വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 28

ഞങ്ങളുടെ വെബ്‌​സൈ​റ്റിൽ എന്താണു​ള്ളത്‌?

ഞങ്ങളുടെ വെബ്‌​സൈ​റ്റിൽ എന്താണു​ള്ളത്‌?

ഫ്രാൻസ്‌

പോളണ്ട്

റഷ്യ

യേശു​ക്രി​സ്‌തു തന്‍റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു: “നിങ്ങളു​ടെ വെളിച്ചം മറ്റുള്ള​വ​രു​ടെ മുന്നിൽ പ്രകാ​ശി​ക്കട്ടെ. അപ്പോൾ അവർ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കണ്ട് സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തും.” (മത്തായി 5:16) അതിനു​വേണ്ടി ഞങ്ങൾ ഇന്‍റർനെ​റ്റു​പോ​ലുള്ള ആധുനിക സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗി​ക്കു​ന്നുണ്ട്. jw.org എന്നാണു ഞങ്ങളുടെ വെബ്‌​സൈ​റ്റി​ന്‍റെ പേര്‌. അതിലൂ​ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും കുറി​ച്ചുള്ള വിവരങ്ങൾ കിട്ടും. ഏതെല്ലാം വിധങ്ങ​ളിൽ?

ആളുകൾ സാധാരണ ചോദി​ക്കാ​റുള്ള ചോദ്യ​ങ്ങൾക്ക് ബൈബിൾ തരുന്ന ഉത്തരങ്ങൾ. ആളുകൾ ചോദി​ച്ചി​ട്ടുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട ചില ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഇതിൽ കാണാം. ഉദാഹ​ര​ണ​ത്തിന്‌ ദുരി​തങ്ങൾ അവസാ​നി​ക്കു​മോ?, മരിച്ചവർ വീണ്ടും ജീവി​ക്കു​മോ? എന്നീ ലഘു​ലേ​ഖകൾ 600-ലധികം ഭാഷക​ളിൽ സൈറ്റിൽ ലഭ്യമാണ്‌. 130-ലേറെ ഭാഷക​ളി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളും കൂടാതെ ചില ബൈബിൾപ​ഠ​ന​സ​ഹാ​യി​ക​ളും ഇതിൽ കാണാം. ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? എന്ന പുസ്‌ത​ക​വും വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ പുതിയ ലക്കങ്ങളും അവയിൽ ചിലതാണ്‌. ഇവയിൽ പലതും സൈറ്റിൽനിന്ന് നേരിട്ട് വായി​ക്കാം; അല്ലെങ്കിൽ അവയുടെ റെക്കോർഡിങ്ങ് കേൾക്കാം. അതല്ലെ​ങ്കിൽ അവ ഡൗൺലോഡ്‌ ചെയ്യാം. അവ പല ഫോർമ​റ്റു​ക​ളിൽ (MP3, PDF, EPUB) ലഭ്യമാണ്‌. അവയുടെ പേജുകൾ താത്‌പ​ര്യ​ക്കാ​രു​ടെ മാതൃ​ഭാ​ഷ​യിൽപ്പോ​ലും നിങ്ങൾക്ക് പ്രിന്‍റ് ചെയ്‌ത്‌ എടുക്കാം! നിരവധി ആംഗ്യ​ഭാ​ഷ​ക​ളിൽ വീഡി​യോ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉണ്ട്. ബൈബിൾ നാടക​വാ​യ​നകൾ, ബൈബിൾ നാടകങ്ങൾ, മനോ​ഹ​ര​മായ സംഗീതം എന്നിവ​യും ഡൗൺലോഡ്‌ ചെയ്‌ത്‌ വിശ്ര​മ​വേ​ള​ക​ളിൽ ആസ്വദി​ക്കാം.

യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള വസ്‌തു​തകൾ. ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന ഞങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ, വീഡി​യോ​കൾ, അതു​പോ​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെട്ട ചില പ്രധാ​ന​പ്പെട്ട സംഭവങ്ങൾ, ഞങ്ങൾ ചെയ്യുന്ന ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ എന്നിവ അതിൽ കാണാം. അടുത്തു​തന്നെ നടക്കാൻപോ​കുന്ന കൺ​വെൻ​ഷ​നു​ക​ളു​ടെ ക്ഷണക്കത്തു​കൾ, ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി ബന്ധപ്പെ​ടാൻ ആവശ്യ​മായ വിവരങ്ങൾ എന്നിവ​യും നിങ്ങൾക്ക് അവിടെ കിട്ടും.

ഇങ്ങനെ വളരെ ദൂരെ​യുള്ള സ്ഥലങ്ങളിൽപ്പോ​ലും സത്യത്തി​ന്‍റെ വെളിച്ചം പ്രകാ​ശി​ക്കാൻ ഇടയാ​കു​ന്നു. അന്‍റാർട്ടിക്ക ഉൾപ്പെടെ എല്ലാ ഭൂഖണ്ഡ​ങ്ങ​ളിൽനി​ന്നു​മുള്ള ആളുകൾ ഇതിൽനിന്ന് പ്രയോ​ജനം നേടു​ന്നുണ്ട്. ദൈവ​ത്തി​ന്‍റെ മഹത്ത്വ​ത്തി​നാ​യി “യഹോ​വ​യു​ടെ വചനം” ഭൂമിയിലെങ്ങും ‘അതി​വേഗം പ്രചരി​ക്കട്ടെ’ എന്നാണു ഞങ്ങളുടെ പ്രാർഥന.​—2 തെസ്സ​ലോ​നി​ക്യർ 3:1.

  • ബൈബിൾസ​ത്യം പഠിക്കാൻ കൂടുതൽ ആളുകളെ jw.org സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • ഞങ്ങളുടെ വെബ്‌​സൈ​റ്റിൽനിന്ന് ഏതു വിവരം കണ്ടുപി​ടി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?