വിവരങ്ങള്‍ കാണിക്കുക

യേശു ദൈവ​മാ​ണോ?

യേശു ദൈവ​മാ​ണോ?

“ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ അടിസ്ഥാന ഉപദേ​ശ​മാണ്‌” ത്രിത്വം എന്ന്‌ പല ആളുക​ളും വിശ്വ​സി​ക്കു​ന്നു. ഈ ഉപദേ​ശ​മ​നു​സ​രിച്ച്‌ പിതാ​വും പുത്ര​നും പരിശു​ദ്ധാ​ത്മാ​വും മൂന്നു വ്യക്തി​ക​ളാ​ണെ​ങ്കി​ലും അവർ മൂവരും ചേർന്ന്‌ ഒരൊറ്റ ദൈവ​മാണ്‌. കർദി​നാൾ ജോൺ ഓ കോ​ണോർ ത്രിത്വ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഇതാണ്‌: “അത്‌ നിഗൂ​ഢ​മായ ഒരു രഹസ്യ​മാണ്‌. നമ്മൾ അതി​നെ​ക്കു​റിച്ച്‌ ഇതുവരെ മനസ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടില്ല.” എന്തു​കൊ​ണ്ടാണ്‌ ത്രിത്വ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഇത്ര പ്രയാസം?

ബൈബിൾചിത്ര നിഘണ്ടു (ഇംഗ്ലീഷ്‌) അതിനുള്ള ഒരു കാരണം പറയുന്നു. ത്രിത്വ​ത്തെ​ക്കു​റിച്ച്‌ ഈ പ്രസി​ദ്ധീ​ക​രണം ഒരു കാര്യം സമ്മതി​ച്ചു​പ​റ​യു​ന്നു: “ഇതൊരു ബൈബി​ളു​പ​ദേ​ശമല്ല. കാരണം ബൈബി​ളിൽ ഒരിട​ത്തും ഈ ഉപദേ​ശ​ത്തെ​ക്കു​റിച്ച്‌ കാണാൻ കഴിയില്ല.” ത്രിത്വം ‘ഒരു ബൈബി​ളു​പ​ദേശം അല്ലാത്ത​തു​കൊണ്ട്‌’ അതിനെ പിന്തു​ണ​യ്‌ക്കുന്ന ബൈബിൾ വാക്യങ്ങൾ കണ്ടെത്താൻ ത്രിത്വ​വാ​ദി​കൾ കഷ്ടപ്പെ​ടു​ക​യാണ്‌. ചില​പ്പോൾ അതിനു​വേണ്ടി ബൈബിൾ വാക്യങ്ങൾ വളച്ചൊ​ടി​ക്കു​ക​പോ​ലും ചെയ്യുന്നു.

ത്രിത്വത്തെ പിന്താ​ങ്ങുന്ന ഒരു വാക്യം?

ആളുകൾ പലപ്പോ​ഴും തെറ്റായി വ്യാഖ്യാ​നി​ക്കാ​റുള്ള ഒരു ബൈബിൾ വാക്യ​മാണ്‌ യോഹ​ന്നാൻ 1:1. ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ ആ വാക്യം ഇങ്ങനെ വായി​ക്കു​ന്നു: “ആദിയിൽ വചനം ഉണ്ടായി​രു​ന്നു. വചനം ദൈവ​ത്തോ​ടു​കൂ​ടെ (ഗ്രീക്കിൽ റ്റോൺ തെയോൺ) ആയിരു​ന്നു. വചനം ദൈവം (തെയോസ്‌) ആയിരു​ന്നു.” തെയോസ്‌ (ദൈവം) എന്ന ഗ്രീക്കു​നാ​മ​ത്തി​ന്റെ രണ്ടു രൂപങ്ങൾ നമുക്ക്‌ ഈ വാക്യ​ത്തിൽ കാണാം. അതിൽ ആദ്യ​ത്തേ​തിന്‌ തൊട്ടു​മുമ്പ്‌ ഗ്രീക്കി​ലെ നിശ്ചായക ഉപപദ​ത്തി​ന്റെ ഒരു രൂപമായ റ്റോൺ കാണാം. അവിടെ തെയോൺ സൂചി​പ്പി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവ​ത്തെ​യാണ്‌. എന്നാൽ രണ്ടാമത്തെ സ്ഥലത്ത്‌ തെയോസ്‌ എന്നതി​നൊ​പ്പം നിശ്ചായക ഉപപദം കാണു​ന്നില്ല. അത്‌ അബദ്ധത്തിൽ സംഭവി​ച്ച​താ​ണോ?

