കും.+ 26  നിങ്ങളുടെ ശവങ്ങൾ ആകാശ​ത്തി​ലെ എല്ലാ പക്ഷികൾക്കും നിലത്തെ ജന്തുക്കൾക്കും ആഹാര​മാ​യി​ത്തീ​രും; അവയെ ആട്ടി​യോ​ടി​ക്കാൻ ആരുമു​ണ്ടാ​കില്ല.+ 27  “യഹോവ നിന്നെ ഈജി​പ്‌തി​ലെ പരുക്ക​ളാ​ലും മൂലക്കു​രു, ചിരങ്ങ്‌, ചൊറി എന്നിവ​യാ​ലും പ്രഹരി​ക്കും; അവ ഒരിക്ക​ലും ഭേദമാ​കില്ല. 28  യഹോവ നിനക്കു ഭ്രാന്തും അന്ധതയും+ പരിഭ്രമവും* വരുത്തും. 29  അന്ധൻ ഇരുട്ടിൽ തപ്പിത്ത​ട​യു​ന്ന​തു​പോ​ലെ നീ നട്ടുച്ച​യ്‌ക്കു തപ്പിന​ട​ക്കും.+ നീ എന്തു ചെയ്‌താ​ലും അതു വിജയി​ക്കില്ല. നീ എപ്പോ​ഴും കവർച്ച​യ്‌ക്കും ചതിക്കും ഇരയാ​കും; നിന്നെ രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല.+ 30  നീ ഒരു സ്‌ത്രീ​യു​മാ​യി വിവാ​ഹ​നി​ശ്ചയം ചെയ്യും; എന്നാൽ മറ്റൊ​രാൾ അവളെ ബലാത്സം​ഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസി​ക്കില്ല.+ നീ ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭ​വി​ക്കില്ല.+ 31  നിന്റെ കൺമു​ന്നിൽവെച്ച്‌ നിന്റെ കാളയെ അറുക്കും; എന്നാൽ അൽപ്പം​പോ​ലും നിനക്കു തിന്നാ​നാ​കില്ല. നിന്റെ മുന്നിൽവെച്ച്‌ നിന്റെ കഴുതയെ മോഷ്ടി​ച്ചു​കൊ​ണ്ടു​പോ​കും; എന്നാൽ നിനക്ക്‌ അതിനെ തിരികെ ലഭിക്കില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവ​ശ​മാ​ക്കും; ആരും നിന്റെ രക്ഷയ്‌ക്ക്‌ എത്തില്ല. 32  നീ നോക്കി​ക്കൊ​ണ്ടി​രി​ക്കെ നിന്റെ ആൺമക്ക​ളും പെൺമ​ക്ക​ളും മറ്റു ജനങ്ങളു​ടെ പിടി​യി​ലാ​കും.+ നീ അവരെ കാണാൻ കൊതി​ക്കും; എന്നാൽ നിന്റെ കൈകൾക്കു ശക്തിയു​ണ്ടാ​കില്ല. 33  നീ അറിയാത്ത ഒരു ജനം നിന്റെ നിലത്തെ വിളവും നിന്റെ അധ്വാ​ന​ഫ​ല​വും തിന്നും;+ നീ എന്നും വഞ്ചനയ്‌ക്കും മർദന​ത്തി​നും ഇരയാ​കും. 34  നീ കാണുന്ന കാര്യങ്ങൾ കാരണം നിന്റെ സമനില തെറ്റും. 35  “വേദന​യു​ള​വാ​ക്കുന്ന, ഭേദ​പ്പെ​ടാത്ത പരുക്കൾ നിങ്ങളു​ടെ കാലി​ലും കാൽമു​ട്ടി​ലും വരുത്തി യഹോവ നിങ്ങളെ ശിക്ഷി​ക്കും; ഉള്ളങ്കാൽമു​തൽ നെറു​ക​വരെ അതു നിങ്ങളെ ബാധി​ക്കും. 36  നിങ്ങളും നിങ്ങളു​ടെ പൂർവി​ക​രും അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു ജനതയു​ടെ അടു​ത്തേക്ക്‌ യഹോവ നിങ്ങ​ളെ​യും നിങ്ങൾ നിങ്ങളു​ടെ മേൽ ആക്കിവെച്ച രാജാ​വി​നെ​യും ഓടി​ച്ചു​ക​ള​യും.