ആവർത്തനം 21:1-23

21  “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ എവി​ടെ​യെ​ങ്കി​ലും ഒരാൾ മരിച്ചു​കി​ട​ക്കു​ന്ന​താ​യി കാണു​ന്നെന്നു കരുതുക. എന്നാൽ ആരാണ്‌ അയാളെ കൊന്ന​തെന്ന്‌ അറിയി​ല്ലെ​ങ്കിൽ  നിങ്ങളുടെ മൂപ്പന്മാ​രും ന്യായാധിപന്മാരും+ ചെന്ന്‌ ശവശരീ​ര​ത്തി​നു ചുറ്റു​മുള്ള നഗരങ്ങ​ളി​ലേ​ക്കുള്ള ദൂരം അളക്കണം.  ശവശരീരത്തിന്‌ ഏറ്റവും അടുത്തുള്ള നഗരത്തി​ലെ മൂപ്പന്മാർ കന്നുകാ​ലി​ക​ളിൽനിന്ന്‌, ഇതുവരെ പണി​യെ​ടു​പ്പി​ക്കു​ക​യോ നുകം വെക്കു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത ഒരു പശുക്കി​ടാ​വി​നെ തിര​ഞ്ഞെ​ടു​ക്കണം.  അവർ ആ പശുക്കി​ടാ​വി​നെ ഉഴവും വിതയും നടത്തി​യി​ട്ടി​ല്ലാത്ത, നീരോ​ട്ട​മുള്ള ഒരു താഴ്‌വരയിലേക്കു* കൊണ്ടു​പോ​യി അവി​ടെ​വെച്ച്‌ അതിന്റെ കഴുത്ത്‌ ഒടിക്കണം.+  “തുടർന്ന്‌ ലേവ്യ​പു​രോ​ഹി​ത​ന്മാർ അടുത്ത്‌ വരണം. നിങ്ങളു​ടെ ദൈവ​മായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യാനും+ തന്റെ നാമത്തിൽ അനു​ഗ്ര​ഹി​ക്കാ​നും തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ അവരെ​യാ​ണ​ല്ലോ.+ ദേഹോ​പ​ദ്രവം ഉൾപ്പെട്ട ഓരോ തർക്കവും എങ്ങനെ പരിഹ​രി​ക്ക​ണ​മെന്ന്‌ അവർ അറിയി​ക്കും.+  പിന്നെ, ശവശരീ​ര​ത്തിന്‌ ഏറ്റവും അടുത്തുള്ള നഗരത്തി​ലെ മൂപ്പന്മാ​രെ​ല്ലാം താഴ്‌വ​ര​യിൽവെച്ച്‌ കഴുത്ത്‌ ഒടിച്ച പശുക്കി​ടാ​വി​ന്റെ മേൽ തങ്ങളുടെ കൈകൾ കഴുകണം.+  എന്നിട്ട്‌ അവർ ഇങ്ങനെ പ്രഖ്യാ​പി​ക്കണം: ‘ഞങ്ങളുടെ കൈകൾ ഈ രക്തം ചൊരി​ഞ്ഞി​ട്ടില്ല, ഞങ്ങളുടെ കണ്ണ്‌ ഇതു കണ്ടിട്ടു​മില്ല.  യഹോവേ, അങ്ങ്‌ മോചി​പ്പിച്ച അങ്ങയുടെ ജനമായ ഇസ്രാ​യേ​ലിന്‌ എതിരെ ഇതു കണക്കി​ട​രു​തേ;+ നിരപ​രാ​ധി​യു​ടെ രക്തത്തിന്റെ കുറ്റം അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്മേൽ ഇരിക്കാൻ അങ്ങ്‌ ഇടവരു​ത്ത​രു​തേ.’+ അപ്പോൾ, രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം അവർക്കെ​തി​രെ കണക്കി​ടില്ല.  ഇങ്ങനെ, യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു​കൊണ്ട്‌ നിരപ​രാ​ധി​യു​ടെ രക്തം വീണതി​ന്റെ കുറ്റം നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ നീക്കി​ക്ക​ള​യണം. 10  “നീ ശത്രു​ക്കൾക്കെ​തി​രെ യുദ്ധത്തി​നു പോകു​മ്പോൾ നിന്റെ ദൈവ​മായ യഹോവ അവരെ തോൽപ്പി​ച്ച്‌ നിനക്കു വിജയം തരു​ന്നെ​ന്നി​രി​ക്കട്ടെ. നീ അവരെ ബന്ദിക​ളാ​യി പിടിക്കുമ്പോൾ+ 11  അവർക്കിടയിൽ സുന്ദരി​യായ ഒരു സ്‌ത്രീ​യെ കാണു​ക​യും നിനക്ക്‌ ആ സ്‌ത്രീ​യോട്‌ ഇഷ്ടം തോന്നി അവളെ ഭാര്യ​യാ​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌താൽ 12  നിനക്ക്‌ ആ സ്‌ത്രീ​യെ നിന്റെ വീട്ടി​ലേക്കു കൊണ്ടു​വ​രാം. അവൾ തല വടിക്കു​ക​യും നഖം വെട്ടു​ക​യും 13  പ്രവാസവസ്‌ത്രം* മാറു​ക​യും ചെയ്‌തി​ട്ട്‌ നിന്റെ വീട്ടിൽ താമസി​ക്കണം. ഒരു മാസം മുഴുവൻ ആ സ്‌ത്രീ തന്റെ മാതാ​പി​താ​ക്കളെ ഓർത്ത്‌ വിലപി​ക്കട്ടെ.