എന്തുകൊണ്ടാണ്‌ ത്രിത്വ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഇത്ര പ്രയാസം?

സാധാരണക്കാർ സംസാ​രി​ച്ചി​രുന്ന കൊയ്‌നി ഗ്രീക്ക്‌ ഭാഷയി​ലാണ്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം എഴുതി​യത്‌. നിശ്ചായക ഉപപദം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ ആ ഭാഷയിൽ പ്രത്യേ​ക​നി​യ​മങ്ങൾ ഉണ്ടായി​രു​ന്നു. ബൈബിൾ പണ്ഡിത​നായ എ.ടി. റോബർട്ട്‌സൺ പറയു​ന്നത്‌ ആഖ്യക്കും ആഖ്യാ​ത​ത്തി​നും ഒപ്പം നിശ്ചായക ഉപപദ​ങ്ങ​ളു​ണ്ടെ​ങ്കിൽ അവയെ “രണ്ടി​നെ​യും ഒരു​പോ​ലെ കാണാ​നാ​കു​മെ​ന്നും ഒന്ന്‌ മറ്റൊ​ന്നി​നോട്‌ തുല്യ​മാ​ണെ​ന്നും ആണ്‌. അവ പരസ്‌പരം മാറ്റി​മാ​റ്റി ഉപയോ​ഗി​ച്ചാ​ലും തെറ്റില്ല.” മത്തായി 13:38 ആണ്‌ അദ്ദേഹം ഇതിന്‌ ഒരു ഉദാഹ​ര​ണ​മാ​യി ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌. അവിടെ “വയൽ (ഗ്രീക്കിൽ, ഹോ അഗ്‌റോസ്‌) ലോകം (ഗ്രീക്കിൽ, ഹോ കോസ്‌മൊസ്‌)” എന്നു പറയുന്നു. ഇവിടെ ലോകം തന്നെയാണ്‌ വയൽ എന്ന്‌ മനസ്സി​ലാ​ക്കാൻ ഗ്രീക്ക്‌ വ്യാക​ര​ണ​നി​യമം നമ്മളെ സഹായി​ക്കു​ന്നു.

എന്നാൽ യോഹ​ന്നാൻ 1:1-ൽ കാണു​ന്ന​തു​പോ​ലെ ആഖ്യ​ക്കൊ​പ്പം നിശ്ചായക ഉപപദം ഉണ്ടായി​രി​ക്കു​ക​യും ആഖ്യാ​ത​ത്തി​നൊ​പ്പം അത്‌ ഇല്ലാതി​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ? ആ വാക്യത്തെ ഉദാഹ​ര​ണ​മാ​യി എടുത്തു​കൊണ്ട്‌ പണ്ഡിത​നായ ജയിംസ്‌ അലൻ ഹ്യു​വെറ്റ്‌ ഇങ്ങനെ പറയുന്നു: “ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ ആഖ്യ​യെ​യും ആഖ്യാ​ത​ത്തെ​യും തുല്യ​മാ​യി കാണാ​നാ​കില്ല, എന്നു പറഞ്ഞാൽ അവ ഒന്നല്ല.”

