വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 8

യോഗ​ങ്ങൾക്കു​വേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്‌ത്ര​ധാ​രണം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

യോഗ​ങ്ങൾക്കു​വേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്‌ത്ര​ധാ​രണം ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഐസ്‌ലാൻഡ്‌

മെക്‌സിക്കോ

ഗിനി-ബിസോ

ഫിലിപ്പീൻസ്‌

സഭാ​യോ​ഗ​ങ്ങൾക്കു വരു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യുള്ള വസ്‌ത്ര​മാ​ണു ധരിക്കു​ന്ന​തെന്ന് ഈ പത്രി​ക​യി​ലെ ചിത്ര​ങ്ങ​ളിൽ നിങ്ങൾ ശ്രദ്ധി​ച്ചോ? ഏതു തരം വസ്‌ത്രം ധരിക്കു​ന്നു, എങ്ങനെ ഒരുങ്ങു​ന്നു എന്നതി​നെ​ല്ലാം ഞങ്ങൾ ഇത്ര ശ്രദ്ധ കൊടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഞങ്ങളുടെ ദൈവത്തെ ആദരി​ക്കു​ന്ന​തി​നാ​യി. കാഴ്‌ച​യ്‌ക്ക് എങ്ങനെ​യാ​ണെന്നു നോക്കി​യല്ല ദൈവം നമ്മളെ വിലയി​രു​ത്തു​ന്നത്‌ എന്നതു ശരിയാണ്‌. (1 ശമൂവേൽ 16:7) പക്ഷേ, ആരാധ​ന​യ്‌ക്കു കൂടി​വ​രു​മ്പോൾ ദൈവ​ത്തോ​ടും സഹാരാ​ധ​ക​രോ​ടും ആദരവ്‌ കാണി​ക്കാൻ ഞങ്ങൾ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ സഭാ​യോ​ഗ​ങ്ങൾക്കു വരു​മ്പോൾ ഞങ്ങൾ നന്നായി വസ്‌ത്ര​ധാ​രണം ചെയ്യു​ന്നത്‌. ഒരു ഉദാഹ​രണം ചിന്തി​ക്കുക. കോട​തി​യിൽ ഒരു ന്യായാ​ധി​പന്‍റെ മുമ്പാകെ ഹാജരാ​കേണ്ട സാഹച​ര്യം നമുക്കു വരു​ന്നെ​ന്നി​രി​ക്കട്ടെ. അദ്ദേഹ​ത്തി​ന്‍റെ സ്ഥാനത്തെ ആദരി​ക്കു​ന്ന​തു​കൊ​ണ്ടു​തന്നെ, അലസമോ മാന്യ​മ​ല്ലാ​ത്ത​തോ ആയ വസ്‌ത്രം ധരിച്ചു​കൊണ്ട് ഒരിക്ക​ലും നമ്മൾ അവിടെ ചെല്ലില്ല. അതു​പോ​ലെ ‘സർവഭൂ​മി​യു​ടെ​യും ന്യായാ​ധി​പ​നായ’ യഹോ​വ​യോ​ടും ദൈവത്തെ ആരാധി​ക്കാൻ കൂടി​വ​രുന്ന സ്ഥലത്തോ​ടും ഉള്ള ആദരവ്‌, വസ്‌ത്ര​ധാ​ര​ണ​ത്തി​ന്‍റെ കാര്യ​ത്തിൽ നല്ല ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കാൻ ഞങ്ങളെ പ്രേരി​പ്പി​ക്കു​ന്നു.​—ഉൽപത്തി 18:25.

ഞങ്ങളെ നയിക്കുന്ന മൂല്യ​ങ്ങൾക്കു തെളിവ്‌ നൽകാ​നാ​യി. “മാന്യ​മാ​യി, സുബോ​ധ​ത്തോ​ടെ” വസ്‌ത്രം ധരിക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:9, 10) “മാന്യ​മാ​യി” വസ്‌ത്രം ധരിക്കുക എന്നാൽ എന്താണ്‌ അർഥം? പകി​ട്ടേ​റി​യ​തോ മറ്റുള്ള​വ​രിൽ അനുചി​ത​മായ വികാ​രങ്ങൾ ഉണർത്തു​ന്ന​തോ ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തോ ആയ വേഷം ധരിച്ചു​കൊണ്ട് ആളുക​ളു​ടെ ശ്രദ്ധ ആകർഷി​ക്കാ​തി​രി​ക്കുക എന്നാണ്‌. “സുബോ​ധ​ത്തോ​ടെ” വസ്‌ത്ര​ധാ​രണം ചെയ്യുക എന്നതിന്‍റെ അർഥമോ? അലസമോ അതിരു​ക​ട​ന്ന​തോ ആയ വേഷവി​ധാ​ന​ങ്ങൾക്കു പകരം മാന്യ​മാ​യി വസ്‌ത്രം ധരിക്കുക എന്നാണ്‌. മേൽപ്പറഞ്ഞ തത്ത്വങ്ങൾ അനുസ​രി​ക്കു​മ്പോൾത്തന്നെ ഓരോ​രു​ത്തർക്കും സ്വന്തം ഇഷ്ടത്തി​ന​നു​സ​രിച്ച് ആകർഷ​ക​വും ഇണങ്ങു​ന്ന​തും ആയ വിവിധ തരം വസ്‌ത്രങ്ങൾ തിര​ഞ്ഞെ​ടു​ക്കാ​നാ​കും. ഈ വിധത്തി​ലുള്ള മാന്യ​മായ വസ്‌ത്ര​ധാ​രണം, “നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്‍റെ പഠിപ്പി​ക്ക​ലിന്‌ എല്ലാ വിധത്തി​ലും ഒരു അലങ്കാ​രമാ”കുകയും “ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും” ചെയ്യും. (തീത്തൊസ്‌ 2:10; 1 പത്രോസ്‌ 2:12) യോഗ​ങ്ങൾക്കു ഞങ്ങൾ ഇങ്ങനെ നന്നായി വസ്‌ത്ര​ധാ​രണം ചെയ്‌ത്‌ വരുന്നത്‌ യഹോ​വ​യു​ടെ സത്യാ​രാ​ധ​നയെ മറ്റുള്ളവർ മതി​പ്പോ​ടെ വീക്ഷി​ക്കാൻ ഇടയാ​ക്കു​ന്നു.

ധരിക്കാൻ നല്ല വസ്‌ത്ര​മൊ​ന്നും ഇല്ലല്ലോ എന്നോർത്ത്‌ യോഗ​ങ്ങൾക്കു വരാതി​രി​ക്കേണ്ടാ. നമ്മുടെ വസ്‌ത്രങ്ങൾ വിലകൂ​ടി​യ​തോ മോടി​യേ​റി​യ​തോ ആയിരി​ക്ക​ണ​മെ​ന്നില്ല; മാന്യ​വും വൃത്തി​യു​ള്ള​തും ആയിരു​ന്നാൽ മതി.

  • ആരാധ​ന​യ്‌ക്കു കൂടി​വ​രു​മ്പോൾ മാന്യ​മാ​യി വസ്‌ത്ര​ധാ​രണം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്?

  • ഏതു തരം വസ്‌ത്രം ധരിക്കു​ന്നു, എങ്ങനെ ഒരുങ്ങു​ന്നു തുടങ്ങിയ കാര്യ​ങ്ങ​ളിൽ നമ്മളെ നയിക്കേണ്ട തത്ത്വങ്ങൾ ഏവ?