+ അവിടെ നിങ്ങൾ, മരം​കൊ​ണ്ടും കല്ലു​കൊ​ണ്ടും ഉണ്ടാക്കിയ അന്യ​ദൈ​വ​ങ്ങളെ സേവി​ക്കും.+ 37  യഹോവ നിങ്ങളെ ഓടി​ച്ചു​ക​ള​യുന്ന സ്ഥലങ്ങളി​ലുള്ള എല്ലാ ജനങ്ങൾക്കു​മി​ട​യിൽ നിങ്ങൾ ഭീതി​ക്കും നിന്ദയ്‌ക്കും* പരിഹാ​സ​ത്തി​നും പാത്ര​മാ​യി​ത്തീ​രും.+ 38  “നീ കുറെ വിത്തു​മാ​യി വയലി​ലേക്കു പോകും; എന്നാൽ കുറച്ച്‌ മാത്രമേ കൊയ്‌തു​കൊ​ണ്ടു​വരൂ.+ കാരണം വെട്ടു​ക്കി​ളി അവയെ​ല്ലാം തിന്നു​ക​ള​യും. 39  നീ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ട്‌ പരിപാ​ലി​ക്കും; എന്നാൽ നീ വീഞ്ഞു കുടി​ക്കു​ക​യോ മുന്തി​രി​പ്പഴം ശേഖരി​ക്കു​ക​യോ ഇല്ല.+ കാരണം പുഴു അതെല്ലാം തിന്നു​തീർക്കും. 40  നിന്റെ പ്രദേ​ശ​ത്തെ​ല്ലാം ഒലിവ്‌ മരങ്ങളു​ണ്ടാ​യി​രി​ക്കും; എന്നാൽ നീ ദേഹത്ത്‌ എണ്ണ പുരട്ടില്ല. കാരണം ഒലിവു​കാ​യ്‌ക​ളെ​ല്ലാം പൊഴി​ഞ്ഞു​പോ​കും. 41  നിനക്ക്‌ ആൺമക്ക​ളും പെൺമ​ക്ക​ളും ഉണ്ടാകും. എന്നാൽ അവർ എന്നും നിന്റെ സ്വന്തമാ​യി​രി​ക്കില്ല. കാരണം ആളുകൾ അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കും.+ 42  കീടങ്ങൾ* കൂട്ടമാ​യി വന്ന്‌ നിന്റെ എല്ലാ വൃക്ഷങ്ങ​ളും നിന്റെ നിലത്തെ വിളവു​ക​ളും നശിപ്പി​ക്കും. 43  നിങ്ങൾക്കിടയിൽ താമസ​മാ​ക്കിയ വിദേശി നിനക്കു മീതെ ഉയർന്നു​യർന്നു​വ​രും; എന്നാൽ നീ താണു​താ​ണു​പോ​കും. 44  വിദേശി നിനക്കു വായ്‌പ തരും; എന്നാൽ അയാൾക്കു വായ്‌പ കൊടു​ക്കാൻ നിനക്കാ​കില്ല.+ വിദേശി തലപ്പത്തും നീ കാൽക്കീ​ഴും ആകും.+ 45  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പിച്ച നിയമ​ങ്ങ​ളും കല്‌പ​ന​ക​ളും പാലി​ക്കാ​തെ നിങ്ങൾ ദൈവ​ത്തി​ന്റെ വാക്ക്‌ അവഗണിച്ചതുകൊണ്ട്‌+ നിങ്ങൾ നശി​ച്ചൊ​ടു​ങ്ങും​വരെ ഈ ശാപങ്ങളെല്ലാം+ നിങ്ങളു​ടെ മേൽ വരുക​യും അവ നിങ്ങളെ പിന്തു​ടർന്ന്‌ പിടി​ക്കു​ക​യും ചെയ്യും.+ 46  സ്ഥിരമായ ഒരു അടയാ​ള​വും മുന്നറി​യി​പ്പും ആയി+ അവ നിങ്ങളു​ടെ​യും നിങ്ങളു​ടെ സന്തതി​ക​ളു​ടെ​യും മേലു​ണ്ടാ​യി​രി​ക്കും. 47  കാരണം നിങ്ങൾക്കു സമ്പദ്‌സ​മൃ​ദ്ധി ഉണ്ടായ​പ്പോൾ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ആഹ്ലാദ​ത്തോ​ടും സന്തുഷ്ട​ഹൃ​ദ​യ​ത്തോ​ടും കൂടെ സേവി​ച്ചില്ല.+ 48  യഹോവ നിങ്ങളു​ടെ ശത്രു​ക്കളെ നിങ്ങൾക്കു നേരെ അയയ്‌ക്കും. തിന്നാനോ+ കുടി​ക്കാ​നോ ഉടുക്കാ​നോ ഇല്ലാതെ ഇല്ലായ്‌മ​യിൽ നിങ്ങൾ അവരെ സേവി​ക്കേ​ണ്ടി​വ​രും.+ നിങ്ങളെ പാടേ നശിപ്പി​ക്കു​ന്ന​തു​വരെ ദൈവം നിങ്ങളു​ടെ കഴുത്തിൽ ഇരുമ്പു​നു​കം വെക്കും. 49  “യഹോവ വിദൂ​ര​ത്തു​നിന്ന്‌, ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌, ഒരു ജനതയെ നിങ്ങൾക്കെ​തി​രെ എഴു​ന്നേൽപ്പി​ക്കും.+ നിങ്ങൾക്കു മനസ്സി​ലാ​കാത്ത ഭാഷ സംസാ​രി​ക്കുന്ന ആ ജനത+ ഒരു കഴുക​നെ​പ്പോ​ലെ വേഗത്തിൽ വന്ന്‌ നിങ്ങളെ റാഞ്ചി​യെ​ടു​ക്കും.+ 50  ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാ​നി​ക്കു​ക​യോ കുഞ്ഞു​ങ്ങ​ളോ​ടു കരുണ കാണി​ക്കു​ക​യോ ഇല്ല.+ 51  നിങ്ങൾ നശി​ച്ചൊ​ടു​ങ്ങും​വരെ നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ കുട്ടി​ക​ളെ​യും നിങ്ങളു​ടെ നിലത്തെ വിളവു​ക​ളെ​യും അവർ ആഹാര​മാ​ക്കും. നിങ്ങളെ ഇല്ലായ്‌മ ചെയ്യു​ന്ന​തു​വരെ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ, കന്നുകാ​ലി​ക്കി​ടാ​ങ്ങൾ, ആട്ടിൻകു​ട്ടി​കൾ എന്നിവ അവർ കൈവ​ശ​മാ​ക്കും; അവർ നിങ്ങൾക്കാ​യി ഒന്നും ബാക്കി വെക്കില്ല.+ 52  അവർ നിങ്ങളെ ഉപരോ​ധി​ക്കും. നിങ്ങൾ ആശ്രയം വെച്ചി​രി​ക്കുന്ന, നിങ്ങളു​ടെ കോട്ട​കെട്ടി ഉറപ്പിച്ച വൻമതി​ലു​കൾ നിലം​പൊ​ത്തു​ന്ന​തു​വരെ അവർ നിങ്ങളെ നിങ്ങളു​ടെ നഗരങ്ങൾക്കുള്ളിൽ* തളച്ചി​ടും. നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ ദേശ​ത്തെ​ങ്ങു​മുള്ള നഗരങ്ങ​ളിൽ അവർ നിങ്ങളെ ഉപരോ​ധി​ക്കും.+ 53  ഉപരോധത്തിന്റെ കാഠി​ന്യ​വും ശത്രുക്കൾ നിങ്ങളു​ടെ മേൽ വരുത്തുന്ന കഷ്ടതയും കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ നിങ്ങളു​ടെ കുട്ടി​കളെ നിങ്ങൾ തിന്നേ​ണ്ടി​വ​രും. നിങ്ങളു​ടെ സ്വന്തം ആൺകു​ട്ടി​ക​ളു​ടെ​യും പെൺകു​ട്ടി​ക​ളു​ടെ​യും മാംസം നിങ്ങൾ തിന്നും.