+ അതിനു ശേഷം നിനക്ക്‌ ആ സ്‌ത്രീ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാം. നീ അവളുടെ ഭർത്താ​വും അവൾ നിനക്കു ഭാര്യ​യും ആകും. 14  എന്നാൽ നിനക്ക്‌ ആ സ്‌ത്രീ​യെ ഇഷ്ടമല്ലാ​താ​യാൽ അവൾ ആഗ്രഹി​ക്കുന്ന സ്ഥലത്തേക്കു പോകാൻ നീ അനുവ​ദി​ക്കണം.+ അവളെ വിൽക്കു​ക​യോ അവളോ​ടു പരുഷ​മാ​യി പെരു​മാ​റു​ക​യോ അരുത്‌; നീ ആ സ്‌ത്രീ​യെ അപമാ​നി​ച്ചി​രി​ക്കു​ന്ന​ല്ലോ. 15  “രണ്ടു ഭാര്യ​മാ​രുള്ള ഒരാൾ അതിൽ ഒരുവളെ കൂടുതൽ സ്‌നേ​ഹി​ക്കു​ന്നെ​ന്നി​രി​ക്കട്ടെ.* രണ്ടു ഭാര്യ​മാ​രി​ലും അയാൾക്ക്‌ ആൺമക്കൾ ജനിക്കു​ന്നു. ആദ്യത്തെ മകൻ ജനിക്കു​ന്നതു പക്ഷേ, ഇഷ്ടം കുറവുള്ള ഭാര്യ​യി​ലാ​ണെന്നു കരുതുക.+ 16  അയാൾ മക്കൾക്ക്‌ അവകാശം കൊടു​ക്കു​മ്പോൾ അനിഷ്ട​യായ ഭാര്യ​യിൽ ഉണ്ടായ മൂത്ത മകനെ മാറ്റി​നി​റു​ത്തി​യിട്ട്‌ താൻ ഏറെ സ്‌നേ​ഹി​ക്കു​ന്ന​വ​ളു​ടെ മകനു മൂത്ത മകന്റെ അവകാശം കൊടു​ക്കാൻ പാടില്ല. 17  തനിക്കുള്ള എല്ലാത്തിൽനി​ന്നും ഇരട്ടി ഓഹരി കൊടു​ത്തു​കൊണ്ട്‌ അനിഷ്ട​യായ ഭാര്യ​യു​ടെ മകനെ അയാൾ മൂത്ത മകനായി അംഗീ​ക​രി​ക്കണം. ആ മകൻ അയാളു​ടെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​യു​ടെ ആദ്യഫ​ല​മാ​ണ​ല്ലോ. മൂത്ത മകന്റെ സ്ഥാനം ആ മകന്‌ അവകാ​ശ​പ്പെ​ട്ട​താണ്‌.+ 18  “ശാഠ്യ​ക്കാ​ര​നും ധിക്കാ​രി​യും ആയ മകൻ അവന്റെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്നി​ല്ലെന്നു കരുതുക.+ അവർ തിരു​ത്താൻ ശ്രമി​ച്ചി​ട്ടും അവരെ അനുസരിക്കുന്നില്ലെങ്കിൽ+ 19  അപ്പനും അമ്മയും ആ മകനെ പിടിച്ച്‌ അവരുടെ നഗരക​വാ​ട​ത്തിൽ മൂപ്പന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടു​വ​രണം. 20  അവർ ആ മൂപ്പന്മാ​രോട്‌ ഇങ്ങനെ പറയണം: ‘ഞങ്ങളുടെ ഈ മകൻ ശാഠ്യ​ക്കാ​ര​നും ധിക്കാ​രി​യും ആണ്‌; അവൻ ഞങ്ങളെ അനുസ​രി​ക്കു​ന്നില്ല. അവൻ ഒരു തീറ്റിഭ്രാന്തനും+ മുഴു​ക്കു​ടി​യ​നും ആണ്‌.’+ 21  അപ്പോൾ അവന്റെ നഗരത്തി​ലു​ള്ള​വ​രെ​ല്ലാം അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം. ഇസ്രാ​യേ​ലെ​ല്ലാം അതു കേട്ട്‌ ഭയപ്പെ​ടും.+ 22  “ഒരാൾ മരണശിക്ഷ അർഹി​ക്കുന്ന ഒരു പാപം ചെയ്‌തി​ട്ട്‌ നിങ്ങൾ അയാളെ കൊന്ന്‌+ സ്‌തം​ഭ​ത്തിൽ തൂക്കിയാൽ+ 23  അയാളുടെ ശവശരീ​രം രാത്രി മുഴുവൻ സ്‌തം​ഭ​ത്തിൽ കിടക്ക​രുത്‌.+ അന്നേ ദിവസം​തന്നെ നിങ്ങൾ അയാളെ അടക്കം ചെയ്യണം. കാരണം സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്നവൻ ദൈവ​ത്താൽ ശപിക്ക​പ്പെ​ട്ട​വ​നാണ്‌.+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശം നിങ്ങൾ അശുദ്ധ​മാ​ക്ക​രുത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാ​ലി​ലേക്ക്‌.”
പദാവലിയിൽ “പ്രവാസം” കാണുക.
അക്ഷ. “ഒരുവളെ സ്‌നേ​ഹി​ക്കു​ക​യും മറ്റവളെ വെറു​ക്കു​ക​യും ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം