വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 പാഠം 20

ഇന്നു ഭരണസം​ഘം പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഇന്നു ഭരണസം​ഘം പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം

ഭരണസംഘത്തിന്‍റെ കത്ത്‌ വായിക്കുന്നു

ഒന്നാം നൂറ്റാ​ണ്ടിൽ, യരുശ​ലേ​മി​ലുള്ള “അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും” ഒരു ചെറിയ കൂട്ടമാ​ണു ഭരണസം​ഘ​മാ​യി സേവി​ച്ചി​രു​ന്നത്‌; അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മുഴുവൻ സഭയ്‌ക്കും​വേണ്ടി പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുത്തി​രു​ന്നത്‌ ഈ സംഘമാണ്‌. (പ്രവൃ​ത്തി​കൾ 15:2) തിരു​വെ​ഴു​ത്തു​കൾ എന്തു പറയു​ന്നെന്നു പരി​ശോ​ധി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ വഴിന​ട​ത്തി​പ്പി​നു കീഴ്‌പെ​ടു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌ അവർ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തി​രു​ന്നത്‌. (പ്രവൃ​ത്തി​കൾ 15:25, 26) ക്രിസ്‌തീ​യ​സ​ഭ​യിൽ ഇന്നും അതേ മാതൃ​ക​യാ​ണു പിന്തു​ടർന്നു​പോ​രു​ന്നത്‌.

തന്‍റെ ഇഷ്ടം ചെയ്യാൻ ദൈവം അവരെ ഉപയോ​ഗി​ക്കു​ന്നു. ഇന്നു ഭരണസം​ഘ​മാ​യി വർത്തി​ക്കുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ ദൈവ​വ​ച​നത്തെ ആഴമായി സ്‌നേ​ഹി​ക്കു​ന്ന​വ​രാണ്‌. പ്രസം​ഗ​പ്ര​വർത്ത​ന​ത്തോ​ടു ബന്ധപ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലും ആത്മീയ​വി​ഷ​യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​ലും നല്ല അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രാണ്‌ അവർ. ലോക​മെ​ങ്ങു​മുള്ള സാക്ഷി​ക​ളു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച് ചർച്ച ചെയ്യാൻ അവർ എല്ലാ ആഴ്‌ച​യും കൂടി​വ​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ​പ്പോ​ലെ​തന്നെ, കത്തുക​ളി​ലൂ​ടെ​യും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രി​ലൂ​ടെ​യും മറ്റും ആണ്‌ അവർ ഞങ്ങൾക്കു ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഓരോ​രോ നിർദേ​ശങ്ങൾ തരുന്നത്‌; ഇതു ചിന്തയി​ലും പ്രവൃ​ത്തി​യി​ലും ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവ​ജ​നത്തെ സഹായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 16:4, 5) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തി​നു പുറമേ, ആത്മീയാ​ഹാ​രം തയ്യാറാ​ക്കു​ന്ന​തി​നും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ സഹോ​ദ​ര​ന്മാ​രെ നിയമി​ക്കു​ന്ന​തി​നും ഇവർ മേൽനോ​ട്ടം വഹിക്കു​ന്നു.

ദൈവാ​ത്മാവ്‌ വഴിന​യി​ക്കു​മ്പോൾ അവർ കീഴ്‌പെ​ടു​ന്നു. മാർഗ​ദർശ​ന​ത്തി​നാ​യി ഭരണസം​ഘം ആശ്രയി​ക്കു​ന്നത്‌ എല്ലാത്തി​ന്‍റെ​യും പരമാ​ധി​കാ​രി​യായ യഹോ​വ​യെ​യും സഭയുടെ തലയായ യേശു​വി​നെ​യും ആണ്‌. (1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:23) ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ദൈവ​ജ​ന​ത്തി​ന്‍റെ നേതാ​ക്ക​ന്മാ​രാ​യി തങ്ങളെ​ത്തന്നെ വീക്ഷി​ക്കു​ന്നില്ല. മറ്റ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോ​ടൊ​പ്പം അവരും “കുഞ്ഞാട്‌ (യേശു) എവിടെ പോയാ​ലും . . . അനുഗ​മി​ക്കു​ന്നു.” (വെളി​പാട്‌ 14:4) ഭരണസം​ഘ​ത്തി​നു​വേണ്ടി നമ്മൾ പ്രാർഥി​ക്കു​ന്നത്‌ അവർ വളരെ വിലമ​തി​ക്കു​ന്നു.

  • ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തിൽ ഉണ്ടായി​രു​ന്നത്‌ ആരാണ്‌?

  • ഭരണസം​ഘം ഇന്നു ദൈവ​ത്തി​ന്‍റെ നിർദേശം തേടു​ന്നത്‌ എങ്ങനെ?