+ 54  “നിങ്ങൾക്കി​ട​യി​ലുള്ള ഏറ്റവും ലോല​ഹൃ​ദ​യ​നും ദയാലു​വും ആയ പുരു​ഷ​നു​പോ​ലും തന്റെ സഹോ​ദ​ര​നോ​ടോ പ്രിയ​പ​ത്‌നി​യോ​ടോ ശേഷി​ച്ചി​രി​ക്കുന്ന മക്കളോ​ടോ അലിവ്‌ തോന്നില്ല. 55  തന്റെ മക്കളുടെ മാംസം തിന്നു​മ്പോൾ അയാൾ അത്‌ അവർക്കു കൊടു​ക്കില്ല. ഉപരോ​ധ​ത്തി​ന്റെ കാഠി​ന്യ​വും ശത്രുക്കൾ നിങ്ങളു​ടെ നഗരങ്ങ​ളിൽ വരുത്തുന്ന കഷ്ടതയും കാരണം അയാൾക്കു തിന്നാൻ മറ്റൊ​ന്നു​മു​ണ്ടാ​കില്ല.+ 56  ഉള്ളങ്കാൽ നിലത്ത്‌ കുത്താൻപോ​ലും മടിക്കുന്ന, ഏറ്റവും ലോല​ഹൃ​ദ​യ​യും മൃദു​ല​യും ആയ സ്‌ത്രീപോലും+ തന്റെ പ്രിയ​പ്പെട്ട ഭർത്താ​വി​നോ​ടോ മകനോ​ടോ മകളോ​ടോ കനിവ്‌ കാണി​ക്കില്ല. 57  താൻ പ്രസവി​ക്കുന്ന കുഞ്ഞു​ങ്ങ​ളോ​ടും പ്രസവാ​ന​ന്തരം സ്വന്തം ശരീര​ത്തിൽനിന്ന്‌, തന്റെ കാലു​കൾക്കി​ട​യിൽനിന്ന്‌, പുറത്തു​വ​രു​ന്ന​വ​യോ​ടു​പോ​ലും അവൾ കനിവ്‌ കാണി​ക്കില്ല. ഉപരോ​ധ​ത്തി​ന്റെ കാഠി​ന്യ​വും ശത്രുക്കൾ നിങ്ങളു​ടെ നഗരങ്ങ​ളിൽ വരുത്തുന്ന കഷ്ടതയും കാരണം ആ സ്‌ത്രീ അവ രഹസ്യ​മാ​യി തിന്നും. 58  “ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന നിയമ​ത്തി​ലെ വാക്കുകളെല്ലാം+ നിങ്ങൾ ശ്രദ്ധാ​പൂർവം പാലി​ക്കു​ക​യോ മഹത്ത്വ​മാർന്ന​തും ഭയാദ​രവ്‌ ഉണർത്തു​ന്ന​തും ആയ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌+ ഭയപ്പെ​ടു​ക​യോ ചെയ്യുന്നില്ലെങ്കിൽ+ 59  യഹോവ നിങ്ങളു​ടെ​യും നിങ്ങളു​ടെ സന്തതി​ക​ളു​ടെ​യും മേൽ അതിക​ഠി​ന​മായ ബാധകൾ, അതായത്‌ മാരക​വും ദീർഘ​നാൾ നിൽക്കു​ന്ന​തും ആയ ബാധകൾ, വരുത്തും.+ വേദനാ​ജ​ന​ക​വും വിട്ടു​മാ​റാ​ത്ത​തും ആയ രോഗ​ങ്ങ​ളും ദൈവം നിങ്ങളു​ടെ മേൽ അയയ്‌ക്കും. 60  നിങ്ങൾ ഭയപ്പെ​ട്ടി​രുന്ന ഈജി​പ്‌തി​ലെ രോഗ​ങ്ങ​ളെ​ല്ലാം നിങ്ങളു​ടെ മേൽ തിരികെ വരുത്തും. അവ ഒരിക്ക​ലും നിങ്ങളെ വിട്ടു​മാ​റില്ല. 61  കൂടാതെ ഈ നിയമ​പു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടി​ല്ലാത്ത രോഗ​ങ്ങ​ളും ബാധക​ളും പോലും യഹോവ നിങ്ങളു​ടെ മേൽ വരുത്തും. നിങ്ങൾ പൂർണ​മാ​യി നശിക്കു​ന്ന​തു​വരെ ദൈവം അങ്ങനെ ചെയ്യും. 62  നിങ്ങൾ ഇന്ന്‌ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ അസംഖ്യമായിത്തീർന്നെങ്കിലും+ നിങ്ങളിൽ കുറച്ച്‌ പേർ മാത്രമേ ശേഷിക്കൂ.+ കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ച്ചില്ല. 63  “നിങ്ങൾക്ക്‌ അഭിവൃ​ദ്ധി തരാനും നിങ്ങളെ വർധി​പ്പി​ക്കാ​നും ഒരു കാലത്ത്‌ യഹോവ പ്രസാ​ദി​ച്ചി​രു​ന്ന​തു​പോ​ലെ, നിങ്ങളെ സംഹരി​ക്കാ​നും തുടച്ചു​നീ​ക്കാ​നും യഹോ​വ​യ്‌ക്കു താത്‌പ​ര്യം തോന്നും; നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്തു​നിന്ന്‌ നിങ്ങളെ ദൈവം പിഴു​തെ​റി​യും. 64  “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കു​മി​ട​യിൽ, ഭൂമി​യു​ടെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ, ചിതറി​ച്ചു​ക​ള​യും.+ നിങ്ങളോ നിങ്ങളു​ടെ പൂർവി​ക​രോ അറിഞ്ഞി​ട്ടി​ല്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവ​ങ്ങളെ അവിടെ നിങ്ങൾ സേവി​ക്കേ​ണ്ടി​വ​രും.+ 65  ആ ജനതകൾക്കി​ട​യിൽ നിങ്ങൾക്കു സമാധാ​ന​മു​ണ്ടാ​യി​രി​ക്കില്ല;+ അവിടെ നിങ്ങളു​ടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്‌ക​ണ്‌ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുക​ളും നിരാ​ശ​യുള്ള മനസ്സും+ ആയിരി​ക്കും യഹോവ നിങ്ങൾക്കു തരുന്നത്‌. 66  നിങ്ങളുടെ ജീവിതം കഷ്ടത്തി​ലാ​കും. രാവും പകലും നിങ്ങൾ പേടി​ച്ചു​വി​റ​യ്‌ക്കും. നിങ്ങളു​ടെ ജീവന്‌ ഒരു ഉറപ്പു​മു​ണ്ടാ​കില്ല. 67  നിങ്ങളുടെ ഉള്ളിലെ ഭയവും നിങ്ങൾ കാണുന്ന കാഴ്‌ച​ക​ളും കാരണം, ‘വൈകു​ന്നേ​ര​മാ​യി​രു​ന്നെ​ങ്കിൽ!’ എന്നു രാവി​ലെ​യും ‘രാവി​ലെ​യാ​യി​രു​ന്നെ​ങ്കിൽ!’ എന്നു വൈകു​ന്നേ​ര​വും നിങ്ങൾ പറഞ്ഞു​പോ​കും. 68  ‘നിങ്ങൾ ഇനി ഒരിക്ക​ലും കാണില്ല’ എന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ വഴിയേ യഹോവ നിങ്ങളെ ഈജി​പ്‌തി​ലേക്കു കപ്പൽ കയറ്റി തിരികെ കൊണ്ടു​പോ​കും. അവിടെ നിങ്ങളു​ടെ എല്ലാ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും തങ്ങളെ​ത്തന്നെ അടിമ​ക​ളാ​യി ശത്രു​ക്കൾക്കു വിൽക്കേ​ണ്ടി​വ​രും. എന്നാൽ നിങ്ങളെ വാങ്ങാൻ ആരുമു​ണ്ടാ​കില്ല.”

അടിക്കുറിപ്പുകള്‍

അക്ഷ. “ഗർഭഫലം.”
അഥവാ “ഹൃദയ​സം​ഭ്ര​മ​വും.”
അക്ഷ. “പഴഞ്ചൊ​ല്ലി​നും.”
അഥവാ “മൂളി​പ്പ​റ​ക്കുന്ന കീടങ്ങൾ.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം