വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ചോദ്യം 5

ബൈബി​ളി​ന്റെ സന്ദേശം എന്താണ്‌?

“ഞാൻ നിനക്കും സ്‌ത്രീ​ക്കും തമ്മിലും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിലും ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ ഉപ്പൂറ്റി ചതയ്‌ക്കും.”

ഉൽപത്തി 3:15

“നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തു​കൊണ്ട്‌ നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.”

ഉൽപത്തി 22:18

“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും നടക്കേ​ണമേ.”

മത്തായി 6:10

“സമാധാ​നം നൽകുന്ന ദൈവം പെട്ടെ​ന്നു​തന്നെ സാത്താനെ നിങ്ങളു​ടെ കാൽക്കീ​ഴെ തകർത്തു​ക​ള​യും.”

റോമർ 16:20

“എല്ലാം പുത്രനു കീഴാ​ക്കി​ക്കൊ​ടു​ത്തു​ക​ഴി​യു​മ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാ​കേ​ണ്ട​തിന്‌, എല്ലാം കീഴാ​ക്കി​ക്കൊ​ടുത്ത വ്യക്തിക്കു പുത്ര​നും കീഴ്‌പെ​ട്ടി​രി​ക്കും.”

1 കൊരി​ന്ത്യർ 15:28

“വാഗ്‌ദാ​നം കൊടു​ത്തത്‌ അബ്രാ​ഹാ​മി​നും അബ്രാ​ഹാ​മി​ന്റെ സന്തതി​ക്കും ആണ്‌. . . . ആ സന്തതി ക്രിസ്‌തു​വാണ്‌. മാത്രമല്ല, ക്രിസ്‌തു​വി​നു​ള്ള​വ​രാ​ണെ​ങ്കിൽ നിങ്ങൾ ശരിക്കും അബ്രാ​ഹാ​മി​ന്റെ സന്തതി​യും . . . ആണ്‌.”

ഗലാത്യർ 3:16, 29

“ലോക​ത്തി​ന്റെ ഭരണം നമ്മുടെ കർത്താ​വി​ന്റെ​യും കർത്താ​വി​ന്റെ ക്രിസ്‌തു​വി​ന്റെ​യും ആയിരി​ക്കു​ന്നു; കർത്താവ്‌ എന്നു​മെ​ന്നേ​ക്കും രാജാ​വാ​യി ഭരിക്കും.”

വെളി​പാട്‌ 11:15

“ഈ വലിയ ഭീകര​സർപ്പത്തെ, അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴി​തെ​റ്റി​ക്കുന്ന പിശാച്‌ എന്നും സാത്താൻ എന്നും അറിയ​പ്പെ​ടുന്ന ആ പഴയ പാമ്പിനെ, താഴെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു. അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാ​രെ​യും താഴേക്ക്‌ എറിഞ്ഞു.”

വെളി​പാട്‌ 12:9

“പിശാ​ചും സാത്താ​നും ആയ പഴയ പാമ്പിനെ, ആ ഭീകര​സർപ്പത്തെ, ദൂതൻ 1,000 വർഷ​ത്തേക്കു പിടി​ച്ചു​കെട്ടി.”

വെളി​പാട്‌ 20:2