അത്‌ തെളി​യി​ക്കാൻ ഹ്യു​വെറ്റ്‌ 1 യോഹ​ന്നാൻ 1:5 ഉപയോ​ഗി​ക്കു​ന്നു. അവിടെ “ദൈവം വെളി​ച്ച​മാണ്‌” എന്നു പറയുന്നു. ഈ വാക്യം ഗ്രീക്ക്‌ ഭാഷയിൽ നോക്കി​യാൽ “ദൈവം” എന്നതിന്‌ ഹോ തെയോസ്‌ എന്നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നു​വെ​ച്ചാൽ അവിടെ ഒരു നിശ്ചായക ഉപപദം ഉണ്ട്‌. എന്നാൽ “വെളിച്ചം” എന്നതിന്റെ ഗ്രീക്കു പദമായ ഫോസ്‌ എന്നതിനു മുമ്പ്‌ നിശ്ചായക ഉപപദം കാണു​ന്നില്ല. ഹ്യു​വെറ്റ്‌ പറയുന്നു: “ദൈവത്തെ വെളി​ച്ച​ത്തോട്‌ ഉപമി​ക്കു​ന്ന​തിൽ തെറ്റില്ല. പക്ഷേ വെളിച്ചം ദൈവ​മാ​ണെന്ന്‌ പറയാ​നാ​കില്ല.” സമാന​മായ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ “ദൈവം ഒരു ആത്മവ്യ​ക്തി​യാണ്‌” എന്നു പറയുന്ന യോഹ​ന്നാൻ 4:24-ഉം “ദൈവം സ്‌നേ​ഹ​മാണ്‌” എന്നു പറയുന്ന 1 യോഹ​ന്നാൻ 4:16-ഉം. ഈ രണ്ടു വാക്യ​ങ്ങ​ളി​ലും ആഖ്യ​ക്കൊ​പ്പം നിശ്ചായക ഉപപദങ്ങൾ ഉണ്ട്‌. എന്നാൽ “ആത്മവ്യക്തി,” “സ്‌നേഹം” എന്നീ ആഖ്യാ​ത​ങ്ങൾക്കൊ​പ്പം നിശ്ചായക ഉപപദം കാണു​ന്നില്ല. അതു​കൊണ്ട്‌ ഈ വാക്യ​ങ്ങ​ളി​ലെ ആഖ്യക​ളെ​യും ആഖ്യാ​ത​ങ്ങ​ളെ​യും തുല്യ​മാ​യി കാണാ​നാ​കില്ല. എന്നു​വെ​ച്ചാൽ “ആത്മവ്യക്തി ദൈവ​മാണ്‌” എന്നോ “സ്‌നേഹം ദൈവ​മാണ്‌” എന്നോ ഒരു അർഥം ഈ വാക്യ​ങ്ങൾക്കില്ല.

“വചനം” ആരാണ്‌?

യോഹന്നാൻ 1:1-നെക്കു​റിച്ച്‌ പല ഗ്രീക്ക്‌ പണ്ഡിത​ന്മാ​രും ബൈബിൾ പരിഭാ​ഷ​ക​രും സമ്മതി​ക്കുന്ന ഒരു കാര്യ​മുണ്ട്‌. ആ വാക്യം “വചനം” ആരാ​ണെന്ന്‌ വെളി​പ്പെ​ടു​ത്തു​കയല്ല, വചനത്തി​ന്റെ ഒരു സവി​ശേഷത എടുത്തു​കാ​ണി​ക്കുക മാത്ര​മാണ്‌ ചെയ്യു​ന്നത്‌. ബൈബിൾ പരിഭാ​ഷ​ക​നായ വില്യം ബാർക്ലേ പറയുന്നു: “അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇവിടെ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഒരു നിശ്ചായക ഉപപദം ഉപയോ​ഗി​ക്കാ​ത്ത​തു​കൊണ്ട്‌ അത്‌ ഒരു വിശേ​ഷണം മാത്ര​മാണ്‌. അല്ലാതെ അദ്ദേഹം, വചനം ദൈവ​മാ​ണെന്ന്‌ പറയു​ക​യാ​യി​രു​ന്നില്ല. ലളിത​മാ​യി പറഞ്ഞാൽ യേശു ദൈവ​മാ​ണെന്നല്ല അദ്ദേഹം പറഞ്ഞത്‌.” പണ്ഡിത​നായ ജയ്‌സൺ ഡേവിഡ്‌ ബെഡൂ​ണും ഇതി​നോ​ടു യോജി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “ഗ്രീക്കിൽ തെയോസ്‌ എന്ന പദത്തോ​ടൊ​പ്പം ഒരു നിശ്ചായക ഉപപദം കാണു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌ ‘ഒരു ദൈവം’ എന്നാ​ണെന്ന്‌ വായന​ക്കാർ മനസ്സി​ലാ​ക്കി​ക്കൊ​ള്ളും. യോഹ​ന്നാൻ 1:1-ന്റെ അവസാ​ന​ഭാ​ഗം അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. തെയോസ്‌ എന്നതി​നൊ​പ്പം നിശ്ചായക ഉപപദം വരു​മ്പോൾ (ഹോ തെയോസ്‌) കിട്ടുന്ന അർഥവും നിശ്ചായക ഉപപദം ഇല്ലാത്ത​പ്പോൾ കിട്ടുന്ന അർഥവും തമ്മിൽ വലിയ വ്യത്യാ​സ​മുണ്ട്‌. ‘ദൈവ​വും’ ‘ഒരു ദൈവ​വും’ തമ്മിലുള്ള വ്യത്യാ​സം​പോ​ലെ.” ബെഡൂൺ കൂട്ടി​ച്ചേർക്കു​ന്നു: “യോഹ​ന്നാൻ 1:1-ൽ വചനം എന്ന്‌ പറഞ്ഞി​രി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവ​ത്തെ​ക്കു​റി​ച്ചല്ല. മറിച്ച്‌ ഒരു ദൈവ​ത്തെ​ക്കു​റി​ച്ചാണ്‌, അഥവാ ദൈവ​ത്തെ​പ്പോ​ലുള്ള ഒരാ​ളെ​ക്കു​റി​ച്ചാണ്‌.” സമാന​മായ ഒരു അഭി​പ്രാ​യ​മാണ്‌ അമേരി​ക്കൻ പ്രമാണ ഭാഷാ​ന്ത​ര​ത്തി​ന്റെ പരിഭാ​ഷ​ക​രിൽ ഒരാളായ ജോസഫ്‌ ഹെൻട്രി തായർ എന്ന പണ്ഡിത​നു​മു​ള്ളത്‌. അദ്ദേഹം പറയുന്നു: “ലോ​ഗൊസ്‌ (അഥവാ, വചനം) ദൈവ​ത്തെ​പ്പോ​ലുള്ള ഒരാളാണ്‌. പക്ഷേ ദൈവമല്ല.”

താനും പിതാ​വും തമ്മിലുള്ള വ്യത്യാ​സം യേശു വളരെ വ്യക്തമാക്കി

ദൈവം ആരാണ്‌ എന്നുള്ളത്‌ “ശരിക്കും ഒരു നിഗൂഢ രഹസ്യ​മാ​ണോ?” യേശു​ക്രി​സ്‌തു​വിന്‌ അങ്ങനെ തോന്നി​യില്ല. പിതാ​വി​നോട്‌ പ്രാർഥി​ച്ച​പ്പോൾ താനും പിതാ​വും തമ്മിലുള്ള വ്യത്യാ​സം യേശു വളരെ വ്യക്തമാ​ക്കി. യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) നമ്മൾ യേശു​വി​ന്റെ ആ വാക്കുകൾ വിശ്വ​സി​ക്കു​ക​യും ബൈബിൾ വളരെ വ്യക്തമാ​യി പഠിപ്പി​ക്കുന്ന ആ സത്യം മനസ്സി​ലാ​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യേശു ദൈവ​പു​ത്ര​നാ​ണെന്ന്‌ നമ്മൾ അംഗീ​ക​രി​ക്കും. യേശു​വി​ന്റെ മഹത്തായ ആ സ്ഥാനത്തെ ആദരി​ക്കും. അതേ സമയം നമ്മൾ ആരാധി​ക്കു​ന്നത്‌ “ഏകസത്യ​ദൈ​വ​മായ” യഹോ​വയെ ആയിരി​ക്കും.